Saturday, January 17News That Matters

Author: admin

ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി സിദ്ദിഖ് കാപ്പന്‍ സുപ്രീംകോടതിയില്‍

KERALA NEWS
ന്യൂഡല്‍ഹി: ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ സുപ്രീംകോടതിയെ സമീപിച്ചു. എല്ലാ തിങ്കളാഴ്ചയും ഉത്തര്‍പ്രദേശിലെ പൊലീസ് സ്റ്റേഷനിലെത്തി ഒപ്പുവെയ്ക്കണമെന്ന ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയാണ് സിദ്ദിഖ് കാപ്പന്‍ സുപ്രീം കോടതിയെ സമീപിച്ചത്. പാസ്‌പോര്‍ട്ട് തിരികെ നല്‍കണമെന്നും സിദ്ദിഖ് കാപ്പന്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് ജസ്റ്റിസുമാരായ പി എസ് നരസിംഹ, ആര്‍ മഹാദേവന്‍ എന്നിവര്‍ അടങ്ങിയ രണ്ടംഗ ബെഞ്ച് നിര്‍ദേശം നല്‍കി. കേസ് രണ്ടാഴ്ചയ്ക്ക് ശേഷം സുപ്രീംകോടതി വീണ്ടും പരിഗണിക്കും. ഉത്തര്‍പ്രദേശിലെ ഹത്‌റാസില്‍ പത്തൊന്‍പതുകാരിയായ ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയപ്പോഴായിരുന്നു സിദ്ദിഖ് കാപ്പന്‍ ഉള്‍പ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തത്. കലാപമുണ്ടാക്കാന്‍ ഗൂഢാ...

അരവിന്ദ് കെജ്‌രിവാളിന്റെ പിന്‍ഗാമിയായി അതിഷി മര്‍ലേന

NATIONAL NEWS
ഡല്‍ഹി: അരവിന്ദ് കെജ്‌രിവാളിന്റെ പിന്‍ഗാമിയായി അതിഷി മര്‍ലേന. എഎപി രാഷ്ട്രീയകാര്യ സമിതി ചേര്‍ന്നാണ് അതിഷിയെ മുഖ്യമന്ത്രിയായി തീരുമാനിച്ചത്. മുതിര്‍ന്ന നേതാവ് മനീഷ് സിസോദിയ അടക്കമുള്ള നേതാക്കള്‍ അതിഷിയെ പിന്തുണച്ചിരുന്നു. ഡൽഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയാണ് അതിഷി മർലേന. നേരത്തെ സുഷമ സ്വരാജും ക്ഷീലാ ദീക്ഷിതും ഡൽഹി മുഖ്യമന്ത്രിമാരായിരുന്നു. ആംആദ്മി സര്‍ക്കാരില്‍ വിദ്യാഭ്യാസം, പൊതുമരാമത്ത് വകുപ്പുകളാണ് അതിഷി കൈകാര്യം ചെയ്യുന്നത്. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പൂര്‍വ വിദ്യാര്‍ത്ഥിയായ അതിഷി ഡല്‍ഹിയിലെ സ്‌കൂളുകളിലെ വിദ്യാഭ്യാസം പരിഷ്‌കരിക്കുന്നതിനുള്ള എഎപി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്‌രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തപ്പോള്‍ ശക്തമായ ഇടപെടലുകളിലൂടെ അതിഷി ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. കൃത്യമായ ഇടവേളകളില്‍ വാര്‍ത്താസമ്മേളനം...

സ്വര്‍ണം പൂശിയ ഭക്ഷണ സാധനങ്ങളാണോ വിളമ്പിയത്; സര്‍ക്കാരിനെ കൊണ്ട് കണക്ക് പറയിക്കുമെന്ന് പി എം എ സലാം

KERALA NEWS
കോഴിക്കോട്: വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടലിലെ രക്ഷാപ്രവര്‍ത്തനത്തിലെ എസ്റ്റിമേറ്റ് കണക്കുകള്‍ സര്‍ക്കാര്‍ പുറത്ത് വിട്ടതിന് പിന്നാലെ വിമര്‍ശനവുമായി മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. ദുരിതാശ്വാസത്തിന്റെ പേരില്‍ കൊള്ള നടത്തുകയാണെന്നും സര്‍ക്കാരിനെക്കൊണ്ട് കണക്ക് പറയിപ്പിക്കുമെന്നും സലാം പറഞ്ഞു. വയനാടിന് വേണ്ടി ചെലവഴിച്ചു എന്ന പേരില്‍ സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച കണക്കുകള്‍ ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിലെ എസ്റ്റിമേറ്റ് കണക്കുകളുമായി പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 'മനസ്സാക്ഷി മരവിച്ചിട്ടില്ലാത്ത മുഴുവന്‍ മനുഷ്യരും ഞെട്ടലോടെ ശ്രവിച്ച വാര്‍ത്തയാണ് വയനാട് ദുരന്തം. എല്ലാം നഷ്ടപ്പെട്ട മുണ്ടക്കൈയിലെയും ചൂരല്‍മലയിലേയും ദുരിത ബാധിതരോടൊപ്പം ഒരേ മെയ്യും മനസ്സുമായി മനുഷ്യസമൂഹം ഒന്നടങ്ക...

വിദ്യാർഥിനിയെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി

LOCAL NEWS
താനൂർ ദേവധാർ ഗവ:ഹയർ സെക്കൻഡറി സ്കൂൾ +2 ഹുമാനിറ്റിസ് വിദ്യാർത്ഥിനി സുസ്മിതയെ ഒഴൂർ വെട്ടുക്കുളത്തെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം ഇതെ രീതിയിൽ മരിച്ച ഇന്ദുലേഖയുടെ വീടിന്അടുത്താണ് സുസ്മിതയുടെ വീട്. കല്ല് വെട്ട്കുഴിയിൽ സുബ്രഹ്മണ്യൻ്റെ മകളാണ്. താനൂർ പോലിസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടം നടപടികൾക്കായി ജില്ലാ ആശുപത്രിയിലെക്ക് മാറ്റി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

വോയിസ്‌ ഓഫ് താഴെങ്ങാടി വാട്സാപ്പ് കൂട്ടായ്മ ആദരിച്ചു

VENGARA
വോയിസ്‌ ഓഫ് താഴെങ്ങാടി വാട്സാപ്പ് കൂട്ടായ്മ ചെമ്പൻ അബ്ദു ബാവയെയും KK സജീഷിനെയും ആദരിച്ചു വേങ്ങര ഗ്രാമപഞ്ചായത്തിലെ നാലു വാർഡുകൾ ഉൾപ്പെടുന്ന കുറ്റൂർ പ്രാദേശത്തെ മുഴുവൻ രണ്ടു ദിവസത്തോളം പരിഭ്രാന്തിയിലായ്ത്തിയ പേവിഷബാധ ഏറ്റ നായയെ സാഹസിക മായി കീഴ് പെടുത്തി കുറ്റൂർ പ്രദേശത്തിന്റെ സമാധാനം വീണ്ടെടുത്തു തന്ന ചെമ്പൻ അബ്ദു ബാവയെയും. ISRO വിജയകരമായി നടത്തിയ SSLV-D3/EOS-08 എന്ന റോക്കറ്റ് വിക്ഷേപണത്തിൽ പങ്കാളിയായി കുറ്റൂർ പ്രദേശത്തെ ദേശീയ തലത്തിൽ അടയാളപ്പെടുത്തിയ KK സജീഷിനെയും കുറ്റൂർ പ്രദേശത്തെ പ്രധാനപ്പെട്ട വാട്സാപ്പ് കൂട്ടായ്മകളിൽ ഒന്നായ വോയ്‌സ് ഓഫ് താഴെങ്ങാടി വാട്സാപ്പ് കൂട്ടായ്മ ആദരിക്കൽ ചടങ്ങ് സഘടിപ്പിച്ചു. വോയിസ്‌ ഓഫ് താഴെങ്ങാടി അഡ്മിൻ പാനൽ അംഗം അസ്ബുദീൻ PK ആദ്യക്ഷത വഹിച്ച പരിപാടിയിൽ വേങ്ങര ബ്ലോക്ക്‌ ഡിവിഷൻ മെമ്പർ CM. അസീസ് ഉൽഘടനം നിർവഹിച്ചു. CM. പ്രഭാഗരൻ സ്വാഗതം പറഞ്ഞു. PH ഫൈസൽ, CM കൃഷ്ണൻ ...

സന്നദ്ധ പ്രവർത്തകരെ വീണ്ടുമിങ്ങനെ അപഹസിക്കുന്നതെന്തിന്: പി കെ കുഞ്ഞാലികുട്ടി.

LOCAL NEWS
എന്ത് കൊടുത്താലും പകരമാകാത്ത സേവന മാതൃക തീർത്ത സന്നദ്ധ പ്രവർത്തകരെ വീണ്ടുമിങ്ങനെ അപഹസിക്കുന്നതെന്തിന് എന്ന് പ്രതിപക്ഷ ഉപ നേതാവ് പി കെ കുഞ്ഞാലികുട്ടി. വയനാട് ദുരന്തത്തിൽ സർക്കാരിന്റേത് എന്ന രീതിയിൽ ചിലവഴിച്ച തുകകളുടെ കണക്ക് വിവരങ്ങൾ കണ്ടപ്പോൾ മനസ്സിലേക്ക് വന്ന ആദ്യ ചോദ്യമിതാണ്. വയനാട് ദുരന്തത്തിൽ കണ്ടെടുത്ത മുഴുവൻ മൃതദേഹങ്ങളും സംസ്കരിച്ചത് വൈറ്റ് ഗാർഡ് ഉൾപ്പെടെയുള്ള സന്നദ്ധ പ്രവർത്തകരാണ്. അതിൽ പഴകി ജീർണ്ണിച്ച മൃതദേഹങ്ങളുണ്ട്, ചിലരുടെ അവയവങ്ങൾ മാത്രമുണ്ട്, ശരീരവശിഷ്ടങ്ങളുണ്ട്. എല്ലാം ഒരു മടിയും മടുപ്പും കൂടാതെ അർഹിക്കുന്ന ആദരവ് നൽകി അവർ മണ്ണിലേക്ക് ചേർത്തു വെച്ചു. ഒരു നയാ പൈസ പോലും വേതനം പറ്റിയിട്ടില്ല. അവിടെ ആളുകളെ തിരയാനും അതിജീവിച്ചവർക്ക് വേണ്ട സൗകര്യങ്ങളൊരുക്കാനും സ്വന്തം വാഹനങ്ങളുമായി കയ്യിൽ നിന്ന് പണം മുടക്കി ഇന്ധനം കത്തിച്ചവരുമായ ഒരുപാട് നല്ല മനുഷ്യരുണ്ട്. അവർക്കും വ്യവസ്ഥാപിതമായി ഒരു...

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ ചെലവാക്കിയ തുകയുടെ കണക്കുകള്‍ പുറത്ത്

KERALA NEWS
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ അടക്കം സര്‍ക്കാര്‍ ചെലവാക്കിയ തുകയുടെ കണക്കുകള്‍ പുറത്ത്. ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75,000 രൂപയാണ് ചെലവായത്. ഇതു പ്രകാരം 359 മൃതദേഹങ്ങള്‍ സംസ്‌കരിക്കാനായി 2 കോടി 76 ലക്ഷം ചെലവിട്ടു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വന്ന വൊളണ്ടിയര്‍മാര്‍ക്ക് യൂസേഴ്‌സ് കിറ്റ് (ടോര്‍ച്ച്, അംബ്രല്ല, റെയിന്‍കോട്ട, ഗംബൂട്ട് എന്നിവ) നല്‍കിയ വകയില്‍ 2 കോടി 98 ലക്ഷം രൂപ ചെലവായതായും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ദുരിതാശ്വാസ ക്യാമ്പിലുള്ളവര്‍ക്ക് വസ്ത്രം വാങ്ങാന്‍ 11 കോടി ചെലവിട്ടതായും സര്‍ക്കാര്‍ അറിയിച്ചു. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ കണക്കുകള്‍ അറിയിച്ചത്. വൊളണ്ടിയര്‍മാരെ ദുരന്തമേഖലയിലേക്ക് കൊണ്ടുപോകുന്നതിനായി നാലു കോടി രൂപ ചെലവഴിച്ചു. സൈനികര്‍ക്കും വൊളണ്ടിയര്‍മാര്‍ക്കും ഭക്ഷണത്തിനും വെള്ളത്തിനുമായി 10 കോടി ചെലവഴിച്ചുവ...

കാണാതായ യുവതിയേയും പിഞ്ചു മക്കളേയും കണ്ടെത്തി

MALAPPURAM
കുറ്റിപ്പുറം പൈങ്കണ്ണൂരില്‍ നിന്നും കാണാതായ യുവതിയും മക്കളും കൊല്ലത്തുണ്ടെന്ന് വിവരം. പൈങ്കണ്ണൂർ സ്വദേശി അബ്ദുല്‍ മജീദിന്റെ ഭാര്യ ഹസ്‌ന ഷെറിൻ (27) മകള്‍ ജിന്ന മറിയം (3) മകൻ ഹൈസും (5) എന്നിവർ കൊല്ലത്തെ ഗാന്ധിഭവനില്‍ എത്തിയെന്നാണ് അസ്നയുടെ കുടുംബത്തിന് ലഭിച്ച ഫോണ്‍ സന്ദേശം. കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് വീടുവിട്ടിറങ്ങിയതെന്ന് യുവതി ഗാന്ധിഭവൻ അധികൃതരോട് പറഞ്ഞെന്നാണ് റിപ്പോർട്ട്.ശനിയാഴ്ച്ച വൈകീട്ടാണ് ഹസ്‌ന തന്റെ വീട്ടിലേക്കാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയത്. എന്നാല്‍ അവിടെ എത്തിയിരുന്നില്ല. സംഭവത്തില്‍ കുറ്റിപ്പുറം പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. സ്ഥലത്തെത്തിയ പൊലീസ് ഫോണിന്റെ ലൊക്കേഷൻ ചേളാരി ഭാഗത്തു ഉണ്ടെന്ന് കണ്ടെത്തി. പിന്നീട് ലൊക്കേഷൻ ലഭിക്കുന്നില്ലെന്ന് പൊലീസ് അറിയിച്ചു. ഭാര്യവുമായി അഭിപ്രായ വ്യത്യാസങ്ങളോ കുടുംബത്തില്‍ തർക്കങ്ങളോ ഒന്നും ഇല്ലെന്നായിരുന്നു ഭർത്താവ് അബ്‌ദുള്‍ മജീദ് പൊലീ...

മുസ്‌ലിയാർ കുറുംങ്കാട്ടിൽ അബ്ദുട്ടി മരണപ്പെട്ടു.

MARANAM
കൊട്ടുമല സ്വദേശിയും വേങ്ങര സ്റ്റേഷനറി (M K സ്റ്റോർ ) ഉടമയുമായ മുസ്‌ലിയാർ കുറുംങ്കാട്ടിൽ അബ്ദുട്ടി എന്നവർ മരണപ്പെട്ടു. മയ്യിത്ത് നിസ്കാരം തിങ്കൾ വൈകുന്നേരം 4 മണിക്ക് കൊട്ടുമല ജുമാ മസ്ജിദിൽ വെച്ച് നടക്കും മക്കൾ: ഇല്ല്യസ്. യൂനുസ്.ഫദുല്. മരുമക്കൾ നശീദ അഞ്ചുകണ്ടൻ. ശബ്ന പരുത്തികുന്നൻ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

വടക്കൻ അവറാൻ കുട്ടി ഹാജി മരണപ്പെട്ടു

MARANAM
വേങ്ങരയിലെ പഴയ കാല വാച്ച് റിപ്പയർ ആയിരുന്ന വടക്കൻ അവറാൻ കുട്ടി ഹാജി മരണപ്പെട്ടു വേങ്ങര : അരികുളം MP നഗർ സ്വദേശിയും വേങ്ങരയിലെ പഴയ കാല വാച്ച് റിപ്പയർ ആയിരുന്ന വടക്കൻ അവറാൻ കുട്ടി ഹാജി (98) മരണപെട്ടു മയ്യത്ത് നിസ്കാരം നാളെ (തിങ്കൾ) രാവിലെ 10 മണിക്ക് അരീകുളം ജുമാമസ്ജിദിൽ മക്കൾ ആലസ്സൻ കുട്ടി, അസ്സയിൻ, മുഹമ്മദ് റഫീഖ്, കുഞ്ഞിമുഹമ്മദ്, ഇഖ്ബാൽ റുഖിയ, മൈമൂനത്ത്....

Dr. അരീക്കാട്ട് മൊയ്‌ദീൻ കുട്ടി (ബാപ്പുട്ടി) മരണപ്പെട്ടു

MARANAM
കണ്ണമംഗലം പുതിയത്ത് പുറായ Dr. അരീക്കാട്ട് മൊയ്‌ദീൻ കുട്ടി (ബാപ്പുട്ടി) മരണപ്പെട്ടു കണ്ണമംഗലം പുതിയത്ത് പുറായ സ്വദേശി Dr. അരീക്കാട്ട് മൊയ്‌ദീൻ കുട്ടി (ബാപ്പുട്ടി) മരണപ്പെട്ടുമക്കൾ: Dr. അഹമ്മദ്, Dr. മൊഹമ്മദ്, സറീന, സൗദ. മരുമക്കൾ: Dr. യൂസുഫ് അലി, Dr. ഹൈദർ, നസ്രാത്, സമീന.മയ്യിത്ത് നമസ്കാരം വൈകീട്ട് 4 മണിക്ക് കോടങ്ങാട് ജുമാമസ്ജിദിൽ വെച്ചും. വൈകീട്ട് 5 മണിക്ക്അ രീക്കാട് ജുമാമസ്ജിദിൽ കബറടക്കവും. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

CRIME NEWS
ചെമ്മാട് : കരിപറമ്പിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കരിപറമ്പ് അങ്ങാടിയിലുള്ള കോഹിനൂർ പന്തൽ ഇവന്റ് സ്ഥാപനത്തിലെ പാചകക്കാരൻ കോട്ടുവലക്കാട് സ്വദേശി അയ്യൂബ് (43) ആണ് മരിച്ചത്. സ്ഥാപനത്തിലെ ജീവനക്കാരൻ ആണ്. ഇന്ന് പുലർച്ചെയാണ് സംഭവം. രാവിലെയാണ് ആളുകൾ കണ്ടത്. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയ്യാറാക്കി കൊണ്ടിരിക്കുന്നു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com റിപ്പോർട്ട് : അബ്ദുൽ റഹീം പൂക്കത്ത്...

സ്പീക്കര്‍ എ.എൻ. ഷംസീറിന്റെ മാതാവ് എ.എൻ. സറീന അന്തരിച്ചു

MARANAM
നിയമസഭാ സ്പീക്കറും സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗവുമായ എ.എൻ. ഷംസീറിന്റെ മാതാവ് കോടിയേരി മാടപ്പീടിക 'ആമിനാസി'ല്‍ എ.എൻ. സറീന (70) അന്തരിച്ചു. അസുഖത്തെ തുടർന്ന് തലശ്ശേരി സഹകരണ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രിയാണ് അന്ത്യം. പിതാവ്: പരേതനായ കെ.പി. അബൂബക്കർ. മാതാവ്: പരേതയായ എ.എൻ. ആസിയുമ്മ. ഭർത്താവ്: പരേതനായ കോമത്ത് ഉസ്മാൻ. മറ്റു മക്കള്‍: എ.എൻ. ഷാഹിർ (ബിസിനസ്), എ.എൻ. ആമിന. മരുമക്കള്‍: ആയിഷ ഫൈജീൻ (പള്ളിത്താഴ), ഡോ. ഷഹല (കണ്ണൂർ), എ.കെ. നിഷാദ് (മസ്കറ്റ്). സഹോദരങ്ങള്‍: എ.എൻ. ജമീല, എ.എൻ. റംല, എ.എൻ. റഹ്മ, എ.എൻ. സാബിറ, എ.എൻ. അബ്ദുള്‍ സലാം, എ.എൻ. വാഹിദ. കബറടക്കം ഞായറാഴ്ച ഒന്നിന് കോടിയേരി വയലളം ജുമാ മസ്ജിദ് കബറിസ്താനില്‍. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

റയില്‍വേ സ്റ്റേഷൻ പരിസരത്ത് സംശയാസ്പദമായി കണ്ട രണ്ട് സ്ത്രീകളെ കഞ്ചാവുമായി പോലീസ് പിടികൂടി

KERALA NEWS
കോഴിക്കോട് റയില്‍വേ സ്റ്റേഷൻ പരിസരത്ത് സംശയാസ്പദമായി കണ്ട രണ്ട് സ്ത്രീകളെ കഞ്ചാവുമായി പോലീസ് പിടികൂടി.12 കിലോ കഞ്ചാവാണ് ഇവരില്‍ നിന്നും പിടിച്ചത്.ഇവർ കൊല്‍ക്കത്ത സ്വദേശികളാണെന്ന് പോലീസ് അറിയിച്ചു.അതേ സമയം, തൃശൂരില്‍ 9 കിലോ കഞ്ചാവുമായി നാലുപേർ പിടിയിലായി. പോർക്കുളത്ത് വെച്ചാണ് കഞ്ചാവ് കടത്തുന്നതിനിടെ 4 പേർ അറസ്റ്റിലായത്. ചാലിശ്ശേരി സ്വദേശികളായ ആദർശ്, സുർജിത് പോർക്കുളം സ്വദേശി പ്രിൻസ്, പടിഞ്ഞാറങ്ങാടി സ്വദേശി ആഷിഫ് എന്നിവരാണ് അറസ്റ്റിലായത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

കുലുക്കി സര്‍ബത്തിന്റെ മറവില്‍ ചാരായ വില്‍പ്പന; രണ്ട് പേര്‍ പിടിയില്‍

KERALA NEWS
കൊച്ചി: ഓണത്തോടനുബന്ധിച്ച് കുലുക്കി സര്‍ബത്തിന്റെ മറവില്‍ ചാരായ വില്‍പ്പന നടത്തിയ രണ്ട് പേരെ എക്‌സൈസ് പിടികൂടി. കൊച്ചി കാക്കനാടാണ് സംഭവം. പൂക്കാട്ടുപടി സ്വദേശി സന്തോഷ്, കൊല്ലംകുടി മുകള്‍ സ്വദേശി കിരണ്‍ കുമാര്‍ എന്നിവരെയാണ് എക്‌സൈസ് പിടികൂടിയത്. ഇവരുടെ വാഹനങ്ങളില്‍ നിന്നും വാടക വീട്ടില്‍ നിന്നുമായി 20 ലിറ്റര്‍ ചാരായം എക്‌സൈസ് പിടിച്ചെടുത്തു. ചാരായം വാറ്റാന്‍ ഉപയോഗിക്കുന്ന ഉപകണങ്ങളും എക്‌സൈസ് കണ്ടെടുത്തു. കാക്കനാടിന് സമീപം തേവയ്ക്കലില്‍ രണ്ട് നില വീട് വാടകയ്‌ക്കെടുത്തായിരുന്നു ചാരായ വില്‍പന. കുലുക്കി സര്‍ബത്ത് ഉണ്ടാക്കുന്നുവെന്നായിരുന്നു ഇവര്‍ നാട്ടുകാരോട് പറഞ്ഞിരുന്നത്. വാറ്റ് ചാരായത്തിന്റെ മണം പുറത്ത് വരാതിരിക്കാന്‍ സുഗന്ധ വ്യജ്ഞന വസ്തുക്കള്‍ കൂട്ടിയിട്ട് കത്തിച്ചിരുന്നു. ഓര്‍ഡര്‍ ലഭിക്കുന്നതിനനുസരിച്ച് മാത്രമേ ഇവര്‍ ചാരായം വാറ്റി നല്‍കുമായിരുന്നുള്ളൂ. ചാരായ നിര്‍മാണത്തിന് വീട് വാടകയ്ക്ക് ...

ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

KERALA NEWS
ഓണാഘോഷത്തിനിടെ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം പാലക്കാട് ഓണാഘോഷത്തിനിടെ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. പാലക്കാട് കഞ്ചിക്കോട് സമീപം ആലാമരത്താണ് സംഭവം. ആലാമരം കൊല്ലപുര പാഞ്ചാലിയുടെ മകന്‍ സുരേഷ് (49) ആണ് മരിച്ചത്. പ്രദേശവാസികളായ സുഹൃത്തുക്കള്‍ ചേര്‍ന്ന് നടത്തിയ ഓണാഘോഷത്തിന് ഇടയിലായിരുന്നു സംഭവം. സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവാവിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

കഴുകൻചിന മൈത്രിഗ്രാമം പ്ലാസ്റ്റിക് മാലിന്യമുക്ത ഗ്രാമമാക്കുന്നതിന്റെ ഭാഗമായി വേസ്റ്റ് ബാസ്ക്കറ്റുകൾ സ്ഥാപിച്ചു

VENGARA
വേങ്ങര : കഴുകൻചിന മൈത്രിഗ്രാമം പ്ലാസ്റ്റിക് മാലിന്യമുക്ത ഗ്രാമമാക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യങ്ങൾ റോഡിലും വഴിയോരങ്ങളിലും അലക്ഷ്യമായി വലിച്ചെറിയുന്നത് തടയാൻ ചേറൂർ കഴുകൻചിന മൈത്രിഗ്രാമം റെസിഡൻസ് അസോസിയേഷൻ മൈത്രി റോഡരികിലെ 5 ഇലക്ട്രിക് പോസ്റ്റുകളിനടുത്തായി വേസ്റ്റ് ബാസ്ക്കറ്റുകൾ സ്ഥാപിച്ചു. സ്കൂൾ കുട്ടികളുംമറ്റും കടകളിൽ നിന്ന് വാങ്ങിവരുന്ന ജ്യൂസ് ബോട്ടലുകൾ, പ്ലാസ്റ്റിക് ക്യാരി ബാഗുകൾ. ലെയ്സ് മിട്ടായി കവറുകൾ, ഐസ്ക്രീം കവറുകൾ എന്നിങ്ങനെ യുള്ള എല്ലാവിധ പ്ലാസ്റ്റിക് വേസ്റ്റുകളും ഇനിമുതൽ റോഡിൽ നിക്ഷേപിക്കു ന്നതിന്പകരം പുതുതായി സ്ഥാപിച്ച ബാസ്കറ്റിൽ മാത്രം നിക്ഷേപിക്കണം.ഭക്ഷണ വേസ്റ്റുകൾ നിക്ഷേപിക്കാൻ പാടുള്ളതല്ല. ബാസ്ക്കറ്റിൽ നിക്ഷേപിക്കാതെ ഇനിയും പ്ലാസ്റ്റിക് വേസ്റ്റുകൾ റോഡിൽ ഇടുന്നവർക്ക് റോഡ് മുഴുവൻ ക്ലീൻ ചെയ്യേണ്ട പണികിട്ടും. റോഡിൽ വലിച്ചെറിയുന്ന വരെ C C T V ക്യാമറയുടെ നിരീക്ഷണത്തിൽ ...

രണ്ട് സൈബര്‍ തട്ടിപ്പു കേസുകളിലായി നാലുപേരെ അറസ്റ്റ് ചെയ്തു.

CRIME NEWS
രണ്ട് സൈബര്‍ തട്ടിപ്പു കേസുകളിലായി നാലുപേരെ അറസ്റ്റ് ചെയ്തു. മലപ്പുറം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള യുവാക്കളെ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ എസ് പി കെ എ വിദ്യാധരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പിടികൂടിയത്. കോഴഞ്ചേരി സ്വദേശിയില്‍ നിന്ന് ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപിച്ചാല്‍ അമിത ലാഭം വാഗ്ദാനം ചെയ്ത് 3.45 കോടി തട്ടിയ കേസില്‍ മലപ്പുറം കല്‍പ്പകഞ്ചേരി കക്കാട് അമ്ബാടി വീട്ടില്‍ ആസിഫ്(30), തെയ്യമ്ബാട്ട് വീട്ടില്‍ സല്‍മാനുല്‍ ഫാരിസ്(23), തൃശൂര്‍ കടവല്ലൂര്‍ ആച്ചാത്ത് വളപ്പില്‍ സുധീഷ് ( 37) എന്നിവരേയും തിരുവല്ല സ്വദേശിയില്‍ നിന്ന് ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ പണം നിക്ഷേപിച്ചാല്‍ ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് 1.57 കോടി തട്ടിയെടുത്ത കേസില്‍ കോഴിക്കോട് ഫറോക്ക് ചുങ്കം മനപ്പുറത്ത് വീട്ടില്‍ ഇര്‍ഷാദുല്‍ ഹക്ക് (24)നെയുമാണ് പിടികൂടിയത്. കംബോഡിയ കേന്ദ്രമാക്കി പ്രവര്‍ത...

അബൂദാബിയിൽ മൂന്നിയൂർ സ്വദേശി ബിൽഡിംഗിന്റെ മുകളിൽ നിന്നും വീണ് മരിച്ചു.

GULF NEWS
മൂന്നിയൂർ: അബൂദാബിയിൽ നിർമ്മാണം നടന്ന് കൊണ്ടിരിക്കുന്ന ബിൽഡിംഗിന്റെ മുകളിൽ നിന്നും താഴെ വീണ് മൂന്നിയൂർ സ്വദേശി മരണപ്പെട്ടു. മൂന്നിയൂർ കളത്തിങ്ങൽ പാറ നെടുംപറമ്പ് പരേതരായ ചേർക്കുഴിയിൽ പി.വി.പി .ആലി - ആയിശാബി എന്നിവരുടെ മകൻ പി.വി.പി. ഖാലിദ് എന്ന കോയ (47)യാണ് മരിച്ചത്. തന്റെ ഉടമസ്ഥതയിലുള്ള നിർമ്മാണ കമ്പനിയുടെ മേൽനോട്ടത്തിൽ നിർമ്മാണം നടന്ന് കൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ മുകളിൽ നിന്നും വെള്ളിയാഴ്ച ഉച്ചക്ക് കാൽ തെന്നി വീണാണ് അപകടം ഉണ്ടായത്. ഇരുപത് വർഷത്തിലധികമായി ഖാലിദ് അബൂദാബിയിൽ ജോലി ചെയ്ത് വരികയാണ്. മാതാവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്ത് നാട്ടിൽ വന്ന് പോയിട്ട് രണ്ട് മാസം ആവുന്നുള്ളു. നാട്ടിലും പ്രവാസത്തിലും സാമൂഹ്യ-സാംസ്കാരിക പ്രവർത്തന രംഗത്ത് സജീവമായിരുന്നു . ഗൾഫ് മലയാളി കോ-ഓർഡിനേഷൻ കമ്മറ്റിയുടെ ഭാരവാഹിയായിരുന്നു. ഭാര്യ ഷെമീല തിരൂർ . മക്കൾ റിദ ഖാലിദ്, റിസാൻ അലി, റസാൻ അലി.സഹോദരങ്ങൾ: ...

ഫറൂഖ് കോളേജിലെ അതിരുവിട്ട ഓണാഘോഷം; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

LOCAL NEWS
കോഴിക്കോട് ഫറൂഖ് കോളേജില്‍ ഓണാഘോഷത്തിനിടെ അപകടകരമായ രീതിയില്‍ വാഹനങ്ങളോടിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. വാർത്ത കണ്ടതിനെ തുടർന്നാണ് കോടതി സ്വമേധയാ കേസെടുത്തത്. പൊലീസും മോട്ടോർ വാഹന വകുപ്പും 8 വണ്ടികള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വാഹനം ഓടിച്ചവരുടെ ലൈസൻസ് റദ്ദാക്കും. വാഹന ഉടമകള്‍ക്കെതിരെ ഇന്നലെ കേസ് എടുത്തിരുന്നു. ഓണാഘോഷത്തിനിടെ വാഹനങ്ങള്‍ക്ക് മുകളിലും ഡോറിലും ഇരുന്നാണ് വിദ്യാര്‍ത്ഥികള്‍ അപകട യാത്ര നടത്തിയത്. സംഭവത്തില്‍ പൊലീസും മോട്ടോര്‍ വാഹന വകുപ്പും കേസെടുത്തിട്ടുണ്ട്. ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങിയത്. അപകടകരമായ രീതിയില്‍ വാഹനങ്ങളോടിച്ചതിന് വാഹനഉടമകളുടെ പേരില്‍ മോട്ടോര്‍വാഹനവകുപ്പ് കേസെടുത്തു. ഫറോക് പൊലീസും സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. കറുത്ത വസ്ത്രങ്ങളുമായി ബഹളത്തോടെ ഓഡി അടക്കമുള്ള ആഡംബര വാഹനങ്ങളിലായിരുന്നു നാട്ടുകാരെ ബുദ്ധിമു...

MTN NEWS CHANNEL

Exit mobile version