‘ഒരു യൂട്യൂബ് ചാനൽ തുടങ്ങിയത് മഹാപരാധമായി കാണാനാവില്ല, മനാഫ് ചെയ്ത തെറ്റ് എന്താണ്…?
ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബം ലോറിയുടെ ഉടമ മനാഫിനെതിരെ രംഗത്തെത്തിയത് വലിയ ചർച്ചയായിരുന്നു. ഇപ്പോൾ മനാഫിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ അഖിൽ മാരാർ. മനാഫിനെ കുറ്റപ്പെടുത്തുന്നവർ പോലും അയാൾ ചെയ്ത തെറ്റ് എന്താണെന്ന് വ്യക്തമാക്കുന്നില്ല എന്നാണ് അഖിൽ പറഞ്ഞത്.ഒരു യൂട്യൂബ് ചാനൽ തുടങ്ങിയത് ഒരു മഹാപരാധമായി കാണാനാവില്ലെന്നും കൂട്ടിച്ചേർത്തു. മനാഫിനു ലഭിച്ച പ്രശസ്തി അറിഞ്ഞു കൊണ്ട് അയാൾ സൃഷ്ടിച്ചതല്ല അയാളുടെ ആത്മാർഥതയ്ക്ക് സ്വഭാവികമായി സംഭവിച്ചതാണ്. ഒരാളുടെ പേരും മതവും നോക്കി അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങൾ വരുന്നത് അപകടകരമായ കാഴ്ചയാണെന്നും അഖിൽ മാരാർ പറഞ്ഞു.
അഖിൽ മാരാരുടെ കുറിപ്പ്
ശെരിയും തെറ്റും ചര്‍ച്ച ചെയ്യാം…യൂ ടൂബ് ചാനല്‍ തുടങ്ങിയത് എന്തായാലും ഒരു മഹാപരാധമായി കാണാന്‍ എനിക്ക് കഴിയില്ല..മറിച്ചു വേണ്ടപെട്ടവരെ ഒരാഴ്ച കഴിയുമ്പോള്‍ മറക്കുന്ന മനുഷ്യ...