Wednesday, January 21News That Matters
Shadow

Author: admin

SDPI കൂരിയാട് ബ്രാഞ്ച് നിവേദനം സമർപ്പിച്ചു

SDPI കൂരിയാട് ബ്രാഞ്ച് നിവേദനം സമർപ്പിച്ചു

VENGARA
കാല വർഷം ശക്തി പ്രാപിക്കുന്ന സമയത്ത് വേങ്ങര തോട്ടിലെ കാട്ടിൽ ചിറ മുതൽ പനമ്പുഴ വരെ വെള്ളം ഒഴുക്കിന് തടസ്സമായി തോട്ടിൽ വളർന്ന മരങ്ങളും തോട്ടിൽ അടിഞ്ഞ് കൂടിയ മണ്ണും കാല വർഷം തുടങ്ങുന്നതിന് മുമ്പ് എടുത്ത് മാറ്റി താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരുടെയും കർഷകരുടെയും ഭീതി അകറ്റാൻ അധികാരികൾ എത്രയും പെട്ടെന്ന് പരിഹാരം കാണണം എന്ന് അഭ്യാർത്ഥിച്ച് SDPI കൂരിയാട് ബ്രാഞ്ച് പ്രസിഡന്റ്‌ അബ്ദുൽ മുജീബ് വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിക്കും നിവേദനം സമർപ്പിച്ചു. സലാം vk , നൗഷാദ് EV, അയ്യൂബ് ചെമ്പൻ , എന്നിവർ സംബന്ധിച്ചു. കൂടുതല്‍ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
പലഹാരക്കടയിലെ പരിശോധനയിൽ കണ്ടെത്തിയത് പ്ലാസ്റ്റിക്ക് കവർ ഉരുക്കി ചേർത്ത എണ്ണ; കട പൂട്ടിച്ചു

പലഹാരക്കടയിലെ പരിശോധനയിൽ കണ്ടെത്തിയത് പ്ലാസ്റ്റിക്ക് കവർ ഉരുക്കി ചേർത്ത എണ്ണ; കട പൂട്ടിച്ചു

KOLLAM, LOCAL NEWS
കൊല്ലം: റോഡരികിലെ ബേക്കറിയിൽ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ പ്ലാസ്റ്റിക്ക് കവർ ഉരുക്കി ചേർത്ത എണ്ണ പിടികൂടി. കൊല്ലം നഗരത്തിൽ എസ്എംപി പാലസ് റോഡിന് സമീപം പ്രവർത്തിക്കുന്ന പലഹാര കടയിൽ നിന്നുമാണ് പ്ലാസ്റ്റിക്ക് കവർ ഉരുക്കി ചേർത്ത എണ്ണ പിടികൂടിയത്. കൊല്ലം കോർപറേഷൻ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരാണ് കടയിൽ പരിശോധന നടത്തിയത്. സ്ഥാപനത്തിന് രേഖകളോ, ഇതര സംസ്ഥാനക്കാരായ തൊഴിലാളികൾക്ക് ആരോഗ്യ കാർഡോ ഉണ്ടായിരുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കടയിൽ ഉണ്ടാക്കുന്ന പലഹാരങ്ങൾ റെയിൽവേ സ്റ്റേഷനിലേക്ക് അടക്കം കച്ചവടത്തിന് എത്തിച്ചിരുന്നു. വൃത്തിഹീനമായ സാഹചര്യത്തിലായിരുന്നു പലഹാരക്കട ഉണ്ടായിരുന്നത്. പരിശോധനക്ക് പിന്നാലെ അധികൃതർ കട പൂട്ടിച്ചു. കടയുടെ ഉടമക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കൂടുതല്‍ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കു...
വിറകുവെട്ടുന്നതിനിടെ വാക്കത്തി തലയിൽ കൊണ്ടു; ഒന്നര വയസുകാരന് ദാരുണാന്ത്യം

വിറകുവെട്ടുന്നതിനിടെ വാക്കത്തി തലയിൽ കൊണ്ടു; ഒന്നര വയസുകാരന് ദാരുണാന്ത്യം

LOCAL NEWS
കണ്ണൂർ: ആലക്കോട് കോളിയിൽ മുത്തശ്ശി വിറകുവെട്ടുന്നതിനിടെ വാക്കത്തിയുടെ മുന തലയിൽ കൊണ്ട് ഒന്നര വയസ്സുകാരൻ മരിച്ചു. പൂവഞ്ചാലിലെ പുലിക്കിരി വിഷ്ണുവിന്റെയും പ്രിയയുടെയും മകൻ ദയാൽ ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലോടെ ആയിരുന്നു സംഭവം. മുത്തശ്ശി നാരായണി വിറകു വെട്ടുകയായിരുന്നു. നാരായണിയുടെ പിൻഭാഗത്തുനിന്നു കുട്ടി മുന്നിലേക്കു ഓടി വരവെയാണ് അപകടമുണ്ടായത്. നാരായണിയുടെ ഏക മകളാണ് കുട്ടിയുടെ മാതാവ് പ്രിയ. സംഭവം നടക്കുമ്പോൾ പ്രിയക്കു പുറമേ നാരായണിയുടെ സഹോദരിയും വീട്ടിൽ ഉണ്ടായിരുന്നു. മരിച്ച ദയാലിന്റെ സഹോദരി ദീക്ഷിത പിതാവ് വിഷ്ണുവിന്റെ കൂടെ പൂവഞ്ചാലിലാണ് താമസിക്കുന്നത്. നാരായണിയ്ക്ക് കാഴ്ചപരിമിതിയുണ്ട്. കൂടുതല്‍ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ഹൗ റ്റു ബി എ ഗുഡ് ടീച്ചർ എന്ന വിഷയത്തിൽ മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു.

ഹൗ റ്റു ബി എ ഗുഡ് ടീച്ചർ എന്ന വിഷയത്തിൽ മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു.

LOCAL NEWS
പരപ്പനങ്ങാടി : പരപ്പനങ്ങാടി ഗവ. സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിങ് സെൻ്റർ ഹൗ റ്റു ബി എ ഗുഡ് ടീച്ചർ എന്ന വിഷയത്തിൽ മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. മോട്ടിവേഷൻ ട്രെയിനറും, മെൻ്റലിസ്റ്റും, അക്കാദമിക് മജിഷ്യനുമായ അനിൽ പരപ്പനങ്ങാടി ക്ലാസ് എടുത്തു. വിദ്യാർത്ഥികളുമായി അദ്ദേഹം സംവധിച്ചു. സെൻ്റർ കോഡിനേറ്റർ ടി. ജിഷ അധ്യക്ഷത വഹിച്ച ചടങ്ങിൽ ലൈബ്രേറിയൻ എ.വി ജിത്തു വിജയ് സ്വാഗതവും, അധ്യാപിക കെ. കെ. ഷെബീബ നന്ദിയും പറഞ്ഞു കൂടുതല്‍ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി; യുവാവ് അറസ്റ്റില്‍

യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി; യുവാവ് അറസ്റ്റില്‍

IDUKKI, LOCAL NEWS
മൂന്നാര്‍: യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. നല്ലതണ്ണി കുറുമല ഗണേഷ്‌കുമാര്‍(35)നെയാണ് മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ യുവതിയെ പീഡിപ്പിച്ചതിന് ശേഷം ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. കഴിഞ്ഞ ദിവസം യുവതിയുടെ വിവാഹം നിശ്ചയിച്ചതോടെ ദൃശ്യങ്ങള്‍ വരന് അയച്ചുകൊടുത്തു. ഇതോടെ വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറി. തുടര്‍ന്ന് യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കൂടുതല്‍ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
പഴയ 100 രൂപ നോട്ടുകൾ എടിഎം വഴി ഇനി ലഭിക്കില്ല

പഴയ 100 രൂപ നോട്ടുകൾ എടിഎം വഴി ഇനി ലഭിക്കില്ല

NATIONAL NEWS
പഴയ 100 രൂപ നോട്ടുകള്‍ ഇനി എടിഎം കൗണ്ടറുകള്‍ വഴി ലഭിക്കില്ല. ഇവയുടെ ഉപയോഗവും പ്രചാരവും പരിമിതപ്പെടുത്താൻ റിസർവ് ബാങ്ക് ഒഫ് ഇന്ത്യ തീരുമാനിച്ചു. പകരം പുതിയ സീരീസിലെ നോട്ടുകള്‍ പ്രോത്സാഹിപ്പിക്കും. പുതിയ ഗാന്ധി സീരീസിന് മുമ്ബ് അച്ചടിച്ച 100 രൂപ നോട്ടുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട നയങ്ങള്‍ റിസര്‍വ് ബാങ്ക് കര്‍ശനമാക്കുന്നതിന്‍റെ ഭാഗമായാണ് നോട്ടുകള്‍ എടിഎമ്മുകളില്‍നിന്ന് ഒഴിവാക്കുന്നത്. പകരം പുതിയ സീരീസ് 100 രൂപ നോട്ടുകള്‍ മാത്രമേ എടിഎമ്മുകള്‍ വഴി വിതരണം ചെയ്യാവൂ എന്ന് ആര്‍ബിഐ എല്ലാ ബാങ്കുകള്‍ക്കും നിർദേശം നല്‍കിക്കഴിഞ്ഞു. എടിഎമ്മുകളില്‍ നിറയ്ക്കുന്ന മൊത്തം കറൻസികളില്‍ 10 ശതമാനം 100 രൂപയുടെ പുതിയ നോട്ടുകള്‍ ആയിരിക്കണമെന്നും റിസർവ് ബാങ്ക് നിർദേശിച്ചിട്ടുണ്ട്. നിലവില്‍ പഴയ 100 രൂപ നോട്ടുകള്‍ സാമ്ബത്തിക ക്രയവിക്രയങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് തടസങ്ങള്‍ ഒന്നും ഇല്ല. അതേസമയം ടോള്‍ ബൂത്തുകള്‍ അട...
യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

MALAPPURAM
തിരുനാവായ കൊടക്കൽ അജിത പടിക്ക് സമീപത്തെ പുഞ്ചപ്പാടത്താണ് സംഭവം അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് അഷറഫിൻ്റെ മകൻ അഷ്ഫാഖ് (21) മരണപ്പെട്ടത്. മഞ്ചേരി മെഡിക്കൽ കോളേജിലെ MBBS വിദ്യാർത്ഥിയാണ്. ഇന്ന് (ചൊവ്വ ഏപ്രിൽ 22 ) പകൽ 12 മണിയോടെയാണ് മൃതദേഹം കുളത്തിൽ നാട്ടുകാർ കണ്ടെത്തിയത്.
പരപ്പനങ്ങാടി എക്‌സൈസിന്റെ വന്‍ രാസലഹരി വേട്ട….

പരപ്പനങ്ങാടി എക്‌സൈസിന്റെ വന്‍ രാസലഹരി വേട്ട….

MALAPPURAM
പരപ്പനങ്ങാടി എക്‌സൈസിന്റെ വന്‍ രാസലഹരി വേട്ട…. എക്‌സൈസിന്റെ ക്ലീന്‍ സ്ലേറ്റിന്റെ ഭാഗമായി പരിശോധന നടത്തി വരവേ ഒതുക്കുങ്ങല്‍ ഭാഗത്ത് കാറില്‍ ലഹരി വസ്തുക്കള്‍ വില്പന നടത്തുന്നുണ്ട് എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരപ്പനങ്ങാടി എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ കെ.ടി ഷനൂജും പാര്‍ട്ടിയും നടത്തിയ പരിശോധനയില്‍ ഒതുക്കുങ്ങല്‍ ഗാന്ധി നഗറില്‍ നിന്നും മുണ്ടോത്തു പറമ്പ് താമസിക്കുന്ന കാരാട്ട് വീട്ടില്‍ അബു മകന്‍ സൈഫുള്ളനെ 18 ഗ്രാം എം ഡി എം എയുമായി അറസ്റ്റ് ചെയ്തു. പ്രദേശത്ത് ഒരാഴ്ചയായി നടത്തി വരുന്ന രഹസ്യ പരിശോധനയുടെ ഭാഗമായാണ് അറസ്റ്റ് ചെയ്തത്. സൈഫുള്ളാന്റെ ബലെനോ കാറിലും വീട്ടിലും നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കള്‍ കണ്ടെത്തിയത്. ബെലനോ കാറും , ലഹരിവസ്തു വില്‍പ്പനയില്‍ നിന്ന് ലഭിച്ച 50000 രൂപയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. റെയിഡില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ടി.ദിനേശ്, പ്രദീപ് ...
റോഡുസുരക്ഷ വാഹന പ്രചരണ ജാഥ: രണ്ടാം ദിവസം പെരിന്തൽമണ്ണയിൽ തുടക്കം കുറിച്ചു എടവണ്ണയിൽ സമാപിച്ചു

റോഡുസുരക്ഷ വാഹന പ്രചരണ ജാഥ: രണ്ടാം ദിവസം പെരിന്തൽമണ്ണയിൽ തുടക്കം കുറിച്ചു എടവണ്ണയിൽ സമാപിച്ചു

MALAPPURAM
മലപ്പുറം : ജില്ലാ ഭരണകൂടവും റാഫും സംയുക്തമായി സംഘടിപ്പിച്ച റോഡുസുരക്ഷ: ലഹരി വ്യാപനം തടയൽ വീഡിയോവാൾ വാഹന പ്രചരണ ജാഥയുടെ രണ്ടാം ദിവസം പെരിന്തൽമണ്ണയിൽ തുടക്കം കുറിച്ചു. തുടർന്ന് പട്ടിക്കാട്, പാണ്ടിക്കാട്, മേലാറ്റൂർ, ഇരിങ്ങാട്ടിരി, കരുവാരക്കുണ്ട്, കാളികാവ്, വണ്ടൂർ, നടുവത്ത്, വടപുറം, മമ്പാട്, എടവണ്ണ എന്നിവിടങ്ങളിൽ സഞ്ചരിച്ച് എടവണ്ണയിൽ സമാപിച്ചു. റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ എം അബ്ദുവിൻ്റെ അധ്യക്ഷതയിൽ ഫോറസ്റ്റ് റേയ്ഞ്ച് ഓഫീസർ എ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. റാഫ് വണ്ടൂർ മേഖല പ്രസിഡണ്ട് പി. ചന്ദ്രശേഖരൻ, പി.പ്രസന്നകുമാർ, പി പ്രമോദ് കുമാർ, ഏടി ഷംസുദ്ദീൻ, യുപി മുഹമ്മദ് റഫീഖ്,എൻ വി. ശ്രീകൃഷ്ണകുമാർ, മുംതാസ് ബീഗം, അലവിക്കുട്ടി മാസ്റ്റർ, കൃഷ്ണവാര്യർ, അബ്ദുൽ ഹക്കീം , കെ സി നിർമ്മല , ലക്സോൺ ടാറ്റ ഇ.വി മാർക്കറ്റിംഗ് മാനേജർ യു. അരുൺ തുടങ്ങിയവർ സംബന്ധിച്ചു സംസാരിച്ചു. റാഫ്ജില്ല ജനറൽ സെക്രട്ടറി ഏകെ ജയൻ സ്വാഗതവ...
വെള്ളമടത്തിൽ അയ്യൂബ് എന്നയാളെ കാൺമാനില്ല

വെള്ളമടത്തിൽ അയ്യൂബ് എന്നയാളെ കാൺമാനില്ല

TIRURANGADI
മൂന്നിയൂർ കുന്നത്ത് പറമ്പ് സ്വദേശി വെള്ളമടത്തിൽ അയ്യൂബ് (65) എന്നയാളെ കാൺമാനില്ല. ഏപ്രിൽ ഒന്നിന് പുലർച്ചെ അഞ്ചോടെ വീട്ടിൽ നിന്ന് പുറത്തിറങ്ങിയതായിരുന്നു. ഏകദേശം 154 സെ.മീ ഉയരം, കറുത്ത നിറം, ശരീരം മുഴുവൻ കറുത്ത പാടുകൾ, വ്യക്തതയില്ലാത്ത സംസാരശൈലി. കാണാതാകുമ്പോൾ വെള്ളമുണ്ട്, റോസ് ചെക്ക് ഷർട്ട് എന്നിവയായിരുന്നു ധരിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് തിരൂരങ്ങാടി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവർ തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ: 0494 2460331, എസ്.എച്ച്.ഒ: 9497987164, സബ് ഇൻസ്‌പെക്ടർ: 9497980685 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു....
500 രൂപയുടെ കള്ളനോട്ടുകൾ വ്യാപകം; ജാഗ്രത പാലിക്കണമെന്ന് കേന്ദ്രസർക്കാർ..!!!

500 രൂപയുടെ കള്ളനോട്ടുകൾ വ്യാപകം; ജാഗ്രത പാലിക്കണമെന്ന് കേന്ദ്രസർക്കാർ..!!!

NATIONAL NEWS
ന്യൂഡൽഹി: 500 രൂപയുടെ കള്ളനോട്ടുകൾ വ്യാപകമായി പുറത്തിറങ്ങിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ബാങ്കുകൾ ഉൾപ്പടെയുള്ള ധനകാര്യസ്ഥാപനങ്ങൾക്കാണ് മുന്നറിയിപ്പ്. ഉയർന്ന നിലവാരത്തിലുള്ള കള്ളനോട്ടുകൾ പുറത്തിറങ്ങിയെന്നാണ് ആഭ്യന്തരമന്ത്രാലയം അറിയിക്കുന്നത്. യഥാർഥ നോട്ടുകളുമായി വലിയ സാമ്യം കള്ളനോട്ടുകൾക്ക് ഉണ്ട്. എന്നാൽ, റിസർവ് ബാങ്കിന്റെ പേര് എഴുതിയതിൽ യഥാർഥ നോട്ടുമായി ചില വ്യത്യാസങ്ങളുണ്ട്. റിസർവ് ബാങ്ക് എന്നഴുതിയതിൽ ഇ എന്ന അക്ഷരത്തിന് പകരം എയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്, ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണറ്റ്, സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ, നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി, സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങൾക്കും വിവരം കൈമാറിയിട്ടുണ്ട്. നോട്ടിലെ അക്ഷരത്തെറ്റ് പെട്ടെന്ന് ശ്രദ്ധയിൽപ്പെടാത്ത രീതിയിലുള്ളത...
കോട്ടയത്ത് അരുംകൊല: വ്യവസായിയും ഭാര്യയും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

കോട്ടയത്ത് അരുംകൊല: വ്യവസായിയും ഭാര്യയും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

CRIME NEWS
കോട്ടയം തിരുവാതുക്കലിൽ വീടിനുള്ളിൽ വ്യവസായിയെയും ഭാര്യയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറും ഭാര്യ മീരയെയുമാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. മുഖം വികൃതമാക്കിയും, നഗ്നരാക്കിയും ആണ് കൃത്യം നടത്തിയിരിക്കുന്നത്. സംഭവ സ്ഥലത്ത് നിന്ന് ഒരു അമ്മിക്കല്ലും കൊടാലിയും കണ്ടെത്തിയിട്ടുണ്ട്. വിജയകുമാറിന്റെ മൃതദേഹം ഹാളിലും ഭാര്യയുടെ മൃതദേഹം ഒരു മുറിയിലുമാണ് കണ്ടെത്തിയിട്ടുള്ളത്. പ്രാഥമിക പരിശോധനയില്‍ മോഷണ സാധ്യതകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞതായി മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു. കൂടുതല്‍ പരിശോധനകള്‍ നടക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കൊലപാതകം വൈരാ​ഗ്യത്തെ തുടർന്നുണ്ടായതാണെന്നാണ് സൂചന. മുന്‍പ് വീട്ടില്‍ ജോലിക്ക് നിന്നിരുന്ന ഇതരസംസ്ഥാനക്കാരനായ ജോലിക്കാരനെതിര...
സമൂഹ സമ്പർക്ക സഹവാസ ക്യാമ്പ് ‘കയ്യൊപ്പ്’ രണ്ടാം ഘട്ടം സംഘടിപ്പിച്ചു

സമൂഹ സമ്പർക്ക സഹവാസ ക്യാമ്പ് ‘കയ്യൊപ്പ്’ രണ്ടാം ഘട്ടം സംഘടിപ്പിച്ചു

VENGARA
പെരുവള്ളൂർ : ബി എച്ച് എം ഐ ടി ഇ, യിലെ ഡി എല്‍ എഡ് 2024-26 ബാച്ചിന്റെ സഹവാസ ക്യാമ്പ് 'കയ്യൊപ്പ്'രണ്ടാം ഘട്ടം ഉദ്ഘാടനം ഒളകര ഗവര്‍മെന്റ് എല്‍ പി സ്‌കൂളില്‍ വെച്ച് രാജ്യസഭാ എം പി പി. പി സുനീര്‍ നിവ്വഹിച്ചു. പ്രിന്‍സിപ്പല്‍ കെ സി സിന്ധു അധ്യക്ഷയായ പരിപാടിയില്‍ അധ്യാപകനായ ടി പ്രശോഭ് സ്വാഗതവും മാനേജര്‍ ടി കെ റിയാസ് മാസ്റ്റര്‍, ഹെഡ് മാസ്റ്റര്‍ ശശികുമാര്‍, പി ടി എ പ്രതിനിധി കുഞ്ഞുമൊയ്തീന്‍ മാസ്റ്റര്‍ , അധ്യാപികമാരായ കെ എന്‍ ബിന്ദു, കെ പി ഹസലീന, കോളേജ് ചെയര്‍മാന്‍ പ്രിത്വി രാജ് എന്നിവര്‍ സംസാരിച്ചു. അധ്യാപക വിദ്യാര്‍ത്ഥി പ്രതിനിധി മുഹമ്മദ് ഫവാസ് നന്ദി പറഞ്ഞു കൂടുതല്‍ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
15കാരനെ ലൈംഗികമായി പീഡിപ്പിച്ചു, പോക്‌സോ കേസില്‍ യുവതി അറസ്റ്റില്‍

15കാരനെ ലൈംഗികമായി പീഡിപ്പിച്ചു, പോക്‌സോ കേസില്‍ യുവതി അറസ്റ്റില്‍

MALAPPURAM
തിരൂരില്‍ പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച് ഭീഷണിപ്പെടുത്തി വീഡിയോ പകര്‍ത്തിയ കേസില്‍ യുവതി അറസ്റ്റില്‍. പാലക്കാട് കല്ലടിക്കോട് സ്വദേശി സത്യഭാമയാണ് പോക്‌സോ കേസില്‍ അറസ്റ്റിലായത്. യുവതിയുടെ ഭര്‍ത്താവ് സാബിക് ആണ് പീഡനദൃശ്യങ്ങള്‍ പകര്‍ത്തിയത്. തിരൂര്‍ ബിപി അങ്ങാടി സ്വദേശി സാബിക് ഒളിവിലാണെന്ന് പൊലീസ് സൂചിപ്പിച്ചു. 2021 മുതല്‍ ഇതുവരെ കുട്ടിയെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയും മയക്കുമരുന്ന് കാരിയറായി ഉപയോഗിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. ദൃശ്യങ്ങള്‍ പുരത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി കുട്ടിയില്‍ നിന്നും നിരന്തരം പണം വാങ്ങിയിരുന്നതായും പറയപ്പെടുന്നു. കഴിഞ്ഞ നാലുവര്‍ഷമായി പീഡനം തുടരുകയായിരുന്നു. കൂടുതല്‍ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
മസാലദോശ കഴിച്ചതിനെത്തുടര്‍ന്ന് ശാരീരികാസ്വാസ്ഥ്യമുണ്ടായ 3 വയസ്സുകാരി മരിച്ചു.

മസാലദോശ കഴിച്ചതിനെത്തുടര്‍ന്ന് ശാരീരികാസ്വാസ്ഥ്യമുണ്ടായ 3 വയസ്സുകാരി മരിച്ചു.

LOCAL NEWS, THRISSUR
തൃശൂര്‍ : ഹോട്ടലില്‍ നിന്നും മസാലദോശ കഴിച്ചതിനെത്തുടര്‍ന്ന് ശാരീരികാസ്വാസ്ഥ്യമുണ്ടായ മൂന്നു വയസ്സുകാരി മരിച്ചു. വെണ്ടോര്‍ അളഗപ്പ ഗ്രൗണ്ടിന് സമീപം കല്ലൂക്കാരന്‍ ഹെന്‍ട്രിയുടെ മകള്‍ ഒലിവിയ ആണ് മരിച്ചത്. ഭക്ഷ്യവിഷബാധയാണ് മരണ കാരണമെന്നാണ് സംശയം. ശനിയാഴ്ച വിദേശത്തു നിന്ന് എത്തിയ ഹെന്‍ട്രിയെ കൂട്ടിക്കൊണ്ടുവരാന്‍ കുടുംബം നെടുമ്പാശ്ശേരിയില്‍ എത്തിയിരുന്നു. അവിടെ നിന്നും വീട്ടിലേക്ക് പോകുന്നതിനിടെ ഹെന്‍ട്രിയും ഭാര്യയും അമ്മയും ഒലിവിയയും അങ്കമാലിക്ക് സമീപമുള്ള ഹോട്ടലില്‍ നിന്ന് മസാലദോശ കഴിച്ചിരുന്നു. വീട്ടിലെത്തിയതോടെ ഇവര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായി. ആദ്യം ഹെന്‍ട്രിക്കാണ് അസ്വസ്ഥത ഉണ്ടായത്. പിന്നാലെ ഭാര്യയ്ക്കും ഒലിവിയയ്ക്കും അസ്വസ്ഥത അനുഭവപ്പെട്ടു. ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി കുത്തിവെയ്‌പെടുത്ത് വീട്ടിലേക്ക് മടങ്ങി. തുടര്‍ന്നും ബുദ്ധിമുട്ട് അനുഭവപ്പെട്ട ഒലിവിയയെ കൊടകരയിലെ സ്വകാ...
മബാറിലെ തിയ്യരെ ഈഴവരാക്കാനുള്ള വെള്ളാപ്പള്ളിയുടെ ശ്രമം അപഹാസ്യം: തിയ്യ മഹാസഭ

മബാറിലെ തിയ്യരെ ഈഴവരാക്കാനുള്ള വെള്ളാപ്പള്ളിയുടെ ശ്രമം അപഹാസ്യം: തിയ്യ മഹാസഭ

MALAPPURAM
മലപ്പുറം; മലബാരിലെ തിയ്യരെ ഈഴവരാക്കി ചിത്രീകരിക്കാന്‍ വെള്ളാപ്പള്ളി നടത്തുന്ന ശ്രമം അപഹാസ്യമെന്ന് തിയ്യ മഹാസഭ സംസ്ഥാന പ്രസിഡന്റ് ഗണേശ് അരമങ്ങാനം പറഞ്ഞു. തിയ്യ മഹാസഭ നിലമ്പൂര്‍ മേഖല കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലബാറിലെ തിയ്യരെ ഈഴവരാക്കാനുള്ള ശ്രമം നടക്കില്ല. തിയ്യരുടെ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കാന്‍ ഇനി അനുവദിക്കില്ലെന്നും ഇതു വരെ തെറ്റിദ്ധരിപ്പിക്കപ്പെട്ട തിയ്യര്‍ ബോധവല്‍ക്കരണത്തിലൂടെ എസ് എന്‍ ഡി പി വിട്ട് തിയ്യ മഹാസഭയില്‍ കൂട്ടമായി അണിചേരുന്ന അവസ്ഥയാണിപ്പോള്‍ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. തിയ്യര്‍ ഈഴവന്റെ ഉപജാതി അല്ല. തിയ്യര്‍ പ്രത്യേക സമുദായമാണ്. ആചാര അനുഷ്ഠാനങ്ങള്‍, സംസ്‌കൃതം, വൈദ്യം, കളരി, പൂരക്കളി, തുടങ്ങിയ നിരവധി പൈതൃകം കാത്ത് സൂക്ഷിക്കുന്ന സമുദായമാണ് തിയ്യര്‍ എന്നും ഗണേഷ് അരമങ്ങാനം കൂട്ടിച്ചേര്‍ത്തു.മേഖല പ്രസിഡണ്ട് അനീഷ് പെരിഛാത്ര അദ്ധ്യക്ഷത വഹിച്ചു. സ...
ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

INTERNATIONAL
ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം. 1936 ഡിസംബര്‍ 17ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനനം. പിതാവ് മരിയോ റെയില്‍വേയില്‍ അക്കൗണ്ടന്റ് ആയിരുന്നു. മാതാവ് റെജീന സിവോറി. ജോര്‍ജ് മരിയോ ബെര്‍ഗോഗ്ളിയോ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര്. കെമിക്കല്‍ ടെക്നീഷ്യന്‍ ബിരുദം നേടിയ ജോര്‍ജ് മരിയോ പിന്നീട് പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. 1969ല്‍ ജസ്യൂട്ട് പുരോഹിതനായി സ്ഥാനാരോഹണം ചെയ്തു. 1992ല്‍ ബിഷപ്പും 1998ല്‍ ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പുമായി. 2001ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കര്‍ദിനാളാക്കി. ശാരീരിക അവശതകള്‍ കാരണം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തപ്പ...
തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളി മരിച്ച നിലയിൽ.

തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളി മരിച്ച നിലയിൽ.

TIRURANGADI
തിരൂരങ്ങാടി: മലപ്പുറം തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിൽ ആണ് മൃതദേഹം കണ്ടെത്തിയത്.
പ്ലസ് ടു വിദ്യാർത്ഥിയുടെ പ്രണയാഭ്യർത്ഥന നിരസിച്ചു; 10-ാം ക്‌ളാസുകാരിക്ക് നേരെ ഭീഷണി; അറസ്റ്റ്

പ്ലസ് ടു വിദ്യാർത്ഥിയുടെ പ്രണയാഭ്യർത്ഥന നിരസിച്ചു; 10-ാം ക്‌ളാസുകാരിക്ക് നേരെ ഭീഷണി; അറസ്റ്റ്

LOCAL NEWS
തിരുവനന്തപുരം: പ്ലസ് ടു വിദ്യാർത്ഥിയുടെ പ്രണയാഭ്യർത്ഥന നിരസിച്ചതിന് പത്താം ക്‌ളാസ് വിദ്യാർത്ഥിനിക്ക് ഭീഷണി. പ്രണയാഭ്യർത്ഥന നടത്തിയ പ്ലസ് ടു വിദ്യാർത്ഥിയുടെ സുഹൃത്തുക്കളാണ് പത്താം ക്‌ളാസ് വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വെള്ളറടയിലാണ് സംഭവം. മണ്ണംകോട് സ്വദേശികളായ അനന്ദു, സജിൻ എന്നിവരാണ് പിടിയിലായത്. പ്ലസ് ടു വിദ്യാർത്ഥിയെ പ്രണയിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇതിനായി പെൺകുട്ടിയെ പിന്തുടരുകയും മാതാവിൻ്റെ ഫോണിൽ വിളിച്ച് ഇവർ ഭീഷണിപ്പെടുത്തുകയും ചെയ്തു. ശല്യം സഹിക്കാതെ വന്നതോടെ മാതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നായിരുന്നു അറസ്റ്റ് കൂടുതല്‍ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
കെട്ടിടത്തിൽ നിന്നും വീണ് മരണപ്പെട്ടു

കെട്ടിടത്തിൽ നിന്നും വീണ് മരണപ്പെട്ടു

MARANAM
മലപ്പുറം: കാർപെൻഡറി വർക്കിനിടയിൽ കെട്ടിടത്തിൽ നിന്നും വീണ് പരിക്കുപറ്റിയ വെസ്റ്റ് കോഡൂർ വാരാപ്പിൽ സ്വദേശി കാളങ്ങാടൻ രാഘവൻ 59 വയസ്സ് അന്തരിച്ചു. മൗലാന ഹോസ്പിറ്റലിൽ രാത്രി 10 30 ന് ആയിരുന്നു അന്ത്യം. ഭാര്യ പ്രിയ, മക്കൾ അമൃത ആര്യ അരുൺപോസ്റ്റ്മോർട്ടത്തിനു ശേഷം രണ്ടുമണിക്ക് ഐവർമഠത്തിലേക്ക് കൊണ്ടുപോകും. സംസ്കാരം ഐവർമഠത്തിൽ കൂടുതല്‍ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

MTN NEWS CHANNEL