വേങ്ങര: വേങ്ങരയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായി എൽ.ഡി.എഫ്. സർക്കാർ കൊണ്ടുവന്ന ഫ്ലൈഓവർ നിർമാണം എത്രയും പെട്ടെന്ന് പൂർത്തീകരിക്കണമെന്ന് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി (സി.എസ്.പി.) വേങ്ങര നിയോജകമണ്ഡലം ബ്ലോക്ക് കമ്മിറ്റി യോഗം അധികാരികളോട് ആവശ്യപ്പെട്ടു. സി.എസ്.പി. ജില്ലാ പ്രസിഡന്റ് മുസ്തഫ കടമ്പോട്ട് ഉദ്ഘാടനം ചെയ്തു. കെ.കെ. രാജൻ പണിക്കർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കെ.ടി.എ. സമദ്, സി.പി. രാധാകൃഷ്ണൻ, പ്രകാശ് കുണ്ടൂർ, കുഞ്ഞഹമ്മദ് പനോളി, അഷറഫ് മൊട്ടമ്മൽ, രാജേഷ് നടുത്തൊടി തുടങ്ങിയവർ പ്രസംഗിച്ചു. യോഗത്തിൽ സി.എസ്.പി. വേങ്ങര ബ്ലോക്ക് കമ്മിറ്റി പുതിയ പ്രസിഡന്റായി രാജേഷ് നടുത്തൊടിയെ തിരഞ്ഞെടുത്തു.
