Monday, August 24News That Matters

മാപ്പിള കലാരൂപങ്ങൾക്ക് ജീവൻ നൽകിയ ഗായകൻ; കെ.എം.കെ വെള്ളയിൽ അനുസ്മരണം സംഘടിപ്പിച്ചു

മലപ്പുറം: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനായിരുന്ന കെ.എം.കെ വെള്ളയിൽ മാപ്പിള കലാരൂപങ്ങൾക്ക് ജീവൻ നൽകിയ അതുല്യ പ്രതിഭയായിരുന്നുവെന്ന് മലപ്പുറം പ്രസ് ക്ലബ് സെക്രട്ടറി വി.പി. നിസാർ അഭിപ്രായപ്പെട്ടു. കെ.എം.കെ വെള്ളയിലിൻ്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ഓൾ കേരള മാപ്പിള സംഗീത അക്കാദമി (എ.കെ.എം.എസ്.എ) ജില്ലാ കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് മുസ്തഫ കൊടക്കാടൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ബഷീർ മാസ്റ്റർ നെല്ലിയോട്ട് അനുസ്മരണ പ്രഭാഷണം നടത്തി. എ.കെ.എം.എസ്.എ സംസ്ഥാന ഭാരവാഹികളായി ജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട അക്രം ചുണ്ടയിൽ, കോട്ടക്കൽ മുരളി എന്നിവരെ ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു. സലീം കോഴിക്കോട്, ഷാജഹാൻ ചീരങ്ങൻ, അബ്ദുൽ ലതീഫ് പാറമ്മൽ, സമീർ വാളൻ, ശംസു കോട്ടക്കൽ, അക്കാദമി വനിതാ വിംഗ് സംസ്ഥാന സെക്രട്ടറി റഹിയാന ബീഗം, ശബീർ വടക്കാങ്ങര, സുരേഷ് മാസ്റ്റർ, അൻവർ ടൈറ്റാനിയം തുടങ്ങിയവർ പ്രസംഗിച്ചു. അനുസ്മരണ സമ്മേളനത്തിന് ശേഷം പൂക്കോട്ടൂർ ഇശൽ മ്യൂസിക് ക്ലബ്ബിലെ ഗായകർ അവതരിപ്പിച്ച സംഗീതവിരുന്നും അരങ്ങേറി.

നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
🪀വാട്ട്സാപ്പ് ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GhhH756JcVh4D0k6AwPlJJ?s=cl&p=a&ilr=4&amv=3

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version