Thursday, September 18News That Matters

Tag: RIYAS

മന്ത്രി പി എ മുഹമ്മദ് റിയാസിനെ അപകീർത്തിപ്പെടുത്തും വിധം ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ചതിന് കേസെടുത്തു.

KERALA NEWS
കോഴിക്കോട്: മന്ത്രി പി എ മുഹമ്മദ് റിയാസിനെ അപകീർത്തിപ്പെടുത്തും വിധം ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ചതിന് കേസെടുത്തു. സൈബർ ക്രൈം പൊലീസാണ് കേസെടുത്തത്. മന്ത്രിയുടെ ഫോട്ടോ മോർഫ് ചെയ്ത് സ്ത്രീകൾക്കൊപ്പം ചേർത്തു സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുകയായിരുന്നു. യുവതിയുടെ പേരിലുള്ള ഫെയ്സ്ബുക് പേജിലാണ് ചിത്രം പ്രചരിപ്പിച്ചത്. ഫെയ്‌സ്ബുക്കിൽ മന്ത്രിയുടെ ഫോട്ടോ മോർഫുചെയ്ത് അശ്ലീലവാക്കുകൾ എഴുതിച്ചേർത്തതിനാണ് കേസ്. പ്രാഥമിക പരിശോധനയിൽ ചിത്രങ്ങൾ കൂട്ടിച്ചേർത്തവയാണെന്നു പൊലീസ് പറഞ്ഞു. സൈബർ പൊലീസിന്റെ നേതൃത്വത്തിൽ സമൂഹമാധ്യമങ്ങൾ നിരീക്ഷിക്കുന്ന വിഭാഗം സ്വമേധയാ കേസെടുക്കുകയായിരുന്നു. ഫെയ്സ്ബുക് പേജ് ഐപി വിലാസത്തിലുള്ള ആൾക്കെതിരെ ബിഎൻഎസ് 336(4) വകുപ്പ് പ്രകാരമാണ് കേസ്. പ്രതിക്കായി അന്വേഷണം ആരംഭിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറി...

MTN NEWS CHANNEL

Exit mobile version