Tuesday, March 3News That Matters
Shadow

Author: admin

വായോധികയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

വായോധികയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

MALAPPURAM
മലപ്പുറം വട്ടക്കുളം കാന്തള്ളൂരില്‍ തനിച്ച്‌ താമസിക്കുന്ന വയോധികയെ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ദേവകിയമ്മയാണ് മരിച്ചത്. 77 വയസായിരുന്നു. അടുക്കളയില്‍ തീ പൊള്ളലേറ്റ് കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ചങ്ങരംകുളം പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
കൊണ്ടോട്ടി മുനിസിപ്പാലിറ്റി താഴെ കോട്ടാശ്ശേരി കുടിവെള്ള പദ്ധതി ഉദ്ഘാടനം നടന്നു

കൊണ്ടോട്ടി മുനിസിപ്പാലിറ്റി താഴെ കോട്ടാശ്ശേരി കുടിവെള്ള പദ്ധതി ഉദ്ഘാടനം നടന്നു

KONDOTTY
പട്ടികജാതി വികസന വകുപ്പ് കൊണ്ടോട്ടി മുനിസിപ്പാലിറ്റി 37 ലക്ഷം രൂപ ചിലവയിച്ച് നിർമിച്ച താഴെ കോട്ടാശ്ശേരി കുടിവെള്ള പദ്ധതി കൊണ്ടോട്ടി നിയോജക മണ്ഡലം എം എൽ എ TV ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ അഷറഫ് മടാൻ അധ്യക്ഷനായ ചടങ്ങിൽ വാർഡ് കൗൺസിലർ സബിത സ്വാഗതം പറഞ്ഞു. സ്റ്റാൻറ്റിങ് കമ്മിറ്റി ചെയർമാന്മാരായ മൊയ്തീൻ അലി, ഫിറോസ് കെ. പി, കുടിവെള്ള കമ്മിറ്റി ചെയർമാൻ മനോജ്‌കുമാർ വി, കൊണ്ടോട്ടി SCDO വി. കെ. മുനീർ റഹ്മാൻ, കുടിവെള്ള കമ്മിറ്റി കൺവീനവർ വിജയൻ സി, വിവിധ രാഷ്ട്രീയ പ്രതിനിധികളായ മരക്കാർ ഹാജി, ബാലൻ എന്നിവർ സംസാരിച്ചു....
ഇരിങ്ങലൂർ ഈസ്റ്റ് എ എം എൽ പി എസിൽ യുദ്ധവിരുദ്ധ സദസ്സ് നടത്തി.

ഇരിങ്ങലൂർ ഈസ്റ്റ് എ എം എൽ പി എസിൽ യുദ്ധവിരുദ്ധ സദസ്സ് നടത്തി.

VENGARA
വേങ്ങര : ഫലസ്തീനിലെ കുഞ്ഞുങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് 'ഞങ്ങൾ കുഞ്ഞുങ്ങളെ കൊല്ലുന്നവരോട് പൊറുക്കില്ല ' എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് ഇരിങ്ങലൂർ ഈസ്റ്റ് എ എം എൽ പി എസിൽ യുദ്ധവിരുദ്ധ സദസ്സ് നടത്തി. വിദ്യാലയത്തിലെ കബ് ബുൾബുൾ യൂണിറ്റും ടി.ടി.കെ എം ഐ ടി ഐ യിലെ അധ്യാപക വിദ്യാർത്ഥികളും ചേർന്ന് നടത്തിയ യുദ്ധവിരുദ്ധ സദസ്സ് പ്രധാനധ്യാപകൻ അലക്സ് തോമസ് ഉദ്ഘാടനം ചെയ്തു. റഷ്ദാൻ എ കെ യുദ്ധവിരുദ്ധ പ്രതിജ്ഞ അവതരിപ്പിച്ചു.ഫ്രെയിംസ് എഗൈൻസ്റ്റ് വാർ എന്ന പേരിൽ ഡോക്യുമെന്ററി പ്രദർശനം, പോസ്റ്റർ, പ്ലക്കാർഡ് നിർമ്മാണം, യുദ്ധവിരുദ്ധ ചങ്ങല എന്നിവ ഒരുക്കി. സ്റ്റാഫ് സെക്രട്ടറി പി വി കെ ഹസീന. ആനന്ദൻ കെ കെ, അംറ ഷെറിൻ എം, ഷിംന ഷെറി സ്കൂൾ ലീഡർ മുഹമ്മദ്‌ ഇഷാൻ എ.വി എന്നിവർ നേതൃത്വം നൽകി....
രാജ്യത്ത് ആദ്യമായി ഗവ. എൽ.പി. സ്കൂളിന് സമ്പൂർണ്ണ എയർകണ്ടീഷൻ കെട്ടിടം നിർമ്മിച്ച് മലപ്പുറം നഗരസഭ

രാജ്യത്ത് ആദ്യമായി ഗവ. എൽ.പി. സ്കൂളിന് സമ്പൂർണ്ണ എയർകണ്ടീഷൻ കെട്ടിടം നിർമ്മിച്ച് മലപ്പുറം നഗരസഭ

MALAPPURAM
രാജ്യത്ത് ആദ്യമായി ഗവൺമെൻറ് മേഖലയിൽ സമ്പൂർണ്ണമായി എയർകണ്ടീഷൻ ചെയ്ത മോഡേൺ ഹൈടെക് സ്കൂൾ മലപ്പുറം നഗരസഭയിൽ നിർമ്മാണം പൂർത്തിയായി. മേൽമുറി മുട്ടിപ്പടി ഗവ.എൽ.പി.സ്കൂളിലാണ് സമ്പൂർണമായും എയർ കണ്ടീഷൻ ചെയ്ത പുതിയ കെട്ടിടം നിർമിച്ചത്. കെട്ടിടത്തിന്റെ ഉദ്ഘാടനം ഒക്ടോബർ 19ന് വൈകുന്നേരം നാലിന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി. നിർവഹിക്കും. നൂറ് വർഷത്തോളം പഴക്കമുണ്ടായിരുന്ന സ്കൂൾ കെട്ടിടം ജീർണാവസ്ഥയിലായതിനാൽ വിദ്യാഭ്യാസ വകുപ്പ് പ്രവേശനാനുമതി നൽകിയിരുന്നില്ല. സ്കൂളിന്റെ പഴയ എട്ട് ക്ലാസ് മുറികൾ, കംപ്യൂട്ടർ ലാബ്, ലൈബ്രറി, സ്റ്റാഫ് റൂം, എച്ച്.എം. റൂം തുടങ്ങി മുഴുവൻ ഭാഗവും എയർകണ്ടീഷൻ ചെയ്താണ് കെട്ടിടം നിർമാണം പൂർത്തിയാക്കിയത്. പതിനായിരത്തോളം സ്ക്വയർ ഫീറ്റ് ഉള്ള ഗ്രൗണ്ട് ഫ്ലോറിന് പുറമെ രണ്ടു നിലകളിലായാണ് സമ്പൂർണ്ണമായും എയർകണ്ടീഷൻ ക്ലാസ് റൂമുകൾ നിർമ്മിച്ചത്. സാധാരണ ബെഞ്ച്, ഡെസ്കുകളിൽ നിന്ന് വ്യത്യസ്തമായി മോഡേൺ എഫ്.ആർ....
കുടുംബാരോഗ്യ കേന്ദ്രത്തിലെ ദുരനുഭവം വിവരിച്ച് വീഡിയോ ചെയ്തതിന് ഭിന്നശേഷിക്കാരനെതിരെ പോലീസ് കേസെടുത്തു

കുടുംബാരോഗ്യ കേന്ദ്രത്തിലെ ദുരനുഭവം വിവരിച്ച് വീഡിയോ ചെയ്തതിന് ഭിന്നശേഷിക്കാരനെതിരെ പോലീസ് കേസെടുത്തു

MALAPPURAM
മലപ്പുറം: ചേലേമ്പ്ര കുടുംബാരോഗ്യ കേന്ദ്രത്തിലെ ദുരനുഭവം വിവരിച്ച് വീഡിയോ ചെയ്തതിന് ഭിന്നശേഷിക്കാരനെതിരെ പോലീസ് കേസെടുത്തു. ചേലേമ്പ്ര സ്വദേശിയായ സുബൈറിനെതിരേയാണ് തേഞ്ഞിപ്പലം പോലീസ് കേസെടുത്തിരിക്കുന്നത്. 80 ശതമാനം അംഗപരിമിതിയുള്ള സുബൈർ, റാംപ് ഇല്ലാത്തതിനാൽ ഏറെ ബുദ്ധിമുട്ടിയാണ് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് എത്തിയത്. ഈ പ്രയാസം തുറന്നുകാട്ടിയാണ് സുബൈർ സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചത്. വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആരോഗ്യകേന്ദ്രത്തിൽ റാംപ് സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇതിനു പിന്നാലെ സുബൈറിനെതിരെ മെഡിക്കൽ ഓഫീസർ പോലീസിൽ പരാതി നൽകി. ബഹളം വെച്ചു, ആശുപത്രിയിലെ ജോലി തടസ്സപ്പെടുത്തി, മെഡിക്കൽ ഓഫീസറോട് അപമര്യാദയായി പെരുമാറി, സാമൂഹിക മാധ്യമങ്ങളിൽ തെറ്റായ പ്രചാരണം നടത്തി എന്നിങ്ങനെയുള്ള പരാതികളാണ് സുബൈറിനെതിരെ ഉന്നയിച്ചിരിക്കുന്നത്. ഹെൽത്ത് കെയർ സർവീസ് പ്രൊട്ടക്ഷൻ ആക്ടിലെ വ്യവസ്ഥ...
ട്രാഫിക് റഗുലേറ്ററി യോഗങ്ങൾക്ക് പ്രസക്‌തിയേറുന്നു: റാഫ്

ട്രാഫിക് റഗുലേറ്ററി യോഗങ്ങൾക്ക് പ്രസക്‌തിയേറുന്നു: റാഫ്

MALAPPURAM
പെരിന്തൽമണ്ണ: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ട്രാഫിക് റഗുലേറ്ററി കമ്മിറ്റികൾ സമയ ബന്ധിതമായി വിളിച്ചു ചേർക്കണമെന്ന് റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറം മേഖല കൺവൻഷൻ ബന്ധപ്പെട്ടവരോടാവശ്യപ്പെട്ടു. റോഡുകളിലെ അറ്റകുറ്റപ്പണികൾ, റോഡു കൈയ്യേറ്റം, അമിത വേഗത എന്നിവകൾക്ക് കൗൺസിൽ യോഗങ്ങൾ ഉപകരിക്കും. ഡോക്ടർ ബക്കേഴ്സ് ഹാളിൽ സംഘടിപ്പിച്ച റോഡു സുരക്ഷ സമ്മേളനം റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ എം അബ്ദു ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി ഏകെ ജയൻ അധ്യക്ഷനായിരുന്നു. മുൻ ജില്ല പോലീസ് മേധാവി യു. അബ്ദുൽ കരീം മുഖ്യപ്രഭാഷണം നടത്തി. പെരിന്തൽമണ്ണയിലെ റാഫിന്റെ പ്രവർത്തനങ്ങൾ യുവജനങ്ങളെ കൂടി ഉൾപ്പെടുത്തി കൂടുതൽ വിപുലപ്പെടുത്തണമെന്നദ്ദേഹം പറഞ്ഞു. ഏപി മെക്ക്സൺ, സിപി രാമദാസ്, എംകെ മൈമൂന, കെ മുഹമ്മദാലിഹാജി, കെ മോഹൻദാസ്,ഇ സൈനുദ്ദീൻ, എം കെ. ഫൈസൽ,സിപി മുഹമ്മദലി, ടി. അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു.സബ്ന തുളുവത്ത് സ്വാഗതവും സാവിത്രി ടീ...
രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

LOCAL NEWS, TIRUVANANTHAPURAM
തിരുവനന്തപുരം: ചെമ്പഴന്തിയിൽ എട്ട് വയസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെമ്പഴന്തി അക്കരവിള വീട്ടിൽ പ്രമോദ് സിനി ദമ്പതികളുടെ മകൻ ശ്രേയസ് (8) ആണ് മരിച്ചത്. ചെമ്പഴന്തി മണക്കൽ എൽപി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ശ്രേയസ്. മുറിയിലെ ജനാലയിൽ ബെഡ് ഷീറ്റില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. ഉടൻ തന്നെ തിരുവനന്തപുരം എസ് എ റ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴക്കൂട്ടം പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ ആരംഭിച്ചു. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)...
സംഗീതസാന്ദ്രമായി വേങ്ങരയിൽ ബാബുരാജ് അനുസ്മരണം

സംഗീതസാന്ദ്രമായി വേങ്ങരയിൽ ബാബുരാജ് അനുസ്മരണം

VENGARA
വേങ്ങര: സംഗീതലോകത്തെ അതുല്യ പ്രതിഭ എം. എസ്. ബാബുരാജിന്റെ ഓർമ്മകൾക്ക് മുന്നിൽ വേങ്ങരയുടെ ഹൃദയം സംഗീതാർദ്രമായി. വേങ്ങര സാംസ്കാരിക വേദിയുടെ പ്രതിവാര വെള്ളിയാഴ്ച സംഗമത്തിൽ സംഘടിപ്പിച്ച 'ബാബുരാജ് അനുസ്മരണം' എന്ന പരിപാടി സംഗീതപ്രേമികളുടെ നിറഞ്ഞ സാന്നിധ്യം കൊണ്ട് അവിസ്മരണീയമായി. സബാഹ് സ്ക്വയറിൽ ഒരുക്കിയ വേദിയിൽ വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് ആരംഭിച്ച സംഗീത സായാഹ്നം, ബാബുരാജിന്റെ അനശ്വര ഗാനങ്ങളുടെ ഓർമ്മപ്പെടുത്തലായി മാറി. ഹൃദയത്തിൽ തൊട്ട വാക്കുകളാൽ മൻസൂർ മൂപ്പൻ താനാളൂർ, അബ്ദുൽ മജീദ് ഇ.കെ, ബഷീർ പൂഴിത്തറ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ബാബുരാജിന്റെ സംഗീത ജീവിതത്തിലെയും വ്യക്തി ജീവിതത്തിലെയും ഹൃദയ സ്പർശിയായ നിമിഷങ്ങൾ അവർ സദസ്സുമായി പങ്കുവെച്ചപ്പോൾ അത് ഗൃഹാതുരമായ ഒരോർമ്മയായി. സംഗീത സായാഹ്നത്തിന് മാറ്റുകൂട്ടിക്കൊണ്ട് പ്രതിഭകളെ ആദരിക്കുന്ന ധന്യമായ ചടങ്ങും അരങ്ങേറി. മലയാള സിനിമാ ഗാനശാഖയ്ക്ക് ഗവേഷണ...
പെരുവള്ളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

പെരുവള്ളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

VENGARA
പെരുവള്ളൂർ : ശബരിമലയിലെ സ്വർണ മോഷണത്തിന് കൂട്ടു നിന്ന മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പറമ്പിൽ പീടികയിൽ പ്രതിഷേധ ജ്വാല തെളിയിച്ചു. മണ്ഡലം പ്രസിഡൻ്റ് ചെമ്പൻ ഹനീഫ ഉദ്ഘാടനം ചെയ്തു. പ്രകടനത്തിന് ടി.കെ. വേലായുധൻ, ചെമ്പൻ ലത്തീഫ്, കെ.കെ. അബ്ദുറഹ്മാൻ, വി.പി. ദിനേഷ് , കാരാടൻ മുനീർ ,വി.എൻ. ശങ്കരൻനായർ , ടി.പി. സെയ്തലവി , എ.വി.ഷറഫലി, ടി.പി. അഹമ്മദ് കുട്ടി, കൂനീരി കോരുക്കുട്ടി ,തൊടിയൻ മഹ്റൂഫ്, അഞ്ചാലൻ കളത്തിൽ ബഷീർ ഇഖ്ബാൽ ഖുറൈശി എന്നിവർ നേതൃത്വം നൽകി....
മുസ്ലീം ലീഗിനെ വിമര്‍ശിക്കാന്‍ വര്‍ഗീയ പരാമര്‍ശവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍

മുസ്ലീം ലീഗിനെ വിമര്‍ശിക്കാന്‍ വര്‍ഗീയ പരാമര്‍ശവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍

KERALA NEWS
തിരുവനന്തപുരം: മുസ്ലീം ലീഗിനെ വിമര്‍ശിക്കാന്‍ വര്‍ഗീയ പരാമര്‍ശവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ മുസ്ലീം ലീഗ് ഭരണത്തിലെത്തും. ലീഗ് ഭരിച്ചാല്‍ പാകിസ്ഥാന്‍ ഭരണം വരുമെന്നുമാണ് വെള്ളാപ്പള്ളിയുടെ പരാമര്‍ശം. തിരുവനന്തപുരം എസ്എന്‍ഡിപി ശാഖാ നേതൃ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി. ഉള്ളത് പറയുമ്പോള്‍ തന്നെ വര്‍ഗീയവാദിയായി ചിത്രീകരിക്കുകയാണെന്ന പരാമര്‍ശത്തിന് ഒപ്പമായിരുന്നു വെള്ളാപ്പള്ളിയുടെ വര്‍ഗീയ ചുവയുള്ള വാക്കുകള്‍. നിങ്ങള്‍ ആലോചിക്കു, യൂഡിഎഫ് ഭരണത്തിലെത്തിയാള്‍ ഇവിടെ ലീഗ് ഭരിക്കും. ഇവിടെ പാകിസ്ഥാന്‍ ഭരണം നടത്തും. കോണ്‍ഗ്രസിന് എന്താണ് പ്രസക്തിയെന്നും കോണ്‍ഗ്രസിനെ ലീഗ് മൂലയിലിരുത്തിയിരിക്കുകയാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. രാഷ്ട്രീയമല്ല താന്‍ പറയുന്നത് എന്ന അവകാശവാദത്തോടെ ആയിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം. ഇക്ക...
മരിച്ചെന്ന് കരുതിയ അമ്മയെ 9 വര്‍ഷത്തിന് ശേഷം തിരിച്ചുകിട്ടി

മരിച്ചെന്ന് കരുതിയ അമ്മയെ 9 വര്‍ഷത്തിന് ശേഷം തിരിച്ചുകിട്ടി

KOZHIKODE, LOCAL NEWS
കോഴിക്കോട്: 9 വര്‍ഷം മുമ്പ് മനോനില തെറ്റി കോഴിക്കോട്ടെത്തുകയും മായനാട് ഗവ. ആശാ ഭവനില്‍ അന്തേവാസിയാവുകയും ചെയ്ത ഗീതക്ക് ഒടുവില്‍ ബന്ധുക്കളുമായി പുനഃസമാഗമം. മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിലെ ഭോക്കര്‍ നന്ദി നഗര്‍ ഗ്രാമത്തില്‍ നിന്നുള്ള 55കാരിയെ തേടിയാണ് മക്കളെത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ റിട്ട. ഓഫീസറും സാമൂഹിക പ്രവര്‍ത്തകനുമായ എം ശിവന്റെ ഇടപെടലാണ് ഗീതക്ക് പതിറ്റാണ്ടോളം നീണ്ട ഒറ്റപ്പെടലിന് ശേഷം ബന്ധുക്കള്‍ക്കൊപ്പം മടങ്ങാന്‍ അവസരമൊരുക്കിയത്. മാതാപിതാക്കളുടെ അടുപ്പിച്ചുള്ള മരണത്തെ തുടര്‍ന്ന് മനോനില തെറ്റിയാണ് ഗീത ട്രെയിന്‍ കയറി കോഴിക്കോട്ടെത്തിയത്. പൊലീസ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. ഇവിടുത്തെ ചികിത്സക്ക് ശേഷം മനോനില വീണ്ടെടുത്ത ഗീത പിന്നീട് ആശാ ഭവന്റെ തണലില്‍ കഴിയുകയായിരുന്നു. ഭാഷയറിയാതെ കഴിഞ്ഞ ഗീത നാടിനെ കുറിച്ച് നല്‍കിയ സൂചനകള്‍ വെച്ച് ഭോക്കര്‍ പൊലീസ് സ്‌റ്റേഷനുമ...
ഹുൻസൂരിൽ ബസ്സും ലോറിയും കൂട്ടിയിടിച്ച് 2 പേർക്ക് ദാരുണാന്ത്യം.

ഹുൻസൂരിൽ ബസ്സും ലോറിയും കൂട്ടിയിടിച്ച് 2 പേർക്ക് ദാരുണാന്ത്യം.

Accident
കർണാടകത്തിലെ ഹുൻസൂരിൽ മാനന്തവാടിയിലേക്ക് വരുന്ന സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ച്. മലപ്പുറം നിലമ്പൂർ പൂക്കോട്ടും പാടം സ്വദേശി ബാർബർ ഗോപാലേട്ടൻ്റെ മകൻ പ്രിയേഷ്, മാനന്തവാടി പാലമുക്ക് സ്വദേശി ഡ്രൈവർ ഷംസു എന്നിവർ മരണപ്പെട്ടു. ബസ്സിലെ യാത്രക്കാരയ നിരവധി പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ 4 മണിയോടെയാണ് അപകടം പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
ശൈഖുനാ നൂറുൽ മആരിഫ് അബ്ദുറഹീം ഉസ്താദ് ശിഷ്യസംഗമം സംഘടിപ്പിച്ചു.

ശൈഖുനാ നൂറുൽ മആരിഫ് അബ്ദുറഹീം ഉസ്താദ് ശിഷ്യസംഗമം സംഘടിപ്പിച്ചു.

VENGARA
വേങ്ങര : ശൈഖുനാ നൂറുൽ മആരിഫ് അബ്ദുറഹീം ഉസ്താദ് ശിഷ്യസംഗമം വേങ്ങര വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ വച്ച് ഉസ്മാൻ തഅതാനി ഉദ്ഘാടനം ചെയ്തു. അൽ ഫത്താഹ് ഇസ്ലാമിക് സെൻറർ ൻറെ ആഭിമുഖ്യത്തിൽ കിടങ്ങഴിയിൽ നിർമ്മിക്കുന്ന മസ്ജിദിന്റെ ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ടാണ് ശിഷ്യഗണങ്ങൾ വ്യാപാര ഭവനിൽ ഒത്തുകൂടിയത്. പ്രവർത്തനങ്ങൾ ഏകോ പിപ്പിക്കാനും തീരുമാനിച്ചു. അബ്ദു റസാഖ് ബാഖവി അധ്യക്ഷത വഹിച്ചു, സമസ്ഥാന ജംഇയ്യത്തുൽ ഉലമ പ്രസിഡൻറ് കൂടിയായ നൂറുൽ മആരിഫ് അബ്ദുൽ റഹീം കിടങ്ങഴി ഉസ്താദ് പ്രഭാഷണം നടത്തി, പ്രമുഖ സാമൂഹിക രാഷ്ട്രീയ പ്രവർത്തകർ പി എച്ച് ഫൈസൽ, സുലൈമാൻ ദാരിമി, വി. മാനു വഹബി, എം ബി സിദ്ദിഖ് ബാഖവി, ഉമ്മർ ബാഖവി, എ കെ മൊയ്തീൻ സൈനി, അസ്കർ സൈനി, പി മുസ്തഫ സൈനി, മുസ്തഫ ബാഖവി കാളികാവ് , ഇ പി അഷറഫ് ബാഖവി സ്വാഗതവും പറഞ്ഞു....
പറപ്പൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

പറപ്പൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

VENGARA
പറപ്പൂർ: ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശിൽപ്പങ്ങളിൽ സ്വർണ്ണത്തിന്റെ തൂക്കത്തിൽ കുറവ് വന്നതും, സ്വർണ്ണാഭരണങ്ങൾ കാണാതായതുമായി ബന്ധപ്പെട്ട വിഷയ ത്തിൽ ഗവർമെന്റിനും, ദേവസ്വം ബോർഡിനുമെതിരെ സംസ്ഥാന കോൺഗ്രസ് കമ്മറ്റിയുടെ നിർദേശപ്രകാരം പറപ്പൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ഡി സി സി ജനറൽ സെക്രട്ടറി കെഎ. അറഫാത്ത് ഉൽഘാടനം ചെയ്തു. തിരുട്ടു ഗ്രാമത്തിലെ തലൈവറെ പോലെയുള്ള സമീപനമാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്നത് എന്ന് ഉൽഘാടന പ്രസംഗത്തിൽ പറഞ്ഞു. മണ്ഡലം പ്രസിഡണ്ട്‌ എ എ.റഷീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മൂസ്സ ടി എടപ്പനാട്ട്, പി കെ.ഇബ്രാഹീംകുട്ടി, ടി ഇ കുഞ്ഞിപ്പോക്കർ തുടങ്ങിയവർ പ്രസംഗിച്ചു. കെ പി.റഷീദ് സ്വാഗതം പറഞ്ഞ ചടങ്ങിന് കെ സി യാസർ, എ എ ജാബിർ, കെ.അമീർ ബാപ്പു, യൂത്ത്കോൺഗ്രസ് പ്രസിഡന്റ്‌ സുഭാഷ് എന്നിവർ നേതൃത്വം നൽകി....
വാഹന പരിശോധനയ്ക്കിടെ രാസലഹരിയുമായി യുവാക്കള്‍ എക്സൈസ് പിടിയില്‍

വാഹന പരിശോധനയ്ക്കിടെ രാസലഹരിയുമായി യുവാക്കള്‍ എക്സൈസ് പിടിയില്‍

MALAPPURAM
പരപ്പനങ്ങാടിയില്‍ മെത്താംഫിറ്റമിനുമായി രണ്ട് യുവാക്കള്‍ എക്സൈസ് പിടിയില്‍. കണ്ണമംഗലം കുന്നുംപുറം കൊളോത്ത് വീട്ടില്‍ മുഹമ്മദ്‌ അസറുദ്ദീൻ (28), ഏ ആർ നഗർ പുതിയത്ത് പുറായ് കൊടശ്ശേരി വീട്ടില്‍ താഹിർ (27)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൊടക്കാട് കാര്യാട്ടുകടവ് പാലത്തിന് സമീപം വാഹന പരിശോധനക്കിടെയാണ് രാസലഹരി പിടികൂടിയത്. പ്രതികള്‍ സഞ്ചരിച്ചിരുന്ന കാറില്‍ നിന്നും 13.09ഗ്രം മെത്താഫെറ്റമിനും 6.40 ഗ്രാം ഹാഷിഷ് ഓയിലും, മെത്താം ഫിറ്റമിനും മറ്റു ലഹരി വസ്തുക്കളും പിടിച്ചെടുത്തു. ഇവ തൂക്കുന്നതിന് ആവശ്യമായ ഇലക്‌ട്രോണിക് തുലാസും കണ്ടെടുത്തിട്ടുണ്ട്.രണ്ടു ദിവസമായി കരിപ്പൂർ എയർപോർട്ടിന് സമീപം ലോഡ്ജ് വാടകക്കെടുത്ത് ലഹരിവില്‍പ്പന നടത്തിയതായി പ്രതികളുടെ മൊഴിയുണ്ട്. പ്രതികളെ പരപ്പനങ്ങാടി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു....
വയോധികനെ പുഴയിൽ മുക്കി കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ

വയോധികനെ പുഴയിൽ മുക്കി കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ

CRIME NEWS
മലപ്പുറം: വയോധികനെ പുഴയിൽ മുക്കി കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. മലപ്പുറം കൂറ്റമ്പാറ സ്വദേശി അബ്ദുസൽമാനെ ആണ്പൂക്കോട്ടും പാടം പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ആറരയോടെ മലപ്പുറം ചെറായി കെട്ടുങ്ങലിലാണ് സംഭവം നടന്നത്. പുഴയോരത്ത് മീൻ പിടിക്കുന്നതിനിടെയാണ് വധശ്രമമുണ്ടായത്. ചെറായി സ്വദേശി 70 വയസുകാരാനായ കുഞ്ഞാലിയെയാണ് മീൻപിടിക്കുന്നതിനിടെ അബ്ദുസൽമാൻ പുഴയിൽ മുക്കി കൊല്ലാൻ ശ്രമിച്ചത്. മീൻ പിടിക്കുന്നതിനിടെയുണ്ടായ വാക്കുതര്‍ക്കത്തിനിടയിൽ സൽമാൻ കുഞ്ഞാലിയെ പുഴയിൽ മുക്കി കൊല്ലാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു....
എഴുത്തുകാരി ഷാബിനൗഷാദിന് ഭാരത് പുരസ്‌കാർ അവാർഡ്.

എഴുത്തുകാരി ഷാബിനൗഷാദിന് ഭാരത് പുരസ്‌കാർ അവാർഡ്.

MALAPPURAM
മലപ്പുറം: അക്ഷരങ്ങളെയും ഭാവനകളെയും തൻ്റെ തൂലികയിൽ ആവാഹിച്ച് കാവ്യലോകത്ത് തൻ്റേതായ ഇടം കണ്ടെത്തിയ പ്രശസ്ത എഴുത്തുകാരി ഷാബി നൗഷാദിന് ഭാരത് പുരസ്‌കാരത്തിൻ്റെ തിളക്കം. സാഹിത്യം, കവിത എന്നീ വിഭാഗങ്ങളിലെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് ഈ അംഗീകാരം. മലപ്പുറത്ത് വെച്ച് നടന്ന ചടങ്ങിൽ, മലപ്പുറം ഡി.വൈ.എസ്.പി ശ്രീ. ബൈജു കെ.എം ഷാബിനൗഷാദിന് പുരസ്കാരം സമ്മാനിച്ചു. ഹൃദയത്തിൽ തൊടുന്ന വരികളിലൂടെയും ആഴത്തിലുള്ള ചിന്തകളിലൂടെയും വായനക്കാരുടെ മനസ്സിൽ ഇടംപിടിച്ച ഷാബിനൗഷാദിൻ്റെ സാഹിത്യയാത്രയിലെ മറ്റൊരു നാഴികക്കല്ലാണ് ഈ പുരസ്കാരം. ഗിന്നസ് റെക്കോർഡിൻ്റെ ഭാഗമായ WMHC വേൾഡ് മദേഴ്സ് അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ഇതിനോടകം അവരെ തേടിയെത്തിയിട്ടുണ്ട്. സാഹിത്യത്തിലെയും കവിതയിലെയും മികവിന് മലപ്പുറം ജില്ലയിൽ നിന്നും ഈ ബഹുമതി ഏറ്റുവാങ്ങിയ പ്രതിഭ എന്ന നിലയിലും ഷാബിനൗഷാദ് ശ്രദ്ധേയയാണ്. സാഹിത്യരചനയുടെ ലോകത്ത് മാത്രം ഒതുങ്ങുന്നില്...
വാട്സ്ആപ്പ് വഴി ആവശ്യക്കാരെ വിളിച്ചുവരുത്തി കഞ്ചാവ് വില്‍പന മധ്യവയസ്‌കന്‍ തിരൂര്‍ പൊലീസിന്‍റെ പിടിയില്‍.

വാട്സ്ആപ്പ് വഴി ആവശ്യക്കാരെ വിളിച്ചുവരുത്തി കഞ്ചാവ് വില്‍പന മധ്യവയസ്‌കന്‍ തിരൂര്‍ പൊലീസിന്‍റെ പിടിയില്‍.

MALAPPURAM
മലപ്പുറം: ബിപി അങ്ങാടിയില്‍ കഞ്ചാവ് വില്‍പന നടത്തുന്നതിനിടെ മധ്യവയസ്‌കന്‍ തിരൂര്‍ പൊലീസിന്‍റെ പിടിയില്‍. അരിക്കാഞ്ചിറ സ്വദേശി അബ്ദുല്‍ റസാഖിനെയാണ് (56) തിരൂര്‍ പൊലീസ് പിടികൂടിയത്. തിരൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ലഹരി വില്‍പനക്കാരെ പിടികൂടുന്നതിനായി തിരൂര്‍ സിഐ മുഹമ്മദ് റഫീക്കിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി വരികയായിരുന്നു. പ്രതിയുടെ കൈയില്‍ നിന്നും വില്‍പനക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് പൊലീസ് കണ്ടെടുത്തു. വാട്സ്ആപ് വഴി ആവശ്യക്കാരെ വിളിച്ചുവരുത്തി കച്ചവടം നടത്തുന്നതാണ് രീതിയെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ ഫോണ്‍ പരിശോധിച്ചതില്‍ നിരവധി ആളുകള്‍ കഞ്ചാവിനായി മെസേജുകള്‍ അയക്കുന്നതായും വിളിക്കുന്നതായും പൊലീസ് കണ്ടെത്തി. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് അബ്ദുല്‍ റസാഖിനെ അറസ്റ്റ് ചെയ്തത്. തിരൂര്‍ സി.ഐ മുഹമ്മദ് റഫീക്കിന്റെ നേതൃത്വത്തില്‍ എസ്. ഐ സുജിത്ത്, നിര്‍മല്‍, സീനിയര്‍ സി.പി.ഒ സു...
പരപ്പനങ്ങാടി നഗരസഭ സ്കൂൾ കലോത്സവത്തിന് തുടക്കമായി

പരപ്പനങ്ങാടി നഗരസഭ സ്കൂൾ കലോത്സവത്തിന് തുടക്കമായി

TIRURANGADI
പരപ്പനങ്ങാടി : പരപ്പനങ്ങാടി നഗരസഭ സ്കൂൾ കലോത്സവത്തിന് തുടക്കമായി. ഈ വർഷത്തെ സ്കൂൾ കലാമേള ഉള്ളണം എ എം യു പി സ്കൂളിൽ വെച്ച് പരപ്പനങ്ങാടി നഗരസഭ ചെയർമാൻ പി പി ഷാഹുൽ ഹമീദ് ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ വിദ്യാർത്ഥികളുടെ കലാ മത്സരങ്ങൾ സ്കൂളിൽ വെച്ച് നടക്കും. വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ സി നിസാർ അഹമ്മദ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഡെപ്യുട്ടി ചെയർപേഴ്സൻ ബി പി ഷാഹിദ,കൗൺസിലർമാരായ പി വി മുസ്തഫ, മെറീന ടീച്ചർ, റംലത്ത്‌ കെ.കെ, ഗിരീഷ് ചാലേരി, ബേബി അച്യുതൻ, സ്കൂൾ മാനേജർ എം.എ.കെ തങ്ങൾ, ഹെഡ്മാസ്റ്റർ കരീം, മനോജ്‌ മാസ്റ്റർ പി ടി എ പ്രസിഡന്റ്‌ ഷബീർ, സുബ്രമണ്യൻ, നൗഫൽ, എന്നിവർ സംസാരിച്ചു....
ഫേസ്ബുക്ക് കമന്‍റിനെ ചൊല്ലി തർക്കം; യുവാവിനെ ഡിവൈഎഫ്‌ഐ നേതാക്കൾ മർദിച്ചതായി പരാതി

ഫേസ്ബുക്ക് കമന്‍റിനെ ചൊല്ലി തർക്കം; യുവാവിനെ ഡിവൈഎഫ്‌ഐ നേതാക്കൾ മർദിച്ചതായി പരാതി

LOCAL NEWS, PALAKKAD
പാലക്കാട്: ഒറ്റപ്പാലം വാണിയംകുളത്ത് യുവാവിനെ ഡിവൈഎഫ്‌ഐ നേതാക്കൾ മർദിച്ചതായി പരാതി. പനയൂർ സ്വദേശി വിനേഷിനാണ് മർദനമേറ്റത്. ഡിവൈഎഫ്‌ഐയുടെ ഷൊർണൂർ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറിയായ രാകേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റ് ഇട്ടതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിലെത്തിയത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിനേഷിനെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിനേഷിന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നും യുവാവ് വെന്‍റിലേറ്ററിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഡിവൈഎഫ്‌ഐ മുൻ മേഖല സെക്രട്ടേറിയേറ്റ് അംഗമായിരുന്നു വിനേഷ്. സംഭവത്തില്‍ മൂന്ന് പേർ പിടിയിലായിട്ടുണ്ട്. പിടികൂടിയത് കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡും കോഴിക്കോട് റെയിൽവേ പൊലീസും ആര്‍പിഎഫും ചേർന്നാണ്. പ്രതികൾ ആര്‍പിഎഫിൻ്റെ കസ്റ്റഡിയിലാണ് ഇപ്പോഴുള്ളത്. മംഗളൂരു സെൻട്രൽ എക്സ്പ്രസിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്....

MTN NEWS CHANNEL