Sunday, November 22News That Matters

പറപ്പൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ CDS – NRLM വിഷൻ ബിൽഡിങ് പരിശീലനം സംഘടിപ്പിച്ചു

പറപ്പൂർ: കുടുംബശ്രീ മോഡൽ സി.ഡി.എസ്. – എൻ.ആർ.എൽ.എം. വിഷൻ ബിൽഡിങ് പരിശീലനത്തിന്റെ ഒന്നാം ഘട്ടത്തിന്റെ ഭാഗമായി വാർഡ്തല വിഷൻ ബിൽഡിങ് പരിശീലനം നടന്നു. പ്രാർത്ഥനയോടുകൂടി ആരംഭിച്ച പരിശീലന പരിപാടിക്ക് സി.ഡി.എസ്. അംഗം എം.കെ. റസിയ നേതൃത്വം നൽകി. എ.ഡി.എസ്. അംഗങ്ങളായ ജിൽഷ കണ്ടഞ്ചിറ, സുലൈഖ, നജ്മ, ശ്യാമള, സുൽഫത്ത്, റസീന, റജൂല, സുബൈദ, റൈഹാനത്ത് തുടങ്ങിയവരും വിവിധ അയൽക്കൂട്ട പ്രതിനിധികളും പരിശീലനത്തിൽ പങ്കെടുത്തു. ‘മാലിന്യമുക്ത എ.ഡി.എസ്.’ എന്ന ആശയത്തോടുകൂടി ചടങ്ങിൽ പങ്കെടു闻വർക്ക് തുണിസഞ്ചികൾ വിതരണം ചെയ്തു. ഇതിന്റെ തുടർച്ചയായി പഞ്ചായത്തിലെ എല്ലാ വീടുകളിലേക്കും തുണിസഞ്ചികൾ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്താനും യോഗത്തിൽ തീരുമാനമായി. പരിപാടിയുടെ അവസാനം എ.ഡി.എസ്. അംഗം ജിൽഷ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version