Monday, August 24News That Matters

എ പ്ലസ് നേടിയ വിജയികളെ തിരൂരങ്ങാടി നഗരസഭ പതിനൊന്നാം ഡിവിഷൻ മുസ്ലിം ലീഗ് കമ്മിറ്റി ആദരിച്ചു

തിരൂരങ്ങാടി: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ തിരൂരങ്ങാടി നഗരസഭ പതിനൊന്നാം ഡിവിഷൻ മുസ്ലിം ലീഗ് കമ്മിറ്റി ആദരിച്ചു. ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എം.കെ. ബാവ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു.​ഷംസുദ്ദീൻ മാസ്റ്റർ കനാഞ്ചേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ സി.എച്ച്. മഹ്മൂദ് ഹാജി, റഫീഖ് പാറക്കൽ, എം. അബ്ദുറഹിമാൻ കുട്ടി, അനീസ് കൂരിയാടൻ, കെ.ടി. ഷാഹുൽ ഹമീദ്, ജാസിദ് എട്ടുവീട്ടിൽ, ജാഫർ കൊയപ്പ, എം.പി. ഖാലിദ്, അബ്ദുറഹിമാൻ മാസ്റ്റർ കൂരിയാടൻ, അയ്യൂബ് പൂങ്ങാടൻ, പി. കബീർ, സി.ടി. അബ്ദുൽ നാസർ, എൻ.എം. അലി, എം.പി. ഫാത്തിമ, എൻ.എം. ഉസ്മാൻ, കെ. ഫഹ്ന, കെ. ഹനീല എന്നിവർ പ്രസംഗിച്ചു.

നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IovWvTQVHgsJfkiRVemD5W

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version