
അച്ചനമ്പലം: കണ്ണമംഗലം പഞ്ചായത്ത് എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ വിരമിച്ച അധ്യാപകരെ ആദരിക്കുന്നതിനായി ‘എന്റെ ടീച്ചർ’ എന്ന പേരിൽ അധ്യാപക സംഗമം സംഘടിപ്പിച്ചു. വിവിധ വിദ്യാലയങ്ങളിൽ സേവനമനുഷ്ഠിച്ച് വിരമിച്ച 35-ഓളം അധ്യാപകരെയാണ് ചടങ്ങിൽ ആദരിച്ചത്. അച്ചനമ്പലത്തിൽ നടന്ന പരിപാടി മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗവും മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റുമായ പി.കെ അസ്‌ലു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് എം.എസ്.എഫ് പ്രസിഡന്റ് യൂസഫ് അലി ഇ.കെ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുഹമ്മദ് റബീഹ് സ്വാഗതം പറഞ്ഞു. കണ്ണമംഗലം പഞ്ചായത്ത് മുസ്‌ലിം ലീഗ് ഭാരവാഹികളായ യു.കെ ഇബ്രാഹീം, യു.പി അബ്ദു, ആസിഫ് മാസ്റ്റർ, പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ആബിദ് കൂന്തല, വേങ്ങര മണ്ഡലം എം.എസ്.എഫ് ട്രഷറർ മുബശ്ശിർ കാവുങ്ങൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. സംഗമത്തിൽ പങ്കെടുത്ത അധ്യാപകർ തങ്ങളുടെ അനുഭവങ്ങളും പഴയകാല ഓർമ്മകളും പുതുതലമുറയുമായി പങ്കുവെച്ചു. തുടർന്ന് മുഴുവൻ അധ്യാപകർക്കും ഉപഹാരങ്ങൾ നൽകി ആദരിച്ചു. ഭാരവാഹികളായ ഫവാസ് പീച്ചി, ശിബിലി, ഷാബിൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഫവാസ് പീച്ചി നന്ദി രേഖപ്പെടുത്തി.
⊶⊷⊶⊷❍❍⊶⊷⊶⊷
*നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.*
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A
⊶⊷⊶⊷❍❍⊶⊷⊶⊷
*നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും*
🪀 http://wa.me/917510488184
⊶⊷⊶⊷❍❍⊶⊷⊶⊷
