Monday, March 2News That Matters

KERALA NEWS

കുലുക്കി സര്‍ബത്തിന്റെ മറവില്‍ ചാരായ വില്‍പ്പന; രണ്ട് പേര്‍ പിടിയില്‍

KERALA NEWS
കൊച്ചി: ഓണത്തോടനുബന്ധിച്ച് കുലുക്കി സര്‍ബത്തിന്റെ മറവില്‍ ചാരായ വില്‍പ്പന നടത്തിയ രണ്ട് പേരെ എക്‌സൈസ് പിടികൂടി. കൊച്ചി കാക്കനാടാണ് സംഭവം. പൂക്കാട്ടുപടി സ്വദേശി സന്തോഷ്, കൊല്ലംകുടി മുകള്‍ സ്വദേശി കിരണ്‍ കുമാര്‍ എന്നിവരെയാണ് എക്‌സൈസ് പിടികൂടിയത്. ഇവരുടെ വാഹനങ്ങളില്‍ നിന്നും വാടക വീട്ടില്‍ നിന്നുമായി 20 ലിറ്റര്‍ ചാരായം എക്‌സൈസ് പിടിച്ചെടുത്തു. ചാരായം വാറ്റാന്‍ ഉപയോഗിക്കുന്ന ഉപകണങ്ങളും എക്‌സൈസ് കണ്ടെടുത്തു. കാക്കനാടിന് സമീപം തേവയ്ക്കലില്‍ രണ്ട് നില വീട് വാടകയ്‌ക്കെടുത്തായിരുന്നു ചാരായ വില്‍പന. കുലുക്കി സര്‍ബത്ത് ഉണ്ടാക്കുന്നുവെന്നായിരുന്നു ഇവര്‍ നാട്ടുകാരോട് പറഞ്ഞിരുന്നത്. വാറ്റ് ചാരായത്തിന്റെ മണം പുറത്ത് വരാതിരിക്കാന്‍ സുഗന്ധ വ്യജ്ഞന വസ്തുക്കള്‍ കൂട്ടിയിട്ട് കത്തിച്ചിരുന്നു. ഓര്‍ഡര്‍ ലഭിക്കുന്നതിനനുസരിച്ച് മാത്രമേ ഇവര്‍ ചാരായം വാറ്റി നല്‍കുമായിരുന്നുള്ളൂ. ചാരായ നിര്‍മാണത്തിന് വീട് വാടകയ്ക്ക് ...

ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

KERALA NEWS
ഓണാഘോഷത്തിനിടെ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം പാലക്കാട് ഓണാഘോഷത്തിനിടെ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. പാലക്കാട് കഞ്ചിക്കോട് സമീപം ആലാമരത്താണ് സംഭവം. ആലാമരം കൊല്ലപുര പാഞ്ചാലിയുടെ മകന്‍ സുരേഷ് (49) ആണ് മരിച്ചത്. പ്രദേശവാസികളായ സുഹൃത്തുക്കള്‍ ചേര്‍ന്ന് നടത്തിയ ഓണാഘോഷത്തിന് ഇടയിലായിരുന്നു സംഭവം. സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവാവിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

വയനാട് ദുരിതബാധിതരുടെ വായ്പകൾ എഴുതി തള്ളും; കാർഷിക ഗ്രാമ വികസന ബാങ്ക്

KERALA NEWS
വയനാട് മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങളിലെ വായ്പകൾ എഴുതിത്തള്ളും. വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൽ നിന്ന് എടുത്തിട്ടുള്ള വായ്പകളാവും എഴുതിത്തള്ളുകയെന്ന് സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡൻറ് സികെ ഷാജി മോഹൻ വിശദമാക്കി. നടപടികൾ എത്രയും വേഗം പൂർത്തിയാക്കി വായ്പയെടുത്ത കർഷകരുടെ പ്രമാണങ്ങളടക്കമുള്ള രേഖകൾ തിരികെ നൽകാനും തീരുമാനിച്ചിട്ടുണ്ട്. ബാങ്കിൻറെ തീരുമാനത്തിന് സർക്കാർ അനുമതി വേണം, ഒരു മാസത്തിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 52 കുടുംബങ്ങൾ വൈത്തിരിയിലെ ശാഖയിൽ നിന്ന് വായ്പ എടുത്തിട്ടുണ്ട്. 52 പേരുടെ 64 വായ്പകളാണ് ഇതിനോടകം എഴുതി തള്ളുന്നത്. ഏകദേശം ഒരു കോടിയോളം രൂപയുടെ വായ്പകളാണ് ദുരന്തത്തിനിരയായവർ തിരിച്ചടയ്ക്കാനുള്ളത്. 42 കാർഷിക വായ്പകളും ഇരുപത്തിയൊന്ന് റൂറൽ ഹൗസിങ് വായ്പകളും ഒരു കാർഷികേതര വായ്പയും എഴുതിത്തള്ളുന്നവയിൽ ഉൾപ്പെ...

ലൈംഗികാതിക്രമ കേസില്‍ നടന്‍മാരായ മുകേഷ് ഇടവേള ബാബുവിനും മുന്‍കൂര്‍ ജാമ്യം.

KERALA NEWS
കൊച്ചി: ലൈംഗികാതിക്രമ കേസില്‍ നടന്‍മാരായ മുകേഷ് എംഎല്‍എയ്ക്കും ഇടവേള ബാബുവിനും മുന്‍കൂര്‍ ജാമ്യം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം നല്‍കിയത്. വാദം പൂര്‍ത്തിയായ സാഹചര്യത്തിലാണ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചത്. തെളിവുകൾ പരിശോധിച്ചതിന് ശേഷമാണ് മുൻകൂർ ജാമ്യം നൽകിയത്. അതേസമയം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് തേടി. മരട് പൊലീസാണ് മുകേഷിന്റെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇടവേള ബാബുവിനെതിരെ എറണാകുളം നോര്‍ത്ത് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണ് എന്നായിരുന്നു പ്രൊസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. ഈ ഘട്ടത്തില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് കേസിന്റെ അന്വേഷണത്തെ ബാധിക്കുമെന്നും പ്രൊസിക്യൂഷന്‍ നിലപാടെടുത്തിരുന്നു...

തൃശൂരിൽ എച്ച്1 എൻ1 പനി മരണം

KERALA NEWS
തൃശൂരിൽ എച്ച്1 എൻ1 പനി ബാധിച്ച് മരണം. എറവ് ആറാംകല്ല് സ്വദേശി മീനയാണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മരണം. രണ്ടാം തീയതിയാണ് പനി കൂടുതലായതിനെ തുടർന്ന് മീനയെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്നത്. തുടർന്ന് തീവ്ര പരിചരണത്തിലായിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് എച്ച്1 എൻ1 പനി ആണെന്ന് സ്ഥിരീകരിച്ചത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ മീനയുടെ വീട്ടിലെത്തി പരിശോധന നടത്തിവരുകയാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ അറിയിക്കുന്നത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

നടന്‍ നിവിന്‍ പോളിക്കെതിരെ പീഡന കേസ്.

KERALA NEWS
കൊച്ചി: നടന്‍ നിവിന്‍ പോളിക്കെതിരെ പീഡന കേസ്. എറണാകുളം ഊന്നുകല്‍ പൊലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്. അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിലാണ് കേസ്. നിവിൻ പോളിക്കൊപ്പം ആറ് പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ‍കേസില്‍ ആറാം പ്രതിയാണ് നിവിന്‍. ഊന്നുകൽ സ്വദേശിയാണ് പരാതിക്കാരി. നിലവിൽ ഊന്നുകൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. കഴിഞ്ഞ ദിവസം പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. എറണാകുളം റൂറൽ പൊലീസിനാണ് പരാതി ലഭിച്ചത്. വിഷയത്തിൽ പൊലീസ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ വർഷം നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവമെന്നാണ് റിപ്പോർട്ട്. നിർമാതാവ് എ കെ സുനിലിനെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ശ്രേയയാണ് ഒന്നാം പ്...

അന്‍വര്‍ ആദ്യം അറിയിക്കേണ്ടിരുന്നത് മുഖ്യമന്ത്രിയെ

KERALA NEWS
കോഴിക്കോട്: പി വി അന്‍വറിന്റെ ആരോപണങ്ങള്‍ ഇടതുമുന്നണിയെ ബാധിക്കില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ നിശ്ചയദാര്‍ഢ്യം തന്നെയാണ് കേരളത്തിന്റെ ഈ അത്ഭുതകരമായ വികാസത്തിന് കാരണമായി നില്‍ക്കുന്നത്. അതുകൊണ്ട് ഇത്തരം പ്രശ്‌നങ്ങള്‍ പറഞ്ഞതിന്റെ പേരില്‍ എല്‍ഡിഎഫിനെ ബാധിക്കില്ല എന്നു മാത്രമല്ല, തെറ്റുകള്‍ക്കെതിരെ കര്‍ശനമായ നിലപാടെടുത്ത് മുന്നണിയെ കൂടുതല്‍ കര്‍ശനമായി മുന്നോട്ടു കൊണ്ടുപോകാന്‍ സഹായകമാകുമെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ എന്തെല്ലാം ആരോപണങ്ങളാണ് കഴിഞ്ഞകാലങ്ങളിലായി വന്നത്. ഇതെല്ലാം പ്രചരിപ്പിച്ചവരാണല്ലോ മാധ്യമങ്ങളും. അതുകൊണ്ട് വേട്ടയാടുന്നത് ആരാണെന്ന് മനസ്സിലാകുന്നില്ലേ എന്ന് ടിപി രാമകൃഷ്ണന്‍ ചോദിച്ചു. അതാരാണെന്ന് നിങ്ങള്‍ അന്വേഷിച്ചു കണ്ടെത്തിക്കോ. യാഥാര്‍ത്ഥ്യം കേരളത്തിന്റെ സാമൂഹ്യമണ്ഡലത്തിലുണ്ട്. മുഖ്യമന്ത്രിക്കെതിരായ ഓരോ ആരോപണങ്...

ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും ഒരധികാരപദവിയും വേണ്ടെന്നും കെ ടി ജലീൽ എംഎൽഎ.

KERALA NEWS
കൊച്ചി: ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും ഒരധികാരപദവിയും വേണ്ടെന്നും കെ ടി ജലീൽ എംഎൽഎ. ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടുമെന്ന് ഫേസ്ബുക്കിൽ കുറിച്ച ജലീൽ അതിനായി ഒരു പോർട്ടൽ തുടങ്ങുമെന്നും കൂട്ടിച്ചേർത്തു. വിശദവിവരങ്ങൾ ഒക്ടോബർ രണ്ടിന് പുറത്തിറങ്ങുന്ന "സ്വർ​ഗസ്ഥനായ ഗാന്ധിജി"യെന്ന പുസ്തകത്തിന്റെ അവസാന അദ്ധ്യായത്തിൽ ഉണ്ടാകും. അവസാന ശ്വാസം വരെ സിപിഐഎം സഹയാത്രികനായി തുടരും. സിപിഐഎം നൽകിയ പിന്തുണയും അംഗീകാരവും മരിച്ചാലും മറക്കില്ലെന്നും കെ ടി ജലീൽ വ്യക്തമാക്കി. കെ ടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ്:ഇനി തെരഞ്ഞെടുപ്പിൽ മൽസരിക്കില്ല. ഒരധികാരപദവിയും വേണ്ട. അവസാന ശ്വാസം വരെ സി.പി.ഐ (എം) സഹയാത്രികനായി തുടരും. സി.പി.ഐ (എം) നൽകിയ പിന്തുണയും അംഗീകാരവും മരിച്ചാലും മറക്കില്ല. ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടും. അതിനായി ഒരു പോർട്ടൽ തുടങ്ങും. വിശദവിവരങ്ങൾ ഒക്ടോബർ രണ്ടിന് പുറത്തിറങ്ങുന്ന "...

അജിത് കുമാറിനെ കൈവിട്ട് മുഖ്യമന്ത്രി

KERALA NEWS
തിരുവനന്തപുരം: പി വി അന്‍വര്‍ എംഎല്‍എയുടെ ഗുരുതര വെളിപ്പെടുത്തലില്‍ എഡിജിപിക്കെതിരെ നടപടി. ക്രമസമാധാന ചുമതലയില്‍ നിന്ന് എംആര്‍ അജിത് കുമാറിനെ മാറ്റും. പകരം ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിനെ ചുമതലപ്പെടുത്താനാണ് സാധ്യത. സ്വര്‍ണ്ണക്കടത്ത്, കൊലപാതകം, ഫോണ്‍ ചോര്‍ത്തല്‍, സോളാര്‍ കേസ് അട്ടിമറി അടക്കം ഗുരുതര ആരോപണങ്ങളാണ് തുടര്‍ച്ചയായ ദിവസങ്ങളില്‍ പി വി അന്‍വര്‍ എംഎല്‍എ അജിത് കുമാര്‍ അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉയര്‍ത്തിയത്. വിവാദത്തില്‍ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഏത് കാര്യവും ശരിയായ നിലയില്‍ സര്‍ക്കാര്‍ പരിശോധിക്കുമെന്നും ഒരു മുന്‍വിധിയിലും ഉണ്ടാവില്ലെന്നുമാണ് കോട്ടയത്ത് പൊലീസ് അസോസിയേഷന്‍ സമ്മേളന വേദിയില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. പിന്നാലെയാണ് എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്നും മാറ്റാനുള്ള നടപടി. ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശപ്രകാരം ഡിജ...

എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് ഇ പി ജയരാജനെ നീക്കി.

KERALA NEWS
തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് മുതിർന്ന സിപിഐഎം നേതാവ് ഇ പി ജയരാജനെ നീക്കി. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലായിരുന്നു തീരുമാനം. അച്ചടക്ക നടപടിയുടെ ഭാ​ഗമായാണ് നീക്കം. സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങള്‍ ആരംഭിക്കുകയാണ്. ഇതിന് മുന്നോടിയായി കൂടിയാണ് നടപടി. ഇ പി ജയരാജൻ ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ച്ചയിൽ മുന്നണിക്കുള്ളിൽ നിന്നും കടുത്ത അതൃപ്തി ഉയർന്നിരുന്നു. അതേസമയം വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കാൻ ഇ പി ജയരാജൻ തയാറായില്ല. വിമാനത്താവളത്തിൽ നിന്നും കണ്ണൂരിലെ വീട്ടിലെത്തിയ ഇ പി ജയരാജൻ ഇപ്പോൾ ഒന്നും പ്രതികരിക്കാനില്ലെന്നും സമയമാകുമ്പോൾ പറയാമെന്നുമാണ് പ്രതികരിച്ചത്. എകെജി സെന്ററിൽ നടക്കുന്ന സംസ്ഥാന സമിതിയിൽ പങ്കെടുക്കാനെത്തിയ നേതാക്കളും വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായില്ല. പ്രകാശ് ജവദേക്കർ-ഇ പി ജയരാജൻ കൂടിക്കാഴ്ച തിരഞ്...

ആ പരാതി പിന്‍വലിക്കണം’; അന്‍വറിനെ സ്വാധീനിക്കാന്‍ മലപ്പുറം മുന്‍ എസ്പിയുടെ ശ്രമം

KERALA NEWS
മലപ്പുറം: പൊലീസ് ക്യാംപ് ഓഫീസില്‍ നിന്ന് മരങ്ങള്‍ മുറിച്ചു മാറ്റിയെന്ന ആരോപണത്തില്‍ നിലമ്ബൂര്‍ എംഎല്‍എ പിവി അന്‍വറിനെ സ്വാധീനിക്കാന്‍ മലപ്പുറം മുന്‍ എസ്പി സുജിത് ദാസിന്റെ ശ്രമം.മരംമുറിയുമായി ബന്ധപ്പെട്ട് എംഎല്‍എ നല്‍കിയ പരാതി പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് സുജിത് ദാസ് അന്‍വറുമായി സംസാരിക്കുന്നതിന്റെ ഫോണ്‍ സംഭാഷണം പുറത്തായി. നിലവിലെ എസ്പിയുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നത്തില്‍ തന്റെ പേര് വലിച്ചിഴയ്ക്കരുത് എന്നാണ് സുജിത് ദാസിന്റെ അപേക്ഷ. താന്‍ എസ്പിയാകുന്നതിന് മുന്‍പ് നടന്ന കാര്യങ്ങളാണ് ഇതെന്നും ഒരുപാട് മാനസിക സംഘര്‍ഷത്തിലൂടെയാണ് താന്‍ പോകുന്നത് എന്നും സുജിത് ദാസ് പറയുന്നുണ്ട്. തന്നെ രക്ഷപ്പെടുത്തണമെന്നും മുന്‍ എസ്പി എംഎല്‍എയോട് അപേക്ഷിക്കുന്നുണ്ട്. കഴിഞ്ഞ മൂന്നുവര്‍ഷം താന്‍ മലപ്പുറത്ത് ജോലി ചെയ്തിട്ടുണ്ട് എന്നും പൊലീസിന്റെ ജോലിയും നന്നായി ചെയ്തയാളാണ് താനെന്നും അദ്ദേഹം പറയുന്നു.ഞാന്‍ ചെയ്ത...

നടിയുടെ പീഡന പരാതിയില്‍ കൂടുതല്‍ താരങ്ങള്‍ക്കെതിരെ കേസ്.

KERALA NEWS
കൊച്ചി: നടിയുടെ പീഡന പരാതിയില്‍ കൂടുതല്‍ താരങ്ങള്‍ക്കെതിരെ കേസ്. നടന്മാരായ ഇടവേള ബാബുവിനെതിരെയും മണിയന്‍ പിള്ള രാജുവിനെതിരെയും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ വിച്ചുവിനെതിരെയും കേസെടുത്തു. ആലുവ സ്വദേശിയായ നടിയുടെ മൊഴി പ്രകാരമാണ കേസെടുത്തിരിക്കുന്നത്. ഇടവേള ബാബുവിനെതിരെ എറണാകുളം നോര്‍ത്ത് പൊലീസും മണിയന്‍പിള്ള രാജുവിനെതിരെ ഫോര്‍ട്ട് കൊച്ചി പൊലീസുമാണ് രജിസ്റ്റര്‍ ചെയ്തത്. നോബിളിനെതിരെ പാലാരിവട്ടം പൊലീസും കേസ് രജിസ്റ്റര്‍ ചെയ്തു. താരസംഘടനയായ എഎംഎംഎയില്‍ അംഗത്വം നല്‍കാം എന്ന് വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് മുന്‍ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബുവിനെതിരായ പരാതി. 376 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു പരാതിക്കാരിയായ നടിയുടെ മൊഴി രേഖപ്പെടുത്തിയത്. പ്രത്യേകാന്വേഷണ സംഘത്തില്‍ ഉള്‍പ്പെട്ട ഡിഐജി അജിത ബീഗവും ജി പൂങ്കുഴലിയുമടക്കമുള്ളവരുടെ നേതൃത്വത്തില്‍ മൊഴിയെടുക്കുകയായ...

വയനാട് ദുരന്തം റാഫിൻ്റെ ആഭിമുഖ്യത്തിൽ കർമ്മ പരിപാടികളാരംഭിക്കും.

KERALA NEWS
കോഴിക്കോട്: വയനാട് ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമുട്ടം തുടങ്ങിയ മേഖലകളിലെ പുനരധിവാസ പ്രവർത്തനങ്ങളിൽ റാഫിന്റെ പങ്കാളിത്തം ഉറപ്പാക്കുമെന്ന് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ എം അബ്ദു പ്രവർത്തകർക്ക് ഉറപ്പു നൽകി. കോഴിക്കോട് വ്യാപാരഭവനിൽ സംഘടിപ്പിച്ച കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കയായിരുന്നദ്ദേഹം. പോലീസ്, മോട്ടോവാഹന, എക്സൈസ് , ശുചിത്വമിഷൻ തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെ ജില്ലയിൽ വിപുലമായ കർമ്മപരിപാടികൾ ആരംഭിക്കും. റോഡുസുരക്ഷ, ആരോഗ്യ ബോധവൽക്കരണം, ലഹരി വ്യാപനം തടയൽ എന്നിവക്കായി പുതുപ്പാടി, താമരശ്ശേരി മേഖലകളിൽ സെപ്റ്റംമ്പർ ആദ്യവാരത്തിൽ തന്നെ പരിപാടികൾക്ക് തുടക്കം കുറിക്കുമെന്നദ്ദേഹം പറഞ്ഞു. റാഫ് ജില്ലാ പ്രസിഡണ്ട് കെ പി സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു. ജില്ലാ രക്ഷാധികാരി ടി പി എ മജീദ് മുഖ്യ പ്രഭാഷണം നടത്തി. നസീം കൊടിയത്തൂർ, മൊയ്തു മുട്ടായി, വി അനീഷ്,കെഎൻഎ അമീർ, പി കെ മജീദ്, ഹസ്സൻകച്ചേരി, അരുൾദാസ്, എംആർസി,ദ...

‘അമ്മ’യില്‍ പൊട്ടിത്തെറി; മോഹന്‍ലാല്‍ രാജിവെച്ചു

KERALA NEWS
അമ്മ' പ്രസിഡന്റ് സ്ഥാനത്തുനിന്ന് മോഹൻലാല്‍ രാജിവെച്ചു. സംഘടനയില്‍ അഭിപ്രായഭിന്നത രൂക്ഷമായതിനെ തുടർന്നാണ് രാജി. നേരത്തേ ഒരു വിഭാഗം അംഗങ്ങള്‍ രാജി സന്നദ്ധത അറിയിച്ച്‌ രംഗത്തെത്തിയിരുന്നു. നിലവിലെ വിവാദങ്ങള്‍ കടുക്കുന്നതിനിടെയാണ് അംഗങ്ങളുടെ ഈ നീക്കം. എക്സിക്യൂട്ടീവ് കമ്മിറ്റിയും പിരിച്ചുവിട്ടു. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് സാമൂഹ്യ-ദൃശ്യ-അച്ചടി മാധ്യമങ്ങളില്‍ 'അമ്മ'സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികള്‍ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തില്‍, 'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാർമ്മികമായ ഉത്തരവാദിത്വം മുൻനിർത്തി രാജി വെയ്ക്കുന്നു. രണ്ട് മാസത്തിനുള്ളില്‍ പൊതുയോഗം കൂടി, പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുക്കും. 'അമ്മ' ഒന്നാം തീയതി നല്കുന്ന കൈനീട്ടവും, ആരോഗ്യ ചികിത്സയ്ക്ക് നല്‍കിപ്പോരുന്ന സഹായവും 'അമ്മ'യുടെ സമാദരണീയരായ അംഗങ്ങള്‍ക്ക് തടസ്സം കൂടാതെ ലഭ്യമാക്കാനു...

ഹജ്ജ് 2025: ഇതുവരെ ലഭിച്ചത് 4060 അപേക്ഷകൾ

KERALA NEWS
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2025 ലെ ഹജ്ജ് കർമ്മത്തിന് ഇതുവരെ ഓൺലൈനായി അപേക്ഷ നൽകിയത് 4060 പേർ. 710 അപേക്ഷകൾ 65+ വയസ്സ് വിഭാഗത്തിലും 342 അപേക്ഷകൾ ലേഡീസ് വിതൗട്ട് മെഹ്റം (പുരുഷ മെഹ്റമില്ലാത്ത) വിഭാഗത്തിലും 3008 അപേക്ഷകൾ ജനറൽ കാറ്റഗറി വിഭാഗത്തിലുമാണ് ലഭിച്ചിട്ടുള്ളത്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി 2024 സെപ്തംബർ 9 ആണ്. അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ഹജ്ജ് കമ്മിറ്റിയുടെ സൈറ്റിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കണം. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ hajcommittee.gov.in എന്ന വെബ്സൈറ്റിലും കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ keralahajcommittee.org എന്ന വെബ്സൈറ്റിലും അപേക്ഷയുടെ ലിങ്ക് ലഭ്യമാണ്. "Hajsuvidha" മൊബൈൽ അപ്ലിക്കേഷൻ വഴിയും അപേക്ഷ സമർപ്പിക്കാം. അപേക്ഷകർക്ക് 15-01-2026 വരെ കാലാവധിയുള്ള മെഷീൻ റീഡബിൾ പാസ്പോർട്ട് ഉണ്ടായിരിക്കണം. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിന്നായി കേരള ...

നടന്മാരായ മുകേഷും ജയസൂര്യയും ഉള്‍പ്പടെയുള്ള ഏഴുപേര്‍ ലൈംഗികമായി ഉപദ്രവിച്ചെന്ന് നടി

KERALA NEWS
കൊച്ചി: കിടക്ക പങ്കിട്ടാലേ അമ്മയില്‍ അംഗത്വം തരികയുള്ളുവെന്ന് നടന്‍ മുകേഷ് പറഞ്ഞതായി നടിയുടെ വെളിപ്പെടുത്തല്‍. നടന്മാരായ മുകേഷും ജയസൂര്യയും ഉള്‍പ്പടെയുള്ള ഏഴുപേര്‍ ലൈംഗികമായി ഉപദ്രവിച്ചെന്ന് നടി മിനു മുനീര്‍ മാധ്യമങ്ങളോട് പറഞ്ഞു. ആദ്യത്തെ വില്ലന്‍ ജയസൂര്യയാണ്. തന്റെ ആദ്യ ചിത്രമായ ദേ ഇങ്ങോട്ട് നോക്കിയേയുടെ സെറ്റില്‍വച്ചാണ് ദുരനുഭവം ഉണ്ടായത്. ടോയ്‌ലറ്റില്‍ നിന്ന് വരുമ്പോള്‍ പുറകില്‍ നിന്ന് വന്ന് കെട്ടിപ്പിടിച്ച് ചുണ്ടില്‍ ചുംബിക്കുകയായിരുന്നു. അവിടെനിന്ന് പെട്ടന്ന് ഓടിപ്പോകുയായിരുന്നു. പിന്നാലെ വന്ന് ജയയസൂര്യ തിരുവനന്തപുരത്തെ ഫ്‌ലാറ്റിലേക്ക് ക്ഷണിച്ചു. മിനുവിനെ എനിക്ക് താത്പര്യം ഉണ്ട്. യസ്, ഓര്‍ നോ എന്ന് മാത്രം പറഞ്ഞാല്‍ മതിയെന്നാണ് ജയസൂര്യപറഞ്ഞതെന്ന് നടി പറഞ്ഞു മൂന്ന് സിനിമയില്‍ അഭിനയിച്ചാല്‍ അമ്മയില്‍ മെമ്പര്‍ഷിപ്പ് കിട്ടും. ആറ് സിനിമ കഴിഞ്ഞതോടെ മെമ്പര്‍ഷിപ്പിനായി ഇന്നസെന്റ് ചേട്ടനെ ...

നടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; ‘അമ്മ’ ജനറല്‍ സെക്രട്ടറി സിദ്ദിഖ് രാജിവെച്ചു

KERALA NEWS
ലൈഗികാരോപണത്തിന് പിന്നാലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം സിദ്ധിഖ് രാജിവെച്ചു. രാജിക്കത്ത് സംഘടനയുടെ പ്രസിഡന്റ് മോഹൻലാലിന് അയച്ചു. സ്വമേധയാ രാജിവച്ചതായി സിദ്ധിഖ് സ്ഥിരീകരിച്ചു. രാജി സംബന്ധിച്ച്‌ കൂടുതല്‍ പ്രതികരണം നടത്താനില്ലെന്ന് സിദ്ധിഖ് വ്യക്തമാക്കി. നീണ്ട ചർച്ചകള്‍ക്കൊടുവിലാണ് രാജിയിലേക്ക് എത്തിയതായാണ് സൂചന.എനിക്കെതിരെ ഉയർന്നിരിക്കുന്ന ആരോപണങ്ങള്‍ താങ്കളുടെ ശ്രദ്ധയില്‍പ്പെട്ടിരിക്കുമല്ലോ. ഈ സാഹചര്യത്തില്‍ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് സ്വമേധയാ രാജിവയ്ക്കുന്നതായി അറിയിച്ചുകൊള്ളട്ടെ,'' രാജിക്കത്തില്‍ സിദ്ധിഖ് വ്യക്തമാക്കി. ഇന്നലെ അമ്മയുടെ അനൗദ്യോഗിക എക്സിക്യൂട്ടീവ് യോഗം നടന്നതായും വിവരമുണ്ട്. ഒരു സിനിമയുടെ പ്രിവ്യൂ ഷോയ്ക്ക് ശേഷം റൂമിലേക്ക് വിളിച്ചുവരുത്തുകയും തന്നെ ഉപദ്രവിക്കുകയും വാക്കാല്‍ ലൈംഗികാധിക്ഷേപം നടത്തിയെന്നുമാണ് യുവനടി ആരോപിച്ചത്. തന്റ...

ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ പ്രതികരിച്ച് താരസംഘടനയായ ‘അമ്മ’.

KERALA NEWS
ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ പ്രതികരിച്ച് താരസംഘടനയായ ‘അമ്മ’. അമ്മ’ ഒളിച്ചോടിയിട്ടില്ലെന്നും തങ്ങൾ ഹേമ കമ്മിറ്റിക്കൊപ്പമാണെന്നും ജനറൽ സെക്രട്ടറി സിദ്ദിഖ് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു. തെറ്റ് ചെയ്തവർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷിക്കണെന്നും ഒറ്റപ്പെട്ട ഒന്നോ രണ്ടോ സംഭവങ്ങളുടെ പേരിൽ സിനിമ മേഖലയെ ആകെ കുറ്റപ്പെടുത്തരുതെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു. ഹേമ കമ്മറ്റി റിപ്പോർട്ട്‌ അമ്മക്ക് എതിരെയുള്ള റിപ്പോർട്ട്‌ അല്ല.അമ്മയെ ഹേമ കമ്മിറ്റി പ്രതികൂട്ടിൽ നിർത്തിയിട്ടുമില്ല. ഞങ്ങൾ ഹേമ കമ്മിറ്റിക്കൊപ്പമാണ് മാധ്യമങ്ങൾ ഞങ്ങളെ പ്രതിക്കൂട്ടിൽ നിർത്തുന്നതിൽ വിഷമം ഉണ്ടെന്നും സിദ്ദിഖ് പറഞ്ഞു. ഹേമ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ സ്വാഗതം ചെയ്യുന്നു. രണ്ട് വർഷം മുമ്പ് റിപ്പോർട്ടിലെ നിര്‍ദേശങ്ങള്‍ ചർച്ച ചെയ്യാൻ മന്ത്രി സജി ചെറിയാൻ വിളിച്ചിരുന്നു. താനും ഇടവേള ബാബുവുമാണ് ചർച്ചയിൽ അന്ന് പങ്കെടുത്തതെന്നും തങ...

കണക്കില്‍പ്പെടാത്ത പണം കൈവശം വെച്ച തഹസില്‍ദാര്‍ വിജിലന്‍സ് പിടിയില്‍

KERALA NEWS
കണക്കില്‍പ്പെടാത്ത പണം കൈവശം വെച്ച ഭൂരേഖാ തഹസില്‍ദാര്‍ വിജിലന്‍സ് പിടിയില്‍. ആലത്തൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം ലാന്‍ഡ് ട്രിബ്യൂണല്‍ സിറ്റിങിനിടെയാണ് വിജിലന്‍സ് പണം കണ്ടെത്തിയത്. പട്ടാമ്ബി ഭൂരേഖാ തഹസില്‍ദാര്‍ ഒറ്റപ്പാലം പാലപ്പുറം സ്വദേശി മുരളീധരന്‍ നായര്‍ (52) ആണ് വിജിലന്‍സിന്റെ പിടിയിലായത്. തഹസില്‍ദാര്‍ കൈവശം വച്ച 5,000 രൂപയും കാറില്‍ നിന്നു 44,000 രൂപയും വിജിലന്‍സ് കണ്ടെടുത്തു. പാലക്കാട് വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ വിന്‍സ് ജോസഫിന്റെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് തഹസില്‍ദാറെ പിടികൂടിയത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ഓൺലൈൻ ഭാഗ്യക്കുറി തട്ടിപ്പ്: കണ്ടെത്തിയത് 60 വ്യാജ ആപ്പുകൾ.

KERALA NEWS
കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പേരിൽ ഓൺലൈനിൽ വ്യാജ ലോട്ടറിവില്പന നടത്തുന്ന ആപ്പുകൾ പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗൂഗിളിന് കേരള പൊലീസ് നോട്ടീസ് നൽകി. ഇത്തരം ഓൺലൈൻ ലോട്ടറികളുടെ പരസ്യങ്ങൾ ഫേസ്ബുക്കിൽ നിന്ന് നീക്കാൻ മെറ്റയ്ക്കും നോട്ടീസ് നൽകിയിട്ടുണ്ട്. ഓൺലൈൻ ലോട്ടറിയുടെ 60 വ്യാജ ആപ്പുകളാണ് പൊലീസിന്റെ സൈബർ പട്രോളിങിനെത്തുടർന്ന് കണ്ടെത്തിയത്. തട്ടിപ്പുമായി ബന്ധപ്പെട്ട് 25 വ്യാജ ഫേസ് ബുക്ക് പ്രൊഫൈലും 20 വെബ് സൈറ്റുകളും കണ്ടെത്തി. ഇത്തരം തട്ടിപ്പിനു പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്തി കർശന നിയമനടപടി സ്വീകരിക്കുമെന്നും കേരള പൊലീസ് അറിയിച്ചു. കേരള മെഗാമില്യൺ ലോട്ടറി, കേരള സമ്മർ സീസൺ ധമാക്ക എന്നീ പേരുകളിൽ സമൂഹമാധ്യമങ്ങൾ വഴി കേരള സംസ്ഥാന ലോട്ടറി ഓൺലൈൻ ആയി എടുക്കാം എന്ന വ്യാജപരസ്യം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാട്സ്ആപ്പ്, ടെലഗ്രാം, ഇൻസ്റ്റാഗ്രാം മുതലായ സമൂഹമാധ്യമങ്ങൾ വഴി ...

MTN NEWS CHANNEL

Exit mobile version