വേങ്ങര: ശിശുദിനത്തോടനുബന്ധിച്ച് വേങ്ങര ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിലെ ഗാന്ധിക്കുന്ന് അങ്കണവാടിയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. അങ്കണവാടിയിലേക്ക് ലഭിച്ച ഫ്രിഡ്ജിന്റെ സ്വിച്ച് ഓൺ കർമ്മം വാർഡ് മെമ്പർ സജിത ടീച്ചർ നിർവ്വഹിച്ചു. ശിശുദിനത്തിന്റെ ഭാഗമായി കുരുന്നുകളുടെ വർണ്ണാഭമായ റാലിയും കലാപരിപാടികളും നടന്നു. അങ്കണവാടി വർക്കർ ഷീബ ടീച്ചറും രക്ഷിതാക്കളും പരിപാടികൾക്ക് നേതൃത്വം നൽകി.
