Thursday, October 22News That Matters

രോഗിയായ അമ്മയെ നോക്കാനുള്ള മടികാരണം മകൻ തലയിണ അമർത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി

തൃശ്ശൂർ: വരാക്കരയിൽ രോഗിയും വയോധികയുമായ അമ്മയെ പരിചരിക്കാനുള്ള മടികാരണം മകൻ തലയിണ മുഖത്തമർത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. വരാക്കര സ്വദേശിനി എൽസിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ ബിനോയിയെ (48) പോലീസ് അറസ്റ്റ് ചെയ്തു. എൽസിയും മകൻ ബിനോയിയും കഴിഞ്ഞ രണ്ട് വർഷമായി എൽസിയുടെ പരേതനായ ഭർത്താവിന്റെ സഹോദരിയുടെ വരാക്കരയിലുള്ള വീട്ടിലായിരുന്നു താമസം. കഴിഞ്ഞ ദിവസം രാത്രി വീട്ടിലെ മറ്റുള്ളവർ പുറത്തുപോയ സമയത്ത് അമ്മയും മകനും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. മദ്യലഹരിയിലായിരുന്ന ബിനോയ്, കിടപ്പിലായിരുന്ന അമ്മയുടെ മുഖത്ത് തലയിണ അമർത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് രാവിലെ ഇത് സ്വാഭാവിക മരണമാണെന്ന് വരുത്തിതീർക്കാൻ പ്രതി ശ്രമിച്ചെങ്കിലും മരണത്തിൽ സംശയം തോന്നിയ ബന്ധുക്കളും പോലീസും ഇടപെട്ട് മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയക്കുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതക വിവരം പുറത്തുവന്നതും പ്രതിയെ പോലീസ് പിടികൂടിയതും.

⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും
🪀 http://wa.me/917510488184
⊶⊷⊶⊷❍❍⊶⊷⊶⊷

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version