Thursday, September 18News That Matters
Shadow

VENGARA

വേങ്ങര പഞ്ചായത്ത് UDF കമ്മിറ്റി LDF സർക്കാരിന്റെ വാർഷികം കരിദിന ആയി ആചരിച്ചു

വേങ്ങര പഞ്ചായത്ത് UDF കമ്മിറ്റി LDF സർക്കാരിന്റെ വാർഷികം കരിദിന ആയി ആചരിച്ചു

VENGARA
വേങ്ങര പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി വേങ്ങര ടൗണിൽ പ്രകടനം നടത്തി പിണറായി മന്ത്രിസഭയുടെ വാർഷികം കരിദിനം ആയി ആചരിച്ചു. പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം യുഡിഎഫ് ചെയർമാൻ പി എ ചെറീത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യുഡിഎഫ് കൺവീനർ ടിവി ഇക്ബാൽ സ്വാഗതം പറഞ്ഞു. വേങ്ങര പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലിം, ടി കെ മൂസക്കുട്ടി, സോമൻ ഗാന്ധികുന്ന്, മുള്ളൻ ഹംസ, സി എച്ച് സലാം, മേക്കമണ്ണിൽ കുഞ്ഞിപ്പ, എം ടി ഇബ്രാഹിം, വി. ടി മൊയ്തീൻ തുടങ്ങിയവർ പങ്കെടുത്തു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
കാരുണ്യ സ്പർശം പഠന സഹായ പദ്ധതി ആരംഭിച്ചു.

കാരുണ്യ സ്പർശം പഠന സഹായ പദ്ധതി ആരംഭിച്ചു.

VENGARA
വേങ്ങര സബ്ജില്ല കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ വനിതാ വിംഗിന് കീഴിൽ സബ് ജില്ലയിലെ എല്ലാ സ്കൂളുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രൈമറി ക്ലാസുകളിലെ പിതാവ് മരണപ്പെട്ട മുഴുവൻ വിദ്യാർത്ഥികൾക്കും പുതിയ വർഷാരംഭത്തിൽ പഠനോപകരണങ്ങൾ വാങ്ങുന്നതിലേക്ക് സഹായം നൽകി.270 വിദ്യാർത്ഥികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇതിനായി രണ്ട് ലക്ഷത്തി എഴുപതിനായിരം രൂപ വനിതാ വിംഗ് സമാഹരിച്ച് വിതരണം നടത്തി.ആ വിദ്യാർത്ഥികളുടെ സന്തോഷവും മാതാവിന്റെ ആശ്വാസവും മാത്രം മുന്നിൽ കണ്ട് കൊണ്ടാണ് ഇത്തരം ഒരു പദ്ധതിക്ക് തുടക്കമിട്ടത്. വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് പുറമേ ജീവകാരുണ്യ പ്രവർത്തന മേഖലയിലും എന്നും കെ.എ.ടി.എഫ് മറ്റു അധ്യാപക സംഘടനകൾക്ക് മാതൃകയാണ്. അതിബൃഹത്തായ ഈ പരിപാടിക്ക് സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്ന് വലിയ ജനപിന്തുണയാണ് ലഭിച്ചിട്ടുള്ളത്. പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം വേങ്ങര മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻ്റ് പി.കെ. അസ്‌ലു നിർവ...
റിയാദ് OICC സെൻട്രൽ കമ്മിറ്റി കാൻസർ രോഗ ബാധിതനുമായ സഹോദരന് ധനസഹായം കൈമാറി

റിയാദ് OICC സെൻട്രൽ കമ്മിറ്റി കാൻസർ രോഗ ബാധിതനുമായ സഹോദരന് ധനസഹായം കൈമാറി

VENGARA
വേങ്ങര: റിയാദ് OICC സെൻട്രൽ കമ്മിറ്റിയുടെ കുടുംബ സുരക്ഷാ പദ്ധതിയിൽ അംഗമായ വേങ്ങര വലിയോറ 14 ആം വാർഡ് സ്വദേശിയും കാൻസർ രോഗ ബാധിതനുമായ സഹോദരന് റിയാദ് OICC മലപ്പുറം ജില്ലാ കമ്മിറ്റി നൽകുന്ന 50000 രൂപയുടെ ധനസഹായം റിയാദ് ഒ ഐ സി സി മലപ്പുറം ജില്ലാ ട്രഷറർ സാദിക്ക് വടപ്പുറം വേങ്ങര മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് രാധാകൃഷ്ണൻ മാസ്റ്റർ വാർഡ് മെമ്പർ ആസിയ മുഹമ്മദ് എന്നിവർക്ക് കൈമാറി. വേങ്ങര ഇന്ദിരാഭവനിൽ വെച്ചു നടന്ന പരിപാടിയിൽ മണ്ഡലം കോണ്ഗ്രസ് പ്രസിഡന്റ് രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു, ജില്ലാ കോൺഗ്രസ്കമ്മിറ്റി വൈസ് പ്രസിഡന്റ് ഷാജി പച്ചിരി, ജനറൽ സെക്രട്ടറി ഹാരിസ് ബാബു ചാലിയാർ. ഒ. ഐ. സി. സി. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സക്കീർ ദാനത്ത്, ഒ. ഐ. സി. സി. മലപ്പുറം ജില്ലാ ട്രഷറർ സാദിക്ക് വടപ്പുറം, ഒ ഐ സി സി ജില്ലാ സെക്രട്ടറി ബഷീർ വണ്ടൂർ, ഡിസിസി മെമ്പർ എ. കെ. എ.നസീർ, മൈനോറിറ്റി കോൺഗ്രസ് ജില്ലാ വൈസ് ചെയർമാൻ ശ...
ലഹരിവിരുദ്ധ കാമ്പയിൻ പോസ്റ്റർ പ്രകാശനം ചെയ്തു

ലഹരിവിരുദ്ധ കാമ്പയിൻ പോസ്റ്റർ പ്രകാശനം ചെയ്തു

VENGARA
പെരുവള്ളൂർ :- മണ്ഡലം കോൺഗ്രസ് കമ്മിറ്റി മെയ് 23ന് നടത്തുന്ന സ്നേഹാസ്തം ' വിദ്യാർത്ഥിസൗഹൃദ സംഗമവും പഠനോപകരണവിതരണവും പരിപാടിയുടെ ഭാഗമായി നടത്തുന്ന ലഹരിവിരുദ്ധ ബോധവത്കരണ കാമ്പയിൻ പോസ്റ്റർ പ്രകാശനം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവ്വഹിച്ചു. മുതിർന്ന കോൺഗ്രസ് നേതാവും മുൻഗ്രാമപഞ്ചായത്ത് അംഗവുമായ ചെമ്പൻ മൊയ്തീൻ കുട്ടി ഹാജി ഏറ്റുവാങ്ങി .മണ്ഡലം കോൺഗ്രസ് പ്രസിഡൻറ്റ് ചെമ്പൻ മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി കെ.പി.അബ്ദുൽ മജീദ് ,യു.കെ അഭിലാഷ്, അഞ്ചാലൻ അഷ്റഫ്, കാരാടൻമുനീർ. ഒറുവിൽ അഷ്റഫ്, കാമ്പ്രൻ ഷറീഫ്, അഞ്ചാലൻ കബീർ, അഞ്ചാലൻ സക്കീർ തുടങ്ങിയവർ സംസാരിച്ചു. അഞ്ചാലൻ കുഞ്ഞിമൊയ്തീൻഹാജി സ്വാഗതവും ചെമ്പൻമുഹമ്മദ് നന്ദിയും പറഞ്ഞു ഫോട്ടോ. പെരുവള്ളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തുന്ന ലഹരി വിരുദ്ധ കാമ്പയിൻ പോസ്റ്റർ പ്രകാശനം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവ്വഹിക്കുന്നു. ...
വേങ്ങര ഗ്രാമപഞ്ചായത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു

വേങ്ങര ഗ്രാമപഞ്ചായത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു

VENGARA
വേങ്ങര : (മഴയെത്തും മുൻപേ) മഴക്കാല ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി വേങ്ങര ഗ്രാമപഞ്ചായത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഫസൽ പരിപാടി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അനിൽകുമാർ നേതൃത്വം നൽകി. വൈസ് പ്രസിഡണ്ട് ടി.എ കുഞ്ഞിമുഹമ്മദ് അധ്യക്ഷനായി. അസിസ്റ്റൻറ് സെക്രട്ടറി മായ ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആരിഫ മടപ്പള്ളി,വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന ബാനു ,എന്നിവർ ആശംസകൾ അറിയിച്ചു. സിഡിഎസ് ചെയർപേഴ്സൺ പ്രസന്ന,വേങ്ങര സി എച്ച് സി ഹെൽത്ത് ഇൻസ്പെക്ടർമാർ , വാർഡ് മെമ്പർമാർ,വേങ്ങര പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ നയന ഒ.വി, ഐആർടിസി കോഡിനേറ്റർ ജിനി ഭാസ്, ട്രോമാകെയർ വളണ്ടിയർമാർ , പഞ്ചായത്ത് തല ശുചീകരണ തൊഴിലാളികൾ,ഹരിത കർമ്മ സേനാംഗങ്ങൾ, തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. വേങ്ങര ബസ്റ്റാൻഡ് മുതൽ പഞ്ചായത്ത് ഓഫീസ് വരെയുള്ള റോഡിന് ഇരുവശ...
ഹജ്ജാജിമാർക്ക് യാത്രയയപ്പ് നൽകി

ഹജ്ജാജിമാർക്ക് യാത്രയയപ്പ് നൽകി

VENGARA
വേങ്ങര : ഈ വർഷത്തെ വിശുദ്ധ ഹജ്ജിന് പോവുന്ന ഹജ്ജാജിമാർക്ക് ഊരകം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി യാത്രയപ്പ് നൽകി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സയ്യിദ് കെ.കെ. മൻസൂർ കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് കെ.ടി. അബ്ദുസമദ് അദ്ധ്യക്ഷത വഹിച്ചു.പി.പി. ഹംസ മൗലവി പ്രാർത്ഥനക്ക് നേതൃത്തം നൽകി.മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻ്റ് പി.കെ. അസ്ലു, സയ്യിദ് കെ.കെ. അലി അക്ബർ തങ്ങൾ, എൻ. ഉബൈദ് മാസ്റ്റർ, പൂക്കുത്ത് മുഹമ്മദ്, എം. കുഞ്ഞാപ്പ, പി.കെ. അബൂത്വാഹിർ, എം.കെ. മുഹമ്മദ് മാസ്റ്റർ, തൊമ്മാഞ്ചേരി മൻസൂർ, തുപ്പിലിക്കാട്ട് ഹക്കീം,ഹുസൈൻ ഊരകം,നൗഫൽ മമ്പീതി,എം.കെ. കുഞ്ഞബ്ദുള്ള, കെ.ടി. അബൂബക്കർ മാസ്റ്റർ,അഡ്വ: എ. പി നിസാർ, എം.എ. റഊഫ് , സൽമാൻ പാറക്കൽ,ലത്തീഫ് മങ്ങാട്ടിൽ, പി.എ.ലത്തീഫ്, സി.മുനീർ മാസ്റ്റർ, കെ.പി. റഷീദ്, ടി.കെ. അബ്ദുള്ള എന്നിവർ പ്രസംഗിച്ചു....
ആരോഗ്യ ജാഗ്രത 2025, മഴക്കാലപൂർവ്വ ശുചീകരണ പരിപാടികള്‍ക്ക് തുടക്കമായി.

ആരോഗ്യ ജാഗ്രത 2025, മഴക്കാലപൂർവ്വ ശുചീകരണ പരിപാടികള്‍ക്ക് തുടക്കമായി.

VENGARA
വേങ്ങര ഗ്രാമപഞ്ചായത്ത് വേങ്ങര സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് തല ഇന്റർ സെക്ടറൽ മീറ്റിംഗ് സംഘടിപ്പിച്ചു. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. സ്കൂളുകൾ തുറക്കുന്നതിന് മുമ്പായി പാലിക്കേണ്ട ആരോഗ്യ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ലഘുലേഖയുടെ പ്രകാശനം വലിയോറ GMUPS ഹെഡ്മാസ്റ്റർക്ക് നൽകിക്കൊണ്ട് നിർവഹിച്ചു. വേങ്ങര സാമൂഹ്യ ആരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ ശ്രീ ഹരിദാസ് .പി, നിപ്പ ആരോഗ്യ ബോധവൽക്കരണം നടത്തി. വേങ്ങര സാമൂഹിക ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ശിവദാസൻ ആരോഗ്യ ജാഗ്രത ആക്ഷൻ പ്ലാൻ അവതരിപ്പിച്ചു .ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ മഴക്കാലപൂർവ്വ ശുചീകരണ പരിപാടി വിശദീകരണം നടത്തി .മീഡിൽസ് റൂബല്ല ക്യാംപെയിൻ സംബന്ധിച്ച് പബ്ലിക് ഹെൽത്ത്നഴ്‌സ് ശ്രീമതി ഷീല Nc വിശദീ...
VENGARA
പാലാണി: എസ് എസ് എഫിന്റെ ലഹരി വിരുദ്ധ സമരങ്ങളുടെ രണ്ടാം ഘട്ടം ശരികളുടെ ആഘോഷം എന്ന പ്രമേയത്തിൽ നടന്നു വരുന്നു. ആദ്യ ഘട്ടത്തിൽ അധികാരികളേ ;നിങ്ങളാണ് പ്രതി എന്ന പ്രമേയത്തിൽ വിവിധ ഘടകങ്ങളിൽ വ്യത്യസ്ത പദ്ധതികൾ നടന്നിരുന്നു. ഇതിനെ പിന്തുടർന്ന് രണ്ടാം ഘട്ടത്തിൽ വിദ്യാർഥികളിലെ ശരികളെ കൂടി മുന്നോട്ട് വെക്കുകയാണ് എസ് എസ് എഫ്. ക്യാമ്പയിന്റെ ഭാഗമായി കേരളത്തിലെ മുഴുവൻ സെക്ടർ കേന്ദ്രങ്ങളിലും കേരള കണക്ട് ഗ്രാമയാത്ര എന്ന പേരിൽ സംസ്ഥാന നേതാക്കളുടെ സന്ദർശനം നടന്നു വരുന്നു. പദ്ധതിയുടെ സംസ്ഥാന ഉദ്ഘാടനം ഇരിങ്ങല്ലൂർ സെക്ടറിൽ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി അബ്ദുള്ള ബുഖാരി നിർവഹിച്ചു. മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറിമാരായ ഉവൈസ് പരപ്പനങ്ങാടി, അബ്ദുൽ ഗഫൂർ പടിക്കൽ, ജില്ലാ എക്സിക്യൂട്ടീവ് അംഗം ജാബിർ സ്വിദ്ധീഖി, വേങ്ങര ഡിവിഷൻ ജനറൽ സെക്രട്ടറി സൽമാനുൽ ഫാരിസ് എന്നിവർ സംസാരിച്ചു. ഡിവിഷൻ സെക്രട്ടറി ഉനൈസ് അഹ്സനി, സെക്ട...
അതീ തീവ്രദരിദ്ര ലിസ്റ്റിൽ ഉൾപ്പെട്ട ആളുകൾക്കുള്ള മരുന്ന് വിതരണം നടത്തി.

അതീ തീവ്രദരിദ്ര ലിസ്റ്റിൽ ഉൾപ്പെട്ട ആളുകൾക്കുള്ള മരുന്ന് വിതരണം നടത്തി.

VENGARA
വേങ്ങര ഗ്രാമപഞ്ചായത്ത് , വേങ്ങര സാമൂഹ്യ ആരോഗ്യ കേന്ദ്രം ആഭിമുഖ്യത്തിൽ അതീ തീവ്രദരിദ്ര ലിസ്റ്റിൽ ഉൾപ്പെട്ട ആളുകൾക്കുള്ള മരുന്ന് വിതരണം നടത്തി. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. വേങ്ങര സാമൂഹ്യ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോക്ടർ മുഹമ്മദ് യാസിർ അധ്യക്ഷത വഹിച്ചു. വേങ്ങര സാമൂഹ്യ ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ശിവദാസൻ വി സ്വാഗതവും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജിജിൻ നന്ദിയും പറഞ്ഞു....
ദുബായ് KMCC വേങ്ങര മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ചോക്കളേറ്റ് ചലഞ്ച് ബ്രോഷർ പ്രകാശനം ചെയ്തു

ദുബായ് KMCC വേങ്ങര മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ചോക്കളേറ്റ് ചലഞ്ച് ബ്രോഷർ പ്രകാശനം ചെയ്തു

VENGARA
"ബലി പെരുന്നാൾ സുദിനത്തിൽ കുടുംബത്തിനൊരു സ്നേഹ സമ്മാനം" എന്ന ബാനറിൽ ദുബായ് കെഎംസിസി വേങ്ങര മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ചോക്ലേറ്റ് ചലഞ്ച് ബ്രോഷർ പ്രകാശനം, മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി സാഹിബ് നിർവ്വഹിച്ചു. ചടങ്ങിൽ വേങ്ങര മണ്ഡലം കെഎംസിസി പ്രസിഡണ്ട് ആവയിൽ അസീസ് ഹാജി, ജനറൽ സെക്രട്ടറി അബ്ബാസ് വാഫി, ജോയിൻ്റ് സെക്രട്ടറി നിസാർ തുടങ്ങിയവർ സംബന്ധിച്ചു. കൂടുതല്‍ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ചെറുകുറ്റിപ്പുറം ക്ഷേത്രത്തിൽ പ്രതിഷ്ഠ വാർഷികം

ചെറുകുറ്റിപ്പുറം ക്ഷേത്രത്തിൽ പ്രതിഷ്ഠ വാർഷികം

VENGARA
വേങ്ങര ചേറ്റിപ്പുറം മാട് ചെറുകുറ്റിപ്പുറം ശാസ്താഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠദിന വാർഷിക മഹോത്സവം മേട മാസത്തിലെ ഉത്രം നക്ഷത്രദിവസമായ മെയ് 7, 8 ബുധൻ, വ്യാഴം ദിവസങ്ങളിൽ ആഘോഷിക്കും, ഏഴാം തിയ്യതി ബുധനാഴ്ച്ച മേൽശാന്തി ജിത്തു നമ്പൂതിരി യുടെ കർമ്മിക ത്ത ത്തിൽ വിശേഷൽ പൂജകൾ, ദീപരാധന തുടർന്ന് ഭക്തജനങ്ങളുടെ സഹസ്ര ദീപ സമർപ്പണം നടക്കും.. എട്ടിനു പുലർച്ചെ തന്ത്രി കുട്ടല്ലൂർ മനക്കൽ സുധീപ് നാരായണൻ നമ്പൂതിരിയുടെ മുഖ്യ കർമ്മിക്ത്തതിൽ മഹാഗണപതി ഹോമത്തോടെ മറ്റ് പൂജ ചടങ്ങ്കൾക്ക് തുടക്കമാവും,തുടർന്ന് ഉഷപൂജ,കലശം,ത്രികാലപൂജ, ഭുവനേശ്വരി പൂജ,നിറമാല,ഭഗവത് സേവ, എന്നിവ നടക്കും,രാവിലെ മുതൽ ഷൈജു വേങ്ങര ടീമിന്റെ തായമ്പക, ഭക്തി പ്രഭാഷണം, വൈകുന്നേരം കലാപരിപാടികളും തുടർന്ന് ദീപാരാധനക്ക് ശേഷം നൃത്ത നൃത്യങ്ങളും അരങ്ങേറുമെന്ന് ഭാരവാഹികൾ മുരളി ചെറുകുറ്റിപ്പുറം, സുബ്റഹ്മണ്യൻ എം പി, കൃഷ്ണൻ പി പി, കേലു ടി പ്രഷിത്, നളിനി, കമലക്ഷി,...
വേങ്ങര നിന്നും 12 കിലോഗ്രാം കഞ്ചാവുമായി മൂന്ന് വെസ്റ്റ് ബംഗാൾ സ്വദേശികൾ പിടിയിലായി.

വേങ്ങര നിന്നും 12 കിലോഗ്രാം കഞ്ചാവുമായി മൂന്ന് വെസ്റ്റ് ബംഗാൾ സ്വദേശികൾ പിടിയിലായി.

VENGARA
വേങ്ങര:പരപ്പനങ്ങാടി എക്സൈസ് റേഞ്ച് പാർട്ടിയും മലപ്പുറം ഇൻറലിജൻസ് ബ്യൂറോയും സംയുക്തമായി നടത്തിയ റെയിഡിൽ വേങ്ങര നിന്നും 12 കിലോഗ്രാം കഞ്ചാവുമായി മൂന്ന് വെസ്റ്റ് ബംഗാൾ സ്വദേശികൾ പിടിയിലായി. പശ്ചിമ ബംഗാൾ ബർധമാൻ സ്വദേശികളായ നിലു പണ്ഡിറ്റ് (35) അബ്ദുൾ ബറാൽ (31) ബിർഭും സ്വദേശി വിനോദ് ലെറ്റ് (33) എന്നിവരെയാണ് കഞ്ചാവ് കൈമാറ്റത്തിനിടെ എക്സൈസ് പിടികൂടിയത്. വേങ്ങരയിലെ പ്രാദേശിക ചില്ലറ കഞ്ചാവ് വിൽപനക്കാർക്ക് സുരക്ഷിതമായി കഞ്ചാവ് കൈമാറാനാണ് അർധരാത്രി തെരെഞ്ഞെടുത്തതെന്ന് എക്സൈസ് ഇൻ്റലിജൻസ് ബ്യൂറോ അറിയിച്ചു. കഞ്ചാവ് സ്വീകരിക്കാനെത്തിയ പ്രദേശിക വ്യക്തികളെക്കുറിച്ച് വിവരം ലഭ്യമായിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും പരപ്പനങ്ങാടി റേഞ്ച് ഇൻസ്പെക്ടർ കെ.ടി ഷനൂജ് ,ഇന്റലിജൻസ് ബ്യൂറോ എക്സൈസ് ഇൻസെക്ടർ ഷിജുമോൻ എന്നിവർ വ്യക്തമാക്കി. പരിശോധനക്ക് ഇൻസ്പെക്ടർമാർക്ക് പുറമെ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പ...
അവകാശങ്ങൾ സംരക്ഷിക്കപ്പെടാൻ സംഘശക്തി അനിവര്യം: പി.കെ.കുഞ്ഞാലിക്കുട്ടി

അവകാശങ്ങൾ സംരക്ഷിക്കപ്പെടാൻ സംഘശക്തി അനിവര്യം: പി.കെ.കുഞ്ഞാലിക്കുട്ടി

VENGARA
വേങ്ങര : ന്യൂനപക്ഷ മേഖലയിലും വിശിഷ്യാ വിദ്യാഭ്യാസ മേഖലയിലും നിശേധിക്കപ്പെടുന്ന അവകാശങ്ങൾ സംരക്ഷിക്കാൻ സംഘശക്തി അനിവാര്യമാണെന്ന് മലപ്പുറം ജില്ലാ കേരള അറബിക് ടീച്ചേഴ്സ് ഫെഡഷേൻ സംഘടിപ്പിച്ച ദ്വിദിന റസിഡൻഷ്യൽ ക്യാമ്പ് ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി എം.എൽ.എ. പറഞ്ഞു. കേരളത്തിലെ അവകാശ നീതി നിശേധങ്ങൾക്കെതിരെ ഇന്നലെകളിൽ കെ.എ.ടി.എഫ് നടത്തിയ പോരാട്ടങ്ങൾ അഭിനന്ദനാർഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡൻ്റ് എൻ.ടി. ഹമീദലി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മൻസൂർ മാടമ്പാട്ട് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന നേതാക്കളായ സി. മുഹമ്മദ് സജീബ് സി.പി. മുഹമ്മദ് കുട്ടി, നൗഷാദ് മണ്ണിശ്ശേരി,കെ.മുഹമ്മദ് അഷ്റഫ്, ഹുസൈൻ പാറാൽ , സി.എച്ച് ഷംസുദ്ധീൻ, ധർമ്മഗിരി കോളേജ് പ്രിൻസിപ്പാൾ പി. അബ്ദുൽ ഗഫൂർ, ധർമഗിരി കോളേജ് മാനേജർ കെ.മൊയ്തീൻ , പൂവല്ലൂർ ഫൗണ്ടേഷൻ ട്രസ്റ്റ് ചെയർമാൻ കുഞ്ഞി മൊയ്തീൻ,...
ഈ വർഷം ഹജ്ജിന് പോകുന്നവർക്ക് മുസ്ലിം ലീഗ് യാത്രയയപ്പ് നൽകി.

ഈ വർഷം ഹജ്ജിന് പോകുന്നവർക്ക് മുസ്ലിം ലീഗ് യാത്രയയപ്പ് നൽകി.

VENGARA
ഈ വർഷം ഹജ്ജിന് പോകുന്നവർക്ക് പറപ്പൂർ രണ്ടാം വാർഡ് മുസ്ലിം ലീഗ് യാത്രയയപ്പ് നൽകി. ചടങ്ങ് മണ്ഡലം ലീഗ് സെക്രട്ടറി ഇ.കെ സുബൈർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.വാർഡ് പ്രസിഡൻ്റ് എ.കെ സിദ്ദീഖ് അധ്യക്ഷ വഹിച്ചു. പഞ്ചായത്ത് ലീഗ് സെക്രട്ടറി വി.എസ് ബഷീർ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ചേക്കാലി മാട് മസ്ജിദ് ഇമാം ഇ.കെ ഖാലിദ് ഫൈസി ഹജ്ജ് സന്ദേശം നൽകി. ടി.പി മൊയ്തീൻ കുട്ടി, ഇ.കെ റസ്സൽ ടി.പി ഹനീഫ, എ.കെ മുസ്തഫ. കെ.സെയ്തലവി ഹാജി, കെ.കെ ശരീഫ് തങ്ങൾ, കൊമ്പൻ കുഞ്ഞിമുഹമ്മദ്, എ.കെ സക്കീർ,കൊമ്പൻ അസീസ് എന്നിവർ പ്രസംഗിച്ചു. ഹജ്ജിന് പോകുന്ന വി.എസ് മുഹമ്മദലി, ടി.വി ബഷീർ, കല്ലൻ മുഹമ്മദ് എന്നിവർ മറുപടി പ്രസംഗം നടത്തി...
ആള്‍ക്കൂട്ടക്കൊല: വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കള്‍ അഷ്‌റഫിന്റെ വീട് സന്ദര്‍ശിച്ചു.

ആള്‍ക്കൂട്ടക്കൊല: വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കള്‍ അഷ്‌റഫിന്റെ വീട് സന്ദര്‍ശിച്ചു.

VENGARA
പറപ്പൂര്‍: മംഗ്ലൂരു ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ ആള്‍ക്കൂട്ടക്കൊല ചെയ്ത പറപ്പൂര്‍ ചോലക്കുണ്ട് സ്വദേശി അഷ്‌റഫിന്റെ വീട് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡണ്ട് സന്ദര്‍ശിക്കുകയും മാതാപിതാക്കളെ അനുശോചനമറിയിക്കുകയും ചെയ്തു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം നിയമ പോരാട്ടതിന് എല്ലാ പിന്തുണയും കുടുംബത്തിന് ഉറപ്പു നല്‍കി. ജില്ലാ സെക്രട്ടറി ഷാക്കിര്‍ മോങ്ങം, ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡണ്ട് വി ടി എസ് ഉമര്‍ തങ്ങള്‍, മണ്ഡലം പ്രസിഡണ്ട് കുഞ്ഞാലി മാസ്റ്റര്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് കൊളക്കാട്ടില്‍ നജീബ്, പി കെ അബ്ദുല്‍ ജലീല്‍ എന്നിവരും കൂടെയുണ്ടായിരുന്നു. കൂടുതല്‍ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ഭീകരതയും തീവ്രവാദവും ഇസ്ലാമിന് അന്യം:ഡോക്ടർ ഹുസൈൻ മടവൂർ

ഭീകരതയും തീവ്രവാദവും ഇസ്ലാമിന് അന്യം:ഡോക്ടർ ഹുസൈൻ മടവൂർ

VENGARA
വേങ്ങര :ഭീകരതയും തീവ്രവാദവും ഇസ്ലാമിന് എതിരെ ആരോപിക്കുന്ന വസ്തുതാ വിരുദ്ധമായ കാര്യമാണെന്നും ഇസ്ലാം സമാധാനത്തോടെ പ്രചരിച്ച മതമാണെന്നും, ഖുർആൻ ലോകത്ത് മാനവികതയുടെ സന്ദേശമാണ് കൈമാറുന്നതെന്നും അദ്ദേഹം പ്രസ്താവിച്ചു കെ.എൻ.എം.വേങ്ങര മണ്ഡലം കമ്മിറ്റി വലിയോറ കാളികടവ് പി സി എം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മുജാഹിദ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .ഇസ്ലാം വാളുകൊണ്ട് പ്രചരിച്ച മതമാണ് എന്ന് ചിലർ പ്രചരിപ്പിക്കുന്ന കേവലം കുപ്രചരണങ്ങൾ മാത്രമാണെന്നും ആരെയും നിർബന്ധിച്ചു മുസ്ലിം ആക്കുന്ന സമീപനം മതഗ്രന്ഥങ്ങൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.സ്വാഗതസംഘം ചെയർമാൻ വികെ കുഞ്ഞാലൻകുട്ടി അധ്യക്ഷത വഹിച്ചു. മുഖ്യാതിഥി പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഓൺലൈൻ സന്ദേശം കൈമാറി. പി.കെ.എം. അബ്ദുൽ മജീദ് മദനി,കെ എൻ എം മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡണ്ട് തെയ്യമ്പാട്ടിൽ ഷറഫുദ്ദീൻ, ജനറൽ സെക...
നിരപരാധിയായ യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസ്സിലെ മുഴുവൻ പ്രതികളെയും എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന് കർമ്മസമിതി യോഗം ആവശ്യപ്പെട്ടു

നിരപരാധിയായ യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസ്സിലെ മുഴുവൻ പ്രതികളെയും എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന് കർമ്മസമിതി യോഗം ആവശ്യപ്പെട്ടു

VENGARA
നിരപരാധിയായ യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസ്സിലെ മുഴുവൻ പ്രതികളെയും എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന് ഖബറടക്കത്തിന് ശേഷം നടന്ന കർമ്മസമിതി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ കൂടി വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു. ബ്ലോക്ക് മെമ്പർ നാസർ പറപ്പൂർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ലീഗ് സെക്രട്ടറി വി.എസ് ബഷീർ മാസ്റ്റർ, പഞ്ചായത്തംഗം ഇ.കെ സൈദുബിൻ, കെ.എ റഹീം, മജീദ് മണ്ണിശ്ശേരി, പി.കെ ഹബീബ് ജഹാൻ കാപ്പൻ നാസർ മജീദ് പാലാത്ത്, അഹമ്മദ് പാലപ്പറമ്പൻ, കെ നാസർ എന്നിവർ പ്രസംഗിച്ചു. കർണ്ണാടക പോലിസിൻ്റെ നിലവിലെ അന്വേഷണത്തിൽ തൃപ്തനാണെന്ന് ചെയർമാൻ നാസർ പറപ്പൂർ പറഞ്ഞു. നാസർ പറപ്പൂർ ചെയർമാനും പി.കെ ഹബീബ് ജഹാൻ കൺവീനറുമായി ആക്ഷൻ കമ്മറ്റിയും രൂപീകരിച്ചു. കൂടുതല്‍ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@g...
പള്ളിപ്പടി ത്രീജി റോഡ് പുനനിർമാണം പൂർത്തീകരിച്ചു

പള്ളിപ്പടി ത്രീജി റോഡ് പുനനിർമാണം പൂർത്തീകരിച്ചു

VENGARA
പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്ത് വാർഡ് 16 ലെ പള്ളിപ്പടി 3g റോഡ് കോൺഗ്രീറ്റ് വർക്കുകൾ പൂർത്തീകരിച്ച്‌ നാടിന് സമർപ്പിച്ചു.റോഡിന്റെ ഉദ്ഘാടനം മെമ്പർ ഷാജു കാട്ടകത്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ്ശ്രീ ഷംസു പുതുമ നിർവഹിച്ചു കൂടുതല്‍ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ഫാസിസത്തോട് ഒരു തരത്തിലും സന്ധിയില്ല: വെൽഫെയർ പാർട്ടി

ഫാസിസത്തോട് ഒരു തരത്തിലും സന്ധിയില്ല: വെൽഫെയർ പാർട്ടി

VENGARA
വേങ്ങര: കേരളത്തിന്റെ മത സൗഹാർദ്ധവും സഹോദര്യവും സമാധാനവും തകർക്കാൻ നുണകളും കെട്ടുകഥകളുമായി വിദ്വേഷപ്രചാരണം നടത്തുന്ന സംഘി പരിവാർ കെണിയിൽ വീഴരുതെന്നും കേരളത്തിന്റെ നവോത്ഥാന പാരമ്പര്യം നിലനിർത്താൻ കക്ഷി ഭേദമന്യേ എല്ലാവരും ഒന്നിച്ചു സംഘപരിവാറിന്റെ ഫാസിസത്തെ ചെറുക്കണമെന്നും അവരുമായി ഒരു തരത്തിലും സന്ധി ചെയ്യരുതെന്നും വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി അഷ്‌റഫ്‌ വൈലത്തൂർ. വേങ്ങര പഞ്ചായത്ത് വെൽഫെയർ പാർട്ടി പ്രസിഡന്റ്‌ ബഷീർ പുല്ലമ്പലവൻ നയിക്കുന്ന സാഹോദര്യ പദയാത്രയോടാനുബന്ധിച്ചു പാക്കടപുറായയിൽ ചേർന്ന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിക്കുന്ന് ഗിഫ്റ്റ് പരിസരത്തു നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച പദയാത്രയിൽ സ്ത്രീകളും കുഞ്ഞുങ്ങളും അടക്കം നൂറുകണക്കിന് പേർ പങ്കെടുത്തു. പദയാത്ര മൂന്നര കിലോമീറ്റർ സഞ്ചരിച്ചു പാക്കടപ്പുറായയിൽ സമാപിച്ചു. മണ്ഡലം പ്രസിഡന്റ്‌ കുഞ്ഞാ...
വേങ്ങരയിൽ കാറിൽ പരിശോധന; ലഹരി വസ്തുക്കളുമായി യുവാവ് പിടിയിൽ

വേങ്ങരയിൽ കാറിൽ പരിശോധന; ലഹരി വസ്തുക്കളുമായി യുവാവ് പിടിയിൽ

VENGARA
എക്സൈസിന്റെ ക്ലീൻ സ്ലേറ്റിൻ്റെ ഭാഗമായി പരിശോധന നടത്തി വരവേ ചെങ്ങാനി ഭാഗത്ത് കാറിൽ ലഹരി വസ്തുക്കൾ വില്പന നടത്തുന്നുണ്ട് എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരപ്പനങ്ങാടി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ കെ.ടി ഷനൂജും പാർട്ടിയും കണ്ണമംഗലം ഒന്നാം വാർഡ് കർമ്മസേന അംഗങ്ങളും നടത്തിയ പരിശോധനയിൽ തിരുരങ്ങാടി താലൂക്കിൽ വേങ്ങര വില്ലേജിൽ പാക്കടപ്പുറായ ബാലൻ പീടിക ദേശത്ത് കുരുക്കൾ വീട്ടിൽ ഹംസ മകൻ മുഹമ്മദ് ജൽജസ് നെ 11.267ഗ്രാം എം ഡി എം എയുമായി അറസ്റ്റ് ചെയ്തു. പ്രദേശത്ത് ഒരാഴ്ചയായി നടത്തിവരുന്ന രഹസ്യ പരിശോധനയുടെ ഭാഗമായാണ് അറസ്റ്റ് ചെയ്തത്. ടിയാന്റെ മാരുതി റിറ്റ്സ് കാറിൽ നിന്നുംമാണ് ലഹരി വസ്തുക്കൾ കണ്ടെത്തിയത്. റിട്സ് കാറും , മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. റെയിഡിൽ പ്രിവെന്റീവ് ഓഫീസർ ശിഹാബുദ്ദീൻ സിവിൽ എക്സൈസ് ഓഫീസർമാരായ ജിനരാജ്, നിധിൻ, ദിതിൻ, അരുൺ, രാഹുൽരാജ് , വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ സിന്ധു ,ഐശ്വ...

MTN NEWS CHANNEL