Saturday, May 2News That Matters

മെഡിക്കൽ കോളേജിലെ ദുരിതങ്ങൾക്കെതിരെ പ്രതിഷേധം; ഹ്യൂമൻ റൈറ്റ്സ് ജസ്റ്റിസ് കൗൺസിൽ കൂട്ടായ്മ സംഘടിപ്പിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്ന രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ദുരിതങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഹ്യൂമൻ റൈറ്റ്സ് ജസ്റ്റിസ് കൗൺസിൽ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. മെഡിക്കൽ കോളേജ് കവാടത്തിന് മുന്നിൽ നടന്ന പ്രതിഷേധം കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കെ.പി. ദുര്യോധനൻ ഉദ്ഘാടനം ചെയ്തു.​കിടപ്പുരോഗികളെയും കൂട്ടിരിപ്പുകാരെയും ബാധിക്കുന്ന 16 അടിയന്തര പ്രാധാന്യമുള്ള ആവശ്യങ്ങൾ കാലതാമസം കൂടാതെ നടപ്പിലാക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. തിരുവനന്തപുരം താലൂക്ക് കമ്മിറ്റി പ്രസിഡന്റ് സുരേഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കാവുവിള അൻസാർ, പ്രമുഖ സാമൂഹ്യപ്രവർത്തകൻ ആർ.എം. പരമേശ്വരൻ, മിതൃമല സന്തോഷ്, കെ.ബി. ചന്ദ്രദേവ്, റവ. സ്റ്റാൻലി ജോൺ, തൊഴുക്കൽ അലോഷ്യസ്, പെരുങ്കടവിള സാലു, വക്കം അശോക്, പാസ്റ്റർ ആൽബർട്ട് ജോൺ, സീനത്ത് ഹസൻ, ലാൽ ആനപ്പാറ, നസീർ, സജി അരുവിക്കര, ജയ ഗംഗാധരൻ തൃശ്ശൂർ, സിന്ധു ഹരിദാസ്, പോത്തൻകോട് ഹസൻ, അജിത് കുമാർ, നിസാർ, വഞ്ചുമം ഷറഫ്, ശിവ ശർമ, മുരളി തുടങ്ങിയവർ സംസാരിച്ചു.​വിവിധ പരിഗണനാ വിഷയങ്ങൾ ഉൾക്കൊള്ളുന്ന നിവേദനം ആശുപത്രി സൂപ്രണ്ടിന് കൈമാറി. ആശുപത്രിയുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും രോഗീ സൗഹൃദമാക്കുന്നതിനും അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ഭാരവാഹികൾ.

ആവശ്യപ്പെട്ടു.​MTN News – നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version