വേങ്ങര:’പാഠം ഒന്ന്, വിദ്യാർത്ഥികൾ നമ്മുടെ കാവൽക്കാർ’ എന്ന പരിപാടിയുടെ ഭാഗമായി മനാറുൽ ഹുദാ യു.പി സ്കൂൾ വിദ്യാർത്ഥികൾ വേങ്ങര പോലീസ് സ്റ്റേഷൻ സന്ദർശനം നടത്തി. കുരുന്നുകൾക്ക് പോലീസിന്റെ വിവിധങ്ങളായ സേവനങ്ങളെക്കുറിച്ചും അതിന്റെ ആവശ്യകതയെക്കുറിച്ചും നേരിട്ട് മനസ്സിലാക്കാൻ ഈ സന്ദർശനം സഹായിച്ചു. ഭാവിയിൽ എങ്ങനെ പോലീസ് സർവീസിൽ പ്രവേശിക്കാം എന്നതിനെക്കുറിച്ചുള്ള വിവരങ്ങളും കുട്ടികൾക്ക് സ്റ്റേഷനിൽ നിന്ന് വിശദീകരിച്ചു നൽകി.

നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IovWvTQVHgsJfkiRVemD5W
