Sunday, May 31News That Matters
Shadow

VENGARA

നാശത്തിന്റെ വക്കിൽ കാട്ടിക്കുളം; സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു

നാശത്തിന്റെ വക്കിൽ കാട്ടിക്കുളം; സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു

VENGARA
വേങ്ങര: വേങ്ങര പഞ്ചായത്ത്‌ പതിനൊന്നാം വാർഡിലെ ചരിത്രപ്രാധാന്യമുള്ള കാട്ടിക്കുളം സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഒരു പ്രദേശത്തിന്റെയാകെ അടയാളമായി അറിയപ്പെടുന്ന കാട്ടിക്കുളം ഒരു കാലത്തു ഇവിടുത്തുകാരുടെ പ്രധാന ജലസ്രോതസ്സായിരുന്നു. എന്നാൽ നിർഭാഗ്യവശാൽ ഇന്ന് ഈ ജലസംഭരണി നാശത്തിന്റെ വക്കിലാണ്. മുമ്പ് ഈ കുളത്തിൽ നിന്നു പഞ്ചായത്ത്‌ വെള്ളം പമ്പ് ചെയ്തു മറ്റു സ്ഥലങ്ങളിൽ വിതരണം നടത്തിയിരുന്നു എന്നതിന്റെ തെളിവായി പഴയ പമ്പ് ഹൗസ് ഇപ്പോഴും ഇവിടെ അവശേഷിക്കുന്നുണ്ട്. കുളങ്ങളും തോടുകളും അപ്രത്യക്ഷമാകുന്ന ഇന്നത്തെ കാലത്ത്, ഇത്തരമൊരു ജലസ്രോതസ്സ് സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. പുതിയ പഞ്ചായത്ത്‌ മെമ്പറും ഭരണസമിതിയും കാട്ടിക്കുളത്തിന് അർഹമായ പരിഗണന നൽകി, നവീകരണ പ്രവർത്തനങ്ങൾ നടത്തുമെന്ന പ്രതീക്ഷയിലാണ് പ്രദേശം നിവാസികൾ....
ദേശീയ കിക്ക് ബോക്‌സിങ് ചാമ്പ്യൻ; സഹീർ പരിയ്ക്ക് കുഴിപ്പുറത്ത് ഉജ്ജ്വല സ്വീകരണം

ദേശീയ കിക്ക് ബോക്‌സിങ് ചാമ്പ്യൻ; സഹീർ പരിയ്ക്ക് കുഴിപ്പുറത്ത് ഉജ്ജ്വല സ്വീകരണം

VENGARA
കുഴിപ്പുറം കവല: ഭുവനേശ്വറിൽ നടന്ന ദേശീയ സീനിയർ കിക്ക് ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടി നാടിന്റെ അഭിമാനമായി മാറിയ സഹീർ പരിയ്ക്ക് ആദരം. കുഴിപ്പുറം സിൻസിയർ കലാ കായിക സാംസ്കാരിക വേദിയുടെ നേതൃത്വത്തിലാണ് പ്രിയ താരത്തിന് സ്‌നേഹാദരം നൽകിയത്. അണ്ടർ 70 കിലോ ലൈറ്റ് വിഭാഗത്തിലാണ് സഹീർ സ്വർണ്ണനേട്ടം കൊയ്തത്. ചടങ്ങിൽ സിൻസിയർ ക്ലബ്ബ് പ്രസിഡന്റ് മുസ്തഫ എ.ടി വിജയിയെ പൊന്നാട അണിയിച്ച് ആദരിക്കുകയും ക്ലബ്ബിന്റെ സ്‌നേഹോപഹാരം കൈമാറുകയും ചെയ്തു. സഹീറിന്റെ ഈ ഉജ്ജ്വല നേട്ടം പ്രദേശത്തെ യുവതലമുറയ്ക്ക് കായിക രംഗത്തേക്ക് കടന്നുവരാൻ വലിയ പ്രചോദനമാകുമെന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു. ചടങ്ങിൽ സലീം എ.എ, സത്താർ കെ.പി, ജാബിർ എ.എ, മുസ്തഫ എ.പി, ശരീഫ് പി.പി എന്നിവർ സംസാരിച്ചു. സഹീർ കെ, റഫീഖ് എം, നൗഷാദ് ടി.പി, കുഞ്ഞുട്ടി, മുനീർ പട്ട, സൈജൂബ് എന്നിവർ സംബന്ധിച്ചു....
വിസിഎൽ ആറാം സീസൺ: BSK മുതുവിൽകുണ്ട് ജേഴ്‌സി പ്രകാശനം ചെയ്തു

വിസിഎൽ ആറാം സീസൺ: BSK മുതുവിൽകുണ്ട് ജേഴ്‌സി പ്രകാശനം ചെയ്തു

VENGARA
മുതുവിൽകുണ്ട്: വിസിഎൽ (VCL) ആറാം സീസൺ ഫുട്ബോൾ മാമാങ്കത്തിന് മുന്നോടിയായി, ബി.എസ്.കെ (BSK) മുതുവിൽകുണ്ട് ടീമിന്റെ ജേഴ്‌സി പ്രകാശനം ചെയ്തു. കണ്ണമംഗലം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് നിയുക്ത മെമ്പർ ശ്രീ. നൗഷാദ് ആണ് ജേഴ്‌സി പ്രകാശനം നിർവഹിച്ചത്. ടീം ക്യാപ്റ്റൻ അജ്‌സാദ് ജേഴ്‌സി ഏറ്റുവാങ്ങി. ചടങ്ങിൽ ടീം അംഗങ്ങളായ ലുഹയ്‌, സാദിഖ് അലി എന്നിവരും മറ്റ് കായിക പ്രേമികളും പങ്കെടുത്തു. വരാനിരിക്കുന്ന സീസണിൽ മികച്ച പോരാട്ടം കാഴ്ചവെക്കാൻ ബി.എസ്.കെ മുതുവിൽകുണ്ടിന് സാധിക്കട്ടെയെന്ന് മെമ്പർ ആശംസിച്ചു....
വേങ്ങര 15-ാം വാർഡ്: യു.ഡി.എഫ് കൺവെൻഷൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

വേങ്ങര 15-ാം വാർഡ്: യു.ഡി.എഫ് കൺവെൻഷൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

VENGARA
വേങ്ങര: പതിനഞ്ചാം വാർഡ് മിനിബസാർ മേഖലയിൽ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. വെള്ളിയാഴ്ച രാത്രി അഞ്ചുകണ്ടൻ അബ്ദുല്ലയുടെ വസതിയിൽ നടന്ന കൺവെൻഷനിൽ വൻ ജനപങ്കാളിത്തമാണ് അനുഭവപ്പെട്ടത്. വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് 30 വർഷത്തിലധികമായി സാമൂഹിക-രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യമായ കൈപ്രൻ ഉമ്മറാണ്. ചിട്ടയായ പ്രവർത്തനത്തിലൂടെ പ്രചാരണ രംഗത്ത് യു.ഡി.എഫ് ബഹുദൂരം മുന്നിലെത്തിയതായി വിലയിരുത്തപ്പെടുന്നു. എൽ.ഡി.എഫ് സ്ഥാനാർത്ഥി കുറുക്കൻ സമദും, സ്വതന്ത്ര സ്ഥാനാർത്ഥി പറങ്ങോടത്ത് മൻസൂറുമാണ് എതിരാളികൾ. പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ മൻസൂറിനെ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി പുറത്താക്കിയിരുന്നു. അരീക്കപ്പള്ളിയാളിയിലെ ക്ലബ് അംഗങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് സ്വതന്ത്രൻ രംഗത്തെത്തിയതെന്ന വിമർശനം വാർഡിൽ ശക്തമാണ്.എൽ.ഡി.എഫ് വോട്ടുകളിൽ ഒരു ഭാഗം സ്വതന്ത്ര സ്ഥാനാർത്ഥിക്ക് മറിഞ്ഞേക്കുമെന്നും...
മാലിന്യ നിർമ്മാർജ്ജനം: വേങ്ങര ബോയ്സ് സ്കൂളിലേക്ക് അൽ സലാമ ആശുപത്രി വേസ്റ്റ് ബിന്നുകൾ കൈമാറി

മാലിന്യ നിർമ്മാർജ്ജനം: വേങ്ങര ബോയ്സ് സ്കൂളിലേക്ക് അൽ സലാമ ആശുപത്രി വേസ്റ്റ് ബിന്നുകൾ കൈമാറി

VENGARA
വേങ്ങര: മാലിന്യ നിർമ്മാർജ്ജന പദ്ധതിയുടെ ഭാഗമായി ജി.വി.എച്ച്.എസ്.എസ് വേങ്ങര (ബോയ്സ് ഹൈസ്ക്കൂൾ) കോമ്പൗണ്ടിൽ സ്ഥാപിക്കുന്നതിലേക്കായി വേങ്ങര അൽ സലാമ ആശുപത്രി 10 വേസ്റ്റ് ബിന്നുകൾ സ്പോൺസർ ചെയ്തു. സ്കൂളിൽ നടന്ന ചടങ്ങിൽ അൽ സലാമ ആശുപത്രി ജനറൽ മാനേജർ അബ്ദുറഹ്മാൻ കുട്ടിയിൽ നിന്നും പ്രിൻസിപ്പാൾ പ്രേം ഭാസ്, വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് ബിന്നുകൾ ഏറ്റുവാങ്ങി. സ്കൂൾ പി.ടി.എ പ്രസിഡന്റും അൽ സലാമ ആശുപത്രി ഓപ്പറേഷൻ മാനേജറുമായ മീരാൻ വേങ്ങര ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അബ്ദുറഹ്മാൻ കുട്ടി, പി.ടി.എ വൈസ് പ്രസിഡന്റ് മുജീബ് പറമ്പത്ത്, വി.എച്ച്.എസ്.ഇ പ്രിൻസിപ്പാൾ ജിൻസി ടീച്ചർ, സൈദ് മാഷ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. പ്രിൻസിപ്പാൾ പ്രേം ഭാസ് സ്വാഗതവും ഹെഡ് മിസ്ട്രസ് ഷീന ടീച്ചർ നന്ദിയും രേഖപ്പെടുത്തി....
ഡോ. ഉമ്മു ഹബീബയെ കെ.എച്ച്.ആർ.എ (KHRA) വേങ്ങര യൂണിറ്റ് ആദരിച്ചു

ഡോ. ഉമ്മു ഹബീബയെ കെ.എച്ച്.ആർ.എ (KHRA) വേങ്ങര യൂണിറ്റ് ആദരിച്ചു

VENGARA
വേങ്ങര: ഹൈദരാബാദ് ബിറ്റ്സ് പിലാനി (BITS PILANI) ക്യാമ്പസിൽ നിന്നും പിഎച്ച്ഡി (PhD) കരസ്ഥമാക്കിയ വേങ്ങര സ്വദേശി ഡോ. ഉമ്മു ഹബീബയെ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ (KHRA) വേങ്ങര യൂണിറ്റ് ആദരിച്ചു. വിദ്യാഭ്യാസ രംഗത്ത് മികച്ച നേട്ടം കൈവരിച്ച ഉമ്മു ഹബീബയ്ക്ക് ചടങ്ങിൽ വെച്ച് യൂണിറ്റ് ഭാരവാഹികൾ മൊമെന്റോ കൈമാറി. യൂണിറ്റ് പ്രസിഡന്റ് ഹക്കീം തുപ്പിലിക്കാട്ട് (ഫ്രെഡോ), സെക്രട്ടറി കുഞ്ഞാവ (അൽ അറബ്), ട്രഷറർ ഷൗക്കത്തലി (ചിക്ക് ബക്ക്), ജോയിൻ സെക്രട്ടറി അബ്ദുറഹിമാൻ (ടോപ് സി), വൈസ് പ്രസിഡന്റ് മൊയ്തീൻ കാരാട്ട് (ചിൻലാൻഡ്), എക്സിക്യൂട്ടീവ് മെമ്പർ അബ്ദുൽ കരീം (മദീന ഹോട്ടൽ) എന്നിവർ ചടങ്ങിൽ സംബന്ധിച്ചു....
മഹ്‌ളറത്തുൽ ബദ്‌രിയ്യ ആത്മീയ മജ്‌ലിസ്; സാന്ത്വന സ്പർശമായി കോട്ടപ്പറമ്പ് യൂണിറ്റ്

മഹ്‌ളറത്തുൽ ബദ്‌രിയ്യ ആത്മീയ മജ്‌ലിസ്; സാന്ത്വന സ്പർശമായി കോട്ടപ്പറമ്പ് യൂണിറ്റ്

VENGARA
ഇരിങ്ങല്ലൂർ: കേരള മുസ്‌ലിം ജമാഅത്ത് കോട്ടപ്പറമ്പ് യൂണിറ്റിന് കീഴിൽ സംഘടിപ്പിച്ച മാസാന്ത മഹ്ളറത്തുൽ ബദ്‌രിയ്യ ആത്മീയ മജ്‌ലിസ് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ സമാപിച്ചു. ആത്മീയതയ്‌ക്കൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും വേദി സാക്ഷിയായി. ചടങ്ങിൽ കേരള മുസ്‌ലിം ജമാഅത്ത് സ്വദഖ ഫണ്ട്‌ ശേഖരണത്തിൻ്റെ യൂണിറ്റ് തല ഉദ്ഘാടനം മഹല്ല് പ്രസിഡന്റ് കുഞ്ഞഹമ്മദ് മാസ്റ്റർ നിർവഹിച്ചു. എസ്.വൈ.എസ് സാന്ത്വനം കോട്ടപ്പറമ്പ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഡയാലിസിസ് ചികിത്സയിൽ കഴിയുന്ന രോഗിക്കുള്ള ഡയാലിസിസ് കാർഡ് വിതരണവും സംഗമത്തിൽ നടന്നു. സയ്യിദ് ജഅ്ഫർ തുറാബ് ബാഖവി പാണക്കാട്, പി.കെ.എം സഖാഫി ഇരിങ്ങല്ലൂർ, എ.കെ അബ്ദുറഹ്മാൻ സഖാഫി, പി. മുഹമ്മദ്‌ മുസ്‌ലിയാർ, പിലാക്കൽ മുസ്തഫ സഖാഫി, പി.സി.എച്ച് അബൂബക്കർ സഖാഫി, എ.കെ സിദ്ധീഖ് സൈനി എന്നിവർ മജ്‌ലിസിന് നേതൃത്വം നൽകി....
സത്യസന്ധതയുടെ തിളക്കം: റോഡിൽ വീണുകിട്ടിയ സ്വർണ്ണ കൈചെയിൻ ഉടമയ്ക്ക് തിരികെ നൽകി വിദ്യാർത്ഥിനികൾ

സത്യസന്ധതയുടെ തിളക്കം: റോഡിൽ വീണുകിട്ടിയ സ്വർണ്ണ കൈചെയിൻ ഉടമയ്ക്ക് തിരികെ നൽകി വിദ്യാർത്ഥിനികൾ

VENGARA
വലിയോറ: വഴിയിൽ വീണുകിട്ടിയ മുക്കാൽ പവനോളം തൂക്കമുള്ള സ്വർണ്ണാഭരണം ഉടമസ്ഥനെ കണ്ടെത്തി തിരികെ നൽകി വലിയോറ കുറുക ഗവൺമെന്റ് ഹൈസ്കൂളിലെ വിദ്യാർത്ഥിനികൾ. പത്താം ക്ലാസ് വിദ്യാർത്ഥിനികളായ ഫാത്തിമ റിഫാ ഒ, അനന്യ പി എം, ഫാത്തിമ ഹിബ പി എന്നിവരാണ് സത്യസന്ധതയുടെ മാതൃകയായത്. തിങ്കളാഴ്ച വൈകീട്ട് സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുന്നതിനിടെയാണ് വിദ്യാർത്ഥിനികൾക്ക് റോഡിൽ നിന്ന് ആഭരണം കളഞ്ഞുകിട്ടിയത്. കൂടെയുണ്ടായിരുന്ന കുട്ടികളുടേതല്ലെന്ന് ഉറപ്പായതോടെ, ഒട്ടും താമസിയാതെ ഇവർ സ്കൂളിൽ തിരിച്ചെത്തി അധ്യാപകരെ ഏൽപ്പിക്കുകയായിരുന്നു. വിവരം അറിഞ്ഞ ഉടൻതന്നെ ഹെഡ്മാസ്റ്ററുടെ നിർദ്ദേശപ്രകാരം പിറ്റേദിവസം രാവിലെ സ്കൂളിൽ പ്രത്യേക അറിയിപ്പ് നൽകുകയും, ആഭരണം കളഞ്ഞുകിട്ടിയ വിവരം പുറത്ത് പോസ്റ്ററായി പതിക്കുകയും ചെയ്തു. ഇതിനെത്തുടർന്ന്, ആഭരണം നഷ്ടപ്പെട്ട മൂട്ട പറമ്പൻ അസീസ് സ്കൂളിലെത്തി വിവരങ്ങൾ തിരക്കി. വേങ്ങര ഹയർസെക്കൻഡറി സ്കൂളിൽ പഠി...
വേങ്ങരയിലെ ഏറ്റവും വലിയ UDF കൺവെൻഷനായി 15-ാം വാർഡ് : വൻ ഭൂരിപക്ഷം ഉറപ്പിക്കാൻ ആഹ്വാനം

വേങ്ങരയിലെ ഏറ്റവും വലിയ UDF കൺവെൻഷനായി 15-ാം വാർഡ് : വൻ ഭൂരിപക്ഷം ഉറപ്പിക്കാൻ ആഹ്വാനം

VENGARA
വേങ്ങര: ഐക്യ ജനാധിപത്യ മുന്നണിയുടെ (UDF) സ്ഥാനാർത്ഥികളെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് മുസ്ലിം ലീഗ് കാരണവർ കെ.ടി. അസീസ് ഹാജി ആഹ്വാനം ചെയ്തു. വേങ്ങര പഞ്ചായത്തിലെ ഏറ്റവും വലിയ UDF കൺവെൻഷനായി മാറിയ 15-ാം വാർഡ് UDF കമ്മിറ്റിയുടെ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൊവ്വാഴ്ച രാത്രി 8 മണിക്ക് കെ.ടി. അസീസ് ഹാജിയുടെ വീട്ടിൽ വെച്ച് നടന്ന വിപുലമായ കൺവെൻഷൻ വേങ്ങര മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ. അലി അക്ബർ ഉദ്ഘാടനം ചെയ്തു. പറങ്ങോടത്ത് അബ്ദുൽ അസീസ് (സി.എം.) അധ്യക്ഷത വഹിച്ചു. കൺവെൻഷനിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് വേങ്ങര ഡിവിഷൻ UDF സ്ഥാനാർത്ഥി പി.കെ. അസ്ലു, വേങ്ങര ബ്ലോക്ക്‌ പഞ്ചായത്ത് വേങ്ങര ഡിവിഷൻ UDF സ്ഥാനാർത്ഥി എ.കെ. ഷഹർബാനു, 15-ാം വാർഡ് UDF സ്ഥാനാർത്ഥി കൈപ്രൻ ഉമ്മർ എന്നിവർ വോട്ടർമാരെ അഭിവാദ്യം ചെയ്തു സംസാരിച്ചു. പാർട്ടി കെട്ടുറപ്പിനായി സ്ഥാനാർത്ഥിത്വത്തിൽ നിന്നും പിന്മാറിയ വാർഡ് ...
ബിജെപി വേങ്ങര മണ്ഡലം ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി

ബിജെപി വേങ്ങര മണ്ഡലം ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി

VENGARA
കുന്നുംപുറം: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി. വേങ്ങര മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ കുന്നുംപുറം ജസീറ കൺവെൻഷൻ സെന്ററിൽ വെച്ച് നടന്നു. കേരളത്തിൽ എൻ.ഡി.എയുടെ വോട്ടിംഗ് ശതമാനം വർധിക്കുന്നതിലൂടെ സംസ്ഥാനത്തിന്റെ രാഷ്ട്രീയ പ്രതിച്ഛായ മാറാൻ പോവുകയാണെന്ന് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത ബി.ജെ.പി. സംസ്ഥാന സെക്രട്ടറി പി. ശ്യാം രാജ് അഭിപ്രായപ്പെട്ടു. ശ്യാം രാജ് ഭദ്രദീപം കൊളുത്തി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. കേരളത്തിൽ ബി.ജെ.പി. നല്ലൊരു മുന്നേറ്റം നടത്തി 'ബി.ജെ.പി. തരംഗ'മായി മാറുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. വേങ്ങര മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്ന എൻ.ഡി.എ. സ്ഥാനാർത്ഥികളെ കുന്നുംപുറത്ത് നിന്നും വാദ്യഘോഷങ്ങളുടെ അകമ്പടിയോടു കൂടി പ്രവർത്തകരുടെയും നേതാക്കന്മാരുടെയും നേതൃത്വത്തിൽ കൺവെൻഷൻ സെന്ററിലേക്ക് ആനയിച്ചു. തുടർന്ന് മുഴുവൻ സ്ഥാനാർത്ഥികളെയും ശ്രീ. ശ്യാം രാജ് ഷാൾ അണിയിച്ച് ആദരിച്ചു. ബി....
കൊളപ്പുറം എയർപോർട്ട് റോഡ് ജംഗ്ഷൻ: NH-66 വികസന പദ്ധതിയിൽ ആശങ്ക; റൗണ്ട്ബൗട്ട് ആവശ്യപ്പെട്ട് KHRA–KVVES പ്രതിനിധികൾ കളക്ടർക്ക് പരാതി നൽകി

കൊളപ്പുറം എയർപോർട്ട് റോഡ് ജംഗ്ഷൻ: NH-66 വികസന പദ്ധതിയിൽ ആശങ്ക; റൗണ്ട്ബൗട്ട് ആവശ്യപ്പെട്ട് KHRA–KVVES പ്രതിനിധികൾ കളക്ടർക്ക് പരാതി നൽകി

VENGARA
മലപ്പുറം: ദേശീയപാത 66 (NH-66) വികസനത്തിന്റെ ഭാഗമായി കൊളപ്പുറം നോർത്ത് ജംഗ്ഷനിൽ നടപ്പാക്കുന്ന നവീകരണ പദ്ധതി വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ഗുരുതരമായ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്ന ആശങ്കയുമായി കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ (KHRA)യും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും (KVVES) സംയുക്തമായി ജില്ലാ കളക്ടർ വി.ആർ. വിനോദ് IAS ന് നിവേദനം സമർപ്പിച്ചു.​ വ്യാപാര സ്ഥാപനങ്ങൾക്ക് ഭീഷണി: 100-ൽ അധികം വ്യാപാര സ്ഥാപനങ്ങളും 1000-ൽ അധികം തൊഴിലാളികളും ആശ്രയിക്കുന്ന ജംഗ്ഷനിൽ, നിലവിലെ പ്ലാൻ നടപ്പിലായാൽ സ്ഥാപനങ്ങളുടെ പ്രവർത്തനം താറുമാറാകും.​മത സ്ഥാപനങ്ങളിലേക്കുള്ള തടസ്സം: പള്ളി, അമ്പലം ഉൾപ്പെടെയുള്ള മതസ്ഥാപനങ്ങളിലേക്കും ശ്മശാനങ്ങളിലേക്കുമുള്ള വാഹന ഗതാഗതത്തിന് പോലും തടസ്സം നേരിടേണ്ടി വരുമെന്ന് പ്രതിനിധി സംഘം കളക്ടറെ അറിയിച്ചു.​സുരക്ഷാ പ്രശ്നങ്ങൾ: ഗതാഗത കുരുക്ക്, വർധിച്ച അപകടസാധ്യത, അത്യാവശ്യ (Emergency...
സ്വതന്ത്ര സ്ഥാനാർത്തിയായി പതിനഞ്ചാം വാർഡ് പുത്തനങ്ങാടിയിൽ പറങ്ങോടത്ത് ഹംസ നാമനിർദേശ പത്രിക സമർപ്പിച്ചു

സ്വതന്ത്ര സ്ഥാനാർത്തിയായി പതിനഞ്ചാം വാർഡ് പുത്തനങ്ങാടിയിൽ പറങ്ങോടത്ത് ഹംസ നാമനിർദേശ പത്രിക സമർപ്പിച്ചു

VENGARA
വേങ്ങര ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് പുത്തനങ്ങാടിയിൽ നിന്നും സ്വതന്ത്ര സ്ഥാനാർത്തിയായി മത്സരത്തിനിറങ്ങി വാർഡ് മുസ്ലിം ലീഗ് മുൻ ട്രഷറർ പറങ്ങോടത്ത് ഹംസ. പതിനഞ്ചാം വാർഡിലെ വോട്ടർമാർക്കിടയിൽ ജനകീയ അടിത്തറയുള്ള പറങ്ങോടത്ത് ഹംസ ആദ്യമായാണ് സ്ഥനാർതിത്വത്തിലേക്ക് വരുന്നത്. 50 വർഷത്തിലധികം മുസ്ലിം ലീഗ് പാർട്ടിയുടെ സജീവ പ്രവർത്തകനായ പറങ്ങോടത്ത് ഹംസ വൻ ഭൂരിപക്ഷത്തോട് കൂടി വിജയിക്കുമെന്ന് വാർഡിലെ വോട്ടർമാർ പറയുന്നു. ജീവകാരുണ്യ, മത സാമൂഹിക, സാംസ്കാരിക രംഗത്തെ നിറ സാനിധ്യമായ പറങ്ങോടത്ത് ഹംസയുടെ ജനകീയത വൻ മുതൽക്കൂട്ടാകുമെന്നാണ് പുത്തനങ്ങാടിയിലെ ജന സംസാരം. തെരഞ്ഞെടുപ്പ് വിജയത്തിനായി എല്ലാവരും കൂടെയുണ്ടാകണമെന്നും പറങ്ങോടത്ത് ഹംസ അഭ്യർത്ഥിച്ചു. ഇന്ന് വേങ്ങര ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി മുൻപാകെ പറങ്ങോടത്ത് ഹംസ നാമനിർദേശ പത്രിക സമർപ്പിച്ചു....
ചാച്ചാജി നെഹ്റുവിൻ്റെ 136-ാം ജന്മദിനം: ഭവനിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു.

ചാച്ചാജി നെഹ്റുവിൻ്റെ 136-ാം ജന്മദിനം: ഭവനിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു.

VENGARA
തിരൂരങ്ങാടി: ലോകാരാധ്യനും കുട്ടികളുടെ 'ചാച്ചാജി'യുമായ രാഷ്ട്രശില്പിയുമായ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിൻ്റെ 136-ാം ജന്മദിനത്തിൽ ചെമ്മാട് കൊണ്ടാണത്ത് ബീരാൻഹാജി സ്മാരക കോൺഗ്രസ് ഭവനിൽ വെച്ച് തൃക്കുളം മണ്ഡലം പ്രസിഡൻ്റ് പി.കെ അബ്ദുൽ അസീസിൻ്റെ അധ്യക്ഷതയിൽ ഛായചിത്രത്തിൽ പുഷ്പാർച്ചനയും, അനുസ്മരണ പ്രഭാഷണവും നടത്തി ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ രാജീവ് ബാബു കെ.പി.സി , കെ.യു ഉണ്ണികൃഷ്ണൻ , മണ്ഡലം കോൺഗ്രസ് നേതാക്കളായ വി.വി അബു , എം.പി ബീരാൻകുട്ടി , കരി വീടൻ അബ്ദുൽ ഗഫൂർ , വിജീഷ് തയ്യിൽ , അലിബാബ ചെമ്പ , പി.കെ അബ്ദുറഹ്മാൻ , വി. പി ഹുസൈൻ ഹാജി , റഹീസ് ബാബു , രതീഷ് ചെമ്മാട് , മുജീബ് കണ്ണാടൻ , റഊഫ്. കെ. എം , ഖാലീദ്.കെ.പി , നിസാർ വി.വി എന്നിവർ പങ്കെടുത്തു....
മദ്രസയിലെ വിദ്യാർത്ഥികൾക്ക് ഞാലിപ്പൂവൻ വാഴക്കന്ന് വിതരണം ചെയ്തു

മദ്രസയിലെ വിദ്യാർത്ഥികൾക്ക് ഞാലിപ്പൂവൻ വാഴക്കന്ന് വിതരണം ചെയ്തു

VENGARA
ഊരകം: സമസ്ത കേരള ജംഇയത്തുൽ ഉലമയുടെ സെന്റിനറിയുടെ ഭാഗമായി സൽമാനുൽ ഫാരിസി സെന്റർ മദ്രസയിലെ വിദ്യാർത്ഥികൾക്ക് ഞാലിപ്പൂവൻ കന്ന് വിതരണം നടത്തി. സുന്നി ജംഇയത്തുൽ മുഅല്ലിമീൻ മലപ്പുറം വെസ്റ്റ് ജില്ലാ ജനറൽ സെക്രെട്ടറി അബ്ദുൽ ജബ്ബാർ ബാഖവി ഉദ്ഘാടനം നിർവഹിച്ചു. അലി ഫാളിലി, ഷാഹിദ് സഖാഫി, ഉനൈസ് ഫാളിലി, ആഷിക് സഖാഫി സംബന്ധിച്ചു. ഇതിലൂടെ വിദ്യാർത്ഥികളിൽ കാർഷിക അവബോധം വളർത്തുകയും പ്രകൃതിയോടും പരിസ്ഥിതിയോടും അടുപ്പം ഉണ്ടാക്കുകയും ചെയ്യുകയാണ് ലക്ഷ്യം. ചെറുപ്പം മുതൽ കൃഷിയോടുള്ള സ്നേഹവും ബോധവും വളർത്തി സമൂഹത്തിൽ സ്വയം പര്യാപ്തതയ്ക്കുള്ള ചിന്ത ഉണർത്തുന്നതിനാണ് ഇത്തരം പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു....
ലക്ഷ്യം ഗ്രാമീണ വികസനം: വെൽഫെയർ പാർട്ടി

ലക്ഷ്യം ഗ്രാമീണ വികസനം: വെൽഫെയർ പാർട്ടി

VENGARA
വേങ്ങര: ഗ്രാമീണ വികസനവും പുരോഗതിയും ലക്ഷ്യം വെച്ച്, വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി ജനവിധി തേടുമെന്ന് പാർട്ടി ജില്ലാ സെക്രട്ടറി മുനീബ് കാരക്കുന്ന്. ചേറൂർ ക്രാഫ്റ്റ് ഹാളിൽ കണ്ണമംഗലം പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഇ. കെ കുഞ്ഞഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ആരിഫ് ചുണ്ടയിൽ, ഫ്രറ്റെർണിറ്റി ജില്ല സെക്രട്ടറി ആബിദ്, ജില്ല കമ്മിറ്റി അംഗം ദാമോദരൻ പനക്കൻ, കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് മുൻ അംഗം സക്കീന ചേറൂർ, സുഹൈൽ കാപ്പൻ, ടി. ടി നൂറുദ്ധീൻ, പി. ഇ ഖമറുദ്ധീൻ, പി. സത്താർ, കരീം മുതുവിൽക്കുണ്ട്, ഫൈസൽ ചേറൂർ, പക്കിയൻ സമദ് എന്നിവർ സംസാരിച്ചു. പി. ഇ നൗഷാദ് സ്വാഗതവും ബാവ കണ്ണേത്ത് നന്ദിയും പറഞ്ഞു....
റവന്യൂ ജില്ലാ ഹോക്കി ചാമ്പ്യൻഷിപ്പ് ജേതാക്കളായവരെ വേങ്ങര പോലീസ് ഉപഹാരം നൽകി

റവന്യൂ ജില്ലാ ഹോക്കി ചാമ്പ്യൻഷിപ്പ് ജേതാക്കളായവരെ വേങ്ങര പോലീസ് ഉപഹാരം നൽകി

VENGARA
മലപ്പുറം റവന്യൂ ജില്ലാ ഹോക്കി ചാമ്പ്യൻഷിപ്പ് ജേതാക്കളായ അഭിനവ് ടി, മുഹമ്മദ്‌ ഷിഫിൻ. കെ കെ എന്നിവരെ വേങ്ങര ജനമൈത്രി പോലീസ് ഉപഹാരം നൽകി. വേങ്ങര പോലീസ് SHO അമീറലി ഉപഹാരം കൈമാറി. PRO ഗണേശൻ , SI രഞ്ജിത്ത് , CPO സനൂപ് , ഫൈസൽ , ഇബ്രാഹിം വെട്ടിക്കാട്ടിൽ, ശാന്ത കുമാരി, റുഷ്‌ദ വെട്ടിക്കാട്ടിൽ, സന്ധ്യ എന്നിവർ സന്നിദ്ധരായിരുന്നു....
15-ാം വാർഡ് യൂത്ത് ലീഗിന്റെ ഒന്നാം ഘട്ട SIR ക്യാമ്പ്

15-ാം വാർഡ് യൂത്ത് ലീഗിന്റെ ഒന്നാം ഘട്ട SIR ക്യാമ്പ്

VENGARA
വേങ്ങര: കേരളത്തിൽ വോട്ടർ പട്ടിക പരിഷ്കരണ നടപടി (SIR) ഒക്ടോബർ 28 മുതൽ ഇലക്ഷൻ കമ്മീഷൻ ആരംഭിച്ചതിന്റെ ഭാഗമായി വാർഡിലെ വോട്ടർപ്പർക്കുള്ള ആശങ്കകൾ പരിഹരിക്കുന്നതിനായി പതിനഞ്ചാം വാർഡ് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘിടിപ്പിച്ച SIR ഒന്നാം ഘട്ട ക്യാമ്പ്‌ അരീക്കപ്പള്ളിയിൽ വൻ ജനപങ്കാളിത്തത്തോടെ ജനോപകാരപ്രദമായി മാറി. വാർഡ് യൂത്ത് ലീഗ് നേതാക്കളായ എ.കെ.പി ജുനൈദ്, സാദിഖ് കെ.വി, ശിഹാബ് പറങ്ങോടത്ത്, അഫ്സൽ കാവുങ്ങൽ, ഖലീൽ എ.കെ, ഷാനിബ് വി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. വയോജനങ്ങളുടെയും, സ്ത്രീകളുടെയും പങ്കാളിത്തം നിരവധി ആളുകൾക്ക് ആശങ്കകൾ പരിഹരിക്കാൻ സഹായകാമായി....
ഊരകം ഗ്രാമപഞ്ചായത്ത് കോൺക്രീറ്റ് വർക്ക് പൂർത്തീകരിച്ച നാട്ടുകല്ല് കല്ലേറ്റിക്കൽ റോഡ് നാടിന് സമർപ്പിച്ചു

ഊരകം ഗ്രാമപഞ്ചായത്ത് കോൺക്രീറ്റ് വർക്ക് പൂർത്തീകരിച്ച നാട്ടുകല്ല് കല്ലേറ്റിക്കൽ റോഡ് നാടിന് സമർപ്പിച്ചു

VENGARA
ഊരകം ഗ്രാമപഞ്ചായത്ത് 19 ആം വാർഡിൽ കോൺക്രീറ്റ് വർക്ക് പൂർത്തീകരിച്ച നാട്ടുകല്ല് കല്ലേറ്റിക്കൽ റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സയ്യിദ് മൻസൂർ കോയ തങ്ങൾ നാടിന് സമർപ്പിച്ചു. ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടിവി. ഹംസ ഹാജി അധ്യക്ഷത വഹിച്ചു. അബു ഹാജി. KK ഹംസ. മുജീബ് കുറ്റാളൂർ. അൻവർ എ കെ. സലാം പി. ശരീഫ് തുപ്പിലിക്കാട്ട്. അബൂബക്കർ മറ്റു പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുത്തു....
VHSE വിഭാഗം ഓഫീസ്, കമ്പ്യൂട്ടർ ലാബ് നവീകരണ പ്രവൃത്തി ഉദ്ഘാടനം നടന്നു

VHSE വിഭാഗം ഓഫീസ്, കമ്പ്യൂട്ടർ ലാബ് നവീകരണ പ്രവൃത്തി ഉദ്ഘാടനം നടന്നു

VENGARA
വേങ്ങര : ജില്ലാ പഞ്ചായത്തിന്റെ 2024-2025 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട GVHSS വേങ്ങരയുടെ VHSE വിഭാഗത്തിലെ പ്രിൻസിപ്പാൾ ഓഫിസ്, സ്റ്റാഫ് റൂം, കമ്പ്യൂട്ടർ ലാബ് എന്നിവയുടെ നവീകരണ പ്രവൃത്തി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ മെമ്പർ TPM ബഷീർ നിർവഹിച്ചു. ഊരകം പഞ്ചായത്ത്‌ പ്രസിഡന്റ് സയ്യിദ് മൻസൂർ കോയ തങ്ങൾ അദ്ധ്യക്ഷം വഹിച്ച പരിപാടിയിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ രാധരമേശ്‌, വാർഡ് മെമ്പർ ഷിബു എൻ. ടി, PTA പ്രസിഡന്റ് മീരാൻ വേങ്ങര, SMC ചെയർമാൻ ദിലീപ് കൊളക്കാട്ടിൽ, PTA വൈസ് പ്രസിഡന്റ് മുജീബ് പറമ്പത്ത്, എക്‌സികുട്ടീവ് മെമ്പർ KT മജീദ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. GVHSS പ്രിൻസിപ്പാൾ ശ്രീ പ്രേം ഭാസ് സ്വാഗതവും VHSE പ്രിൻസിപ്പാൾ ജിൻസി PV നന്ദിയും പറഞ്ഞു....
ആയുർവേദ ആശുപത്രിയുടെ നവീകരണ ഉദ്ഘാടനം നടന്നു

ആയുർവേദ ആശുപത്രിയുടെ നവീകരണ ഉദ്ഘാടനം നടന്നു

VENGARA
വേങ്ങര ഗ്രാമ പഞ്ചായത്ത് സർക്കാർ ആയുർവേദ ആശുപത്രിയുടെ നവീകരണ ഉദ്ഘാടനം വാർഡ് മെമ്പർ ചോലക്കൻ റഫീഖ് മൊയ്തീന്റെ അധ്യക്ഷതയിൽ പ്രസിഡണ്ട് കെ പി ഹസീന ഫസൽ നിർവഹിച്ചു. ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ആരിഫ മടപ്പള്ളി വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന ബാനു സി പി ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലിം, മെമ്പർമാരായ മൈമൂന എൻ ടി, സി പി അബ്ദുൽഖാദർ, അബ്ദുൽ മജീദ് മടപ്പള്ളി, ഉണ്ണികൃഷ്ണൻ എം പി, ജംഷീറ എ കെ, ചീഫ് മെഡിക്കൽ ഓഫീസർ ഡോക്ടർ ജിജിമോൾ പി, .സീനിയർ മെഡിക്കൽ ഓഫീസർ ഡോക്ടർ ഷെമി കെ മുഹമ്മദ്, .മെഡിക്കൽ ഓഫീസർമാരായ ഡോക്ടർ ഗഫൂർ കെ, ഡോക്ടർ രശ്മി വി.എസ്, എച്ച് എം സി അംഗങ്ങളായ അബ്ദുൽ കരീം ഹാജി, ഫുക്രുദീൻ കൊട്ടേക്കാട്ട്, സമൂഹ്യ പ്രവർത്തകരായ മംഗലശ്ശേരി സൈതലവി, സിയാദ് സി കെ, അർഷാദ് പുളിക്കൽ, വേലായുധൻ, ചന്ദ്രൻ എന്നിവർ പങ്കെടുത്തു....

MTN NEWS CHANNEL