ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് നടത്തിയ വാഹന പരിശോധനയ്ക്കിടെ മലപ്പുറം എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റിനർകോട്ടിക് സ്പെഷ്യൽ സ്കോഡ് സർക്കിൾ ഇൻസ്പെക്ടർ നൗഫൽ. എൻ ഉം പാർട്ടിയും കൊണ്ടോട്ടി താലൂക്ക് മറയിൽ വില്ലേജ് മാണിപ്പറമ്പ് ദേശത്ത് വെച്ച് KL 14 Q 3213 നമ്പർ മാരുതി സിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന 161.82 ഗ്രാം സിന്തറ്റിക് മയക്കുമരുന്നായ മെത്താംഫിറ്റമിൻ ഏറനാട് താലൂക്ക് നറുകര വില്ലേജ് ബട്ടർകുളം ദേശത്ത് അത്തിമണ്ണിൽ വീട്ടിൽ മൊയ്തീൻ മകൻ മുഹമ്മദ് അനീസ് എ എം 35 വയസ്സ് എന്നയാളിൽ നിന്നും പിടികൂടി ഇയാളെ അറസ്റ്റ് ചെയ്തിട്ടുള്ളതാണ്. നിലവിലെ എൻഡിപിഎസ് നിയമപ്രകാരം ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതും, ടിയാനെ ബഹുമാനപ്പെട്ട കോടതിയിൽ ഹാജരാക്കുന്നതുമാണ്. പ്രതിയായ മുഹമ്മദ് അനീസ് നിലവിൽ കാപ്പ ചുമത്തപ്പെട്ട ആളാണ്. പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് മാരായ അബ്ദുൽ വഹാബ് N, ആസിഫ് ഇക്ബാൽ. കെ, പ്രിവെൻറ്റീവ് ഓഫീസർ മുരളി വി, സിവിൽ എക്സൈസ് ഓഫീസർ സുരേഷ് ബാബു സി, എക്സൈസ് ഡ്രൈവർ മുഹമ്മദ് നിസാർ എം എന്നിവർ ഉണ്ടായിരുന്നു. തിരൂർ എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ഗ്രേഡ് മുഹമ്മദാലി കെ, മലപ്പുറം എക്സൈസ് സൈബർ സെല്ലിലെ സിവിൽ എക്സൈസ് ഓഫീസർ അഖിൽദാസ് എന്നിവർ കേസ് കണ്ടുപിടിക്കുന്നതിന് ആവശ്യമായ സാങ്കേതിക സഹായങ്ങൾ നൽകി.