വേങ്ങര : കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ വേങ്ങര ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ പദ്ധതിക്ക് തുടക്കമായി. ജി യു പി എസ് വലിയോറയിൽ നടന്ന ശുചീകരണ ക്യാമ്പയിൻ കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം സി ഷക്കീല ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ വേങ്ങര ഉപജില്ല കോ ഓർഡിനേറ്റർ കെ.എം നൗഷാദ് അധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ സി.രതീഷ്, കെ ശശികുമാർ, വി ആർ ഭാവന എന്നിവർ സംസാരിച്ചു.കെ ദീപ, എ കെ നാദിർഷ, കെ പി ഗംഗാധരൻ എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com