Sunday, September 13News That Matters
Shadow

Author: admin

വേങ്ങര നിയോജക മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി യോഗം ചേർന്നു

വേങ്ങര നിയോജക മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി യോഗം ചേർന്നു

VENGARA
വേങ്ങര: വേങ്ങര നിയോജക മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി യോഗം ചേർന്നു. യോഗം വി. സുധാകരൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ വി.പി. റഷീദ് അധ്യക്ഷത വഹിച്ചു. പറബൻ റഷീദ്, പി.എ. ചെറിത്, കെ.എ. അറഫാത്ത്, എ.കെ.എ. നസീർ സോമൻഗാന്ധിക്കുന്ന്, അരീക്കാട്ട് കുഞ്ഞിപ്പ, എം.കെ. മാനു, തേങ്ങിലാൻ ഹംസ, പി.പി. ആലിപ്പു, ഷമീർ കമ്പ്രൻ, പി.പി.എ. ബാവ, പി.പി. സഫീർ ബാബു എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ കെ. രാധാകൃഷ്ണൻ മാസ്റ്റർ സ്വാഗതവും എ.എ. റഷീദ്‌ നന്ദിയും പറഞ്ഞു. നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GhhH756JcVh4D0k6AwPlJJ?s=cl&p=a&ilr=4&amv=3...
ഊരകം കീഴ്മുറി ജി.എൽ.പി സ്കൂളിൽ പ്രകൃതി സംരക്ഷണ ദിനാചരണം സംഘടിപ്പിച്ചു

ഊരകം കീഴ്മുറി ജി.എൽ.പി സ്കൂളിൽ പ്രകൃതി സംരക്ഷണ ദിനാചരണം സംഘടിപ്പിച്ചു

VENGARA
വേങ്ങര: ഊരകം കീഴ്മുറി ജി.എൽ.പി സ്കൂൾ പ്രീപ്രൈമറി വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രകൃതി സംരക്ഷണ ദിനാചരണം സംഘടിപ്പിച്ചു. പരിപാടികളുടെ ഉദ്ഘാടനം ലൈബ്രറി കൗൺസിൽ തിരൂരങ്ങാടി താലൂക്ക് സെക്രട്ടറി കെ.പി. സോമനാഥൻ മാസ്റ്റർ നിർവഹിച്ചു. ചടങ്ങിൽ പ്രധാനാധ്യാപകൻ സുലൈമാൻ യു. അധ്യക്ഷത വഹിച്ചു. ദിനാചരണത്തിന്റെ ഭാഗമായി പ്രകൃതി സംരക്ഷണ സന്ദേശം ഉൾക്കൊള്ളുന്ന ചിത്രീകരണവും വിദ്യാർത്ഥികൾക്കായി ചിത്രരചനയും നടന്നു. പ്രീ പ്രൈമറി ഇൻചാർജ് സജിനി ഗംഗ ചടങ്ങിൽ സ്വാഗതം പറഞ്ഞു. പരിപാടികൾക്ക് ഗീതു കെ., ശ്രുതി കെ.പി., മോളി ടി., സഹല കെ., ജമീല കെ., അജിത പി., മുഹമ്മദ്‌ നിബ്രാസ് എന്നിവർ നേതൃത്വം നൽകി. നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.* 👉 ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GhhH756JcVh4D0k6AwPlJJ?s=cl&p=a&ilr=4&amv=3...
പെരുമണ്ണയിൽ യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പെരുമണ്ണയിൽ യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

MARANAM
പെരുമണ്ണ: കറുത്താലിൽ യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൂച്ചേരി കുളം സ്വദേശി ഗൗതം എസ് ലാൽ (24) ആണ് മരിച്ചത്. അറക്കൽ സ്കൂൾ അധ്യാപകൻ സുധിലാൽ മാഷിന്റെ മകനാണ് ഗൗതം.മൃതദേഹം നിലവിൽ തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GhhH756JcVh4D0k6AwPlJJ?s=cl&p=a&ilr=4&amv=3...
പാക്കടപ്പുറായ ജനകീയ ആരോഗ്യ കേന്ദ്രം വികസിപ്പിക്കണം: വെൽഫെയർ പാർട്ടി

പാക്കടപ്പുറായ ജനകീയ ആരോഗ്യ കേന്ദ്രം വികസിപ്പിക്കണം: വെൽഫെയർ പാർട്ടി

VENGARA
പാക്കടപ്പുറായ: പാക്കടപ്പുറായ ജനകീയ ആരോഗ്യ കേന്ദ്രത്തിൽ ആവശ്യമായ ഡോക്ടറെയും മറ്റ് അനുബന്ധ ജീവനക്കാരെയും നിയമിക്കണമെന്നും, പൊതുജനങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ ആരോഗ്യകേന്ദ്രം അടിയന്തരമായി വികസിപ്പിക്കണമെന്നും വെൽഫെയർ പാർട്ടി പാക്കടപ്പുറായ യൂണിറ്റ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പാക്കടപ്പുറായ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന പാർട്ടിയുടെ യൂണിറ്റ് വാർഷിക സമ്മേളനം ജില്ലാ സെക്രട്ടറി ഷാക്കിർ മോങ്ങം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബഷീർ പുല്ലമ്പലവൻ, സെക്രട്ടറി കുട്ടിമോൻ എന്നിവർ യൂണിറ്റ് ഭാരവാഹി തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. പുതിയ യൂണിറ്റ് ഭാരവാഹികളായി പി.പി. അഹമ്മദ് ഫസൽ (പ്രസിഡന്റ്), അബ്ദുൽ ഗഫൂർ തുമ്പയിൽ (സെക്രട്ടറി), അബ്ദുൽ കരീം ചെമ്പൻ (ട്രഷറർ), അബ്ദുൽ മജീദ് സി., കദീജ ടീച്ചർ (വൈസ് പ്രസിഡന്റുമാർ), മുനീർ വി.ടി., സമീറ ഫസ...
യൂട്യൂബ് ഇൻഫ്ലുവൻസർ ‘യാത്ര ടുഡേ’ ദിൻഷാദിനെ കാണാനില്ലെന്ന് പരാതി

യൂട്യൂബ് ഇൻഫ്ലുവൻസർ ‘യാത്ര ടുഡേ’ ദിൻഷാദിനെ കാണാനില്ലെന്ന് പരാതി

MALAPPURAM
തേഞ്ഞിപ്പലം: പ്രശസ്‌ത യൂട്യൂബറും ഇൻഫ്ലുവൻസറുമായ 'യാത്ര ടുഡേ' ദിൻഷാദ് എന്ന മുഹമ്മദ് ദിൽഷാദിനെ (31) കാണാനില്ലെന്ന് പരാതി. മലപ്പുറം ചേലേമ്പ്ര പാറയിൽ എരൂലിൽ ഹുസൈന്റെ മകനാണ്. കഴിഞ്ഞ ജൂലൈ 6-ന് ചേലേമ്പ്രയിലെ വീട്ടിൽ നിന്ന് യാത്ര പുറപ്പെട്ട ദിൽഷാദിനെ കുറിച്ച് പിന്നീട് യാതൊരു വിവരവും ലഭിച്ചിട്ടില്ല. ബന്ധുക്കളുടെ പരാതിയിൽ തേഞ്ഞിപ്പലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. തേഞ്ഞിപ്പലം പോലീസ് സ്റ്റേഷൻ: 0494 2400260 ഇൻസ്പെക്ടർ ഓഫ് പോലീസ് (IP): 9497947228 നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GhhH756JcVh4D0k6AwPlJJ?s=cl&p=a&ilr=4&amv=3...
ഓട്ടോ ഡ്രൈവറുടെ സത്യസന്ധത; ലക്ഷങ്ങൾ വിലമതിക്കുന്ന ഐഫോണുകൾ ഉടമയ്ക്ക് തിരികെ നൽകി

ഓട്ടോ ഡ്രൈവറുടെ സത്യസന്ധത; ലക്ഷങ്ങൾ വിലമതിക്കുന്ന ഐഫോണുകൾ ഉടമയ്ക്ക് തിരികെ നൽകി

TIRURANGADI
മൂന്നിയൂർ: വഴിയിൽ നിന്നും കളഞ്ഞുകിട്ടിയ ഒരു ലക്ഷത്തോളം രൂപ വിലമതിക്കുന്ന മൂന്ന് പുതിയ ഐഫോണുകൾ ഉടമയ്ക്ക് തിരികെ നൽകി ഓട്ടോ ഡ്രൈവർ മാതൃകയായി. വെളിമുക്ക് ബൈത്തുറഹ്മ വില്ലേജിൽ താമസിക്കുന്ന ഓട്ടോ ഡ്രൈവർ അബ്ദുസ്സലാമാണ് തന്റെ സത്യസന്ധതയിലൂടെ നാടിന് അഭിമാനമായി മാറിയത്. ഒരാഴ്ച മുൻപ് പടിക്കലിനും പാലക്കലിനും മധ്യേ വെച്ചാണ് അബ്ദുസ്സലാമിന് ഫോണുകൾ ലഭിച്ചത്. ഉടൻ തന്നെ അദ്ദേഹം വാർഡ് മെമ്പർ സി.പി. അസീസ്, പാലക്കൽ എറക്കുത്ത് സലാം, എറക്കുത്ത് നാസർ എന്നിവരെ വിവരം അറിയിച്ചു. തുടർന്ന് ഇവർ ഈ വിവരം സമൂഹമാധ്യമങ്ങൾ വഴി പൊതുസമൂഹത്തിൽ പങ്കുവെക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളിലെ പ്രചാരണത്തെത്തുടർന്ന് ചെമ്മാട് ഗൾഫ് ബസാറിലെ മൊബൈൽ വ്യാപാരി ഫോണിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട പൂർണ്ണ തെളിവുകളുമായി ഇന്ന് പഞ്ചായത്തിൽ എത്തുകയായിരുന്നു. നൽകിയ രേഖകളും തെളിവുകളും കൃത്യമാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് ജനപ്രതിനിധികളുടെയും മറ്റ് ...
രണ്ടു വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന ലഹരിക്കേസ് പ്രതി പിടിയിൽ

രണ്ടു വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന ലഹരിക്കേസ് പ്രതി പിടിയിൽ

MALAPPURAM
കൽപകഞ്ചേരി: കൽപകഞ്ചേരി പോലീസ് സ്റ്റേഷനിൽ 2024-ൽ രജിസ്റ്റർ ചെയ്ത എം.ഡി.എം.എ കേസിൽ ഭൂട്ടാനിലുൾപ്പെടെ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ. പാലക്കാട് മൈലപ്പാടം പയ്യനാടം കശായപ്പടി സ്വദേശി ചാട്ടുപ്പൊക്കിൽ മുഹമ്മദ് അൻസാറിനെ (26) ആണ് താനൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് (DANSAF) സംഘം ബംഗളൂരുവിൽ നിന്നും അറസ്റ്റ് ചെയ്തത്. കൽപകഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലെ കുറ്റിപ്പാലയിൽ വെച്ച് 2024 മെയ് 18-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് പോലീസ് അറസ്റ്റ് ചെയ്ത മറ്റു പ്രതികളിൽ നിന്നാണ് അൻസാറിനെക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് കഴിഞ്ഞ രണ്ട് വർഷത്തോളമായി ഭൂട്ടാൻ, പശ്ചിമ ബംഗാൾ, ഹിമാചൽ പ്രദേശ് തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്ന പ്രതിയെ പോലീസ് നിരന്തരം നിരീക്ഷിച്ച് വരികയായിരുന്നു. പ്രതി ബംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിയിൽ എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്...
മൂന്നിയൂർ സ്വദേശി വലില്ലത്ത് ഷംസുദ്ദീൻ നിര്യാതനായി.

മൂന്നിയൂർ സ്വദേശി വലില്ലത്ത് ഷംസുദ്ദീൻ നിര്യാതനായി.

MARANAM
മൂന്നിയൂർ: തയ്യിലക്കടവ് സ്വദേശിയും തിരൂർ സിറ്റിപാർക്ക് റസ്റ്റോറന്റ് ഉടമയുമായ വലില്ലത്ത് ഷംസുദ്ദീൻ (58) നിര്യാതനായി. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. പരേതനായ വലില്ലത്ത് അബ്ദുറഹ്മാന്റെയും പരേതയായ കോട്ടായി നഫീസയുടെയും മകനാണ്.ഭാര്യ: കള്ളിയൻ റൈഹാനത്ത് (നീരോൽപാലം). മക്കൾ: ഷൗഫീല, ഷമീർ, ഷഫീക്ക്, ഷബീബ്. മരുമക്കൾ: ബഷീർ (ചെലുപാടം), എൻ.പി. റാഷിഫ (വട്ടത്താണി), വി. നഫ്ല (അത്താണിക്കൽ). സഹോദരങ്ങൾ: വി. മുസ്തഫ (സൗദി അറേബ്യ), വി. റംല (പറമ്പിൽപീടിക), പരേതയായ വി. കദീജ (ചാലിയം).ജനാസ നമസ്കാരം ഇന്ന് (തിങ്കളാഴ്ച) രാത്രി 9.30-ന് തയ്യിലക്കടവ് മൂച്ചിത്താണി ജുമാ മസ്ജിദിൽ നടക്കും....
പരപ്പനങ്ങാടി കേരളോത്സവം: പരപ്പനാട് വാക്കേഴ്സ് ക്ലബ്ബ് ഓവറോൾ ചാമ്പ്യന്മാർ

പരപ്പനങ്ങാടി കേരളോത്സവം: പരപ്പനാട് വാക്കേഴ്സ് ക്ലബ്ബ് ഓവറോൾ ചാമ്പ്യന്മാർ

PARAPPANAGADI
പരപ്പനങ്ങാടി: നഗരസഭ സംഘടിപ്പിച്ച 2025–26 വർഷത്തെ കേരളോത്സവത്തിൽ പരപ്പനാട് വാക്കേഴ്സ് ക്ലബ്ബിന് ഓവറോൾ ചാമ്പ്യൻഷിപ്പ്. 113 പോയിന്റുകൾ നേടിയാണ് ക്ലബ്ബ് ഈ അഭിമാനകരമായ നേട്ടം സ്വന്തമാക്കിയത്. അത്‌ലറ്റിക്സ്, വടംവലി, കബഡി, ചെസ്സ്, കൂടാതെ വിവിധ കലാമത്സരങ്ങൾ എന്നിവയിൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് പരപ്പനാട് വാക്കേഴ്സ് ക്ലബ്ബ് ഒന്നാമതെത്തിയത്. വിജയികൾക്കുള്ള സമ്മാനദാനം നഗരസഭാ ചെയർപേഴ്സൺ സുബൈദ ടീച്ചർ നിർവ്വഹിച്ചു. വൈസ് ചെയർമാൻ ഷമീം കിഴക്കിനിയകത്ത്, നഗരസഭാ കൗൺസിലർമാരായ ഫയറൂസ തസ്‌നീം പി., റസാഖ് എം., മുനീർ ബാബു പി. തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. 2020-ലെ കോവിഡ് കാലഘട്ടത്തിൽ പരപ്പനങ്ങാടി ചുടലപ്പറമ്പ് മൈതാനം ആസ്ഥാനമാക്കിയാണ് പരപ്പനാട് വാക്കേഴ്സ് ക്ലബ്ബ് പ്രവർത്തനം ആരംഭിച്ചത്. കലാ-കായിക മേഖലകളിൽ പുതുതലമുറയ്ക്ക് മികച്ച പരിശീലനം നൽകി സംസ്ഥാന-ദേശീയ ചാമ്പ്യൻഷിപ്പുകൾക്ക് അവരെ പ്രാപ്തരാക്കുക എന്നതാണ് ക്ലബ്ബിന്റെ ...
പാഠപുസ്തകത്തിലെ ‘സായംപ്രഭാ ഹോം’ നേരിൽ കണ്ട് വിദ്യാർത്ഥികൾ

പാഠപുസ്തകത്തിലെ ‘സായംപ്രഭാ ഹോം’ നേരിൽ കണ്ട് വിദ്യാർത്ഥികൾ

VENGARA
വേങ്ങര: ഹയർ സെക്കൻഡറി സോഷ്യൽ വർക്ക് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന സായംപ്രഭാ ഹോമിനെ നേരിൽ പരിചയപ്പെടുന്നതിനായി വേങ്ങര ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ സായംപ്രഭാ ഹോം സന്ദർശിച്ചു. സ്കൂളിലെ സോഷ്യൽ വർക്ക് വിഭാഗം വിദ്യാർത്ഥികളാണ് പഠനത്തിന്റെ ഭാഗമായി സ്ഥാപനത്തിൽ എത്തിയത്. സന്ദർശനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ ഹോമിലെ മുതിർന്ന പൗരന്മാരുമായി ആശയവിനിമയം നടത്തുകയും അവരുടെ അനുഭവങ്ങൾ ചോദിച്ചറിയുകയും ചെയ്തു. പഠിക്കുന്ന പാഠഭാഗത്തിൽ ഉൾപ്പെട്ട സ്ഥാപനം തന്നെ നേരിൽ സന്ദർശിച്ച് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം വിദ്യാർത്ഥികളും അധ്യാപകരും പങ്കുവെച്ചു. സായംപ്രഭാ ഹോമിന്റെ പ്രവർത്തനങ്ങൾ, ലഭ്യമായ സേവനങ്ങൾ, മറ്റ് വയോജന ക്ഷേമ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് ഇംപ്ലിമെന്റിംഗ് ഓഫീസർ സമിത കുമാരി, കെയർ ഗിവർ ഇബ്രാഹീം എ.കെ. എന്നിവർ വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു നൽകി. പരിപാടിയിൽ പഞ്...
ചാക്കീരി അഹമ്മദ് മൊയ്തീൻ നിര്യാതനായി

ചാക്കീരി അഹമ്മദ് മൊയ്തീൻ നിര്യാതനായി

MARANAM
വേങ്ങര: ചേറൂർ സ്വദേശിയും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് മുൻ ചീഫ് എഞ്ചിനീയറുമായ ചാക്കീരി അഹമ്മദ് മൊയ്തീൻ (78) നിര്യാതനായി. കോഴിക്കോട് ജവഹർ നഗർ കോളനിയിലെ 'ചാക്കീരി മാനർ എ-38'-ൽ ആയിരുന്നു താമസം. പരേതനായ ചാക്കീരി മൊയ്തീൻ ഹാജിയുടെ മകനാണ്.​ഭാര്യ: സഫിയ (പട്ടാമ്പി).മക്കൾ: ഇഖ്‌ബാൽ സകരിയ (ജെ.ഡി.ടി. കോളേജ്), നൗഫൽ ചാക്കീരി (ബിസിനസ്), ഡോ. സനൂജ് ചാക്കീരി.മരുമക്കൾ: ഷഹന (കൊടുവള്ളി), ഡോ. തസ്‌നീം (മഞ്ചേരി), ഡോ. ഷഹീന (വയനാട്).​മയ്യിത്ത് നിസ്കാരം ഞായറാഴ്ച (26-07-2026) രാവിലെ 11.30-ന് കോഴിക്കോട് നടക്കാവ് കൊട്ടാരം റോഡിലുള്ള മസ്ജിദുൽ മനാർ ജുമാ മസ്ജിദിൽ നടക്കും....
പരപ്പനങ്ങാടി എക്സൈസിന്റെ വൻ മദ്യ വേട്ട; 36 കുപ്പി മദ്യവുമായി ബംഗാൾ സ്വദേശി പിടിയിൽ

പരപ്പനങ്ങാടി എക്സൈസിന്റെ വൻ മദ്യ വേട്ട; 36 കുപ്പി മദ്യവുമായി ബംഗാൾ സ്വദേശി പിടിയിൽ

PARAPPANAGADI
പരപ്പനങ്ങാടി: എക്സൈസ് വകുപ്പിന്റെ ‘ഓപ്പറേഷൻ തണ്ടർ’ ഡ്രൈവിന്റെ ഭാഗമായി അഡീഷണൽ എക്സൈസ് കമ്മീഷണറുടെ ഉത്തരവിനെ തുടർന്ന് പരപ്പനങ്ങാടി എക്സൈസ് വൻ മദ്യവേട്ട നടത്തി. പരപ്പനങ്ങാടി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ കെ.ടി. ഷൺമുഖന്റെ നേതൃത്വത്തിൽ പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ ഇന്ന് (25.07.2026) പുലർച്ചെ നടത്തിയ പരിശോധനയിലാണ് 36 കുപ്പി പുതുച്ചേരി മദ്യവുമായി വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിലായത്. അബ്ദുൾ കാസിം മകൻ ഐസക് നൂട്ടൻ എസ്.കെ (30/2026) ആണ് എക്സൈസിന്റെ പിടിയിലായത്. ട്രെയിനിൽ നിന്നിറങ്ങി വലിയൊരു ട്രാവൽ ബാഗിൽ മദ്യവുമായി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ കയറി പോകാൻ ശ്രമിക്കവേയാണ് എക്സൈസ് സംഘം ഇയാളെ പിടികൂടിയത്. പ്രതി മാഹിയിൽ നിന്നും വൻതോതിൽ മദ്യം വാങ്ങി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിച്ചുകൊടുക്കുന്ന വൻ സംഘത്തിലെ കണ്ണിയാണെന്നും, ഈ സംഘത്തെക്കുറിച്ച് നിർണ്ണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന...
തിരൂരങ്ങാടിയിൽ സ്കൂൾ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്; അന്വേഷണം നടത്താൻ ജില്ലാ കളക്ടറുടെ ഉത്തരവ്

തിരൂരങ്ങാടിയിൽ സ്കൂൾ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്; അന്വേഷണം നടത്താൻ ജില്ലാ കളക്ടറുടെ ഉത്തരവ്

TIRURANGADI
തിരൂരങ്ങാടി: തിരൂരങ്ങാടി ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾ തമ്മിൽ ടൗണിൽ വെച്ച് പതിവായി നടക്കുന്ന സംഘർഷങ്ങളിൽ അന്വേഷണം നടത്താൻ ജില്ലാ കളക്ടറുടെ ഉത്തരവ്. 'ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മ' നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറോടും (ഡി.ഡി.ഇ) ജില്ലാ പോലീസ് മേധാവിയോടുമാണ് കളക്ടർ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടത്. വിദ്യാർത്ഥികൾക്കിടയിൽ ചേരിതിരിഞ്ഞ് നടക്കുന്ന ഇത്തരം സംഘർഷങ്ങൾ പ്രദേശവാസികൾക്കും വ്യാപാരികൾക്കും യാത്രക്കാർക്കും കടുത്ത ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. മിക്ക ദിവസങ്ങളിലും റോഡിൽ നടക്കുന്ന കൂട്ടത്തല്ല് സമീപത്തെ പള്ളിയുടെ കോമ്പൗണ്ടിലേക്ക് വരെ എത്തിയത് പ്രാർത്ഥനയ്ക്ക് എത്തുന്നവർക്കും വലിയ പ്രയാസമുണ്ടാക്കുന്നുണ്ട്. റോഡിലൂടെ സഞ്ചരിക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കും ബുദ്ധിമുട്ട് നേരിടുന്നതിന് പുറമെ നഗരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്കിനു...
വയോജന-ഭിന്നശേഷി ക്ഷേമ പ്രവർത്തനങ്ങൾ: വേങ്ങര ഗ്രാമപഞ്ചായത്തിന് ജില്ലാ ഭരണകൂടത്തിന്റെ പൂർണ്ണ പിന്തുണ

വയോജന-ഭിന്നശേഷി ക്ഷേമ പ്രവർത്തനങ്ങൾ: വേങ്ങര ഗ്രാമപഞ്ചായത്തിന് ജില്ലാ ഭരണകൂടത്തിന്റെ പൂർണ്ണ പിന്തുണ

MALAPPURAM
വേങ്ങര: വയോജന-ഭിന്നശേഷി ക്ഷേമ മേഖലയിൽ വേങ്ങര ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് ജില്ലാ ഭരണകൂടത്തിന്റെയും സാമൂഹ്യനീതി വകുപ്പിന്റെയും പൂർണ പിന്തുണ. മലപ്പുറം സബ് കളക്ടർ ദിലീപ് കെ. കൈനിക്കര ഐ.എ.എസ്, ജില്ലാ സാമൂഹ്യനീതി ഓഫീസർ സമീർ മച്ചിങ്ങൽ എന്നിവരാണ് ഗ്രാമപഞ്ചായത്തിന് എല്ലാവിധ സഹകരണവും ഉറപ്പുനൽകിയത്. വയോജനങ്ങളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം മുൻനിർത്തി പഞ്ചായത്ത് നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പുതിയ സംരംഭങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിനും പിന്തുണ തുടർന്നും നൽകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ജില്ലാ ഭരണകൂടത്തിൽ നിന്നും ലഭിച്ച ഈ ഉറപ്പ് വേങ്ങര ഗ്രാമപഞ്ചായത്തിന്റെ ക്ഷേമപ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തും പ്രചോദനവുമാകുമെന്ന് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശബ്ന ഇബ്രാഹിം എ.കെ. വ്യക്തമാക്കി. നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗ...
സത്യസന്ധതയ്ക്ക് ആദരം: കളഞ്ഞുകിട്ടിയ സ്വർണ്ണവും പണവും തിരികെ നൽകിയ മൂസ്സക്കുട്ടിയെ ആദരിച്ചു

സത്യസന്ധതയ്ക്ക് ആദരം: കളഞ്ഞുകിട്ടിയ സ്വർണ്ണവും പണവും തിരികെ നൽകിയ മൂസ്സക്കുട്ടിയെ ആദരിച്ചു

TIRURANGADI
തിരൂരങ്ങാടി: താലൂക്ക് ആശുപത്രി പരിസരത്തുനിന്ന് ലഭിച്ച വിലപിടിപ്പുള്ള സ്വർണ്ണാഭരണങ്ങളും പണവുമടങ്ങിയ പേഴ്സ് ഉടമസ്ഥന് തിരികെ നൽകി മാതൃകയായ താലൂക്ക് ആശുപത്രി ജീവനക്കാരൻ മൂസ്സക്കുട്ടിയെ താലൂക്ക് ഡെവലപ്മെന്റ് ഫോറം തിരൂരങ്ങാടി ആദരിച്ചു. തിരൂരങ്ങാടി താലൂക്ക് ആശുപത്രി ഫാർമസി വിഭാഗത്തിലെ ക്ലീനിംഗ് സ്റ്റാഫായ പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി വെട്ടിക്കുത്തി മൂസ്സക്കുട്ടിയാണ് ഈ സത്യസന്ധതയിലൂടെ പ്രശംസ പിടിച്ചുപറ്റിയത്. ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ രോഗിക്ക് അബദ്ധത്തിൽ നഷ്ടപ്പെട്ട പേഴ്സ് ഫാർമസി പരിസരത്തുനിന്നാണ് മൂസ്സക്കുട്ടിക്ക് ലഭിക്കുന്നത്. പരിശോധിച്ചപ്പോൾ സ്വർണ്ണാഭരണങ്ങളും പണവും അടങ്ങിയിട്ടുണ്ടെന്ന് മനസ്സിലായതോടെ അദ്ദേഹം ഉടൻ തന്നെ വിവരം ആശുപത്രി അധികൃതരെ അറിയിക്കുകയായിരുന്നു. തുടർന്ന് സഹപ്രവർത്തകരുടെ സാന്നിധ്യത്തിൽ പേഴ്സ് യഥാർത്ഥ ഉടമസ്ഥന് സുരക്ഷിതമായി കൈമാറി. തിരൂരങ്ങാടി പോലീസ് എസ്.എച്ച്.ഒ. അനീഷ് മൂസ...
വധശ്രമക്കേസ്: ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ പ്രതി 13 വർഷത്തിന് ശേഷം പിടിയിൽ

വധശ്രമക്കേസ്: ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ പ്രതി 13 വർഷത്തിന് ശേഷം പിടിയിൽ

MALAPPURAM
തിരൂർ: വധശ്രമക്കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷം ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ 13 വർഷത്തിന് ശേഷം തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. 2013 മുതൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ടിരുന്ന പടിഞ്ഞാറേക്കര പണ്ടായി സ്വദേശി മരക്കാരകത്ത് ഹൗസിൽ സുലൈമാനെയാണ് (47) പോലീസ് പിടികൂടിയത്.​2013-ൽ രജിസ്റ്റർ ചെയ്ത വധശ്രമക്കേസ് ഉൾപ്പെടെ പത്തോളം ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ ജാമ്യത്തിലിറങ്ങിയ ശേഷം കോടതിയിൽ ഹാജരാകാതെ മുങ്ങുകയായിരുന്നു. ഇതേത്തുടർന്നാണ് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പടിഞ്ഞാറേക്കരയിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ സുലൈമാനെ തിരൂർ മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു....
ട്യൂഷൻ വിദ്യാർത്ഥികൾക്ക് നേരെ ലൈംഗികാതിക്രമം: അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ

ട്യൂഷൻ വിദ്യാർത്ഥികൾക്ക് നേരെ ലൈംഗികാതിക്രമം: അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ

LOCAL NEWS, THRISSUR
തൃശൂർ: പ്രായപൂർത്തിയാകാത്ത മൂന്ന് വിദ്യാർത്ഥികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ. ചൂണ്ടൽ നാലകത്ത് വീട്ടിൽ നൗഷാദിനെയാണ് (52) കുന്നംകുളം പോലീസ് പിടികൂടിയത്. പ്രതിക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.​സ്വന്തം വീട്ടിൽ ട്യൂഷനെത്തിയിരുന്ന കുട്ടികൾക്ക് നേരെയാണ് ഇയാൾ അതിക്രമം നടത്തിയത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി കുട്ടികളുടെ പെരുമാറ്റത്തിൽ അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് രക്ഷിതാക്കൾ വിവരങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. തുടർന്ന് ഇവർ കുന്നംകുളം പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ പോലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി....
ഐക്യദാർഢ്യറാലി സംഘടിപ്പിച്ചു

ഐക്യദാർഢ്യറാലി സംഘടിപ്പിച്ചു

TIRURANGADI
തിരൂരങ്ങാടി: വിദ്യാഭ്യാസ രംഗത്തെ കേന്ദ്ര സർക്കാരിന്റെ അനാസ്ഥയ്‌ക്കെതിരെ ഡൽഹി ജന്തർമന്തറിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജ് സ്റ്റാഫ് ക്ലബ്ബിന്റെ നേതൃത്വത്തിൽ റാലി സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം പ്രൊഫ. ഡോ. എസ്. ഷിബ്നു നിർവഹിച്ചു. ഡോ. അനീഷ് എം.എച്ച്., ഡോ. കെ. അബ്ദുൽ സമദ്, ഡോ. ഷബീർ വി.പി., ഡോ. ശരീഫ ബീഗം, ഹുസൈൻ കുട്ടി എന്നിവർ സംസാരിച്ചു....
മൂന്നിയൂർ ആസ്ഥാനമായി പുതിയ പോലീസ് സ്റ്റേഷൻ അനുവദിക്കണം; ആഭ്യന്തര മന്ത്രിക്ക് നിവേദനം നൽകി

മൂന്നിയൂർ ആസ്ഥാനമായി പുതിയ പോലീസ് സ്റ്റേഷൻ അനുവദിക്കണം; ആഭ്യന്തര മന്ത്രിക്ക് നിവേദനം നൽകി

TIRURANGADI
മൂന്നിയൂർ: മലപ്പുറം ജില്ലയിലെ മൂന്നിയൂർ ആസ്ഥാനമായി പുതിയ പോലീസ് സ്റ്റേഷൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 'മൂന്നിയൂർ സൗഹൃദ വേദി' സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി. സൗഹൃദ വേദി ചെയർമാൻ അഷ്റഫ് കളത്തിങ്ങൽ പാറയാണ് മന്ത്രിക്ക് നിവേദനം കൈമാറിയത്. വിഷയം അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനൽകിയതായി ഭാരവാഹികൾ അറിയിച്ചു. വള്ളിക്കുന്ന് മണ്ഡലത്തിലെ മൂന്നിയൂർ, പെരുവള്ളൂർ പഞ്ചായത്തുകളെ ഏകോപിപ്പിച്ച് പുതിയ സ്റ്റേഷൻ നിർമ്മിക്കണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം. നിലവിൽ മൂന്നിയൂർ പഞ്ചായത്ത് തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിലും പെരുവള്ളൂർ തേഞ്ഞിപ്പലം സ്റ്റേഷൻ പരിധിയിലുമാണ് ഉൾപ്പെടുന്നത്. തിരൂരങ്ങാടി നഗരസഭയും മൂന്നിയൂർ, എ.ആർ. നഗർ പഞ്ചായത്തുകളും നന്നമ്പ്ര, തെന്നല പഞ്ചായത്തുകളുടെ ചില ഭാഗങ്ങളും അടങ്ങുന്ന വിശാലമായ പ്രദേശമാണ് നിലവിൽ തിരൂരങ്ങാടി സ്റ്റേഷന്റെ അധികാരപരിധിയിലുള്ളത്. എഴുപതിനായ...
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി ശൈഖുൽ ജാമിഅഃ പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാർ വിടവാങ്ങി

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി ശൈഖുൽ ജാമിഅഃ പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാർ വിടവാങ്ങി

KERALA NEWS
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി ശൈഖുൽ ജാമിഅഃ പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാർ വിടവാങ്ങി. കേരളീയ മുസ്ലിം പൊതുമണ്ഡലത്തിൽ സജീവ സാന്നിദ്ധ്യമായ ആലിക്കുട്ടി മുസ്ല്യാർ 2003 മുതൽ 2006 വരെ കേരള ഹജ്ജ് കമ്മറ്റി ചെയർമാൻ, 2006 മുതൽ 2009 വരെകേന്ദ്ര ഹജ്ജ് കമ്മറ്റി ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 2003 മുതൽ ജാമിഅ നൂരിയയുടെ പ്രിൻസിപ്പാൾ സ്ഥാനം വഹിക്കുന്ന ആലിക്കുട്ടി മുസ്ലിയാർ അറിയപ്പെടുന്ന പണ്ഡിതനും എഴുത്തുകാരനും പ്രാസംഗികനുമാണ്. ആൾ ഇന്ത്യ പേഴ്സണൽ ബോർഡ് അംഗം കൂടിയായ അദ്ദേഹം നിരവധി ദേശീയ അന്തർദേശീയ സെമിനാറുകളിലും പങ്കെടുത്ത് പേപ്പറുകൾ അവതരിപ്പിച്ചിട്ടുണ്ട്. പുണ്യഭൂമിയിലേക്ക്, മുസ്ലിം ലോകം 1421, മുസ്ലിം ലോകം 1423, മുസ്ലിം ലോകം 1425, ദിക്റുകൾ, ഇസ്ലാമിക മുന്നേറ്റം ആഗോള തലത്തിൽ, ഫലസ്തീൻ ജൂതർക്കെന്തവകാശം തുടങ്ങിയ മലയാളം പുസ്തകങ്ങൾക്ക് പുറമെ ഇൻതിദാറുൽ മഫ്ഖൂദ് എന്ന അറബി കർമശാസ്ത്ര ഗ്രന്ഥവും ...

MTN NEWS CHANNEL