Friday, November 14News That Matters
Shadow

കരിപ്പൂർ വിമാനത്താവളത്തിലെ വൻ ലഹരിവേട്ട രണ്ടുപേർ പിടിയില്‍

കരിപ്പൂരിലെ മയക്കുമരുന്ന് വേട്ടയില്‍ രണ്ട് പേർ കൂടി പിടിയില്‍. മലപ്പുറം ചീക്കോട് സ്വദേശികളായ റഫ്നാസ്, ശിഹാബുദ്ദീൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒരു കിലോ എംഡിഎംഎ കൈപ്പറ്റാൻ എത്തിയവരാണ് പൊലീസ് പിടിയിലായത്. ഒമാനില്‍ നിന്നെത്തിയ തൃശൂർ കൊരട്ടി പഴയേക്കര വീട്ടില്‍ എ ലിജീഷ് ആന്റണിയാണു ഒരു കിലോഗ്രാം എംഡിഎംഎയുമായി കഴിഞ്ഞ ദിവസം വിമാനത്താവളത്തിനു പുറത്ത് വച്ചു പൊലീസ് പിടികൂടിയത്. ലിജീഷ് ആന്റണിയില്‍ നിന്ന് എംഡിഎംഎ കൈപ്പറ്റാൻ എത്തിയതായിരുന്നു ഇവർ. എന്നാല്‍, ലിജീഷ് പിടിയിലായതറിഞ്ഞ് രക്ഷപ്പെട്ടു.ഇതോടെ പൊലീസ് അന്വേഷണം വ്യാപകമാക്കി. അന്വേഷണത്തിനൊടുവില്‍ ഇന്നലെ രാത്രിയാണ് ഇരുവരെയും പിടികൂടിയത്.

Comments (0)

Your email address will not be published. Required fields are marked *

MTN NEWS CHANNEL