Thursday, September 18News That Matters

Tag: KPCC

കോൺഗ്രസിൽ തർക്കം മുറുകുന്നു

KERALA NEWS
കോൺഗ്രസിൽ തർക്കം മുറുകുന്നു; KPCC ഔദ്യോഗിക പരിപാടികളിൽ നിന്ന് വിട്ടുനിന്ന് വി.ഡി സതീശൻ ഇടവേളക്ക് ശേഷം വീണ്ടും സംസ്ഥാന കോൺഗ്രസിൽ തർക്കം മുറുകുന്നു. കെ.പി.സി.സിയുടെ ഔദ്യോഗിക പരിപാടികളിൽ നിസഹകരിച്ച് പ്രതിപക്ഷ നേതാവിൻ്റെ പ്രതിഷേധം. തന്നെ അറിയിക്കാതെ കെ.പി.സി.സി യോഗം വിളിച്ചതിലുൾപ്പെടെ കനത്ത എതിർപ്പാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഉള്ളത്. വിവിധ ജില്ലകളിൽ ഡി.സി.സി സംഘടിപ്പിക്കേണ്ട ക്യാമ്പ് വരും ദിവസങ്ങളിലാണ്. പ്രതിപക്ഷ നേതാവ് നിസ്സഹകരണം തുടർന്നാൽ ക്യാമ്പ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ പ്രതിസന്ധിയിലാവും. തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള മിഷൻ 2025ന്‍റെ ചുമതല ഏറ്റെടുക്കില്ലെന്നാണ് വി.ഡി. സതീശൻ അറിയിച്ചിരിക്കുന്നത്‌. മിഷൻ ചുമതലയെ കുറിച്ച് ഇറക്കിയ സർക്കുലറിന്‍റെ പേരിലുണ്ടായ വിമർശനങ്ങളിൽ സതീശൻ എഐസിസിയെ പ്രതിഷേധം അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയെ അടിത്തട്ടിൽ സജീവമാക്കാന...

MTN NEWS CHANNEL

Exit mobile version