തിരൂരങ്ങാടി: കേരള മാപ്പിള കലാ അക്കാദമിയുടെ വാർഷിക സമ്മേളനവും അവാർഡ് ദാന ചടങ്ങും മെയ് 30ന് തിരൂരങ്ങാടിയിൽ നടക്കും. അക്കാദമി ഓഫീസിൽ ചേർന്ന ചാപ്റ്റർ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. കല, സാംസ്‌കാരിക, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തികളെ ചടങ്ങിൽ ആദരിക്കും. സമ്മേളനത്തിന്റെ ഭാഗമായി പ്രമുഖ ഗായകർ അണിനിരക്കുന്ന ഇശൽ വിരുന്നും ഒപ്പനയും അരങ്ങേറും. അക്കാദമി ചാപ്റ്റർ പ്രസിഡന്റ് അഷ്‌റഫ് മനരിക്കൽ അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന പ്രസിഡന്റ് എ.കെ. മുസ്തഫ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഫിറോസ്ഖാൻ പരപ്പനങ്ങാടി, മുഹമ്മദ് ഇബ്രാഹിം ചെമ്മാട്, ശബാന ചെമ്മാട്, റഷീദ് വെള്ളിയാമ്പുറം, എം.എ. റഹീം, അഷ്‌റഫ് ടവേര, കബീർ കക്കാട്, എം.വി. റഷീദ്, സി.പി. സിദ്ധീഖ്, പി.കെ. നിസാർ ബാബു, കെ.പി. അസ്‌കർ ബാബു എന്നിവർ സംസാരിച്ചു.
