Monday, June 1News That Matters
Shadow

Author: admin

കേരളത്തിലേക്ക് രാസലഹരി കടത്തുന്ന സംഘത്തിലെ പ്രധാനികൾ ബെംഗളൂരുവിൽ പിടിയിൽ.

കേരളത്തിലേക്ക് രാസലഹരി കടത്തുന്ന സംഘത്തിലെ പ്രധാനികൾ ബെംഗളൂരുവിൽ പിടിയിൽ.

KERALA NEWS
കൊല്ലം: കേരളത്തിലേക്ക് എംഡിഎംഎ ഉൾപ്പെടെയുള്ള രാസലഹരികൾ വൻതോതിൽ കയറ്റി അയക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളെ ശാസ്താംകോട്ട പൊലീസ് ബെംഗളൂരുവിൽ നിന്ന് പിടികൂടി. കൊല്ലം മുണ്ടയ്ക്കൽ സ്വദേശി അദ്വൈത (27), കണ്ണൂർ പറശ്ശിനിക്കടവ് സ്വദേശി മുഹമ്മദ് സിജാഹ് (32) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ഫെബ്രുവരിയിൽ ഐസിഎസ് ജംഗ്ഷനിൽ 23 ഗ്രാം എംഡിഎംഎയുമായി യുവതി പിടിയിലായ കേസിന്റെ തുടരന്വേഷണമാണ് ലഹരിക്കടത്തിന്റെ ഉറവിടമായ ഇവരെ കുടുക്കിയത്.ബെംഗളൂരുവിൽ റേഡിയോളജി പഠനത്തിന് പോയ അദ്വൈത പിന്നീട് ലഹരിസംഘത്തിന്റെ ഭാഗമാവുകയായിരുന്നു. കൂടെ പിടിയിലായ മുഹമ്മദ് സിജാഹ് അമരവിളയിൽ 75 ഗ്രാം എംഡിഎംഎ കടത്തിയ കേസ് ഉൾപ്പെടെ നേരത്തെയും മൂന്ന് മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ്. ഈ കേസിലെ മറ്റ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിൽ നിന്നാണ് ലഹരിമരുന്ന് കയറ്റി അയക്കുന്ന ശൃംഖലയെക്കുറിച്ച് പൊലീസിന് നിർണ്ണായക വിവരം ലഭിച്ചത്. ബെംഗളൂരുവിൽ വ്യാജ ...
നാളെ വിവാഹം നടക്കേണ്ടിയിരിക്കെ യുവാവ് മരണപ്പെട്ടു

നാളെ വിവാഹം നടക്കേണ്ടിയിരിക്കെ യുവാവ് മരണപ്പെട്ടു

KONDOTTY
കൊണ്ടോട്ടി: വിവാഹത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ യുവാവ് രോഗബാധയെത്തുടർന്ന് മരണത്തിന് കീഴടങ്ങിയത് നാടിനെ നടുക്കി. കൊണ്ടോട്ടി കൊട്ടപ്പുറം നവരികുത്ത് സ്വദേശി തച്ചറമ്പൻ ഹംസകോയയുടെ മകൻ ഇർഫാൻ (26) ആണ് മരിച്ചത്. നാളെ (ശനി) വിവാഹം നടക്കേണ്ടിയിരിക്കെയാണ് ഈ അപ്രതീക്ഷിത വിയോഗം. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു ഇർഫാൻ. രോഗാവസ്ഥ ഗുരുതരമായതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. വിവാഹത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും വീട്ടിൽ പൂർത്തിയായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും ആഘോഷങ്ങൾക്കായി തയ്യാറെടുക്കവെയാണ് നാടിനെ ദുഃഖത്തിലാഴ്ത്തി ഈ മരണവാർത്ത എത്തിയത്. മയ്യിത്ത് നിസ്കാരം കൊട്ടപ്പുറം ജുമാ മസ്ജിദിൽ നടന്നു. തുടർന്ന് ഖബർസ്ഥാനിൽ ഖബറടക്കി....
കൊച്ചുപകൻ അപകടത്തിൽപ്പെട്ട വാർത്തയറിഞ്ഞ് വല്യുപ്പയും കുഴഞ്ഞുവീണ് മരിച്ചു.

കൊച്ചുപകൻ അപകടത്തിൽപ്പെട്ട വാർത്തയറിഞ്ഞ് വല്യുപ്പയും കുഴഞ്ഞുവീണ് മരിച്ചു.

Accident
തിരൂർ: പുറത്തൂരിൽ സൈക്കിളിൽ സ്വകാര്യ ബസ് ഇടിച്ച് പത്തുവയസ്സുകാരൻ മരിച്ച വാർത്തയറിഞ്ഞ വല്യുപ്പയും കുഴഞ്ഞുവീണ് മരിച്ചു. ചേന്നര എൻ.ഒ.സി. പടിയിലെ പുത്തൻപീടിയേക്കൽ അൻവറിന്റെ മകൻ മുഹമ്മദ് റിഹാൻ (10), വല്യുപ്പ ഹനീഫ എന്നിവരാണ് അന്തരിച്ചത്. ഒരു കുടുംബത്തിലെ രണ്ടുപേരുടെ അപ്രതീക്ഷിത വിയോഗം നാടിനെ നടുക്കി. വ്യാഴാഴ്ച വൈകീട്ട് ഏഴോടെ എൻ.ഒ.സി. പടി പള്ളിക്ക് സമീപമായിരുന്നു അപകടം. സൈക്കിളിൽ പോവുകയായിരുന്ന റിഹാനെ പുറത്തൂരിൽ നിന്ന് തിരൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ബസ് തട്ടി വീണ കുട്ടിയുടെ ശരീരത്തിലൂടെ ചക്രം കയറിയിറങ്ങി. ഉടൻ തന്നെ ആലത്തിയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റിഹാന്റെ മരണവാർത്തയറിഞ്ഞ് ആശുപത്രിയിലെത്തിയ വല്യുപ്പ ഹനീഫ അവിടെ വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെ...
കെ. മുരളീധരന്റെ പേരിൽ വ്യാജ പ്രചാരണം നിയമനടപടിയുമായി ഏഷ്യാനെറ്റ്.

കെ. മുരളീധരന്റെ പേരിൽ വ്യാജ പ്രചാരണം നിയമനടപടിയുമായി ഏഷ്യാനെറ്റ്.

VENGARA
വേങ്ങര: വട്ടിയൂർക്കാവ് നിയുക്ത എം.എൽ.എയും കോൺഗ്രസ് നേതാവുമായ കെ. മുരളീധരന്റെ പേരിൽ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം. ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ ലോഗോയും ഫോണ്ടും ദുരുപയോഗം ചെയ്ത് നിർമ്മിച്ച വ്യാജ വാർത്താ കാർഡാണ് വ്യാപകമായി പ്രചരിക്കുന്നത്. മുസ്ലിം ലീഗിന് വിദ്യാഭ്യാസ വകുപ്പ് നൽകരുത് എന്ന തരത്തിൽ കെ. മുരളീധരൻ പ്രസ്താവന നടത്തി എന്ന വ്യാജ വാർത്തയാണ് പ്രചരിപ്പിക്കുന്നത്. 'നമ്മുടെ സ്വന്തം വേങ്ങര' എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇത് പുറത്തുവിട്ടിരിക്കുന്നത്. ഈ പേജിൽ നിരന്തരമായി യു.ഡി.എഫ് വിരുദ്ധ പോസ്റ്റുകൾ പങ്കുവെക്കാറുള്ള 'Nafu Pnr' എന്ന പ്രൊഫൈലിൽ നിന്നാണ് വ്യാജ കാർഡ് പോസ്റ്റ് ചെയ്തിട്ടുള്ളത്. സംഭവത്തിൽ ഏഷ്യാനെറ്റ് ന്യൂസിന്റെ ലോഗോ ദുരുപയോഗം ചെയ്തതിനും തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചതിനും ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. രാഷ്ട്രീയ നേട്ടത്തിനായി നേതാക്കളുടെ പേരിൽ വ്യാ...
കുവൈറ്റിലെ അർദിയയിൽ മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു

കുവൈറ്റിലെ അർദിയയിൽ മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു

GULF NEWS
കുവൈറ്റിലെ അർദിയയിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു. മലപ്പുറം മാറഞ്ചേരി സ്വദേശി മഞ്ചേരി വീട്ടിൽ ഗോപിനാഥൻ (56) ആണ് മരിച്ചത്. കുവൈറ്റിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം. മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് സഭ മോർച്ചറിയിൽ പൊതുദർശനത്തിന് വെച്ചു. ഔദ്യോഗിക നടപടികൾ പൂർത്തിയാക്കി നാളെ ഉച്ചയ്ക്ക് ഒരു മണിയോടെ കുവൈറ്റ് എയർവേയ്‌സ് വിമാനത്തിൽ മൃതദേഹം നാട്ടിലെത്തിക്കും. സലീം കൊമ്മേരിയുടെ നേതൃത്വത്തിലാണ് ഇതിനായുള്ള നടപടികൾ പൂർത്തിയാക്കിയത്. കുടുംബം: ഭാര്യ സുനിത. മക്കൾ: ആദിത്യൻ, ആര്യ. MTN News Channelനിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.https://chat.whatsapp.com/IovWvTQVHgsJfkiRVemD5W...
വിദ്യാർത്ഥിയുടെ മരണം: അധ്യാപകർക്കെതിരെ പീഡനാരോപണവുമായി കുടുംബം

വിദ്യാർത്ഥിയുടെ മരണം: അധ്യാപകർക്കെതിരെ പീഡനാരോപണവുമായി കുടുംബം

CRIME NEWS
പെരിന്തൽമണ്ണ: എട്ടാം ക്ലാസ് വിദ്യാർത്ഥി തേജസ്സിന്റെ മരണത്തിൽ അധ്യാപകർക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്ത്. പെരിന്തൽമണ്ണ പ്രസന്റേഷൻ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകരുടെ മാനസിക പീഡനം മൂലമാണ് തേജസ്സ് ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു. സംഭവത്തിൽ നീതി തേടി കുടുംബം മലപ്പുറം എസ്പിക്ക് പരാതി നൽകി. മറ്റൊരു സ്കൂളിലേക്ക് മാറുന്നതിനായി ടിസി (TC) വാങ്ങാനിരിക്കെ, ടിസിയിൽ 'റെഡ് മാർക്ക്' രേഖപ്പെടുത്തുമെന്ന് അധ്യാപകർ കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു. സ്കൂൾ മാറാനിരുന്ന ദിവസം തന്നെയാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നും ഇത് അധ്യാപകരുടെ സമ്മർദ്ദം മൂലമാണെന്നും കുടുംബം ഉറപ്പിച്ചു പറയുന്നു. എന്നാൽ, ഈ ആരോപണങ്ങൾ സ്കൂൾ അധികൃതർ പൂർണ്ണമായും നിഷേധിച്ചു. കുട്ടിയെ ഒരു തരത്തിലും പീഡിപ്പിച്ചിട്ടില്ലെന്നാണ് സ്കൂളിന്റെ വിശദീകരണം. അതേസമയം, തേജസ്സിന്റെ മരണത്തിൽ പ്രതിഷേധിച്ചും കുറ്റക്കാരായ അധ്യാപകർക്കെതിരെ നടപ...
‘എജ്യു ഫോക്കസ് 3.0’ ഗ്രാൻഡ് കരിയർ എക്സ്പോ നാളെ ചേളാരിയിൽ

‘എജ്യു ഫോക്കസ് 3.0’ ഗ്രാൻഡ് കരിയർ എക്സ്പോ നാളെ ചേളാരിയിൽ

PARAPPANAGADI
ചേളാരി | വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് ദിശാബോധം നൽകുകയും പുതിയ കരിയർ സാധ്യതകൾ പരിചയപ്പെടുത്തുകയും ചെയ്യുന്നതിനായി സംഘടിപ്പിക്കുന്ന ഗ്രാൻഡ് കരിയർ & എഡ്യൂക്കേഷൻ ഫെയർ ‘എജ്യു ഫോക്കസ്’ മൂന്നാമത് എഡിഷൻ നാളെ (മെയ് 9- ശനിയാഴ്ച) ചേളാരിയിൽ നടക്കും. ചേളാരി വി എ യു പി സ്കൂളിൽ വെച്ച് രാവിലെ 9 മണിക്ക് വള്ളിക്കുന്ന് മണ്ഡലം നിയുക്ത എം എൽ എ ടി വി ഇബ്രാഹിം ഉദ്‌ഘാടനം ചെയ്യും.ജില്ലയിലെ എല്ലാ സോണുകളിലും നടത്തപ്പെടുന്ന പരിപാടിയുടെ ആദ്യത്തെ വേദിയാണിത്. ഉദ്‌ഘാടന സംഗമത്തിൽ കേരള മുസ്ലിം ജമാഅത്ത് മലപ്പുറം വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി ബഷീർ ഹാജി പടിക്കൽ,എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി മുനീർ പാഴൂർ, വെസ്റ്റ് ജില്ലാ സാംസ്‌കാരികം പ്രസിഡന്റ് സയ്യിദ് ഹബീബ് തുറാബ് തങ്ങൾ തലപ്പാറ, സാംസ്‌കാരികം സെക്രട്ടറി ഡോ അബ്ദുറഹ്മാൻ സഖാഫി മീനടത്തൂർ, എസ് എസ് എഫ് സംസ്ഥാന പ്രവർത്തകസമിതി അംഗം അബൂബക...
റെയിൽവേ ഗേറ്റിലെ ‘സാഹസികത’ വേണ്ട; നിയമം ലംഘിച്ചാൽ ലൈസൻസ് തെറിക്കും; കർശന നടപടിയുമായി MVD

റെയിൽവേ ഗേറ്റിലെ ‘സാഹസികത’ വേണ്ട; നിയമം ലംഘിച്ചാൽ ലൈസൻസ് തെറിക്കും; കർശന നടപടിയുമായി MVD

KERALA NEWS
കേരളം: റെയിൽവേ ഗേറ്റുകൾ അടച്ചുതുടങ്ങുമ്പോഴോ അടച്ചുകഴിഞ്ഞോ സിഗ്നലുകൾ അവഗണിച്ച് വാഹനങ്ങൾ ഓടിച്ചു കയറ്റാൻ ശ്രമിക്കുന്ന ഡ്രൈവർമാർക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ഇത്തരം നുഴഞ്ഞുകയറ്റങ്ങൾ നടത്തുന്നവരുടെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടത്തുന്ന പരിശോധനകൾക്ക് പുറമെ, റെയിൽവേ ഉദ്യോഗസ്ഥർ നൽകുന്ന റിപ്പോർട്ടുകൾ, സിസിടിവി ദൃശ്യങ്ങൾ എന്നിവ പരിശോധിച്ച് നിയമലംഘകർക്കെതിരെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. ഒന്നോ രണ്ടോ മിനിറ്റുകൾ ലാഭിക്കാൻ വേണ്ടി നടത്തുന്ന ഇത്തരം അപകടകരമായ പ്രവണതകൾ ജീവന് ഭീഷണിയാണെന്നും നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി ഉണ്ടാകുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു....
അനസ് എടത്തൊടിക ഇനി എം.എസ്.പിയില്‍

അനസ് എടത്തൊടിക ഇനി എം.എസ്.പിയില്‍

MALAPPURAM
ഇന്ത്യൻ ഫുട്ബാളിലെ കരുത്തുറ്റ പ്രതിരോധ താരം അനസ് എടത്തൊടിക ഇനി പുതിയ വേഷത്തില്‍. ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് അനസ് എടത്തൊടിക സർക്കാർ സർവീസില്‍ പ്രവേശിച്ചു.മലപ്പുറം എം.എസ്.പി (മലബാർ സ്പെഷ്യല്‍ പൊലിസ്) ക്യാമ്പില്‍ ക്ലർക്കായാണ് താരം ചുമതലയേറ്റത്. രാവിലെ 11 മണിയോടെ മലപ്പുറത്തെ എം.എസ്.പി ക്യാമ്പിലെത്തിയായിരുന്നു അനസ് ജോലിയില്‍ പ്രവേശിച്ചത്. കമാൻഡന്റ് കെ. സലീമിന് മുൻപാകെ ഹാജരായി. നിയമന ഉത്തരവ് നേരത്തെ താരം കൈപ്പറ്റിയിരുന്നു. ഇന്ന് ഔദ്യോഗികമായി ഹാജർ ബുക്കില്‍ ഒപ്പുവെച്ചതോടെയാണ് സേവനത്തിന് തുടക്കമായത്. അർഹമായ സ്പോർട്സ് ക്വാട്ട നിയമനം ലഭിക്കാൻ അനസിനും സഹതാരങ്ങള്‍ക്കും വലിയ പോരാട്ടം തന്നെ നടത്തേണ്ടി വന്നിരുന്നു. സാങ്കേതിക തടസ്സങ്ങള്‍ ഉന്നയിച്ച്‌ കായിക വകുപ്പ് നിയമനം നീട്ടിക്കൊണ്ടുപോയത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ജനപ്രതിനിധികളും കായിക പ്രേമികളും പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ...
‘ഞാൻ സഖാവാണ്, പറഞ്ഞ വാക്ക് പാലിക്കും’; തോറ്റപ്പോള്‍ തലമൊട്ടയടിച്ച്‌ എട്ട് വയസ്സുകാരൻ.

‘ഞാൻ സഖാവാണ്, പറഞ്ഞ വാക്ക് പാലിക്കും’; തോറ്റപ്പോള്‍ തലമൊട്ടയടിച്ച്‌ എട്ട് വയസ്സുകാരൻ.

MALAPPURAM
സോഷ്യല്‍മീഡിയയില്‍ വൈറലാണ് മലപ്പുറം തിരൂരിലെ എട്ട് വയസ്സുകാരൻ ഷഹാന്‍. എല്‍ഡിഎഫ് തോറ്റാല്‍ തല മൊട്ടയടിക്കുമെന്ന വാക്കുപാലിച്ചതോടെയാണ് വൈറലായത്. തിരൂരിലെ സ്ഥാനാർഥി വി. അബ്ദുറഹ്മാന്റെ വിജയിക്കുമെന്ന് പറഞ്ഞാണ് പിതാവിനോട് പന്തയം വെച്ചത്. എന്നാല്‍, തോറ്റതോടെ ഫാമിലി വാട്സ് ആപ് ഗ്രൂപ്പുകളിലടക്കം പന്തയം ചർച്ചയായി. ഇതോടെ മൊട്ടയടിയ്ക്കാൻ തീരുമാനിച്ചു. പിതാവ് വീഡിയോ ചിത്രീകരിച്ച്‌ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ വൈറലായി. ഞാൻ സഖാവാണ് വാക്ക് പാലിക്കുമെന്നും തോറ്റാലും പാർട്ടി മാറില്ലെന്നും കുട്ടി തറപ്പിച്ച്‌ പറഞ്ഞു. നാട്ടിലെ കുട്ടി സഖാക്കളുടെ നേതാവാണ് ഷഹാദ്. കഴിഞ്ഞ തദ്ദേശത്തിലും എല്‍ഡിഎഫിനായി ഇവർ പ്രചരണത്തിനിറങ്ങി.വാർഡില്‍ തോറ്റതോടെ അവസാനിപ്പിക്കുമെന്ന് കുടുംബം കരുതിയെങ്കിലും അവർക്ക് തെറ്റി. വർധിത വീര്യത്തോടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും സജീവമായി. പാർട്ടി തിരിച്ചുവരുമെന്നും തോറ്റാലും ജയിച്ചാലും ...
18കാരൻ ആത്മഹത്യ ചെയ്ത സംഭവം; ഒരാള്‍ അറസ്റ്റില്‍

18കാരൻ ആത്മഹത്യ ചെയ്ത സംഭവം; ഒരാള്‍ അറസ്റ്റില്‍

CRIME NEWS
എടവണ്ണപ്പാറയില്‍ 18കാരൻ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കൊണ്ടോട്ടി വലിയപറമ്പ് സ്വദേശി മുനീറിനെയാണ് വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. യാസിറിനെ മുനീർ മർദ്ദിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മോഷണം കുറ്റം ആരോപിച്ചതിന് പിന്നാലെ എടവണ്ണപ്പാറ വെട്ടത്തൂരില്‍ വീട്ടില്‍ യാസിർ ആത്മഹത്യ ചെയ്തത്. യാസിർ മുനീറിന് പണം തിരികെ നല്‍കാൻ ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. ഇതിനെ തുടർന്നാണ് മർദനമുണ്ടായത്. അതേസമയം, അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കും...
താമസസ്ഥലത്തെ മുറിയില്‍ തീ ആളിപ്പടര്‍ന്നു, പുക ശ്വസിച്ച്‌ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

താമസസ്ഥലത്തെ മുറിയില്‍ തീ ആളിപ്പടര്‍ന്നു, പുക ശ്വസിച്ച്‌ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

GULF NEWS
സൗദി അറേബ്യയിലെ മക്കയില്‍ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ പുക ശ്വസിച്ച്‌ മലയാളി മരിച്ചു. കാസർകോട് സ്വദേശിയും മക്കയിലെ സജീവ കെ.എം.സി.സി പ്രവർത്തകനുമായ പി.പി.മുഹമ്മദ് കുഞ്ഞി (58) ആണ് മരിച്ചത്. അസീസിയയിലെ ഉമ്മുല്‍ ഖുറാ യൂണിവേഴ്സിറ്റിക്ക് സമീപമുള്ള താമസസ്ഥലത്തായിരുന്നു അപകടം. മുറിയില്‍ തീപിടുത്തമുണ്ടായതിനെ തുടർന്ന് ആളിപ്പടർന്ന പുക ശ്വസിച്ചതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. മുഹമ്മദ് കുഞ്ഞിക്കൊപ്പം താമസിച്ചിരുന്ന രണ്ട് ബംഗ്ലാദേശ് സ്വദേശികളും അപകടത്തില്‍ മരിച്ചതായാണ് വിവരം.മക്കയിലെ സാമൂഹിക-കാരുണ്യ പ്രവർത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന മുഹമ്മദ് കുഞ്ഞിയുടെ വേർപാട് പ്രവാസി സമൂഹത്തിന് വലിയ നോവായി മാറി. പിതാവ്: പരേതനായ എം.ടി. അമീർ അലി. മാതാവ്: പി.പി. സഫിയത്ത്. സഹോദരങ്ങള്‍: പി.പി. ഖലാം, പി.പി. റസാക്ക്, പി.പി. അഷറഫ്, പി.പി. നസീമ. മുത്തച്ഛൻ: ആറില്‍ മഹ്‌മൂദ് ഹാജി. നിലവില്‍ മൃതദേഹം മക്കയിലെ അല്‍...
മലപ്പുറം സ്വദേശി മൂന്നര കിലോ കഞ്ചാവുമായി പിടിയിൽ

മലപ്പുറം സ്വദേശി മൂന്നര കിലോ കഞ്ചാവുമായി പിടിയിൽ

MALAPPURAM
മലപ്പുറം: ഊട്ടിയിൽ നിന്ന് കാറിൽ കടത്തുകയായിരുന്ന മൂന്നര കിലോ കഞ്ചാവുമായി അരീക്കോട് തെരട്ടമ്മൽ സ്വദേശി വി.പി റഹീസിനെ (35) എടവണ്ണ പൊലീസ് പിടികൂടി. എടവണ്ണ സീതിഹാജി പാലത്തിന് സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കാറിലെ കാർപെറ്റിന് താഴെ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. തെലങ്കാന, ഹൈദരാബാദ്, ഊട്ടി എന്നിവിടങ്ങളിൽ ബേക്കറി കച്ചവടം നടത്തുന്ന പ്രതി, ഊട്ടിയിൽ നിന്ന് കിലോയ്ക്ക് ഇരുപതിനായിരം രൂപ നിരക്കിൽ കേരളത്തിൽ വിൽപ്പന നടത്തുന്നതിനായി എത്തിച്ചതായിരുന്നു കഞ്ചാവെന്ന് പൊലീസ് പറഞ്ഞു. വെറ്റിലപ്പാറ സ്വദേശിയായ സുഹൃത്തിന്റെ ഗുജറാത്ത് രജിസ്ട്രേഷനിലുള്ള കാറിലായിരുന്നു ലഹരിക്കടത്ത്. അറസ്റ്റിലായ പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു....
അച്ചനമ്പലം സ്വദേശി അബ്ദുൽ കരീം മരണപ്പെട്ടു

അച്ചനമ്പലം സ്വദേശി അബ്ദുൽ കരീം മരണപ്പെട്ടു

MARANAM
വേങ്ങര: അച്ചനമ്പലം കടുകുന്നിയിൽ താമസിക്കുന്ന അബ്ദുൽ കരീം (67) മരണപ്പെട്ടു. പരേതനായ കൂന്തല കുഞ്ഞാലന്റെ മകനാണ്. ഭാര്യ: റുക്കിയ. മക്കൾ: ആരിഫ, ഫാത്തിമ, സമീയ, ഷാഫി, നസീറ, സുബുഹാന. മരുമക്കൾ: ആബിദ് (പരപ്പനങ്ങാടി), നൗഫൽ (ചുള്ളിപ്പാറ), സൽമാൻ (തെന്നല), മാജിദ് (കുഴിപ്പുറം), ബീരാൻകുട്ടി (തറയിട്ടാൽ). ഇന്ന് വൈകുന്നേരം 5:30 ന് അച്ചനമ്പലം ജുമാ മസ്ജിദിൽ വെച്ച് നടത്തപ്പെടും...
പാറയിൽ വേലായുധൻ മരണപ്പെട്ടു

പാറയിൽ വേലായുധൻ മരണപ്പെട്ടു

MARANAM
വേങ്ങര: വലിയോറ അടക്കാപ്പുര പടിക്കപ്പറമ്പ് സ്വദേശി പാറയിൽ വേലായുധൻ (തട്ടാൻ വേലു) മരണപ്പെട്ടു. പരേതയായ ലക്ഷ്മിയാണ് ഭാര്യ. മക്കൾ: ഷിജി, ഷിമി, ഷിനോയ്.
ഓണത്തുകാടൻ അലവികുട്ടി മരണപ്പെട്ടു.

ഓണത്തുകാടൻ അലവികുട്ടി മരണപ്പെട്ടു.

MARANAM
വേങ്ങര : ഇല്ലിപ്പിലാക്കൽ റഹ്മത്ത് നഗർ സ്വദേശി പരേതനായ ഓണത്തുകാടൻ ഉമ്മർ ഹാജിയുടെ മകൻ ഓണത്തുകാടൻ അലവികുട്ടി അന്തരിച്ചു. പരേതൻ ആലസ്സൻ, ഹസ്സൈൻ, ഉസ്മാൻ എന്നിവരുടെ സഹോദരനാണ്. മൃതദേഹം ഇന്ന് രാവിലെ 11.30-ന് ഇല്ലിപ്പിലാക്കൽ ജുമാ മസ്ജിദിൽ ജനാസ നിസ്കാരത്തിന് ശേഷം ഖബറടക്കും.
യുഡിഎഫ് വിജയം: വേങ്ങരയിൽ ആഹ്ലാദ പ്രകടനവുമായി വെൽഫെയർ പാർട്ടി

യുഡിഎഫ് വിജയം: വേങ്ങരയിൽ ആഹ്ലാദ പ്രകടനവുമായി വെൽഫെയർ പാർട്ടി

VENGARA
വേങ്ങര: നിയമസഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് വെൽഫെയർ പാർട്ടി വേങ്ങര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വേങ്ങര ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി. സിനിമ ഹാൾ പരിസരത്തു നിന്നും ആരംഭിച്ച പ്രകടനത്തിൽ ഇടത് മുന്നണിയുടെ ആർ.എസ്.എസ് ഡീൽ തകർത്തെറിഞ്ഞ കേരള ജനതയെ അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ടുള്ള മുദ്രാവാക്യങ്ങൾ ഉയർന്നു.ജില്ലാ സെക്രട്ടറി കെ.എം.എ ഹമീദ്, മണ്ഡലം പ്രസിഡന്റ് കുഞ്ഞാലി മാസ്റ്റർ, അഷ്‌റഫ് പാലേരി എന്നിവർ പ്രകടനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. കുട്ടിമോൻ സി, ബഷീർ പുല്ലമ്പലവൻ, നജീബ് കെ, ഹമീദ് കെ.വി, യൂസുഫ് കുറ്റാളൂർ, ഹനീഫ കെ, മുനീർ എ.പി, അൻവർ സാദത്ത് എം, സിദ്ധീഖ് എ.കെ, വാസു പി, സക്കീന യു, റസിയ ടി, ഷാക്കിറ യു, മുബീന എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.**MTN News** - *നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.*...
കെ.സി വേണുഗോപാൽ ‘നിയുക്ത മുഖ്യമന്ത്രി’? വേങ്ങരയിൽ ഫ്ലെക്സ് ബോർഡ്.

കെ.സി വേണുഗോപാൽ ‘നിയുക്ത മുഖ്യമന്ത്രി’? വേങ്ങരയിൽ ഫ്ലെക്സ് ബോർഡ്.

VENGARA
വേങ്ങര: നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ യു.ഡി.എഫില്‍ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ഗ്രൂപ്പ് പോര് പരസ്യമാകുന്നു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെ നിയുക്ത മുഖ്യമന്ത്രിയായി വിശേഷിപ്പിച്ച് വേങ്ങര മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പേരില്‍ കൂറ്റന്‍ ഫ്ലെക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. "കേരളം ജയിച്ചു, കെ.സി. നയിക്കും" എന്ന തലക്കെട്ടോടെയാണ് നിയുക്ത മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ കെ.സി പക്ഷത്തെ പ്രമുഖ നേതാവ് എ.പി. അനിൽകുമാറിന്റെ അനുയായികളായ ഡി.സി.സി ജനറൽ സെക്രട്ടറി കെ.എ. അറഫാത്ത്, ബ്ലോക്ക് പ്രസിഡൻ്റ് നാസർ പറപ്പൂർ എന്നിവരുടെ നേതൃത്വത്തിലാണ് വേങ്ങരയിലെ വിവിധ പഞ്ചായത്തുകളിൽ ബോര്‍ഡുകള്‍ ഉയരുന്നത്. ഹൈക്കമാന്‍ഡ് തീരുമാനം വരുന്നതിന് മുന്നേ തന്നെ തങ്ങളുടെ നേതാവിനായി അണിയ...
ബിജെപി മലപ്പുറം സെൻട്രൽ ജില്ല സോഷ്യൽ മീഡിയ കൺവീനർ തൊട്ടിയിൽ ബൈജു മരണപ്പെട്ടു.

ബിജെപി മലപ്പുറം സെൻട്രൽ ജില്ല സോഷ്യൽ മീഡിയ കൺവീനർ തൊട്ടിയിൽ ബൈജു മരണപ്പെട്ടു.

MARANAM
വേങ്ങര: ചേറൂർ അടിവാരം തൊട്ടിയിൽ കുഞ്ഞുട്ടിയുടെയും ഉഷയുടെയും മകൻ ബൈജു (45) മരണപ്പെട്ടു. നെഞ്ചുവേദനയെ തുടർന്ന് മലപ്പുറം കിഴക്കെത്തല ഓർക്കിഡ് ഹോസ്പിറ്റലിലും തുടർന്ന് കോട്ടക്കൽ HMS ഹോസ്പിറ്റലിൽ മൂന്നര മണിക്കൂറുകളോളം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതം മൂലം മരണപ്പെടുകയാനുണ്ടായത്. ശവസംസ്കാര ചടങ്ങുകൾ ഇന്ന് ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് പൊന്നാനി ഈശ്വരമംഗലം സ്മശാനത്തിൽ വെച്ച് നടത്തുന്നതാണ്. സോഫ്റ്റ്‌വെയർ എൻജിനിയറായ അദ്ദേഹം കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കണ്ണമംഗലം പഞ്ചായത്തിലെ വാർഡ് 14 ഇൽ നിന്നും ബിജെപി സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. ബിജെപി മലപ്പുറം സെൻട്രൽ ജില്ല കൺവീനറായി ഇപ്പോൾ ചുമതല വഹിക്കുന്നു. ഭാര്യ സുജിത മകൻ ആദിനാഥ്, ഷജിനി, ഭജിനി തുടങ്ങിയവർ സഹോദരിമാരാണ് വിനോദ് തൃത്താല, പ്രശാന്ത് മഞ്ചേരി തുടങ്ങിയവർ സഹോദരി ഭർത്താക്കന്മാരാണ്....
മലപ്പുറത്ത് വാടകയ്ക്ക് താമസിക്കുന്ന യുവതിയെ കാണാനില്ല

മലപ്പുറത്ത് വാടകയ്ക്ക് താമസിക്കുന്ന യുവതിയെ കാണാനില്ല

MALAPPURAM
മലപ്പുറം: കോഡൂരിലെ താണിക്കൽ നിന്നും വാടകയ്ക്ക് താമസിക്കുന്ന യുവതിയെ കാണാതായതായി പരാതി. മണ്ണാർക്കാട് ചേരുംകുളം പടിഞ്ഞാറേക്കുന്ന് സ്വദേശി മുത്തുവിന്റെ മകൾ ശ്രീമതിയെ (35) ആണ് കാണാതായത്. കഴിഞ്ഞ ജനുവരി 3-ന് കോഡൂരിലെ താമസസ്ഥലത്തുനിന്നും പോയ ഇവർ തിരികെ വാടക വീട്ടിലോ മണ്ണാർക്കാടുള്ള സ്വന്തം വീട്ടിലോ എത്തിയിട്ടില്ല. ഏകദേശം അഞ്ചടി ഉയരമുള്ള ഇവർക്ക് തടിച്ച ശരീരപ്രകൃതിയും ഇരുനിറവുമാണ് അടയാളങ്ങളായി രേഖപ്പെടുത്തിയിട്ടുള്ളത്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ പറയുന്ന നമ്പറുകളിൽ അറിയിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു. ബന്ധപ്പെടേണ്ട നമ്പറുകൾ: മലപ്പുറം പോലീസ് സ്റ്റേഷൻ: 0483 2734966, ഇൻസ്പെക്ടർ: 9497987162, സബ് ഇൻസ്പെക്ടർ: 9497980664 MTN News : നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ....

MTN NEWS CHANNEL