Wednesday, September 17News That Matters

കോട്ടക്കൽ മണ്ഡലം സർഗോത്സവ് കുറുക അൽ മദ്റസത്തുൽ സലഫിയ്യ ഓവറോൾ ചാമ്പ്യൻമാർ

കുഴിപ്പുറം: സി.ഐ.ഇ.ആർ മദ്രസയും, മുജാഹിദ് സ്റ്റുഡൻസ് മൂവ്മെന്റ് (എം.എസ്.എം) സംസ്ഥാന കമ്മറ്റിയും സംഘടിപ്പിക്കുന്ന ‘സർഗോത്സവ് 2K24-’25’ കോട്ടക്കൽ മണ്ഡലം മത്സരങ്ങൾ കുഴിപ്പുറത്ത് സമാപിച്ചു. വിവിധ ശാഖകളിൽ നിന്നായ് വിജയിച്ച ഇരുന്നൂറോളം പ്രതിഭകളാണ് മണ്ഡലം മത്സരത്തിൽ മാറ്റുരച്ചത്. അഞ്ച് കാറ്റഗറികളിൽ അറുപത്തി എട്ട് മത്സരങ്ങൾ അഞ്ച് വേദികളിലായ് ഒരേ സമയമാണ് നടന്നത്. നാന്നൂറ്റി ഇരുപത്തി രണ്ട് പോയന്റുമായി കുറുക അൽ-മദ്റസത്തുൽ സലഫിയ്യ ഒന്നും, നാന്നൂറ്റി മൂന്ന് പോയന്റ് മദ്റസത്തുൽ ഹുദാ കുഴിപ്പുറം, തൊണ്ണൂറ്റി എട്ട് പോയന്റ് അൽ-മദീന മദ്റസ കോട്ടക്കൽ രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടി. വിജയികൾക്ക് മഹല്ല് പ്രിസിഡന്റ് കെ.അഹമ്മദ് കുട്ടി മാസ്റ്റർ അവാർഡുകൾ വിതരണം ചെയ്തതു്. പി. അഷ്റഫ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.ടി.ഇബ്രാഹീം കുട്ടി സാഹിബ്, മൊയ്തീൻകോയ, ഫിറോസ് ബാബു, അശറ, മുബാറഖ്, എന്നിവർ ആശംസകൾ നേർന്നു. കെ.കെ.മുഹമ്മദ് കുട്ടി മാസ്റ്റർ സ്വാഗതവും, മുനീബ് നന്ദിയും പറഞ്ഞു.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version