
മുതലമാട്: നാടുനീളെ ലോകകപ്പ് ഫുട്ബോളിന്റെ ആരവമുയരുന്ന പശ്ചാത്തലത്തിൽ, ഡ്രീംസ് സ്കൂൾ മുതലമാടിന്റെ ആഭിമുഖ്യത്തിൽ ഗോൾകിക്ക് മത്സരം സംഘടിപ്പിച്ചു. കൊച്ചുകുട്ടികളിൽ ഫുട്ബോളിനെ കുറിച്ചും ലോകകപ്പ് മത്സരങ്ങളെ സംബന്ധിച്ചും അവബോധം വളർത്തുക എന്ന ഉദ്ദേശത്തോടെ കുട്ടികളെ ബ്രസീൽ, അർജന്റീന ടീമുകളായി തിരിച്ച് പ്രത്യേക ഫുട്ബോൾ മത്സരവും ഇതോടൊപ്പം ഒരുക്കിയിരുന്നു. ഡ്രീംസ് സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന ആവേശകരമായ ഈ പരിപാടിക്ക് അധ്യാപകരായ നിജീഷ കെ.പി, റജുല ഫർസാന, നൂരിയ എന്നിവർ നേതൃത്വം നൽകി.
