Wednesday, August 26News That Matters

തണൽ ചാരിറ്റിയുടെ ആറാമത് സ്നേഹസദനം; വീടിന്റെ താക്കോൽദാനം നിർവഹിച്ചു

എ.ആർ. നഗർ: പുതിയത്തുപുറായയിലെ നിർധനയായ സഹോദരിക്ക് തണൽ ചാരിറ്റി ലൈബ്രറി ആൻഡ് റീഡിങ് റൂം നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം നാട്ടുകാരുടെ സാന്നിധ്യത്തിൽ സെക്രട്ടറി ചെറുചാലിൽ സക്കീർ ഹാജി നിർവഹിച്ചു. തണൽ ചാരിറ്റി നിർമ്മിച്ചു നൽകുന്ന ആറാമത് സ്നേഹസദനമാണിത്. നിരവധി സുമനസ്സുകളുടെ സഹായസഹകരണങ്ങളോടെ എല്ലാവിധ സൗകര്യങ്ങളോടും കൂടിയാണ് ഈ വീട് പൂർത്തിയാക്കിയത്. താക്കോൽദാന ചടങ്ങിൽ കെ. കുഞ്ഞുമൊയ്തീൻ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് പി.പി. ബാവ പേങ്ങാടൻ അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് തെങ്ങിലാൻ ഹംസ, മാട്ര കമ്മുണ്ണി ഹാജി, തെങ്ങിലാൻ മൂസ, ജനപ്രതിനിധികളായ ശശി അരീക്കാട്ട്, മാട്ടിൽ ചെമ്പൻ ഖദീജ, കൂടാതെ ഇദ്രീസ് അരീക്കാട്ട്, പി.പി. മൊയ്‌ദീൻകുട്ടി തുടങ്ങിയവർ സംബന്ധിച്ചു. പരിപാടിയിൽ പങ്കെടുത്തവർക്ക് അഡ്വ. സിയാദ് പേങ്ങാടൻ നന്ദി രേഖപ്പെടുത്തി.

⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും
🪀 http://wa.me/917510488184
⊶⊷⊶⊷❍❍⊶⊷⊶⊷

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version