വേങ്ങര: ചേറൂർ മനാറുൽ ഹുദാ അറബിക്കോളേജ് ക്യാമ്പസിൽ പ്രവർത്തിക്കുന്ന സാദ് ഖുർആൻ അക്കാദമി ആൻഡ് റെസിഡെൻഷ്യൽ സ്‌കൂളിലെ വിദ്യാർത്ഥിനി മിൻഹ ബിൻത്ത് മുസ്സമ്മിൽ ഖുർആൻ മനഃപാഠമാക്കി. അക്കാദമിയിൽ നിന്നും ഹിഫ്ള് പൂർത്തീകരിക്കുന്ന പത്താമത്തെ വിദ്യാർത്ഥിനിയാണ് ഈ പതിനാലുകാരി. തിരുവനന്തപുരം ബാലരാമപുരം സ്വദേശികളായ മുസ്സമ്മിൽ എം.എസ് – നസീഹ ദമ്പതികളുടെ മകളാണ് മിൻഹ. ഊരകം മർകസുൽ ഉലൂം ഹയർസെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ മിൻഹ മൂന്നര വർഷത്തെ കഠിന പരിശ്രമത്തിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.ഹിഫ്‌ള് പൂർത്തീകരണവും അനുമോദനസദസ്സും മനാറുൽ ഹുദാ ക്യാമ്പസിൽ വെച്ച് നടന്നു. സംഘടിപ്പിച്ച പ്രൗഢമായ ചടങ്ങിൽ ഖുർആൻ അക്കാദമി ഡയറക്ടർ ബാദുഷ ബാഖവിയിൽ നിന്ന് മിൻഹ ഉപഹാരങ്ങൾ ഏറ്റുവാങ്ങി. അദ്ദേഹം അനുമോദന പ്രസംഗം നടത്തി. ഉസ്താദ് നിസാമുദ്ദീൻ ഹസനി, മുസമ്മിൽ തിരുവനന്തപുരം, അഡ്വ. മുജീബ് റഹ്മാൻ എന്നിവർ ആശംസകളർപ്പിച്ചു. പ്രധാന അധ്യാപകൻ ഫവാസ് ഐനി സ്വാഗതവും, ഇഹ്സാൻ ഇലാഹി നന്ദിയും പറഞ്ഞു.
