Friday, October 23News That Matters

സ്പാ മാനേജർ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; രണ്ടുപേർ അറസ്റ്റിൽ

കൊച്ചി : ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തിയ യുവതിയെ മയക്കുമരുന്നും മദ്യവും നൽകി തടഞ്ഞുവെച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. സ്പായിലേക്ക് മാനേജറെ ആവശ്യമുണ്ടെന്ന പരസ്യം കണ്ട് ഇന്റർവ്യൂവിന് എത്തിയ കൊച്ചി സ്വദേശിനിയായ യുവതിയാണ് ക്രൂര പീഡനത്തിന് ഇരയായത്. സംഭവത്തിൽ ശ്രീരാഗ്, ജിത്തു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.​സെപ്റ്റംബർ രണ്ട്, മൂന്ന് തീയതികളിലായിരുന്നു സംഭവം. ഇന്റർവ്യൂവിനെത്തിയ യുവതിയെ മയക്കുമരുന്നും മദ്യവും നൽകി രണ്ടുദിവസം തടങ്കലിൽ വെച്ച് അതിക്രൂരമായി മാറി മാറി പീഡിപ്പിക്കുകയായിരുന്നു. ഉപദ്രവിച്ച ശേഷം പ്രതികൾ യുവതിയുടെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. ഭർത്താവിനൊപ്പം കൊച്ചിയിൽ താമസിക്കുന്ന യുവതി ഗുരുതരാവസ്ഥയിൽ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.​യുവതിയെ ലൈംഗികമായി ഉപദ്രവിച്ചവരിൽ ഒരു സ്ത്രീയും ഉൾപ്പെട്ടിട്ടുള്ളതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ സ്ത്രീയുൾപ്പെടെ കേസിൽ ഇനി രണ്ടുപേരെ കൂടി പിടികൂടാനുണ്ടെന്ന് പോലീസ് വ്യക്തമാക്കി. അറസ്റ്റിലായ ശ്രീരാഗ്, ജിത്തു എന്നിവരെ കോടതി റിമാൻഡ് ചെയ്തു. ഒളിവിൽ കഴിയുന്ന മറ്റ് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version