വേങ്ങര: വേങ്ങര ഗ്രാമ പഞ്ചായത്ത് സായംപ്രഭാ ഹോമും കുടുംബശ്രീയും സംയുക്തമായി മുതിർന്ന വനിതകൾക്കായി മെഹന്തി ചടങ്ങ് സംഘടിപ്പിച്ചു. പെരുന്നാളിനോടനുബന്ധിച്ച് മുതിർന്നവരിൽ മാനസിക ഉല്ലാസം ലക്ഷ്യമാക്കിയാണ് പരിപാടി ഒരുക്കിയത്. പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫാത്തിമ ജലീൽ നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സബ്ന ഇബ്രാഹീം ചടങ്ങിന് അധ്യക്ഷത വഹിച്ചു. മെഹന്തി ആർട്ടിസ്റ്റ് സജ്‌ന ഇസ്മായിൽ മുഖ്യാതിഥിയായി പങ്കെടുത്തു. സി.ഡി.എസ് ചെയർപേഴ്സൺ സജ്‌ന, വാർഡ് മെമ്പർമാരായ എ.കെ. മജീദ്, ഹനീഫ കെ., കൈപ്രൻ ഉമ്മർ, ഷകീന തൂമ്പിൽ, ജംസിയ ചീരങ്ങൻ, ഫസീല ഇർഷാദ്, സായംപ്രഭാ കെയർ ഗീവർ ഇബ്രാഹീം എ.കെ., കുടുംബശ്രീ അക്കൗണ്ടന്റ് ശുഭ, കമ്മ്യൂണിറ്റി കൗൺസിലർ മൃദുല എന്നിവർ സംസാരിച്ചു. കുടുംബശ്രീ അംഗങ്ങളായ റഫ്‌ന പി., മുഹ്സിന, റമീസ തസ്‌നി, ദിൽസ എ., ഫാത്തിമ മുസ്‌നിയ സി.വി., ഉമ്മുഹബീബ കെ., ദിയ ഫാത്തിമ എന്നിവർ മുതിർന്ന അമ്മമാർക്ക് മെഹന്തി ഇട്ടുനൽകുന്നതിന് നേതൃത്വം നൽകി.

നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IovWvTQVHgsJfkiRVemD5W
