വേങ്ങര: വേങ്ങര ഗ്രാമ പഞ്ചായത്ത് 17-ാം വാർഡിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച വെക്കേഷൻ ട്യൂഷൻ ക്ലാസിന് നേതൃത്വം നൽകിയ അധ്യാപികയെ ആദരിച്ചു. വാർഡ് മെമ്പർ സബ്ന ഇബ്രാഹീമിന്റെ നേതൃത്വത്തിൽ ആരംഭിച്ച ക്ലാസുകൾക്ക് ചുക്കാൻ പിടിച്ച ഷജിലാ സൽമാൻ കരുമ്പിൽ ടീച്ചറെയാണ് ക്ലാസ് സമാപന ദിനത്തിൽ നാട് ആദരിച്ചത്. അംഗൻവാടിക്ക് മുകളിലുള്ള ഹാളിൽ കഴിഞ്ഞ രണ്ട് മാസമായാണ് വിദ്യാർത്ഥികൾക്ക് സൗജന്യ വെക്കേഷൻ ട്യൂഷൻ നൽകിയത്. നാൽപ്പതോളം വിദ്യാർത്ഥികൾ പങ്കെടുത്ത ക്ലാസിൽ, സാമ്പത്തിക ശേഷിയുള്ള വിദ്യാർത്ഥികൾ സന്നദ്ധരായി നൽകിയ ചെറിയ ഫീസ് ടീച്ചർക്കുള്ള വേതനമായി കൈമാറി.സമാപന ചടങ്ങിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും ക്ലാസിനെക്കുറിച്ച് മികച്ച അഭിപ്രായങ്ങൾ പങ്കുവെച്ചു. വിദ്യാർത്ഥികൾക്ക് ടീച്ചർ സമ്മാനങ്ങൾ നൽകി സന്തോഷം പങ്കിട്ടു. ചടങ്ങിൽ മുൻ വാർഡ് മെമ്പർ കുറുക്കൻ മുഹമ്മദ്, ചെള്ളി അവറാൻ കുട്ടി, ഇബ്രാഹീം എ.കെ എന്നിവർക്ക് പുറമെ വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു.

നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IovWvTQVHgsJfkiRVemD5W
