പാണ്ടിക്കാട് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പഴുതടച്ച അന്വേഷണം നടത്തി പ്രവാസിയെ പ്രതികളുടെ കസ്റ്റഡിയില്‍ നിന്നും മോചിപ്പിച്ച് പ്രതികളെ അറസ്റ്റ് ചെയ്ത മലപ്പുറം ജില്ലാ പൊ ലീസ്മേധാവി ആര്‍.വിശ്വനാഥി ന്റെ തൃ ത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്ര ശേഖരൻ അഭിനന്ദിച്ചു. ആര്‍.വിശ്വനാഥി നെ കൂടാതെ പെരിന്തല്‍മണ്ണ ഡിവൈ.എസ്. പി എ.പ്രേംജിത്ത് , കരുവാരകുണ്ട് ഇന്‍സ്പെക്ടര്‍ വി.എം.ജയന്‍, മേലാറ്റൂര്‍ ഇന്‍സ്പെക്ടര്‍ എ.സി.മനോജ്കുമാര്‍ ,മങ്കട ഇന്‍സ്പെക്ടര്‍ അശ്വിത്ത് എസ്. കാണ്‍മയില്‍, എന്നിവര്‍ക്ക് സംസ്ഥാന പൊലീസ് മേധാവിയുടെ കമന്‍റേഷന്‍ പത്രവും മുപ്പതോളം വരുന്ന അന്വേഷണ സംഘത്തിലെ മറ്റുള്ളവര്‍ക്ക് അഭിനന്ദന പത്രവും സംസ്ഥാന പോലീസ് മേധാവി മലപ്പുറം ജില്ലാ പൊ ലീസ് ഓഫീസില്‍ വച്ച് നേരിട്ട് വിതരണം ചെയ്ത് അഭിനന്ദനങ്ങള്‍ അറിയിച്ചു.