ചരിത്ര വിജയം കരസ്ഥമാക്കി ബ്ലാസ്റ്റേഴ്സ്
;ഡ്യൂറൻഡ് കപ്പിന്റെ 133ആം സീസണിൽ ഗംഭീര തുടക്കം കുറിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്ന് നടന്ന ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരത്തിൽ മുംബൈയുടെ റിസേർവ് ടീമിനെ വീഴ്ത്തി. എതിരില്ലാത്ത എട്ടു ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിജയം. ഇപ്പോളിത ഈ വിജയത്തോടെ ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയം കരസ്ഥമാക്കിയിരിക്കുകയാണ്.
അതോടൊപ്പം ഡ്യൂറൻഡ് കപ്പിലെയും ഏറ്റവും വലിയ വിജയമാണിത്. എന്തിരുന്നാലും പരിശീലകൻ മിഖായേൽ സ്റ്റാഹ്രെ യുഗത്തിന് വമ്പൻ തുടക്കം തന്നെയാണ് ലഭിച്ചിരിക്കുന്നത്.ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സൈനിങ്ങായ നോഹ സദൌയുടെയും, ക്വാമേ പെപ്രയുടെയും ഹാട്രിക്ക് മികവിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ വിജയം. ശേഷിക്കുന്ന രണ്ട് ഗോളുകൾ നേടിയത് ഇഷാൻ പണ്ഡിതയാണ്. വിജയത്തോടെ ബ്ലാസ്റ്റേഴ്‌സ് ഗ്രൂപ്പ് സിയിൽ ഏറ്റവും മുൻപന്തിയിലാണ്....