Saturday, October 24News That Matters

വെന്നിയൂർ കൊടക്കല്ല് സ്വദേശി റിയാദിൽ മരണപ്പെട്ടു

തിരൂരങ്ങാടി: കഴിഞ്ഞ ചൊവ്വാഴ്ച രാത്രി മരണപ്പെട്ട മലപ്പുറം ജില്ലയിലെ വെന്നിയൂർ കൊടക്കൽ സ്വദേശി ചെനക്കൽ മുഹമ്മദ് കുട്ടി എന്ന കുഞ്ഞിപ്പ (50) യുടെ മൃതദേഹം ഇന്ന് രാത്രി (30/09/2026 ബുധൻ) നാട്ടിലേക്ക് കൊണ്ടുപോകും. റിയാദിലെ ബദിയയിൽ ജോലി ചെയ്തുവരികയായിരുന്ന അദ്ദേഹം അസുഖബാധിതനായി കഴിഞ്ഞ പതിനഞ്ച് ദിവസമായി ചികിത്സയിലായിരുന്നു. റിയാദിലെ ശുമൈസി ജനറൽ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. പരേതനായ ചെനക്കൽ കുഞ്ഞാലിയാണ് പിതാവ്. മാതാവ്: പാത്തുമ്മ, ഭാര്യ: ശരീഫ. നിസാമുദ്ദീൻ, നിയാസുദ്ദീൻ, നിഷാന തസ്‌നി എന്നിവർ മക്കളാണ്. നിലവിൽ ശുമൈസി ആശുപത്രി മോർച്ചറിയിലാണ് മൃതദേഹമുള്ളത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് കെ.എം.സി.സി നാഷണൽ കമ്മിറ്റി വെൽഫെയർ വിംഗ് കൺവീനറും ജീവകാരുണ്യ പ്രവർത്തകനുമായ തെന്നല മൊയ്തീൻ കുട്ടിയും ബന്ധുക്കളായ ശറഫുദ്ദീൻ കൊടക്കല്ല്, സിദ്ധീഖുൽ അക്ബർ കരിമ്പിൽ, മിസ്ഫറലി എന്നിവരും രംഗത്തുണ്ട്. മയ്യിത്ത് നമസ്കാരം ഇന്ന് (01/10/2026, വ്യാഴാഴ്ച) രാവിലെ 11 മണിക്ക് കൊടക്കല്ല് ജുമാ മസ്ജിദിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version