പരപ്പനങ്ങാടി: പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ ആർ.പി.എഫും എക്സൈസും സംയുക്തമായി നടത്തിയ മിന്നൽ പരിശോധനയിൽ ഒരു കിലോയോളം ഉണക്കക്കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിലായി. കോഴിക്കോട് ഫറോക്ക് സ്വദേശികളായ വിശ്വജിത് (21), മുഹമ്മദ് ഷിനാസ് (21) എന്നിവരാണ് അറസ്റ്റിലായത്.ഒഡിഷയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് കഞ്ചാവ് വാങ്ങി ട്രെയിൻ മാർഗ്ഗം പരപ്പനങ്ങാടിയിലെത്തിച്ച് ഫറോക്ക്, രാമനാട്ടുകര, കോഴിക്കോട് മേഖലകളിൽ ചില്ലറ വിൽപ്പന നടത്താനായിരുന്നു ഇവരുടെ നീക്കം. പിടിച്ചെടുത്ത കഞ്ചാവിന് പൊതുവിപണിയിൽ അരലക്ഷത്തോളം രൂപ വിലമതിക്കും.പാലക്കാട് ഡിവിഷൻ ആർ.പി.എഫ് ക്രൈം ഇൻവെസ്റ്റിഗേഷൻ വിഭാഗം എസ്.ഐ എ.പി. ദീപക്, പരപ്പനങ്ങാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഷനോജ് എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു പരിശോധന. തിരൂർ ആർ.പി.എഫ് എ.എസ്.ഐ ഹരിഹരൻ, പരപ്പനങ്ങാടി അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അരവിന്ദൻ, ആർ.പി.എഫ് കോൺസ്റ്റബിൾമാരായ എൻ. ശ്രീജിത്ത്, എം. പ്രസാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ വലയിലാക്കിയത്. സംഭവത്തിൽ പരപ്പനങ്ങാടി എക്സൈസ് എൻ.ഡി.പി.എസ് (NDPS) ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കി.
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും* 🪀 http://wa.me/917510488184
⊶⊷⊶⊷❍❍⊶⊷⊶⊷
