മലപ്പുറം: കോട്ടക്കൽ ചങ്കുവെട്ടിയിൽ ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന്റെ ടയറിൽ സാരി കുടുങ്ങി തെറിച്ചു വീണ വീട്ടമ്മക്ക് പരിക്ക്. ഇന്ന് രാവിലെയാണ് സംഭവം.പരിക്കേറ്റ വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
കല്‍പറ്റ: വയനാട്ടില്‍ വീണ്ടും കടുവ ആക്രമണം. സ്ത്രീ കൊല്ലപ്പെട്ടു. രാധ എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. മാനന്തവാടി പഞ്ചാരക്കൊല്ലി പ്രിയദര്‍ശിനി എസ്റ്റേറ്റ് സമീപത്തുവെച്ചാണ് കടുവ ആക്രമിച്ചത്. തോട്ടത്തില്‍ കാപ്പി വിളവെടുപ്പിന് പോയപ്പോഴായിരുന്നു ആക്രമണം. വനത്തിന് സമീപത്ത് സ്വകാര്യവ്യക്തിയുടെ തോട്ടത്തില്‍ വെച്ചാണ് സംഭവം. വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് പരിശോധന ആരംഭിച്ചു. വനംവകുപ്പിലെ താല്‍ക്കാലിക വാച്ചറുടെ ഭാര്യയാണ് രാധ. കാടിനോട് ചേര്‍ന്നാണ് തോട്ടമെന്നും കടുവ സ്ത്രീയെ വലിച്ചിഴച്ചു പോയ പാടുകള്‍ കാണുന്നുണ്ടെന്നും സ്ഥലത്തുള്ളവർ പറയുന്നു. ഇനി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി സ്ഥിരീകരിക്കേണ്ടതുണ്ട്. സാധാരണഗതിയില്‍ കടുവയുടെ സാന്നിധ്യമുള്ള പ്രദേശമല്ലെന്നാണ് വിവരം.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് റൈൻബോ ആർട്സ് & സ്പോർട്സ് ക്ലബ് സമാഹരിച്ച തുക ഊരകം പാലിയേറ്റീവിന് കൈമാറി. ക്ലബ് സെക്രട്ടറി മുഹമ്മദ് മോൻ കാരാട്ട്, അർഷാദ് മണ്ണിശ്ശേരി, സിയാദ്, ഷബീർ, മുഷ്‌റഫ്, ഷബീബ് പി എന്നിവരിൽ നിന്ന് ഊരകം പഞ്ചായത്ത് പാലിയേറ്റീവ് സെക്രട്ടറി പി ടി മൊയ്‌ദീൻ കുട്ടി മാസ്റ്റർ സ്വീകരിക്കുന്നു
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
കോട്ടക്കൽ: കുഴിപ്പുറം കവല സിൻസിയർ കാലകായിക സാംസ്‌കാരിക വേദിയും നെഹ്റു യുവ കേന്ദ്ര മലപ്പുറവും സംയുക്തമായി യുവജന വരോഘോഷത്തിന്റെ ഭാഗമായി ലഹരി ബോധവൽക്കരണംസദസ്സ് ഫുട്‌ബോൾ ടൂർണമെന്റ്, സുചീകരണo പ്രതികഞ്ജ, സൈക്കിൾ റാലി എന്നിവ സംഘടിപ്പിച്ചു. വാർഡ് മെമ്പർ അംജദ ജാസ്മിൻ ഉദ്ഘാടനം നിർവഹിച്ചു. യുവ എഴുത്തുക്കാരൻ ഷിബു എം പി മുഖ്യ പ്രഭാഷണം നടത്തി. നെഹ്‌റു യുവകേന്ദ്ര എ ൻ വൈ വി അസ്‌ലം ബ്ലോക്ക് യുവജന കോഡിനേറ്റർ ആയിശ പി, മുസ്തഫ എ ടി, സലീം എ എ, ജയേഷ് എം പി എന്നിവർ സംസാരിച്ചു
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
മലപ്പുറം: ലീഗിനെതിരെ നിലപാടുമായി സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ രംഗത്ത്. കാന്തപുരത്തിൻ്റെ മതവിധിയെ പിന്തുണച്ചാൽ മാത്രം പോരായെന്നും പരിപാടികളിൽ അത് നടപ്പാക്കണമെന്നുമായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങളുടെ ഒളിയമ്പ്. 'കാന്തപുരം അബൂബക്കർ മുസ്‌ലിയാര്‍ സ്ത്രീകളെ സംബന്ധിച്ച മതവിധി പറഞ്ഞപ്പോൾ ചിലരൊക്കെ പിന്തുണച്ചുവെന്ന് പറഞ്ഞു. പിന്തുണച്ചാൽ പോരായെന്നാണ് എനിക്ക് പറയാനുള്ളത്. അത് നടപ്പിൽ വരുത്താൻ കൂടി ശ്രമിക്കണം' എന്നായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങളുടെ പരാമർശം. മതവിധി പറയുന്ന പണ്ഡിതന്മാരെ പരിഹസിക്കുന്നത് അവസാനിപ്പിക്കണമെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ ആവശ്യപ്പെട്ടു. സമസ്ത കൊണ്ടോട്ടി താലൂക്ക് പണ്ഡിത സമ്മേളനത്തിലായിരുന്നു സമസ്ത അധ്യക്ഷൻ്റെ പരാമർശം. നേരത്തെ മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം കാന്തപുരത്തെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. മത പണ്ഡിതന്മാർ മതം പറയുമ്പോൾ മറ്റുളവർ അതി...
തിരുവനന്തപുരം: തിരൂരില്‍ നിന്നും നിലമ്പൂരിലേക്ക് മെട്രോ റെയില്‍ മാതൃകയില്‍ റെയില്‍വേ ലൈന്‍ വേണമെന്ന് കുറുക്കോളി മൊയ്തീന്‍ എംഎല്‍എ. നിയമസഭയില്‍ ശ്രദ്ധക്ഷണിക്കല്‍ പ്രസംഗത്തിലാണ് കുറുക്കോളി മൊയ്തീന്‍ ഈ ആവശ്യം ഉന്നയിച്ചത്. ജനസാന്ദ്രത കൂടുതലുളള മലപ്പുറം ജില്ലയില്‍ മെട്രോ മാതൃകയില്‍ ഒരു റെയില്‍വേ ലൈന്‍ പണിയുകയാണങ്കില്‍ യാത്രാ ദൂരം കുറയും, ചെലവ് കുറയും, സമയം ലാഭിക്കാനും കഴിയുമെന്ന് കുറുക്കോളി മൊയ്തീന്‍ എംഎല്‍എ പറഞ്ഞു. ഒരു അംഗത്തിന് ഏതു കാര്യവും ഉന്നയിക്കാന്‍ അവകാശമുണ്ട് എന്നതിനോട് യോജിപ്പുണ്ട്. പക്ഷെ ഇതൊക്കെ വേണോയെന്നത് സ്പീക്കറും നിയമസഭ സെക്രട്ടേറിയറ്റും ആലോചിക്കുന്നത് നന്നായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ഈ സര്‍ക്കാറിന്റെ കാലത്ത് എന്നല്ല ഒരു ദശാബ്ദ കാലത്തേക്ക് പോലും അങ്ങനെ ഒരു ആലോചന ഇല്ലെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. ഈ സര്‍ക്കാരിന്റെയെന്നല്ല, ഇനി ഏതെങ...
പാലക്കാട് : പാലക്കാട് പരുതൂർ കുളമുക്കിൽ കാഞ്ഞിരക്കായ കഴിച്ച യുവാവിന് ദാരുണാന്ത്യം. ക്ഷേത്ര ചടങ്ങിൻ്റെ ഭാഗമായ ‘ആട്ടി’നിടെ കാഞ്ഞിരത്തിന്റെ കായ കഴിച്ചയാളാണ് മരിച്ചത്. കാഞ്ഞിരക്കായ കഴിച്ചാണ് മരണം എന്നാണ് പ്രാഥമിക നിഗമനം.ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് സംഭവം.കുളമുക്ക് സ്വദേശി ഷൈജു (43) ആണ് മരിച്ചത്.അഞ്ഞൂറിലേറെ കുടുംബാംഗങ്ങൾ ഒത്തുചേർന്നാണ് വർഷം തോറും 'ആട്ട്' നടത്താറുള്ളത്. വെളിച്ചപ്പാടായ തുള്ളിയ ഷൈജു ആചാരത്തിന്റെ ഭാഗമായി ലഭിച്ച പഴങ്ങൾക്ക് ഒപ്പമുണ്ടായിരുന്ന കാഞ്ഞിരക്കായ കഴിക്കുകയായിരുന്നു. തുടരെ മൂന്ന് കായ കഴിച്ചതോടെ ഷൈജുവിന് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെടുകയായിരുന്നു. ഉടനെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
തിരുവനന്തപുരം നെയ്യാറിൽ ദമ്പതികൾ ആത്മഹത്യ ചെയ്തു. മുട്ടട സ്വദേശികളായ സ്നേഹദേവ്, ശ്രീലത എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ പത്തുമണിയോടെയാണ് നെയ്യാറില്‍ ദമ്പതികളുടെ മൃതദേഹം കണ്ടെത്തിയത്. രണ്ടുപേരുടെയും കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. കരയില്‍ ഇവരുടെ ചെരുപ്പുകളും കുടിച്ച് ബാക്കിവച്ച ജ്യൂസ് ബോട്ടിലും കാറില്‍ നിന്നും നാല് പേജുള്ള ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ശ്രീകലയുടെ മൃതദേഹമായിരുന്നു ആദ്യം കണ്ടെത്തിയത്. പിന്നീടാണ് സമീപത്ത് നിന്നും സ്നേഹദേവിന്റെയും മൃതദേഹം കണ്ടെത്തിയത്. ഇവര്‍ കാറിലാണ് നെയ്യാര്‍ തീരത്തെത്തിയത്. തൊഴിലുറപ്പ് തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. മകൻറെ വേർപാടിൽ ഇരുവരും മനോവിഷമത്തിലായിരുന്നു. ഒരു വർഷം മുമ്പാണ് ഇവരുടെ ഏക മകൻ മരിച്ചത്. മൃതദേഹം ഇൻക്വസ്റ്റിന് ശേഷം ...
വേങ്ങര: നല്ല കാൽപന്തുകളിക്കാരനും ക്ലബ്ബ് അംഗവുമായിരുന്ന കൂട്ടുകാരൻ്റെ സ്മരണയിൽ കുടുംബത്തിനു വിടുനിർമ്മിച്ചു നൽകി. 17 വർഷം മുമ്പെ വെള്ളപ്പൊക്ക സമയത്ത് വലിയോറപ്പാടത്തെ വെള്ളക്കെട്ടിൽ കളിച്ചു കൊണ്ടിരിക്കെ അബദ്ധത്തിൽ വൈദ്യുതാഘാതമേറ്റ് മരണപ്പെട്ട വെട്ടൻ രതീഷിൻ്റെ സ്മരണയിൽ പി വൈ എസ് പരപ്പിൽപാറയും, വയോ സൗഹൃദ കൂട്ടായ്മയും ചേർന്ന് നാട്ടുകാരുടെ സഹായത്തോടെ നിർമ്മിച്ചു നൽകുന്ന സ്നേഹഭവനത്തിൻ്റെ താക്കോൽ പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി കുടുംബത്തിനു കൈമാറി. നിർമ്മാണ കമ്മിറ്റി ചെയർമാൻ മുഹമ്മദ് കുറുക്കൻ അധ്യക്ഷത വഹിച്ചു, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.ഹസീന ഫസൽ, ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ടി പി എം ബഷീർ, പഞ്ചായത്തംഗങ്ങളായ എ.കെ. നഫീസ , ആസ്വാ മുഹമ്മദ്, എ.കെ. എ. നസീർ, മാളിയേക്കൽ സെയ്തലവിഹാജി, കെ.ഗംഗാധരൻ, പൂക്കയിൽ അബ്ദുൾ കരീം, അവറാൻ കുട്ടി ചെള്ളി, ഹാരിസ്മാളിയേക്കൽ , ശിഹാബ് ചെള്ളി , മുഹ്യദ്ധീൻ ഇ...
കോഴിക്കോട്: മുണ്ടക്കൈ ദുരന്തത്തില്‍ ജീവൻ നഷ്ടമായൊരു ആത്മാർത്ഥ സുഹൃത്തിന്റെ ശേഷിപ്പുകൾക്കായി കാത്തിരുന്നൊരു സുഹൃത്തിനെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. മമ്മൂട്ടി അഞ്ചുകുന്ന് എന്നയാളാണ് കുറിപ്പ് പങ്കുവെച്ചത്. അദ്ദേഹത്തിന്റെ സുഹൃത്ത് ഫിർഷാദാണ്, തന്റെ സുഹൃത്തിന്റെ ശേഷിപ്പുകള്‍ക്കായി കാത്തിരുന്ന മനുപ്രസാദ് എന്നയാളെക്കുറിച്ച് പറയുന്നത്. ഫിർഷാദിന്റെ സഹോദരൻ ഫിറോസിന്റെ ശേഷിപ്പുകൾക്കാണ് മനുപ്രസാദ് കാത്തിരുന്നത്. മുണ്ടക്കൈ ദുരന്തത്തില്‍ ഫിറോസ് മരിച്ചിരുന്നു. മനുപ്രസാദ് പ്രവാസിയാണ്. ഫിറോസിന്റെ വാച്ചും ഫോണും നാണയത്തുട്ടുകളുമടങ്ങിയ കവറിനായാണ് മനുപ്രസാദ് കാത്തിരുന്നത്. നാട്ടിലെത്തിയപ്പോള്‍ ഈ കവർ കൊടുക്കുകയും ചെയ്തു. തന്റെ പെങ്ങളടക്കം ആവശ്യപ്പെട്ടിട്ടും കൊടുക്കാത്ത കവറാണ് മനുപ്രസാദിന് കൈമാറിയതെന്നും ഫിര്‍ഷാദ് പറയുന്നുണ്ട്.
ഫിറോസ് മാത്രമല്ല അദ്ദേഹത്തിന്റെ ഉമ്മയേയും ഉപ്പയേയും മകനുമെയെല്ലാം ...
കോട്ടക്കൽ പുത്തൂർ ബൈപാസ്സിൽ കഴിഞ്ഞ ദിവസം ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു അൽമാസ് ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്ന. കാവതികളം സ്വദേശികരുവക്കോട്ടിൽ സിദ്ദീഖിൻ്റെ മകൻ സിയാത് മരണപ്പെട്ടു.അപകടത്തിൽ അന്നേ ദിവസം രണ്ട് പേർ മരണപെട്ടിരുന്നു. മരവട്ടം സ്വദേശി പട്ടതെടി ഹമീദിന്റെ മകൻ ഹംസ P T. കാവതിക്കുളം സ്വദേശി ആലംവീട്ടിൽ മുഹമ്മദ് റിഷാദ് എന്നിവരാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയിലെ പതിനൊന്നാം വാർഡിലെ അംഗപരിതനായ മുഹമ്മദ് ഷംലിക്കിൻ്റെയും 25 ഓളം കുടുംബങ്ങളുടെ വീട്ടിലേക്കുള്ള വഴിയുടെ വിഷയവുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് ഭാരവാഹികൾ സന്ദർശിച്ചപ്പോഴാണ് രാത്രികാലങ്ങളിൽ നടന്നുപോകുവാൻ ഒന്നര അടി വീതിയുള്ള തോടിന്റെ വശത്ത് ഇലക്ട്രിക് പോസ്റ്റുകൾ ഉണ്ടെങ്കിലും തെരുവ് വിളക്കുകൾ ഇല്ലാതിരുന്നത് ശ്രദ്ധയിൽപ്പെട്ടത് ഇതിനെതിരെ അടിയന്തരമായി ലൈറ്റുകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മലപ്പുറം ജില്ലാ പ്രസിഡണ്ട് അബ്ദുൽ റഹീം പൂക്കത്തിന്റെ നേതൃത്വത്തിൽ കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനീയർ വേലായുധൻ ഓ പി യെ സ്ഥലം സന്ദർശിക്കാൻ കൊണ്ടുവരികയും അടിയന്തര നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു ആയതിന്റെ അടിസ്ഥാനത്തിൽ തോടിനു വശത്തുള്ള ലൈറ്റുകൾ സ്ഥാപിക്കുകയും ആ ഭാഗത്തുള്ള 25 ഓളം വീടുകളിലേക്ക് രാത്രികാലങ്ങളിലുള്ള ദുരിത പൂർണ്ണമായ യാ...
തിരൂരങ്ങാടി: പെരുവള്ളൂർ ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡൻ്റായി മൊയ്തീൻ മൂന്നിയൂർ നിയമിതനായി, നിലവിൽ കോൺഗ്രസ്സ് സേവാദൾ സംസ്ഥാന സെക്രട്ടറിയും വള്ളിക്കുന്ന് നിയോജക മണ്ഡലം കർഷക കോൺഗ്രസ്സ് ജനറൽ സെക്രട്ടറി സ്ഥാനവും ഐ എൻ ടി യു സി വള്ളിക്കുന്ന് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സ്ഥാനവും വഹിക്കുന്നുണ്ട്.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ബെംഗളൂരു: കർണാടകയിൽ വാഹനാപകടത്തിൽ 10 പേർ കൊല്ലപ്പെട്ടു. ഉത്തര കന്നഡ ജില്ലയിലെ യെല്ലപുര പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഹാവേരി - കുംത്ത ദേശീയ പാത 65ൽ പുലർച്ചെ 5 മണിക്കായിരുന്നു അപകടം. പച്ചക്കറി കയറ്റിവന്ന ലോറി ഡിവൈഡറിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. ലോറിയിൽ പച്ചക്കറി ചാക്കുകൾക്കു മീതെ ഇരുന്ന് സഞ്ചരിച്ചവരാണ് അപകടത്തിനിരയായത്. തലകീഴായി മറിഞ്ഞ ലോറിക്കടിയിൽ പെട്ടായിരുന്നു മരണം. മരിച്ചവരെല്ലാം ഹാവേരി ജില്ലയിൽ നിന്നുള്ളവരാണ്.
മൂടൽമഞ്ഞ് കാരണം ദൃശ്യ പരിധി കുറഞ്ഞതാണ് അപകടകാരണമെന്നാണ് നിഗമനം. പച്ചക്കറി കയറ്റി ഹാവേരിയിലേക്ക് പോകുകയായിരുന്ന ലോറിയിൽ ലിഫ്റ്റ് ചോദിച്ചു കയറിയവരാണ് അപകടത്തിനിരയായവരിൽ പലരും. പരിക്കേറ്റ മുഴുവൻ പേരുടെയും നില ഗുരുതരമാണ്. ഇവരെ വിദഗ്ധ ചികിത്സക്കായി ഹുബ്ബള്ളി കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
സിപിഐഎമ്മിനെ വെല്ലുവിളിച്ചും പരിഹസിച്ചും കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. കണ്ണൂരില്‍ സിപിഐഎം ഏരിയ കമ്മിറ്റിയില്‍ 18 പേരില്‍ ഒരു വനിത പോലുമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കാന്തപുരത്തിന്റെ പരിഹാസം. സമസ്ത സ്ത്രീവിരുദ്ധമെന്ന് പറയുന്നവര്‍ സ്വന്തം കാര്യത്തില്‍ മൗനം പാലിക്കുന്നു. അന്യപുരുഷന്മാരും സ്ത്രീകളും കൂടിക്കലരുന്നത് ഇസ്ലാം വിരുദ്ധമാണ്. ഞങ്ങളുടെ മതത്തെക്കുറിച്ചാണ് ഇത് പറഞ്ഞതെന്നും മറ്റ് മതങ്ങളുടെ കാര്യമൊന്നും തങ്ങള്‍ പറഞ്ഞിട്ടേയില്ലെന്നും കാന്തപുരം പറഞ്ഞു. ആലപ്പുഴയില്‍ നടന്ന സുന്നി സമ്മേളനത്തിലായിരുന്നു കാന്തപുരത്തിന്റെ വിമര്‍ശനങ്ങള്‍. മെക്-7 വ്യായാമക്കൂട്ടായ്മയെക്കുറിച്ച് കാന്തപുരം പറഞ്ഞ പരാമര്‍ശങ്ങളെ വിമര്‍ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നടത്തിയ പ്രതികരണത്തിനാണ് ഇന്ന് കാന്തപുരം പരോക്ഷമായി മറുപടി നല്‍കിയിരിക്കുന്നത്. പൊതുവിടത്തില്‍ സ്്ത്രീകള്‍ ഇറങ്ങുന്നതിനെതിരെ കാന്തപ...
വയനാട്ടിൽ വിശ്വാസം മറയാക്കി ആദിവാസി യുവതിയെ ക്രൂരമായി ബലാത്സംഗത്തിനിരയാക്കി. ഭർത്താവ് ഉപേക്ഷിക്കപ്പെട്ട 43 കാരിയാണ് പീഡിപ്പിക്കപ്പെട്ടത്. മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്ന തന്നെ പ്രതി നിരന്തരം ലൈംഗികമായി ഉപദ്രവിച്ചെന്ന് അതിജീവിത പറഞ്ഞു. പ്രതി പുളിമൂട് സ്വദേശി വർഗീസിനെ തിരുനെല്ലി പൊലീസ് കസ്റ്റഡിയിൽ എടുത്തു. സ്വാമിയുടേതെന്ന് പറഞ്ഞു ജപിച്ച ചരടുമായി എത്തിയ വർഗീസ് നിർബന്ധിച്ചു അതിജീവിതയുടെ കൈയ്യിൽ കെട്ടിയ ശേഷമാണ് ആദ്യം പീഡിപ്പിച്ചത്. ചരട് കെട്ടിയാൽ മാനസികാസ്വാസ്ഥ്യം മാറുമെന്നും നടക്കുന്ന കാര്യങ്ങൾ പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. 2023 ഏപ്രിൽ മുതൽ 2024 ഡിസംബർ വരെ പല തവണ യുവതിയെ പീഡനത്തിനിരയാക്കി. മയക്കുമരുന്ന് നൽകിയും പീഡിപ്പിച്ചു. മാത്രമല്ല സാമ്പത്തികമായും അതിജീവിതയെ പ്രതി ചൂഷണം ചെയ്തു. സംഭവത്തിൽ പ്രതി വർഗീസിനെ തിരുനെല്ലി പൊലീസ് പിടികൂടി. ക്രൂരമായി പീഡിപ്പിക്കൽ,തടഞ്ഞു വെക്കൽ ,എസ്ടി ...
താനൂരില്‍ തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി ഒന്നരവസുകാരന് ദാരുണാന്ത്യം. മങ്ങാട് സ്വദേശി ലുക്മാനുല്‍ ഹക്കിന്റെ മകന്‍ ഷാദുലി ആണ് മരിച്ചത്. മൃതദേഹം തിരൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഉച്ചയോടെയായിരുന്നു അപകടം. കുട്ടിയെ തൊട്ടിലില്‍ ഉറക്കി കിടത്തി അമ്മ കുളിക്കാന്‍ പോയതായിരുന്നു. കുളി കഴിഞ്ഞെത്തിയപ്പോഴാണ് കുട്ടിയുടെ കഴുത്തില്‍ കയര്‍ കുരുങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
കൊണ്ടോട്ടി : ഇ എം ഇ എ കോളേജിൽ അരങ്ങേറുന്ന സി സോൺ കലോത്സവത്തിൽ ലിയാനാ മെഹ്‌റിൻ പി.കെ ചിത്ര പ്രതിഭ പുരസ്‌കാരത്തിന് അർഹയായി. കാർട്ടൂൺ ഒന്നാം സ്ഥാനം, പെൻസിൽ ഡ്രോയിങ് രണ്ടാം സ്ഥാനം, പെയ്ന്റിങ് വാട്ടർ കളർ മൂന്നാം സ്ഥാനം, ഓയിൽ പെയ്ന്റിങ് രണ്ടാം സ്ഥാനം തുടങ്ങിയ വിഭാഗങ്ങളിലെ വിജയമാണ് ലിയാനയെ ചിത്രപ്രതിഭയിലേക്ക് നയിച്ചത്. തിരൂരങ്ങാടി പി എസ് എം ഒ കോളേജിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ അവസാന വർഷ ബിരുദത്തിന് പഠിക്കുന്നു. പാലച്ചിറമാട് മുഹമ്മദ് ഷാഫി പി കെ - ഫാരിഷ പി. കെ ദമ്പതിമാരുടെ മകളാണ്. എമിൻഷാ, ളാഹ ഫാത്തിമ എന്നിവർ സഹോദരങ്ങളാണ്.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
തിരുവനന്തപുരം: കഠിനംകുളത്ത് യുവതി കുത്തേറ്റ് മരിച്ച നിലയിൽ. കായംകുളം സ്വദേശി ആതിരയാണ് മരിച്ചത്. രാവിലെ പതിനൊന്നരയോടെയാണ് ആതിരയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആതിരയുടെ ഭർത്താവ് ക്ഷേത്രത്തിൽനിന്ന് തിരിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. ആതിരയുടെ സ്‌കൂട്ടറും സംഭവസ്ഥലത്തുനിന്ന് കാണാതായിട്ടുണ്ട്. ആതിരയുടേത് കൊലപാതകമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ആതിര ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട എറണാകുളം സ്വദേശിയായ യുവാവിനായി പൊലീസ് തിരച്ചിൽ തുടങ്ങി. കൊലക്കുശേഷം യുവാവ് രക്ഷപ്പെട്ടത് ആതിരയുടെ സ്‌കൂട്ടറുമായാണെന്ന് പോലീസ് പറഞ്ഞു. യുവാവ് രണ്ടുദിവസം മുമ്പ് സ്ഥലത്ത് എത്തിയിരുന്നതായി സൂചനയുണ്ട്. വീടിന്റെ മതിൽ ചാടിയാണ് അക്രമി വീട്ടിനുള്ളിലേക്ക് കയറിയതെന്ന് പൊലീസ് പറഞ്ഞു. രാവിലെ എട്ടരക്ക് മകനെ സ്‌കൂളിൽ പറഞ്ഞയച്ചപ്പോൾ ആതിര വീട്ടിൽ ഉണ്ടായിരുന്നതായാണ് വിവരം.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനി...
വിമാനയാത്രയ്ക്കിടെ ശ്വാസതടസ്സം അനുഭവപ്പെട്ട 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു. ബെഹ്റൈനില്‍ നിന്നും അമ്മയ്‌ക്കൊപ്പം കൊച്ചിയിലെത്തിയ മലപ്പുറം സ്വദേശി ഫെസിൻ അഹമ്മദാണ് മരിച്ചത്. ദോഹയില്‍ നിന്ന് അമ്മയ്ക്കൊപ്പം കൊച്ചി നെടുമ്ബാശ്ശേരി വിമാനത്താവളത്തിലെത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ഗള്‍ഫ് എയര്‍ വിമാനത്തിലാണ് അമ്മയും കുഞ്ഞും എത്തിയത്. വിമാനത്തിനുള്ളില്‍ വെച്ച് ശാരീരിക ബുദ്ധിമുട്ടുണ്ടാവുകയായിരുന്നു.വിമാനത്താവളത്തിലെത്തിയശേഷം അങ്കമാലിയിലെ ആശുപത്രിയിലേക്ക് കൊണ്ടു പോവുകയായിരുന്നു. എന്നാല്‍, രക്ഷിക്കാനായില്ല. മാസം തികയാതെ പിറന്ന കുഞ്ഞിന് ഹൃദയസംബന്ധമായ പ്രശ്നങ്ങളും ഉണ്ടായിരുന്നു. തുടര്‍ ചികിത്സക്കായി കേരളത്തിലേക്ക് വരുന്നതിനിടെയാണ് മരണം. മരണ കാരണം അറിയാൻ പോസ്റ്റ്‍മോര്‍ട്ടം വേണമെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍, മെഡിക്കല്‍ റിപ്പോര്‍ട്ട് ഉള്‍പ്പെടെ പരിഗണിച്ച് പോസ്റ്റ്‍മോര...