Monday, August 24News That Matters

പരിസര ശുചീകരണം മാതൃകയാക്കിയ 67-കാരന് ആദരം.

വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് 17-ാം വാർഡിലെ അഞ്ചുകണ്ടൻ മാമുദു സ്മാരക പൊതുറോഡ് സ്വന്തം നിലയിൽ വൃത്തിയായി പരിപാലിച്ച് നാടിന് മാതൃകയായ 67-കാരന് ആദരം. വലിയമൂച്ചിക്കൽ കുഞ്ഞ എന്ന അബ്ദുറഹ്മാനെയാണ് വാർഡ് മെമ്പറും പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണുമായ സബ്ന ഇബ്രാഹീം പൊന്നാട അണിയിച്ച് ആദരിച്ചത്.പൊതുസ്ഥലങ്ങൾ സ്വമേധയാ ശുചിയായി സൂക്ഷിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ നാടിന് വലിയ മുതൽക്കൂട്ടാണെന്ന് വാർഡ് മെമ്പർ അഭിപ്രായപ്പെട്ടു. അദ്ദേഹത്തെ എല്ലാവരും മാതൃകയാക്കിയാൽ കൂടുതൽ മനോഹരവും ശുചിത്വമുള്ളതുമായ ഒരു ഗ്രാമം പടുത്തുയർത്താൻ സാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.ആദരിക്കൽ ചടങ്ങിൽ മുൻ മെമ്പർ കുറുക്കൻ മുഹമ്മദ്, കുട്ടിമോൻ തങ്ങൾ, ചെള്ളി അവറാൻകുട്ടി, അബ്ദുസമദ് നെച്ചിക്കടവത്ത്, സി.എം. മമ്മുദു, എ.കെ. അലവി, മോയൻ മൊയ്ദീൻ, ഇസ്മായിൽ ഇ.വി., യൂസുഫ് ഇല്ല്യൻ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version