Friday, October 23News That Matters

സ്പായുടെ മറവിൽ രാസ ലഹരികൾ നൽകി പെൺവാണിഭം നടത്തിയ സ്പാ നടത്തിപ്പുക്കാരനെ പിടികൂടി

തിരൂർ: സ്പായുടെ മറവിൽ സ്ത്രീകളെ രാസലഹരി നൽകി പീഡിപ്പിക്കുകയും പെൺവാണിഭം നടത്തുകയും ചെയ്ത സ്പാ നടത്തിപ്പുകാരനെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. തിരൂർ തൃക്കണ്ടിയൂരിൽ സ്പാ നടത്തുന്ന വെട്ടം കാട്ടിപ്പറമ്പിൽ ശരത് പ്രസാദിനെയാണ് (29) പിടികൂടിയത്. പീഡനത്തിനിരയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പ്രണയം നടിച്ച് വശീകരിക്കുന്ന വിവാഹിതരും അവിവാഹിതരുമായ സ്ത്രീകളെയും കോളേജ് വിദ്യാർത്ഥിനികളെയും വിവിധ സ്ഥലങ്ങളിലെത്തിച്ച് രാസലഹരി നൽകി മറ്റുള്ളവർക്ക് കാഴ്ചവെക്കുകയാണ് പ്രതിയുടെ രീതി. പീഡനത്തിനിരയാകുന്നവരുടെ നഗ്ന വീഡിയോകൾ രഹസ്യമായി പകർത്തി, പിന്നീട് ഇത് കാണിച്ച് ഭീഷണിപ്പെടുത്തി വീണ്ടും പീഡനത്തിനിരയാക്കിയിരുന്നതായും പോലീസ് കണ്ടെത്തി. ബെംഗളൂരു, തമിഴ്‌നാട്, നാഗ്പൂർ എന്നിവിടങ്ങളിലെ സ്പാകളിൽ ജോലിചെയ്ത് പരിചയമുള്ള പ്രതി, സ്ത്രീകളെ ആഡംബര കാറുകളിൽ സംസ്ഥാനത്തിന് പുറത്തെത്തിച്ച് സമ്പന്നർക്ക് കാഴ്ചവെച്ചിരുന്നു. മാനഹാനി ഭയന്ന് പലരും പരാതിപ്പെടാൻ മടിക്കുകയാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. തിരൂർ ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. എസ്.ഐമാരായ മിഥുൻ, അനുഷ, ഇക്ബാൽ, നസീർ തിരൂർക്കാട്, എസ്.സി.പി.ഒ അരുൺ ചോലക്കൽ, ടോണി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. അനധികൃതമായി പ്രവർത്തിക്കുന്ന സ്പാകൾക്കെതിരെ വരുംദിവസങ്ങളിലും ശക്തമായ നടപടി തുടരുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.

⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും
🪀 http://wa.me/917510488184
⊶⊷⊶⊷❍❍⊶⊷⊶⊷

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version