Friday, October 23News That Matters

കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പ്രതിഭാ സംഗമം സംഘടിപ്പിച്ചു.

വേങ്ങര: വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി കണ്ണമംഗലം ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ‘പ്രതിഭാ സംഗമം’ ശ്രദ്ധേയമായി. ചടങ്ങ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി ഉദ്ഘാടനം ചെയ്തു.​വിദ്യാർത്ഥികൾ സ്കൂൾ പഠനത്തോടൊപ്പം തന്നെ പി.എസ്.സി പരിശീലനം, വിദേശ ഭാഷാ പഠനം എന്നിവയിൽ കൂടി ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. ചടങ്ങിൽ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ബാലൻ മാസ്റ്ററെ ആദരിച്ചു.​ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സമീറ പുളിക്കൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഹുസൈൻ കാരിവട്ടത്ത്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ നെടുമ്പള്ളി സൈതു, റൂഫിയ ചോല, ഷീന അനൂപ്, ഹസീന തയ്യിൽ, നൗഷാദ് ചേറൂർ, ഷമീർ പുള്ളാട്ട്, നംഷാദ് അമ്പലവൻ, ടി.കെ. കുഞ്ഞാലസ്സൻ, എ.പി. സൈദലവി, ലത്തീഫ് കിളിനക്കോട്, മുബീന തൈക്കണ്ടി, യു. സക്കീന, കെ. സുബൈദ, പി.പി. മോനിഷ, വി.ടി. രഹിയാനത്ത്, എ. ഉമ്മു സൽമത്ത്, അരക്കിങ്ങൽ ഉണ്ണികൃഷ്ണൻ, എം.വി. ഗൗരി, മുജീബ് പി.പി, അബ്ദുറഹിമാൻ പള്ളിയാളി, മുജീബ് പൂക്കുത്ത്, പി.കെ. സിദ്ധീഖ്, പ്രമോദ് ഐക്കരപ്പടി തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version