തിരൂരങ്ങാടി: പുരോഗമന കലാ സാഹിത്യ സംഘം (പു.ക.സ.) തിരൂരങ്ങാടി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ജന്തർ മന്തർ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. എടരിക്കോട് അങ്ങാടിയിൽ വെച്ചാണ് പരിപാടി നടന്നത്. പു.ക.സ. ജില്ലാ പ്രസിഡന്റ് ഡോ. ഉണ്ണി ആമപ്പാറക്കൽ പരിപാടി ഉദ്ഘാടനം ചെയ്തു. ‘പാട്ടും പറച്ചിലും’ ആയി അരങ്ങേറിയ പരിപാടിക്ക് സുരേഷ് പുല്ലാട്ട് കവിത ചൊല്ലിക്കൊണ്ട് തുടക്കം കുറിച്ചു. തുടർന്ന് ഹംസ അരീക്കൽ, മുരളി അമ്പലവട്ടം, സന്തോഷ് തുടങ്ങിയവർ കവിതകളും ലളിതഗാനങ്ങളും ആലപിച്ചു. എ.കെ. ദിനേശൻ മാഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നാരായണൻ നീലമന സ്വാഗതവും സി. മോഹൻദാസ് നന്ദിയും പറഞ്ഞു. സുന്ദരൻ കെ., ഹംസ ക്ലാരി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. സാഹിത്യ-സാംസ്കാരിക രംഗത്തെ പ്രമുഖരും നാട്ടുകാരും പരിപാടിയിൽ സന്നിഹിതരായിരുന്നു.
