Thursday, September 18News That Matters

Tag: RAIN

വയനാട്ടിലേക്കുള്ള കെഎസ്ആർടിസി സർവീസുകൾ താത്കാലികമായി നിർത്തിവെച്ചു

KERALA NEWS
വയനാട്ടിലെ ഉരുൾപൊട്ടൽ അടക്കമുള്ള മഴക്കെടുതികളുടെ പശ്ചാത്തലത്തിൽ കോഴിക്കോട് നിന്നുള്ള കെഎസ്ആർടിസി സർവീസുകൾ താത്കാലികമായി നിർത്തിവെച്ചു. പൊലീസിന്റെ നിർദേശത്തെത്തുടർന്നാണ് സർവീസുകൾ നിർത്തിവെച്ചതെന്ന് കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കി. ഉരുൾ പൊട്ടൽ അടക്കമുള്ള മഴക്കെടുതിയെത്തുടർന്ന് വയനാട്ടിലെ മിക്ക റോഡുകളും തകർന്ന നിലയിലാണ്. ഉരുൾപൊട്ടലിനെത്തുടർന്ന് മേപ്പാടി, ചൂരൽമല, അട്ടമല തുടങ്ങിയ പ്രദേശങ്ങളിലെ റോഡുകളും പാലങ്ങളും ഒലിച്ചു പോയി. ഇത് രക്ഷാപ്രവർത്തനത്തവും ദുഷ്കരമാക്കുന്നു. ഇവിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താൻ ഹെലികോപ്റ്റർ സഹായം തേടിയിരിക്കുകയാണ്. വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ താമരശേരി ചുരം വഴി അത്യാവശ്യ വാഹനങ്ങള്‍ക്ക് ഒഴികെ മറ്റുള്ള വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ചുരത്തില്‍ ഗതാഗത തടസമുണ്ടാകാതിരിക്കാനും മുണ്ടക്കൈ രക്ഷാപ്രവര്‍ത്തന സാമഗ്രികള്‍ എത്തിക്കുന്നതിനും ...

MTN NEWS CHANNEL

Exit mobile version