Thursday, October 29News That Matters
Shadow

Author: admin

വേങ്ങരയിൽ മെത്താംഫിറ്റാമിനും കഞ്ചാവുമായി രണ്ടു യുവാക്കൾ എക്സൈസ് പിടിയിൽ

വേങ്ങരയിൽ മെത്താംഫിറ്റാമിനും കഞ്ചാവുമായി രണ്ടു യുവാക്കൾ എക്സൈസ് പിടിയിൽ

VENGARA
വേങ്ങര: ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി മലപ്പുറം ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് ഷഫീക്കിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എക്സൈസ് ഇന്റലിജൻസ് വിഭാഗവുമായി സംയുക്തമായി 2026 സെപ്റ്റംബർ 23 ന് വേങ്ങര അരീക്കുളം ചാത്തകുളം സ്കൂളിന് സമീപം നടത്തിയ പരിശോധനയിൽ വേങ്ങര അരീക്കുളം വലിയ പറമ്പിൽ വീട്ടിൽ മുഹമ്മദ് സവാദ് വി. പി (26), തെക്കിൽ പറമ്പിൽ വീട്ടിൽ മുഹമ്മദ് സഫീർ (22) എന്നിവരെ *2 കിലോയോളം കഞ്ചാവും 32 ഗ്രാമോളം വരുന്ന മെത്താംഫിറ്റാമിനു KL 65V 8281 നമ്പർ മാരുതി സ്വിഫ്റ്റ് കാറിൽ കടത്കൊണ്ട് വന്നതിന് പിടികൂടിയിട്ടുള്ളതാണ്. ഇവരിൽ നിന്ന് മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കാറും മയക്ക്മരുന്ന് വിറ്റ വകയിൽ രണ്ടു ലക്ഷത്തി മുന്നൂറ്റി പത്ത് രൂപയും കണ്ടെടുത്തു. പ്രതിയെ മലപ്പുറം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുള്ളതാണ്.സംഘത്തിലെ മറ്റാളുകൾക്കായി അന്വേഷണം ഊർജിതമാക...
11 വയസ്സുകാരിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 13 വർഷം കഠിനതടവും പിഴയും വിധിച്ച് കോടതി

11 വയസ്സുകാരിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 13 വർഷം കഠിനതടവും പിഴയും വിധിച്ച് കോടതി

CRIME NEWS
തൃശ്ശൂർ: പതിനൊന്ന് വയസ്സുകാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 13 വർഷം കഠിനതടവും 1,15,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ് പി.എ. സിറാജുദ്ദീനാണ് വിധി പ്രസ്താവിച്ചത്. കൊടകര പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ കൊല്ലംമാവടി സ്വദേശി രജീഷി (44) നെയാണ് കോടതി ശിക്ഷിച്ചത്. പിഴയൊടുക്കിയില്ലെങ്കിൽ അഞ്ച് മാസം അധിക കഠിനതടവ് അനുഭവിക്കണം. പിഴത്തുക അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദ്ദേശം നൽകി. 2018 സെപ്റ്റംബർ മൂന്നിന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാതാപിതാക്കൾ വീട്ടിലില്ലാതിരുന്ന സമയം വീടിനുള്ളിൽ അതിക്രമിച്ചുകയറി മുറിയിൽ ഉറങ്ങുകയായിരുന്ന പെൺകുട്ടിയെ പ്രതി ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 20 സാക്ഷികളെയും 15 രേഖകളും ഹാജരാക്കി കുറ്റം തെളിയിച്ചു. അന്നത്തെ കൊടകര സബ് ഇൻസ്പെക...
ആര്യാടൻ മുഹമ്മദ് അനുസ്മരണവും മണ്ഡലം കൺവെൻഷനും സംഘടിപ്പിച്ച് വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി

ആര്യാടൻ മുഹമ്മദ് അനുസ്മരണവും മണ്ഡലം കൺവെൻഷനും സംഘടിപ്പിച്ച് വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി

VENGARA
വേങ്ങര: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന ആര്യാടൻ മുഹമ്മദിന്റെ നാലാം ചരമവാർഷികത്തോടനുബന്ധിച്ച് വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനവും മണ്ഡലം കൺവെൻഷനും സംഘടിപ്പിച്ചു. ഡി.സി.സി നിലമ്പൂരിൽ നടത്തുന്ന ജില്ലാതല അനുസ്മരണ പരിപാടിയിൽ വേങ്ങര മണ്ഡലത്തിൽ നിന്നും 150 പ്രവർത്തകരെ പങ്കെടുപ്പിക്കാൻ യോഗത്തിൽ തീരുമാനിക്കുകയും ഇതിനായി വാഹന സജ്ജീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ. രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങ് കെ.പി.സി.സി അംഗം പി.എ. ചെറീത് ഉദ്ഘാടനം ചെയ്തു. പി.പി. സഫീർ ബാബു, ടി.കെ. മൂസക്കുട്ടി, പി.പി. ആലിപ്പൂ, ടി.കെ. പൂച്ചിയാപ്പു, ടി.വി. റഷീദ്, സോമൻ ഗാന്ധിക്കുന്ന്, ഷീജ ചന്ദ്രൻ, സുബൈദ കാളങ്ങാടൻ, ആസിയ മുഹമ്മദ്, വി.ടി. മൊയ്തീൻ, വി.കെ. ചന്ദ്രമോഹനൻ, ഒ.കെ. വേലായുധൻ, കെ. ഗംഗാധരൻ, മുള്ളൻ ഹംസ, സുബൈർ ബാവ തോട്ടയിൽ, യു.കെ. മുഹമ്മദ് കുട്...
ഗുണ്ടൽപേട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ച് മലയാളി സ്ത്രീ മരിച്ചു

ഗുണ്ടൽപേട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ച് മലയാളി സ്ത്രീ മരിച്ചു

Accident
ഗുണ്ടൽപേട്ട്: കർണാടകയിലെ ഗുണ്ടൽപേട്ടിൽ മലയാളികൾ സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ച് പാലക്കാട് സ്വദേശിനിയായ യുവതി മരിച്ചു. മണ്ണാർക്കാട് പാലോട് സ്വദേശി പട്ടിശ്ശേരി മുഹമ്മദിന്റെ മകൻ നബീലിന്റെ ഭാര്യ ലിസ്ന നബീൽ ആണ് മരണപ്പെട്ടത്. ഇന്ന് ഗുണ്ടൽപേട്ടിൽ വെച്ചായിരുന്നു നാടിനെ നടുക്കിയ അപകടം. വിവരമറിഞ്ഞയുടൻ ഓൾ ഇന്ത്യ കെ.എം.സി.സി (All India KMCC) പ്രവർത്തകർ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അപകടത്തിൽ പരിക്കേറ്റവരെ സഹായിക്കുകയും മരണപ്പെട്ട ലിസ്നയുടെ മൃതദേഹം സമീപത്തെ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. പോസ്റ്റുമോർട്ടം ഉൾപ്പെടെയുള്ള തുടർനടപടികൾ പുരോഗമിക്കുകയാണ്. ⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/KA6zCmwUqSUKiq35cZNh0A⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും🪀 http://wa.me/917510488184⊶⊷⊶⊷❍❍⊶⊷⊶⊷...
ചെമ്മല മനാട്ട് അവറാൻ കുട്ടി ഹാജി മരണപ്പെട്ടു

ചെമ്മല മനാട്ട് അവറാൻ കുട്ടി ഹാജി മരണപ്പെട്ടു

MARANAM
​വലിയോറ: അടക്കാപുര കയത്തിങ്ങൽ റോഡ് സ്വദേശി ചെമ്മല മനാട്ട് അവറാൻ കുട്ടി ഹാജി ഇന്ന് രാവിലെ മരണപ്പെട്ടു. ഭാര്യ: മമ്മാദിയ കുട്ടി അഞ്ചുകണ്ടത്തിൽ. മക്കൾ: അയ്യൂബ്, സാജിദ, ഹഫ്‌സത്ത്, ഷരീഫ്, ഇർഷാദ്. സഹോദരങ്ങൾ: പരേതരായ സി. എം. ആലി കുട്ടി ഹാജി, പാത്തുമ്മ . മയ്യിത്ത് നമസ്കാരം ഇന്ന് വൈകുന്നേരം 4:30-ന് വലിയോറ ഇരുകുളം ജുമാ മസ്ജിദിൽ നടക്കും. ⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/KA6zCmwUqSUKiq35cZNh0A⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും🪀 http://wa.me/917510488184⊶⊷⊶⊷❍❍⊶⊷⊶⊷...
പെരുവള്ളൂരിൽ അനധികൃത മദ്യവുമായി ഒഡീഷ സ്വദേശി അറസ്റ്റിൽ

പെരുവള്ളൂരിൽ അനധികൃത മദ്യവുമായി ഒഡീഷ സ്വദേശി അറസ്റ്റിൽ

VENGARA
പെരുവള്ളൂർ: കാക്കത്തടം ചാത്രത്തൊടി റോഡിൽ വളപ്പിൽ ഭാഗത്തുവെച്ച് നാല് ലിറ്റർ അനധികൃത മദ്യവുമായി ഒഡീഷ സ്വദേശിയായ യുവാവിനെ എക്സൈസ് സംഘം പിടികൂടി. ഒഡീഷ നമ്പരപൂർ തുമ്പർല സ്വദേശി ജ്യോതിരാജ് കാച്ചിം (29) നെയാണ് പരപ്പനങ്ങാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ.ടി ഷനൂജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കാക്കത്തടം കേന്ദ്രീകരിച്ച് വ്യാപകമായ രീതിയിൽ മദ്യവിൽപന നടക്കുന്നതായി പ്രദേശവാസികളിൽ നിന്ന് വിവരം ലഭിച്ചതിനെ തുടർന്ന് ഓസ്കാർ പടയണി പ്രവർത്തകരായ പി.പി സൈതലവി, സൈദ് കോന്നമക്കൽ, അഷ്‌റഫ്‌ ഒറുവിൽ, പി.പി അഷ്‌റഫ്‌ എന്നിവർ പരപ്പനങ്ങാടി എക്സൈസിനെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ എക്സൈസ് സംഘം പ്രതിയെയും ഒപ്പം വിൽപനക്കായി ഉപയോഗിച്ചിരുന്ന ഹീറോ ഹോണ്ട പാഷൻ പ്രൊ ബൈക്കും മദ്യവും അളവുപാത്രങ്ങളും കസ്റ്റഡിയിലെടുത്തു. പറമ്പിൽ പീടികയിലും പരിസര പ്രദേശങ്ങളിലും ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് ഇയാൾ ചില്ലറ...
കോട്ടപ്പുഴ മലവെള്ളപ്പാച്ചിൽ: കാണാതായ സജിതയുടെ മൃതദേഹം കണ്ടെത്തി

കോട്ടപ്പുഴ മലവെള്ളപ്പാച്ചിൽ: കാണാതായ സജിതയുടെ മൃതദേഹം കണ്ടെത്തി

Accident
നിലമ്പൂർ: ചോക്കാട് കോട്ടപ്പുഴയിലുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ടി.കെ. കോളനി സ്വദേശിനി സജിതയുടെ മൃതദേഹം കണ്ടെത്തി. ഉച്ചയ്ക്ക് 12.20-ഓടെ ആന്റണിക്കാട് അസംപ്ഷൻ സ്കൂളിന്റെ പിൻഭാഗത്തെ നടപ്പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ഇതോടെ അപകടത്തിൽ ഒഴുക്കിൽപ്പെട്ട ആറ് പേരുടെയും മൃതദേഹങ്ങൾ പൂർണ്ണമായും കണ്ടെടുത്തു. കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയോടെ കോട്ടപ്പുഴയുടെ ടി.കെ. കോളനി കടവിൽ കുളിക്കാനിറങ്ങിയതായിരുന്നു സജിത. ഈ സമയത്തുണ്ടായ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിൽ ഇവർ ഒഴുക്കിൽപ്പെടുകയായിരുന്നു. ഞായറാഴ്ച രണ്ട് പേരുടെയും തിങ്കളാഴ്ച മൂന്ന് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. സജിതയെ കണ്ടെത്താനായി എൻ.ഡി.ആർ.എഫ് (NDRF), അഗ്നിരക്ഷാസേന, വനപാലകർ, നാട്ടുകാർ എന്നിവർ ചേർന്ന് മൂന്നാം ദിവസവും നടത്തിയ ഊർജ്ജിതമായ തെരച്ചിലിനൊടുവിലാണ് മൃതദേഹം കരയ്‌ക്കെത്തിക്കാനായത്. ⊶⊷⊶⊷❍❍⊶⊷⊶⊷...
ആതുരസേവനരംഗത്ത് ജനകീയ ഇടപെടലുകൾ അനിവാര്യം; ഐ.എം.ബി വേങ്ങര മണ്ഡലം കമ്മിറ്റി രൂപീകരിച്ചു

ആതുരസേവനരംഗത്ത് ജനകീയ ഇടപെടലുകൾ അനിവാര്യം; ഐ.എം.ബി വേങ്ങര മണ്ഡലം കമ്മിറ്റി രൂപീകരിച്ചു

VENGARA
വേങ്ങര: ആതുരസേവനരംഗത്ത് കൃത്യമായ സേവനമെത്തിക്കാൻ സാധാരണക്കാരായ ജനങ്ങൾ മുന്നിട്ടിറങ്ങണമെന്ന് ഇന്റഗ്രേറ്റഡ് മെഡിക്കൽ ബ്രദർഹുഡ് (ഐ.എം.ബി) മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് ഡോക്ടർ സി. മുഹമ്മദ് അഭിപ്രായപ്പെട്ടു. വേങ്ങര മനാറുൽ ഹുദാ അറബിക് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ഐ.എം.ബി വേങ്ങര മണ്ഡലം കമ്മിറ്റി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.പി. മുഹമ്മദ് കുട്ടി മദനി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഐ.എം.ബി കൺവീനർ എം. ഹബീബ് റഹ്മാൻ പദ്ധതികൾ വിശദീകരിച്ചു. പി.കെ. മൊയ്തീൻകുട്ടി, ഡോ. പി.കെ. യൂസഫലി, ഡോ. മുഹമ്മദ് റഫീഖ്, സി.എം. സെയ്ത് മുഹമ്മദ്, ടി.കെ. മുഹമ്മദ് മൗലവി, പി.കെ.സി. ബീരാൻകുട്ടി, പി.എ. ഇസ്മായിൽ മദനി, നൗഫൽ അൻസാരി എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി ഡോ. പി.കെ. യൂസഫലി (പ്രസിഡന്റ്), ടി.പി. അലിഹസ്സൻ കുറ്റാളൂർ, കെ.കെ. മാനു കുന്നുംപുറം (വൈസ് പ്രസിഡന്റുമാർ), പി.കെ. നൗഫൽ അൻസാരി (സെക്...
അന്താരാഷ്ട്ര സമുദ്രതീര ശുചീകരണ ദിനം: കെട്ടുങ്ങൽ കടൽത്തീരം ശുചീകരിച്ച് ഹരിപുരം വിദ്യാനികേതൻ

അന്താരാഷ്ട്ര സമുദ്രതീര ശുചീകരണ ദിനം: കെട്ടുങ്ങൽ കടൽത്തീരം ശുചീകരിച്ച് ഹരിപുരം വിദ്യാനികേതൻ

PARAPPANAGADI
അന്താരാഷ്ട്ര സമുദ്രതീര ശുചീകരണ ദിനത്തോടനുബന്ധിച്ച് ഹരിപുരം വിദ്യാനികേതന്റെ നേതൃത്വത്തിൽ കെട്ടുങ്ങൽ കടൽത്തീരത്ത് ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണത്തിന്റെ ഭാഗമായി നടത്തിയ പരിപാടിയിൽ വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാലയ സമിതി പ്രവർത്തകർ എന്നിവർ പങ്കെടുത്തു. പരപ്പനങ്ങാടി മുൻസിപ്പൽ കൗൺസിലർ സുമിറാണി ഒ. ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്തു. വിദ്യാലയ സമിതി ചെയർമാൻ ഒ. ബാബു അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഗീത എൻ.പി സ്വാഗതവും വിദ്യാലയ സമിതി അംഗം രാധാകൃഷ്ണ ശർമ ആശംസയും നേർന്നു. കടൽത്തീരത്ത് അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ശേഖരിച്ച് നീക്കം ചെയ്തു. അധ്യാപകരായ വിനോദ് കുമാർ, ജിതേഷ് എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾ ശുചീകരണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തത്. ⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsa...
പ്രവാസി വ്യവസായി ചാന്ത് അബ്ദുൽ ഗഫൂർ മരണപ്പെട്ടു

പ്രവാസി വ്യവസായി ചാന്ത് അബ്ദുൽ ഗഫൂർ മരണപ്പെട്ടു

MARANAM
മൂന്നിയൂർ: മൂന്നിയൂർ കെ.എൽ.എം സ്പോർട്സ് അക്കാദമി ചെയർമാനും ഖത്തർ പ്രവാസി വ്യവസായിയുമായ മൂന്നിയൂർ ആലിൻചുവട് സ്വദേശി ചാന്ത് അബ്ദുൽ ഗഫൂർ (51) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. പരേതരായ ചാന്ത് കുഞ്ഞിമൊയ്തീന്റെയും ഖദീജയുടെയും മകനാണ്. ഭാര്യ: മുഹ്സിന (രാമനാട്ടുകര). മക്കൾ: മുഹമ്മദ് ഷാമിൽ, ഫാത്തിമ ശബ, ഫാത്തിമ ശശ, മുഹമ്മദ് സയാൻ അലി. സഹോദരങ്ങൾ: മുഹമ്മദ് കോയ, സൈതലവി, നാസർ, ഫൈസൽ, നഫീസ, സുഹറാബി, ഫൗസിയ. മയ്യത്ത് നമസ്കാരം ഇന്ന് (തിങ്കൾ) വൈകുന്നേരം 5.30-ന് ഒടുങ്ങാട്ട് ചിന ജുമുഅത്ത് പള്ളിയിൽ നടക്കും. ⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/KA6zCmwUqSUKiq35cZNh0A⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും🪀 http://wa.me/917510488184⊶⊷⊶⊷❍❍⊶⊷⊶⊷...
പരപ്പനങ്ങാടിയിൽ ഡിഗ്രി സൗജന്യ തുല്യതാ തുടർപഠന കേന്ദ്രം ആരംഭിക്കണം; എം.എൽ.എയ്ക്ക് നിവേദനം നൽകി

പരപ്പനങ്ങാടിയിൽ ഡിഗ്രി സൗജന്യ തുല്യതാ തുടർപഠന കേന്ദ്രം ആരംഭിക്കണം; എം.എൽ.എയ്ക്ക് നിവേദനം നൽകി

TIRURANGADI
പരപ്പനങ്ങാടി: തിരൂരങ്ങാടി, വള്ളിക്കുന്ന്, തിരൂർ നിയോജക മണ്ഡലങ്ങളെ ഉൾപ്പെടുത്തി സാക്ഷരതാ മിഷൻ തുല്യതാ പഠിതാക്കൾക്കായി പരപ്പനങ്ങാടിയിൽ പ്രത്യേക സൗജന്യ ഡിഗ്രി തുടർപഠന കേന്ദ്രം ആരംഭിക്കണമെന്ന് ആവശ്യം. ഹൈസ്കൂൾ, ഹയർ സെക്കൻഡറി തുല്യത പൂർത്തിയാക്കിയ പലരും സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം തുടർപഠനം ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ വിദൂര വിദ്യാഭ്യാസ സംവിധാനം വഴി കുടുംബശ്രീ, അയൽക്കൂട്ടം, അംഗൻവാടി ജീവനക്കാർ തുടങ്ങിയവർക്ക് ബിരുദ, ബിരുദാനന്തര ബിരുദ പഠനം നടത്താൻ പ്രാദേശികമായി പഠനകേന്ദ്രവും അക്കാദമിക് പിന്തുണയും ആവശ്യമാണ്. എന്നാൽ പഠനകേന്ദ്രത്തിന്റെ അഭാവവും ഫീസും പലർക്കും തടസ്സമാവുന്നുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയോ എം.എൽ.എ ഫണ്ടിന്റെയോ സഹായത്തോടെ അർഹരായ പഠിതാക്കൾക്ക് സൗജന്യ തുടർപഠന സൗകര്യം ഒരുക്കണമെന്നും, സാക്ഷരതാ മിഷന്റെയും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും സഹകരണത്തോടെ ...
ലോറിയും ബൈക്കും കൂട്ടിയിടിച്ച് ദാരുണാപകടം; പൊന്മള സ്വദേശി മരണപ്പെട്ടു.

ലോറിയും ബൈക്കും കൂട്ടിയിടിച്ച് ദാരുണാപകടം; പൊന്മള സ്വദേശി മരണപ്പെട്ടു.

Accident
വേങ്ങര: കച്ചേരിപ്പടിയിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ ഒരാൾ മരണപ്പെട്ടു. കോട്ടക്കൽ പൊന്മള പള്ളിയാളി സ്വദേശി കുണ്ടുവായിൽ അലവിക്കുട്ടി (60) ആണ് സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന ഭാര്യക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു.​എ.ആർ. നഗർ കൊളപ്പുറത്തുള്ള മകളുടെ വീട്ടിൽ നിന്ന് സ്വന്തം നാടായ പൊന്മളയിലേക്ക് ബൈക്കിൽ മടങ്ങുകയായിരുന്ന ദമ്പതികൾ സഞ്ചരിച്ച വാഹനത്തിലേക്കാണ് അമിതവേഗതയിലെത്തിയ ടിപ്പർ ഇടിച്ചുകയറിയത്. വേങ്ങര ഭാഗത്തുനിന്ന് കക്കാട് ഭാഗത്തേക്ക് മണൽ കയറ്റിവന്ന ടിപ്പർ ലോറി, മുന്നിൽ പോകുകയായിരുന്ന കാറിനെ മറികടക്കാൻ (ഓവർടേക്ക്) ശ്രമിക്കുന്നതിനിടെ എതിർദിശയിൽ നിന്ന് നേർവഴിക്ക് വരികയായിരുന്ന ബൈക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു.​ഗുരുതരമായി പരിക്കേറ്റ ഭാര്യയെ ഉടൻതന്നെ വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നല്ല കാഴ്ചയുള്ള നേർരേഖയിലുള്ള റോഡിലുണ്ടായ അപക...
ഓർമ്മകളും പാട്ടുമായി ഒത്തുചേരൽ; ഗ്രീൻ ഫൗണ്ടേഷൻ ‘ഫിദ’ സംഘടിപ്പിച്ച ‘കോന്തല’ സംഗമം ശ്രദ്ധേയമായി

ഓർമ്മകളും പാട്ടുമായി ഒത്തുചേരൽ; ഗ്രീൻ ഫൗണ്ടേഷൻ ‘ഫിദ’ സംഘടിപ്പിച്ച ‘കോന്തല’ സംഗമം ശ്രദ്ധേയമായി

VENGARA
വേങ്ങര: ഗ്രീൻ ഫൗണ്ടേഷന്റെ പെൺകൂട്ടായ്മയായ 'ഫിദ'യുടെ ആഭിമുഖ്യത്തിൽ മുതിർന്ന സ്ത്രീകൾക്കായി 'കോന്തല' എന്ന പേരിൽ ഒത്തുചേരൽ സംഘടിപ്പിച്ചു. മാറിയ ഗൃഹാന്തരീക്ഷത്തെ ആത്മവിശ്വാസത്തോടെയും അനുഭവക്കരുത്തോടെയും നേരിടാൻ മുതിർന്ന സ്ത്രീകളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി. പഴയകാല കഥകൾ പറഞ്ഞും പാട്ടുകൾ പാടിയും ഓർമ്മകൾ പങ്കുവെച്ചും ഒത്തുചേരൽ വേറിട്ട അനുഭവമായി മാറി. കുറ്റൂർ നോർത്ത്, കക്കാടംപുറം പ്രദേശങ്ങളിൽ നിന്നായി നൂറിലേറെ പേർ പങ്കെടുത്ത സംഗമം എ.ആർ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലൈല പുല്ലൂണി ഉദ്ഘാടനം ചെയ്തു. 'ഫിദ' ട്രഷറർ സഫ്റീന വി.പി അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവർത്തകനും കേരള മാപ്പിള കലാ അക്കാദമി മലപ്പുറം ജില്ലാ പ്രസിഡന്റുമായ ലുഖ്മാൻ അരീക്കോട് മുഖ്യാതിഥിയായി. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുലൈഖ മജീദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീജ ചന്ദ്രൻ എന്ന...
ലോക മുളദിനം: കടലുണ്ടിനഗരം എ.എം.യു.പി സ്കൂളിൽ മുളത്തൈ നടലും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

ലോക മുളദിനം: കടലുണ്ടിനഗരം എ.എം.യു.പി സ്കൂളിൽ മുളത്തൈ നടലും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

PARAPPANAGADI
വള്ളിക്കുന്ന്: ലോക മുളദിനത്തോടനുബന്ധിച്ച് കടലുണ്ടിനഗരം എ.എം.യു.പി സ്കൂളിൽ സീഡ്, ജെ.ആർ.സി, സ്കൗട്ട് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ മുളത്തൈ നടലും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണം, മണ്ണൊലിപ്പ് തടയൽ, ജൈവവൈവിധ്യ പരിപാലനം എന്നിവയിൽ മുളയുടെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി. കേരള ഡെവലപ്‌മെന്റ് ഫോറം (കെ.ഡി.എഫ്) സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത് തിരൂരങ്ങാടി പരിപാടി ഉദ്ഘാടനം ചെയ്യുകയും ബോധവൽക്കരണ ക്ലാസ് നയിക്കുകയും ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് എം.പി തസ്ലീന ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ വി. അബ്ദുൽ ജലീൽ, സീനിയർ അധ്യാപകൻ എം.എം അമീൻ ഫൈസൽ, വി. അബ്ദുൽ റഷീദ്, എം. അബ്ദുൽ റഫീഖ്, സി. ജാസിറ, പി. പൂക്കോയ എന്നിവർ സംസാരിച്ചു. മുജീബ് മാസ്റ്റർ പരിപാടികൾ ഏകോപിപ്പിച്ചു. തുടർന്ന് സ്കൂൾ പരിസരത്ത് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മു...
ട്രാൻസ്ജെൻഡർക്ക് നേരെ ലൈംഗിക അധിക്ഷേപം; ഹെലൻ ഓഫ് സ്പാർട്ട അറസ്റ്റിൽ

ട്രാൻസ്ജെൻഡർക്ക് നേരെ ലൈംഗിക അധിക്ഷേപം; ഹെലൻ ഓഫ് സ്പാർട്ട അറസ്റ്റിൽ

LOCAL NEWS, THRISSUR
തൃശൂർ: സമൂഹ മാധ്യമങ്ങളിലൂടെ ട്രാൻസ്ജെൻഡറെ ലൈംഗികമായി അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ ഇൻഫ്ലുവൻസറായ ഹെലൻ ഓഫ് സ്പാർട്ട (എസ്ആർ ധന്യ) അറസ്റ്റിൽ. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. തൃശൂർ സിറ്റി സൈബർ പൊലീസാണ് കേസെടുത്തത്. തൃശൂർ സ്വദേശിയായ ട്രാൻസ്‌ജെൻഡർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി തനിക്കെതിരെ ലൈംഗികച്ചുവയോടെയുള്ള അധിക്ഷേപങ്ങളും വ്യാജ പ്രചാരണങ്ങളും നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. ധന്യയുടെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തു. ഫോൺ വിശദമായ പരിശോധനയ്ക്കായി അയക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/KA6zCmwUqSUKiq35cZNh0A⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും🪀 http://wa.me/917510488184⊶⊷⊶⊷❍❍⊶⊷⊶⊷...
യുവതിയും യുവാവും ട്രെയിന്‍ തട്ടി മരിച്ചനിലയില്‍.

യുവതിയും യുവാവും ട്രെയിന്‍ തട്ടി മരിച്ചനിലയില്‍.

CRIME NEWS
കൊച്ചി: അങ്കമാലിയില്‍ യുവതിയും യുവാവും ട്രെയിന്‍ തട്ടി മരിച്ചനിലയില്‍. കൊല്ലം വളവത്തുങ്കല്‍ സ്വദേശി വിസ്മയ, കണ്ണനല്ലൂര്‍ സ്വദേശി അഭിലാഷ് എന്നിവരാണ് മരിച്ചത്. ഇരുവരും ബന്ധുക്കളാണ് എന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ രണ്ടുദിവസമായി ഇരുവരേയും കാണാനില്ലായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയും ഇവരെ അന്വേഷിച്ചു വരികയുമായിരുന്നു. അതിനിടെയിലാണ് ഇരുവരേയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ 1.45 നാണ് സംഭവം. തൃശൂര്‍ ഭാഗത്തേക്കുള്ള ട്രെയിന്‍ പോയതിന് ശേഷമാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ ചേര്‍ന്ന് മൃതദേഹങ്ങള്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹങ്ങള്‍ വിട്ടു നല്‍കും. എന്താണ് നാടുവിട്ടു പോകാനുള്ള കാരണം എന്നത് വ്യക്തമല്ലെന്നും അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് പറഞ്ഞു. ⊶...
ജീവിതശൈലി മാറ്റാതെ രോഗങ്ങള്‍ തടയാനാവില്ല: ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ

ജീവിതശൈലി മാറ്റാതെ രോഗങ്ങള്‍ തടയാനാവില്ല: ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ

MALAPPURAM
ജീവിതശൈലി മാറ്റാതെ രോഗങ്ങളെ തടയാനാവില്ലെന്ന് ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ. കേരളത്തിലെ 70 ശതമാനം മരണങ്ങളും ജീവിതശൈലീ രോഗങ്ങള്‍ കാരണമാണെന്നും രോഗങ്ങള്‍ വന്നശേഷമുള്ള ചികിത്സയല്ല രോഗങ്ങള്‍ വരാനുള്ള വഴികള്‍ തടയാനുള്ള പ്രതിരോധത്തിനാണ് പ്രാധ്യാന്യം നല്‍കേണ്ടതെന്നും വ്യക്തമാക്കി. സംസ്ഥാന ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നിലമ്പൂര്‍ നിയോജകമണ്ഡലത്തില്‍ നടപ്പാക്കുന്ന ജീവിതശൈലീ രോഗങ്ങള്‍ക്കെതിരായ ഹൃദയരാഗം പദ്ധതിയുടെ ആലോചനായോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു. നിയോജകമണ്ഡലത്തില്‍ 18 വയസ് പൂര്‍ത്തിയായ 2.40 ലക്ഷം പേരെയും അവരുടെ വീടുകളിലെത്തി ആരോഗ്യ സര്‍വെ നടത്തി രോഗ സാധ്യതയും രോഗാവസ്ഥയും കണ്ടെത്തി ജീവിത ശൈലീ മാറ്റത്തിലൂടെ രോഗ പ്രതിരോധവും സമഗ്ര ചികിത്സയും ഉറപ്പ് വരുത്തുന്ന പദ്ധതിയാണ് ഹൃദയരാഗം. 23 മുതല്‍ 29 വരെ നിയോജകമണ്ഡലത്തിലെ 7 പഞ്ചായത്തുകളിലും നഗരസഭയിലും പ്രത്യേക ബോര്‍ഡ് യോഗം ചേരും. വാര്‍ഡുകളില്‍...
ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ അധ്യാപക വിദ്യാർത്ഥികൾക്ക് പത്രനിർമ്മാണ പരിശീലനം

ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ അധ്യാപക വിദ്യാർത്ഥികൾക്ക് പത്രനിർമ്മാണ പരിശീലനം

TIRURANGADI
തിരൂരങ്ങാടി: എസ്.എസ്.എം.ഒ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എജ്യുക്കേഷൻ (ഐ.ടി.ഇ) സെന്ററിലെ വിദ്യാർത്ഥികൾക്കായി ഒ.എച്ച്.എസ്.എസ് തിരൂരങ്ങാടിയിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ 'സ്ക്രൈബസ്' സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പത്രനിർമ്മാണ പരിശീലനം സംഘടിപ്പിച്ചു. ഐ.ടി.ഇ പ്രിൻസിപ്പൽ യു. മുഹമ്മദ് ഷാനവാസ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.​ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ മുഹമ്മദ് ദിൽനാസ് വി.പി, മുഹമ്മദ് മിഥിലാജ് ടി., മുഹമ്മദ്‌ ഷഹാൻ പി., അസ്ലിയ കെ., ഫാത്തിമ ഹന്ന സി.ടി, റിദ എം.സി, ഷാസിൽ മുഹമ്മദ് എ.പി എന്നിവരാണ് ക്ലാസുകൾ നയിച്ചത്.​പരിശീലനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ തയ്യാറാക്കിയ പത്രങ്ങളുടെ പ്രകാശനം തിരൂരങ്ങാടി നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കല്ലുങ്ങൽ നിർവഹിച്ചു. പ്രിൻസിപ്പൽ യു. മുഹമ്മദ് ഷാനവാസ്, കെ.ടി ഹനീഫ, മുനവ്വിറ, ഒ.എച്ച്.എസ്.എസ് ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ഷംസുദ്ദീൻ കാനാഞ്ചേരി, പി. റസീന ത...
ഭിന്നശേഷിക്കാര്‍ക്കായി ‘ചിറക്’ പ്രിവിലേജ് കാര്‍ഡ്

ഭിന്നശേഷിക്കാര്‍ക്കായി ‘ചിറക്’ പ്രിവിലേജ് കാര്‍ഡ്

MALAPPURAM
ഭിന്നശേഷിക്കാര്‍ക്ക് വിവിധ മേഖലകളില്‍ ആനുകൂല്യങ്ങളും പരിഗണനയും കരുതലും ഉറപ്പാക്കുന്നതിനായി കൊണ്ടോട്ടി ഇ.എം.ഇ.എ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന 'ചിറക് പ്രിവിലേജ് കാര്‍ഡ്' പദ്ധതിക്ക് തുടക്കമായി. ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ കളക്ടര്‍ ഡോ. വിനയ് ഗോയല്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് കെ.എസ്. രോഹിണി അധ്യക്ഷയായി. അധ്യാപക കോര്‍ഡിനേറ്റര്‍ കെ.എം. ഇസ്മായില്‍ പദ്ധതി വിശദീകരിച്ചു.ഒരു വിദ്യാലയത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ആദ്യമായാണ് ഭിന്നശേഷിക്കാര്‍ക്കായി ഇത്രയും വിപുലമായ സാമൂഹിക പിന്തുണാ സംവിധാനം ഒരുക്കുന്നത്. സ്‌കൂള്‍ ഉള്‍പ്പെടുന്ന കൊണ്ടോട്ടി നഗരസഭയിലെ മൂന്നാം ഡിവിഷനിലെ ചെമ്മലപ്പറമ്പിനെയും സ്‌കൂളിലെ ഭിന്നശേഷി വിദ്യാര്‍ഥികളെയും കേന്ദ്രീകരിച്ച് നടപ്പാക്കുന്ന 'ചിറക്' പദ്ധതിയുടെ ഭാഗമായാണ് പ്രിവിലേജ് കാര്‍ഡ് ഒരുക്കിയിരിക്കുന്നത്.ഭിന്നശേഷിയുള്ള വ്യക്തികള...
ഉത്തൻ കാര്യപുറത്ത് ആലസ്സൻ നിര്യാതനായി

ഉത്തൻ കാര്യപുറത്ത് ആലസ്സൻ നിര്യാതനായി

MARANAM
വേങ്ങര: ചേറൂർ കിളിനക്കോട് പള്ളിക്കൽ ബസാർ സ്വദേശി ഉത്തൻ കാര്യപുറത്ത് ആലസ്സൻ നിര്യാതനായി. പരേതനായ ഉത്തൻ കാര്യപുറത്ത് കുഞ്ഞാലിയുടെ മകനാണ്.​മയ്യത്ത് നമസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് കിളിനക്കോട് ജുമാമസ്ജിദിൽ നടക്കും.

MTN NEWS CHANNEL