Tuesday, March 10News That Matters

ട്രെയിനിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം: പരപ്പനങ്ങാടി സ്വദേശി പിടിയിൽ

പരപ്പനങ്ങാടി: ട്രെയിൻ യാത്രയ്ക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ പരപ്പനങ്ങാടി സ്വദേശിയെ പോലീസ് പിടികൂടി. പരപ്പനങ്ങാടി സദ്ദാം ബീച്ചിലെ മുസ്തഫ എ.പി (45) ആണ് അറസ്റ്റിലായത്. പരപ്പനങ്ങാടി പോലീസ് ഇൻസ്പെക്ടറുടെ നിർദ്ദേശപ്രകാരം എസ്.ഐ ശ്യാം, എ.എസ്‌.ഐ സ്വപ്‌ന, സി.പി.ഒമാരായ ജോഷി, അഭിലാഷ്, രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഷൊർണൂരിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന ട്രെയിനിലായിരുന്നു സംഭവം. യാത്രക്കാർ കുറവായിരുന്ന കമ്പാർട്ട്‌മെന്റിൽ വെച്ച് യുവതിയുടെ എതിർപ്പ് അവഗണിച്ചു നിരന്തരം പിന്തുടരുകയും മോശമായി പെരുമാറുകയും ചെയ്ത മുസ്തഫ, യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചതായും പരാതിയിൽ പറയുന്നു. ട്രെയിനിൽ വെച്ചുണ്ടായ അതിക്രമമായതിനാൽ യുവതിയുടെ പരാതിയിൽ കോഴിക്കോട് റെയിൽവേ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. റെയിൽവേ പോലീസിന്റെ നിർദ്ദേശപ്രകാരമാണ് പരപ്പനങ്ങാടിയിൽ വെച്ച് പ്രതിയെ വലയിലാക്കിയത്. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version