മാർക്കിനും ഗ്രേഡുകൾക്കും പകരം ഇമോജികളും സ്റ്റാറുകളും നൽകി മൂല്യനിർണയം നടത്തുന്ന രീതിക്ക് തുടക്കമിട്ട് കൊച്ചിയിലെ സിബിഎസ്ഇ വിദ്യാലയങ്ങൾ. 2020 ലെ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിനും സിബിഎസ്ഇ സജ്ജമാക്കിയ മാർഗനിർദ്ദേശങ്ങൾക്കും അനുസൃതമായിട്ടുമാണ് പുതിയ പദ്ധതിക്ക് തുടക്കമായത്. പുതിയ അധ്യായന വർഷം മുതൽ കിന്റർഗാർഡൻ മുതൽ രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് പുതിയ തരത്തിലുള്ള ‘ഹോളിസ്റ്റിക് റിപ്പോർട്ട് കാർഡ് ‘ അവതരിപ്പിച്ചിരിക്കുന്നത്. എഴുത്ത് പരീക്ഷകൾക്ക് പകരം വിദ്യാർത്ഥികളുടെ നിരന്തര പ്രവർത്തനങ്ങൾ അടിസ്ഥാനമാക്കിയായിരിക്കും മൂല്യനിർണയം. പ്രോജക്റ്റ് വർക്ക്, അന്വേഷണ-അടിസ്ഥാന വർക്കുകൾ, ക്വിസുകൾ, ഗ്രൂപ്പ് പ്രവർത്തനങ്ങൾ എന്നിവ അടിസ്ഥാനമാക്കിയാണ് മൂല്യനിർണയം നടപ്പാക്കുക. ആശയവിനിമയം, സജീവമായ പഠനം, മൊത്തത്തിലുള്ള ആരോഗ്യം, ക്ഷേമം തുടങ്ങിയ കഴിവുകൾക്കായിരിക്കും ഈ രീതിയിൽ മുൻഗണന നൽകുന്നത്. അധ്യാപകരുടെ മൂല്യനിർണയത്തിന് ഒപ്പം വിദ്യാർത്ഥികൾ സ്വയവും സഹപാഠികൾ പരസ്പരവും രക്ഷിതാക്കളും മൂല്യനിർണയത്തിന്റെ ഭാഗമാകും. വിദ്യാർത്ഥികൾക്ക് മാർക്കുകളോ ഗ്രേഡുകളോ നൽകുന്നതിന് പകരം സ്റ്റാറുകളോ ഇമോജികളോ നൽകും. കഴിഞ്ഞ മേയ് മാസത്തിലാണ് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിൽ എട്ടാം ക്ലാസുവരെയുള്ള കുട്ടികൾക്കായി ഹോളിസ്റ്റിക് പ്രോഗ്രസ് കാർഡ് തയ്യാറാക്കണമെന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും എൻസിഇആർടി നിർദ്ദേശം നൽകിയത്.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com