വേങ്ങര: ഐ.എം.ബി. (IMB) വേങ്ങര മണ്ഡലം കമ്മിറ്റിയും കക്കാടംപുരം ഗ്രീൻ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച സ്തനാർബുദ രോഗനിർണയ പരിശോധനയും പഠന ക്യാമ്പും വൻ ജനപങ്കാളിത്തത്തോടെ ശ്രദ്ധേയമായി. കുറ്റൂർ കക്കാടംപുറം ഗ്രീൻ സ്ക്വയറിൽ നടന്ന പരിപാടികൾ വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. ഐ.എം.ബി. വേങ്ങര മണ്ഡലം പ്രസിഡന്റ് ഡോ. പി.കെ. യൂസുഫലി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സമീറ പുളിക്കൽ മുഖ്യാതിഥിയായി പങ്കെടുത്തു. സംഘാടകരുടെ കണക്കുകൂട്ടലുകളെ പോലും തെറ്റിച്ചുകൊണ്ട് വൻ ജനത്തിരക്കാണ് പരിസ്ഥിതി സൗഹൃദ ഗ്രീൻ സ്ക്വയറിൽ അനുഭവപ്പെട്ടത്. പരിപാടിയിൽ ഐ.എം.ബി. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. സി. മുഹമ്മദ്, ഡോ. ഉമ്മർ, കെ.എൻ.എം. ജില്ലാ വൈസ് പ്രസിഡന്റ് എൻ.വി. ഹാഷിം ഹാജി, ഡോ. എ.ടി. റിഷാന, ഡോ. പി.ടി. ഹിജാസ്, ഡോ. കെ.കെ. അബ്ദുറഊഫ്, ഡോ. റഫീഖ് പുല്ലാട്ട്, ടി.കെ. മുഹമ്മദ് മൗലവി, സത്താർ കുറ്റൂർ, വി.എൻ. ഫൈസൽ മാലിക്ക്, പി.കെ. മൊയ്തീൻകുട്ടി മാസ്റ്റർ, ഒ.പി. ഖൈറുന്നിസ, പി.കെ. നൗഫൽ അൻസാരി തുടങ്ങിയ പ്രമുഖർ സംബന്ധിച്ച് സംസാരിച്ചു. സ്തനാർബുദത്തെക്കുറിച്ചുള്ള ബോധവൽക്കരണവും സൗജന്യ പരിശോധനയും സമൂഹത്തിന് ഏറെ പ്രയോജനകരമായതായി സംഘാടകര്‍ അറിയിച്ചു.
