വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ പോസ്റ്റിന് അശ്ലീല കമന്റിട്ടയാള്‍ അറസ്റ്റില്‍. മുലപ്പാല്‍ നല്‍കാമെന്ന പോസ്റ്റിന് അശ്ലീല കമന്റിട്ട ചെർപ്പുളശ്ശേരി സ്വദേശി സുകേഷ് പി. മോഹനൻ ആണ് അറസ്റ്റിലായത്. സ്ത്രീത്വത്തെ അപമാനിച്ചതിന് ചെർപ്പുളശ്ശേരി പൊലീസാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
വയനാട് ദുരന്തത്തില്‍ അമ്മമാർ മരിച്ച കുട്ടികള്‍ക്കു പാല്‍ കൊടുക്കാൻ സമ്മതം അറിയിച്ചു കൊണ്ട് യുവതി ഇട്ട പോസ്റ്റിന് താഴെ ലൈംഗിക ചുവയോടുകൂടിയ കമന്റ് പോസ്റ്റ് ചെയ്തുവെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ എല്ലാം തന്നെ നിരീക്ഷണത്തിലാണെന്നും സോഷ്യല്‍ മീഡയ വഴി വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
അമ്മമാരെ നഷ്ടപ്പെട പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കാമെന്ന പോസ്റ്റിന് മോശം കമന്‍റിട്ട മറ്റൊരാളെ നാട്ടുകാർ വളഞ്ഞിട്ട് തല്ലുന്ന സംഭവമുണ്ടായിരുന്നു. കണ്ണൂർ പേരാവൂരിനടുത്ത എടത്തൊട്ടിയിലാണ് സംഭവം. എടത്തൊട്ടി സ്വദേശി കെ.ടി. ജോർജ് എന്നയാളാണ് ഫേസ്ബുക്കില്‍ മോശം കമന്റിട്ടത്. കണ്ണൂരില്‍ ജോലി ചെയ്യുന്ന ഇയാള്‍ ജോലി കഴിഞ്ഞ് ഇന്നലെ നാട്ടിലെത്തിയപ്പോഴായിരുന്നു ഒരുകൂട്ടം യുവാക്കള്‍ ഇയാളെ വളഞ്ഞിട്ട് തല്ലിയത്.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com