Wednesday, April 29News That Matters

ഖുർആൻ ഹൃദിസ്ഥമാക്കി മുഹമ്മദ് യാസീൻ; ഹിഫ്ള് പൂർത്തീകരണ സദസ്സും അനുമോദനവും നാളെ വേങ്ങരയിൽ

വേങ്ങര: വിശുദ്ധ ഖുർആൻ മുഴുവനായും മനപ്പാഠമാക്കിയ മുഹമ്മദ് യാസീന്റെ ഹിഫ്ള് പൂർത്തീകരണ സദസ്സും അനുമോദനവും നാളെ (ഏപ്രിൽ 26, ഞായർ) നടക്കും. വേങ്ങര മനാറുൽ ഹുദാ ക്യാമ്പസിൽ പ്രവർത്തിക്കുന്ന സാദ് ഖുർആൻ അക്കാദമി & റെസിഡൻഷ്യൽ സ്കൂളിലെ വിദ്യാർത്ഥിയാണ് മുഹമ്മദ് യാസീൻ പി. അച്ചനമ്പലം വലിയാട് സ്വദേശികളായ പനക്കത്ത് സിദ്ധീഖ് – റംല ഇല്ലിക്കോടൻ ദമ്പതികളുടെ ഇളയ മകനാണ് യാസീൻ. ഖുർആൻ പഠനത്തോടൊപ്പം തന്നെ ഊരകം മർകസുൽ ഉലൂം ഹയർസെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി കൂടിയാണ് ഈ മിടുക്കൻ.

ഞായറാഴ്ച രാവിലെ 11.30-ന് മനാറുൽ ഹുദ ഓഡിറ്റോറിയത്തിൽ വെച്ചാണ് ചടങ്ങുകൾ നടക്കുക. മത-സാമൂഹിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ച് യാസീനെ അനുമോദിക്കും. ചുരുങ്ങിയ കാലയളവിനുള്ളിൽ ഖുർആൻ മനപ്പാഠമാക്കിയ യാസീന്റെ നേട്ടം നാടിനും വിദ്യാലയത്തിനും അഭിമാനമായി മാറിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version