വിസ തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റില്‍. കോട്ടക്കല്‍ മറ്റത്തൂർ സ്വദേശി സയിദ് ആണ് പിടിയിലായത്. റഷ്യൻ വിസ വാഗ്ദാനം ചെയ്താണ് ഇയാള്‍ പണം തട്ടിയെടുത്തത്. തട്ടിപ്പിന് ഇരയായവരുടെ പരാതിയില്‍ കോട്ടക്കല്‍ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
റഷ്യയില്‍ വൻ തുക ശമ്ബളമുള്ള ജോലി എന്നതായിരുന്നു ഇയാളുടെ വാഗ്ദാനം. അറുപതിലധികം പേരില്‍നിന്ന് ഒരു കോടി രൂപയോളം സയിദ് തട്ടിയെടുത്തതായാണ് വിവരം.തട്ടിപ്പിലൂടെ നേടിയെടുത്ത പണം സയിദ് ആഡംബര ജീവിതം നയിക്കാനാണ് ഉപയോഗിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
ബെൻസ് കാർ ഉള്‍പ്പടെ വാങ്ങി ആഡംബര ജീവിതമാണ് ഇയാള്‍ നയിച്ചിരുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും. ഇയാള്‍ സമാനമായ രീതിയില്‍ മറ്റ് തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോ എന്നതും, തട്ടിപ്പില്‍ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതടക്കം അന്വേഷിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.
വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com