Monday, August 24News That Matters

ഊരകം കിഴ്മുറി ജി.എൽ.പി. സ്കൂൾ ശാസ്ത്രമേള ‘സിനൊവ 26’ ശ്രദ്ധേയമായി

വേങ്ങര: ഊരകം കിഴ്മുറി ജി.എൽ.പി. സ്കൂളിൽ നടന്ന ശാസ്ത്രമേള ‘സിനൊവ 26’ ശ്രദ്ധേയമായി. മാലിന്യ സംസ്കരണവും പുനരുപയോഗവും എന്ന ആശയത്തിലൂന്നിയുള്ള നിർമ്മാണ പ്രവർത്തനങ്ങളും പ്രദർശനങ്ങളും മേളയിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേറിട്ട അനുഭവമായി. ശാസ്ത്രമേളയുടെ ഉദ്ഘാടനം വാർഡ് അംഗം റൈഹാനത് ചെമ്പയിൽ നിർവഹിച്ചു. ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയ വിഭാഗങ്ങളിലായി വിവിധ മത്സരങ്ങളും പ്രദർശനങ്ങളും മേളയുടെ ഭാഗമായി നടന്നു. വിചിത്ര ബി., രെഞ്ചു വി., ജിൻഷ് കെ.പി., ലിജിത കെ.പി., ഷൈനി കെ., ഷഹാദത് എം.ടി., മുഹമ്മദ്‌ അദ്നാൻ പി. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ചടങ്ങിൽ സീനിയർ ടീച്ചർ മിനി ദാസ്, മിനി വിമൽ, മുഹമ്മദ്‌ നിബ്രാസ് എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ മുസമ്മില അഞ്ചുമ ടി.എം. സ്വാഗതവും കൺവീനർ രതി എം.പി. നന്ദിയും പറഞ്ഞു.

നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GhhH756JcVh4D0k6AwPlJJ?s=cl&p=a&ilr=4&amv=3

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version