Sunday, November 22News That Matters

37 മത് ഉപജില്ല സ്കൂൾ കലോത്സവത്തിന് 12 വേദികളിലേക്കുള്ള വഴി എളുപ്പമാക്കാൻ സ്മാർട്ട് ക്യൂ ആർ കോഡ്.

വേങ്ങര: 37 ആമത് ഉപജില്ല കേരള സ്കൂൾ കലോത്സവത്തിന് 12 വേദികളിലേക്കുള്ള വഴി എളുപ്പമാക്കാൻ സ്മാർട്ട് ക്യൂ ആർ കോഡ് സംവിധാനം ഒരുക്കി സ്റ്റേജ്, പന്തൽ, ലൈറ്റ് ആൻഡ് സൗണ്ട് കമ്മിറ്റി. എല്ലാ വേദികളുടെ പരിസരത്തും പ്രധാന ഇടങ്ങളിലും പ്രദർശിപ്പിക്കുകയും ഓൺലൈനായി നൽകുകയും ചെയ്യുന്ന ക്യു ആർ കോഡ് സ്കാൻ ചെയ്ത് വളരെ എളുപ്പത്തിൽ വേദികളിൽ എത്തിച്ചേരുവാൻ മത്സരാർത്ഥികൾക്കും അധ്യാപകർക്കും പൊതുജനങ്ങൾക്കും സൗകര്യം ഒരുക്കിയിട്ടുണ്ട്. അത്യാകർഷണീയമായ പ്രധാന വേദിയും ഊട്ടുപുരയും സജ്ജമായിട്ടുണ്ട്. പ്രധാന കവാടത്തോട് ചേർന്ന് കമ്മിറ്റി നേതൃത്വത്തിൽ ഫെസിലിറ്റേഷൻ സെൻററും തിങ്കളാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കും. വേദികളിലെ ശബ്ദം വെളിച്ചം എന്നിവയുടെ സമർപ്പണം ഇന്ന് ശനി വൈകിട്ട് 6:30ന് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിര സമിതി ചെയർമാൻ പി കെ അസ്ലു നിർവഹിക്കും. വേദികളിലേക്ക് വഴി കാണിക്കുന്ന സ്‌മാർട്ട് സംവിധാനം വേങ്ങര ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി.ബിന്ദു ജനറൽ കൺവീനർ ബി.പ്രേം ഭാസിന് നൽകി പ്രകാശനം ചെയ്തു. കമ്മിറ്റി വൈസ് ചെയർമാൻ ഊരകം പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷൻ എം.കെ മുഹമ്മദ് മാസ്റ്റർ, കെ.ടി അബ്ദുൽ മജീദ്, കെ.ടി അമാനുല്ല, എ.പി നൗഫൽ, ഫൈനൽ മൂഴിക്കൽ, ഉമ്മർ മാസ്റ്റർ, എ. കെ. അബ്‌ദു ഷുകൂർ, സന്തോഷ് കുമാർ, സബാഹ് മാസ്റ്റർ, ശശി മാസ്റ്റർ, രതീഷ് മാസ്റ്റർ, ദിനേശ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version